Home Authors Posts by കെ.കെ.പല്ലശ്ശന

കെ.കെ.പല്ലശ്ശന

കെ.കെ.പല്ലശ്ശന
60 POSTS 0 COMMENTS
ആലുംപാറ, പല്ലശ്ശന പി.ഒ, പാലക്കാട്‌. Address: Phone: 9495250841 Post Code: 678 505

എന്റെ ജീവിതമാണ് എന്റെ സന്ദേശം

''മാഷേ...'' എന്നുള്ള നീട്ടിവിളിയാണ് എന്നെ ഉമ്മറത്തെത്തിച്ചത് . മുറ്റത്തു നില്‍ക്കുന്ന ആളെക്കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അന്തം വിട്ടു പോയി ! അതെ , സാക്ഷാല്‍ രാഷ്ട്രപിതാവ് ! '' മാഷേ, ഞാന്‍ മണിയാണ്'' എന്റെ അന്ധാളിപ്പും അനക്കമറ്റുള്ള നില്പ്പും കണ്ട് ഗാന്ധി വേഷം മുന്നോട്ടു വന്നു പറഞ്ഞു. '' ആര് , മണിയോ!'' ഞാന്‍ ആശ്ചര്യത്തോടെ അടുത്തേയ്ക്കു ചെന്നു . '' അല്ല , മണിയെന്താ ഈ വേഷത്തില്‍?'' '' ഇന്ന് ഗാന്ധി ജയന്തിയല്ലേ!'' - മണി...

ഭാഗ്യക്കുറി

'' രണ്ടാംഭാവത്തില്‍ പരമോച്ചത്തില്‍ നില്‍ക്കുന്ന പൂര്‍ണചന്ദ്രന്‍ രണ്ടാം ഭാവാധിപന്‍ പതിനൊന്നില്‍ ഭാഗ്യാധിപനായ വ്യാഴത്തോടൊപ്പം ദശാപഹാരങ്ങളും വളരെ അനുകൂലം. താങ്കള്‍ക്ക് നിധി ലാഭം പ്രതീക്ഷിക്കാവുന്ന സമയമാണിപ്പോള്‍'' എയ്ഡഡ് സ്കൂള്‍ മാനേജരായ ധനപാലന്‍ ചെട്ടിയാരുടെ ഗ്രഹനില വിലയിരുത്തിയ കുമാരന്‍ ജോത്സ്യന്‍ അഭിപ്രായപ്പെട്ടു. '' സാക്ഷാല്‍ കുബേരനു പോലും ഇങ്ങനെയൊരു ഗ്രഹനില കാണില്ല. താങ്കള്‍ ഭാഗ്യക്കുറിയൊന്നും എടുക്കാറില്ലേ?'' ജോത്സ്യര്‍ ആശ്ചര്യത്തോടെ തിരക്കി. '' എടൂത്തിരുന്നു ഇക്കഴിഞ്ഞ ഓണം ബംബര്‍. അമ്പതു രൂപ പോയതു മിച്ചം'' ധനപാലന്‍ ചെട്ടിയാര്‍ തന്റെ...

ഒരു പഠനോപകരണ കഥ

പാര്‍വതി ടീച്ചര്‍ പ്രധാന അധ്യാപികയായി ചാര്‍ജ്ജെടുത്ത ശേഷം വിളി‍ച്ചു ചേര്‍ത്ത സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ തറപ്പിച്ചു പറയുകയുണ്ടായി. എല്ലാവരും നിര്‍ബന്ധമായി ടീച്ചിംഗ് നോട്ട് എഴുതണം, പഠനോപകരണങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണം. പുത്തനച്ചിയെ ചൂലുമായി പുരപ്പുറത്തേക്കു കാണുമ്പോഴുണ്ടാകുന്ന കൗതുകത്തോടെ എല്ലാവരും അതുകേട്ട് തലകുലുക്കുകയും ചിരിയടക്കാന്‍ പാടുപെടുകയും ചെയ്തു. പിറ്റേന്ന് വിക്രമന്‍ മാഷ് ഒരു സഞ്ചി നിറയെ പഠനോപകരണങ്ങളുമായാണ് സ്കൂളില്‍ എത്തിയത് മാഷ് ടീച്ചിംഗ് നോട്ടും എഴുതിയിട്ടുണ്ട്. പാര്‍വതി ടീച്ചര്‍ക്ക് സന്തോഷമായി. തന്റെ...

