Home Authors Posts by കെ.എൽ. മോഹനവർമ്മ

കെ.എൽ. മോഹനവർമ്മ

0 POSTS 0 COMMENTS

ഗാന്ധിജിയും ഇന്ത്യന്‍ ജനാധിപത്യവും

രണ്ടായിരത്തിയഞ്ഞൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രീസിലെ അഥേനിയന്‍ കുന്നുകളുടെ താഴ്വാരത്തില്‍ കൂടിയിരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നായിരുന്നു ജനാധിപത്യ ഭരണരീതിയുടെ തുടക്കം. ഒരു ഗ്രാമത്തിലെ എല്ലാ പൗരന്മാര്‍ക്കും ഒന്നു പോലെ അഭിപ്രായം പറയാനുള്ള അവകാശം. ഭൂരിപക്ഷത്തിന്റെ അഭിപ്രായം ന്യൂനപക്ഷവും അംഗീകരിക്കുന്ന വ്യവസ്ഥിതി. പക്ഷെ, ഈ രീതി യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ പോലും പ്രാവര്‍ത്തികമാക്കാന്‍ വളരെയേറെ നൂറ്റാണ്ടുകള്‍ പിന്നിടേണ്ടി വന്നു. മിക്ക രാഷ്ട്രങ്ങളിലും ഒരു സായുധ വിപ്ലവത്തിന്റെ പിന്തുണയോടുകൂടി മാത്രമേ ജനാധിപത്യ...

ഉയരങ്ങള്‍ കീഴടക്കുന്ന എഴുത്തുകാരന്‍

മനുഷ്യന്‍ തന്റെ പല സ്വകാര്യസ്വപ്നങ്ങളും തേടാന്‍ ഭയക്കുന്നു. കാരണം താന്‍ അത് അര്‍ഹിക്കുന്നില്ല എന്ന് അവന് പൂര്‍ണ്ണവിശ്വാസമാണ്. ഈ വിശ്വാസത്തില്‍ നിന്നും ഒരിക്കലും മുക്തനാകാന്‍ അവനു കഴിയില്ല. അതിന് കാരണം പലതാകാം. ഞാന്‍ ദരിദ്രനായി പിറന്നു. നിറം, ജാതി,ആരോഗ്യം, പശ്ചാത്തലം,ആചാരം ഇവയൊക്കെ എന്നെ ഞാനാക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നു.എനിക്ക് സ്വപ്നം തേടാനുള്ള അവസരം നിഷേധിക്കുന്നു. അന്തസ്സ്, മാനം, അധികാരം,ധനം എല്ലാം കൂച്ചുവിലങ്ങുകളാണ്. ഞാന്‍ പെണ്ണായിട്ടാണ് പിറന്നതെങ്കില്‍ ...

പോലീസ്‌ കഥ

എന്റെ സുഹൃത്ത്‌, റിട്ടയേർഡ്‌ പോലീസ്‌ ആഫീസർ, ഇന്നലെ വീണ്ടും വിളിച്ചു. വർമ്മാജി, ഒരു നോവലെഴുതണം. ഞങ്ങളെപ്പറ്റി. ഞങ്ങളെ സമൂഹത്തിന്റെ നിലനിൽപ്പിന്‌ ആവശ്യമായ ഒരു ഘടകമായി ആരും കാണുന്നില്ല. എല്ലാവരും കുറ്റം ചെയ്യുന്നവർ എന്ന മട്ടിലാണ്‌ ഞങ്ങളെ നോക്കി കാണുന്നത്‌. അതു ശരിയല്ല. കേരളീയസമൂഹത്തെ ബാധിക്കുന്ന പല വിഷയങ്ങളെയും പശ്ചാത്തലമാക്കി ഞാൻ നോവലുകൾ എഴുതിയിട്ടുണ്ട്‌. അതാണ്‌ സുഹൃത്ത്‌ പോലീസിനെപ്പറ്റി എഴുതാൻ നിർദ്ദേശിച്ചത്‌....