തോട്ട

  ജന്മശ്ശനിയും അഷ്ടമത്തില്‍ വ്യാഴവും കേന്ദ്രാധിപത്യം വന്നു ഭവിച്ച ബുധന്റെ അപഹാരവും ഒക്കെച്ചേര്‍ന്ന് കാലക്കേടിന്റെ പരമോച്ചകോടിയില്‍ നില്‍ക്കുമ്പോഴാണ് കൃഷ്ണന്‍ കുട്ടിക്ക് സാഹിത്യ സാഗരത്തില്‍ തോണിയിറക്കാന്‍ ഉള്‍വിളി ഉണ്ടായത്. ട്രോളിംഗ് നിരോധനം ചെറുതോണിക്കാര്‍ക്ക് ബാധകമല്ലാത്തതിനാല്‍ ആ ഗ്രഹപിഴക്കാരനെ ആരും തടഞ്ഞതുമില്ല. ആഴക്കടലില്‍ ചെറുകഥയുടെ നാടന്‍ വലയില്‍ കുടുങ്ങിയത് കാലപ്പഴക്കം ചെന്ന ഒരു മണ്‍കുടമായിരുന്നു. ഏഴരശനിക്കാരന്‍ ഏറെ പ്രതീക്ഷകളോടെ എടുത്തുകൊണ്ടു വന്ന ആ മാരണത്തെ കരപ്രമാണിമാര്‍ ഒന്നു തൊട്ടു നോക്കാന്‍ പോലും കൂട്ടാക്കിയില്ല. കിട്ടിയിടത്തു തന്നെ...

അമ്മും ഇരട്ടക്കുത്തും

കേരളദിനപ്പിറവി ദിനത്തോടനുബന്ധിച്ച് ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഞ്ചായത്ത് റോഡിലേയുള്ള കൂട്ടയോട്ടത്തില്‍ പങ്കെടുത്ത് മുട്ടിക്കുളങ്ങര വൈദ്യരുടെ ചികിത്സയില്‍ കഴിയുമ്പോഴാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെയെത്തി ഒരു പ്രസംഗത്തിനു ക്ഷണിച്ചു. വിഷയം മലയാളിയും മലയാളവും. ഈ അവസ്ഥയില്‍ എന്തു പ്രസംഗം എന്നു പറഞ്ഞു നോക്കി. പയ്യന്മാര്‍ വഴങ്ങിയില്ല. പകരക്കാരനെ ചൂണ്ടിക്കാണിച്ച് തടിതപ്പാന്‍ നോക്കി ഏറ്റില്ല. '' ഇത് മലയാളിയുടെയും മലയാളത്തിന്റെയും കാര്യമാണ്. മാഷ് വന്നേ പറ്റൂ . മറിച്ചൊന്നും ഞങ്ങള്‍ക്ക് സ്വീകാര്യമല്ല'' തലമുതിര്‍ന്ന ഒരു പൂര്‍വ വിദ്യാര്‍ത്ഥി തറപ്പിച്ചു പറഞ്ഞു. വര്‍ഷങ്ങള്‍‍ക്കു...

മീനാക്ഷി അറിയരുത്

മീനാക്ഷി അറിയരുത് ' ഈ വര്‍ഷത്തെ ഓണം ബംബര്‍ എനിക്കു ലഭിച്ചാല്‍...എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഖണ്ഡിക എഴുതാന്‍ ആവശ്യപ്പെട്ടതിനു ശേഷം ലേഖനവുമായി ബന്ധപ്പെട്ടു നല്‍കേണ്ട അടുത്ത പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആലോചനയില്‍ മുഴുകിയിരിക്കുമ്പോഴാണ് അയല്പക്കത്തെ ആറുമുഖന്‍ ഒരു കൊടുങ്കാറ്റു പോലെ ക്ലാസിലേക്കു കടന്നു വന്നത്. '' മാഷേ, മാഷ് വേഗം വീട്ടിലേക്കു ചെല്ലണം '' കിതപ്പിനിടയില്‍ അവന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. '' എന്താ ആറുമുഖാ , മീനാക്ഷിയുടെ അച്ഛനു വല്ലതും?'' ഞാന്‍ പരിഭ്രമത്തോടെ തിരക്കി. ''...

വേലന്‍ ചോപ്പന്റെ കഴുത

ചോപ്പന്റെ കഴുത ചത്തിട്ട് ഇന്നേക്ക് ആറാണ്ട് തികയുകയാണ്. ചോപ്പന്‍ അലക്കു നിറുത്തിയിട്ടും അത്ര തന്നെ ആയിരിക്കുന്നു. ഗ്രാമത്തിലെ ചോപ്പന്‍ കുളത്തിന് ഇപ്പോള്‍ ആ പേരു മാത്രം മിച്ചം. ഒരു വ്യാഴവട്ടക്കാലം ചോപ്പനോടൊപ്പം വിഴുപ്പു ചുമക്കുകയും വിശ്രമവേളകളില്‍ പാതയിലെ കല്ലത്താണിക്കു കീഴെ  ഒരു സമര്‍പ്പണം പോലെ വന്നു  നില്‍ക്കുകയും ചെയ്യാറുള്ള ചോപ്പന്റെ കഴുത ഗ്രാമത്തിന്റെ കൗതുകങ്ങളില്‍ ഒന്നായിരുന്നു . അതിലുപരി ഉത്തമശകുനങ്ങളുടെ പട്ടികയില്‍ ചോപ്പന്റെ കഴുതയും ഇടം പിടിച്ചിരുന്നു . ചോപ്പന്റെ...