വിപണി പഠിച്ച്‌ വിപണിയിലിറങ്ങണം

ഓഹരി എന്നു കേട്ടാൽ മലയാളി ഇന്നും ആദ്യം ഓർക്കുന്നത്‌ സ്വത്തിന്റെ വീതം എന്നാണ്‌. പുരയിടവും പാടവും വീടും എന്നല്ല, പൊന്നും പെ ട്ടിയും ഒരുമാതിരി എല്ലാ സ്‌ഥാവരജംഗമവസ്‌തുക്കളും വീതം വയ്‌ക്കുമ്പോൾ കുടുംബത്തിലെ ഓരോ അംഗത്തിനും കിട്ടുന്ന ആളോഹരിവിഹിതമാണ്‌ ഇന്നും നമുക്ക്‌ ഓഹരി! കൂട്ടായ ശ്രമത്തിലൂടെ ലഭിക്കുന്ന വരുമാനം പങ്കുവയ്‌ക്കുന്നിടത്തും വീതം എന്നതിനുപകരമായി ഓഹരി എന്ന വാക്ക്‌ സാധാരണക്കാരൻ ഉപയോഗിക്കാൻ തുടങ്ങിയിട്ട്‌ ഒരു നൂറ്റാണ്ടുപോലുമായിട്ടില്ല. ...

ഹാപ്പി ഹാപ്പി ക്രിസ്‌മസ്‌ ന്യൂ ഇയർ

ഹാപ്പി ക്രിസ്‌മസ്‌ ആൻഡ്‌ ന്യൂ ഇയർ. ഈ സമയത്ത്‌ ലോകത്ത്‌ ഏറ്റവുമധികം ഉരുവിടുന്ന വാക്കുകളാണിവ. നാലായിരത്തിലേറെ ഭാഷകളുണ്ടായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ എന്നാണ്‌ കണക്ക്‌. ഇന്ന്‌ അവ രണ്ടായിരത്തി അഞ്ഞൂറായി കുറഞ്ഞിട്ടുണ്ട്‌. ആഗോളവത്‌ക്കരണവും ആശയവിനിമയത്തിന്റെ പുതിയ തലങ്ങളും കൂടി ഇനിയും ഭാഷകളുടെ എണ്ണം കുറയ്‌ക്കും. ഏതു തരത്തിലുളള സംവേദനരീതിയാണ്‌ ഇനി വരാൻ പോകുന്നത്‌ എന്ന്‌ ഊഹിക്കാൻ പോലും വയ്യാത്തത്ര വേഗത്തിലാണ്‌ വിവരസാങ്കേതികശാസ്‌ത്രം വളരുന്നത്‌. ഇംഗ്ലീഷാണ്‌ ഇന്ന്‌...

പേറ്റന്റ്‌

ആഗോളവത്‌കരണത്തിന്റെ ദൃശ്യവും അദൃശ്യവുമായ കരങ്ങൾക്ക്‌ ഒക്‌ടോപ്പസ്സിന്റെ വിരുതും ശക്തിയുമുണ്ടായിരുന്നു. അവ ആഫ്രോ ഏഷ്യൻരാജ്യങ്ങളിലെ സമൂഹത്തിന്റെ എല്ലാ മേഖലകളെയും കൈപ്പിടിയിലൊതുക്കി. മൂന്നാം ലോകം വീണ്ടും പടിഞ്ഞാറൻ സാമ്രാജ്യത്വത്തിന്റെ അടിമയായി. വിത്തുകൾ, മരുന്നുകൾ, ഭക്ഷണസാധനങ്ങൾ, വേഷം, കുടിവെളളം എന്തിന്‌, ശുദ്ധവായുപോലും പേറ്റന്റു നിയമങ്ങൾക്കുളളിൽ കൊണ്ടുവന്നാണ്‌ ഈ പ്രക്രിയ സായിപ്പന്മാർ നടപ്പിലാക്കിയത്‌. തുളസിയില, വാളൻപുളി, ഉളളിത്തീയൽ, മരച്ചീനി, തോർത്ത്‌, അരിവാൾ, ജനഗണമന, ഗാന്ധി എന്ന...