പി. പി കുന്ത്രാണ്ടം

വിക്രമന്‍ ജോത്സ്യരുടെ വീടിനു മുമ്പില്‍ മാധവന്‍ മാഷുടെ വാഹനം ശിവക്ഷേത്രത്തിലെ നന്ദിനിയേപ്പോലെ നടുമുറ്റത്ത് കിടക്കുകയാണ്. മകള്‍ക്ക് ആലോചന വല്ലതും വന്നിരിക്കാമെന്നും ജാതകപ്പൊരുത്തം നോക്കാനോ മറ്റോ എത്തിയതായിരിക്കുമെന്ന നിഗമനത്തില്‍ അദ്ദേഹം ഇറങ്ങി വരുന്നതും കാത്ത് ഞാന്‍ അടുത്തുള്ള ശങ്കരേട്ടന്റെ മുറുക്കാന്‍ കടയുടെ മുന്നില്‍ നിന്നു. '' മാഷെന്താ ഇവിടെ ?'' - ശങ്കരേട്ടന്‍ ഒരു ചെറു ചിരിയോടെ തിരക്കി. '' ഈ വഴി വന്നപ്പോ ജോത്സ്യരുടെ വീടിനു മുന്നില്‍ നമ്മുടെ മാധവന്‍ മാഷുടെ...

ഓപ്പറേഷന്‍ ബ്ലാക്ക് ബോര്‍ഡ്

സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്നു പറഞ്ഞ് നാരായണ മാഷ് സമര്‍ത്ഥിക്കാന്‍ തുടങ്ങുമ്പോഴാണ് സ്കൂള്‍ ലീഡര്‍ ഗീത ഓടിക്കിതച്ച് സ്റ്റാഫ് റൂമില്‍ എത്തിയത്. '' ഒന്നാം ക്ലാസിലെ ബി. ബി യുടെ കാലൊടിഞ്ഞു സാര്‍'' കേട്ടപാടെ ഞങ്ങളെല്ലാം ഒന്നാം ക്ലാസിലേക്കു പാഞ്ഞു. പ്രഥമാധ്യാപകന്‍ കൂടിയായ നാരായണന്‍ മാഷാണ് ആദ്യം ഓടിയെത്തിയത്. '' ബിബിതയെവിടെ ?'' അദ്ദേഹം പരിഭ്രമത്തോടെ ചോദിച്ചു. '' ബി. ബി യുടെ കാലാണ് സാര്‍ ഒടിഞ്ഞത്'' മറിഞ്ഞു കിടക്കുന്ന ബ്ലാക്ക് ബോര്‍ഡിനെ ചൂണ്ടി ഗീത പറഞ്ഞു. ''...

വിക്കറ്റിനു മുന്നിലെ കാലും ഒരു റണ്ണൗട്ടും

വണ്ടിക്കൂലിക്കു പോലും രണ്ടു രൂപ എടുക്കാനില്ലാതെ പൂമുഖത്തെ ചാരു കസേരയില്‍ പിഴുതിട്ട ചീരച്ചെടി കണക്കെ വാടിത്തളര്‍ന്നു കിടക്കുകയായിരുന്നു പണിക്കര്‍ മാഷ്. അപ്പോഴാണ് അവര്‍ പടി കടന്നു വന്നത്. '' ഞങ്ങള്‍ അല്പ്പം ദൂരേ നിന്നാണ്'' ആഗതര്‍ ആദരവോടെ അറിയിച്ചു. '' എന്താ കാര്യം '' പണിക്കര്‍ മാഷ് ഒന്നു നിവര്‍ന്നിരുന്നു കൊണ്ട് ചോദിച്ചു. '' മകന്റെ ജാതകം ഒന്നു നോക്കണം'' വന്നവര്‍ക്ക് വീടു മാറിപ്പോയതാണെന്നു മാഷിനു മനസിലായി. അടുത്തുള്ള കുട്ടന്‍ പണിക്കരെ തേടിയെത്തിയവരായിരിക്കണം അയാളുടെ...

തീർച്ചയായും വായിക്കുക