കേരളത്തിന്റെ തനതു ടൂറിസം

സ്വീഡനിൽ നിന്നു വന്ന എന്റെ സുഹൃത്തിന്റെ ലക്ഷ്യം കേരളം കാണുക എന്നതു മാത്രമായിരുന്നു. ടൂറിസ്‌റ്റിന്‌ വിനോദസഞ്ചാരി എന്നാണ്‌ മലയാളപരിഭാഷ. ഞാൻ കേരളത്തിൽ കാണേണ്ട സ്ഥലങ്ങൾ, വിനോദങ്ങൾ എല്ലാം ടൂറിസം സാഹിത്യം നോക്കി പറഞ്ഞുകൊടുത്തു. നാഷണൽ ജ്യോഗ്രഫിക്‌ ട്രാവലർ പുകഴ്‌ത്തിയ കോവളം കടൽത്തീരം, ആനകൾ നീന്തുന്നത്‌ ഭാഗ്യമുണ്ടെങ്കിൽ കാണാൻ സാധിക്കുന്ന തേക്കടി,...

ഗോൾ

ജീവിതത്തിന്റെ സമസ്‌ത മേഖലകളും വിപണിവത്‌കരിക്കപ്പെട്ടു. കായികരംഗം പരസ്യക്കമ്പനികളുടെയും മുതലാളിത്തത്തിന്റെയും കൈപ്പിടിയിലമർന്നതിന്റെ ദുരവസ്‌ഥയാണ്‌ കെ.എൽ. മോഹനവർമ്മ ‘ഗോൾ’ എന്ന നോവലിൽ പറയുന്നത്‌. പാദചേതങ്ങളുടെ കണക്കുകൾ മാത്രം ചർച്ച ചെയ്യുന്ന മേഖലയായി കായികരംഗം മാറി. ക്രിക്കറ്റ്‌ താരങ്ങളും ഫുട്‌ബോൾ താരങ്ങളും മാർക്കറ്റ്‌ തേടിയുളള യാത്രയിലാണ്‌. എന്തനേറെ, ക്രിക്കറ്റ്‌രംഗത്തെ മിടുക്കന്മാർ കോഴക്കേസ്സിലും മറ്റും ഉൾപ്പെടുന്നതിന്റെ വാർത്തകളാണല്ലോ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്‌. നരേൻ കിസ്‌നാ, രാഹുൽ തുടങ്ങിയ...

2001ലെ ഗാന്ധിജി

എന്റെ ഏഴാം പിറന്നാൾ ദിവസം ഒരു പരന്ന ചർക്ക എനിക്കായി സമ്മാനിച്ച്‌ അച്‌ഛൻ പറഞ്ഞു. “ഇനി മുതൽ രാവിലെ എന്തെങ്കിലും കഴിക്കുന്നതിനു മുമ്പ്‌ അര മണിക്കൂർ നൂലു നൂൽക്കണം. മനസ്സിലായോ?” അമ്പത്തഞ്ചു വർഷത്തിനുശേഷം പോർബന്ദറിലെ ഗാന്ധിജി ജനിച്ച കീർത്തിമന്ദിരത്തിൽ പ്രദർശനഹാളിന്റെ നടുവിൽ ആ ചർക്ക...

2001ലെ ഗാന്ധിജി

എന്റെ ഏഴാം പിറന്നാൾ ദിവസം ഒരു പരന്ന ചർക്ക എനിക്കായി സമ്മാനിച്ച്‌ അച്‌ഛൻ പറഞ്ഞു. “ഇനി മുതൽ രാവിലെ എന്തെങ്കിലും കഴിക്കുന്നതിനു മുമ്പ്‌ അര മണിക്കൂർ നൂലു നൂൽക്കണം. മനസ്സിലായോ?” അമ്പത്തഞ്ചു വർഷത്തിനുശേഷം പോർബന്ദറിലെ ഗാന്ധിജി ജനിച്ച കീർത്തിമന്ദിരത്തിൽ പ്രദർശനഹാളിന്റെ നടുവിൽ ആ...

തീർച്ചയായും വായിക്കുക