Home Authors Posts by കെ.കെ.പല്ലശ്ശന

കെ.കെ.പല്ലശ്ശന

കെ.കെ.പല്ലശ്ശന
63 POSTS 0 COMMENTS
ആലുംപാറ, പല്ലശ്ശന പി.ഒ, പാലക്കാട്‌. Address: Phone: 9495250841 Post Code: 678 505

അക്കരപ്പച്ച

  ഇക്കര മേയും പയ്യിനു തോന്നി അക്കരയല്ലോ കേമം. പാറിയണഞ്ഞൊരു പരുന്തു ചൊല്ലീ പയ്യേയക്കര നല്ലൂ. പച്ചപ്പുല്ലു പരക്കേയുണ്ട് പച്ചമരത്തണലുണ്ട് തഴുകിയുറക്കാൻ കുളിർ കാറ്റുണ്ട് തെളിനീരുറവകളുണ്ട് ചങ്ങാത്തത്തിനു മാനും മയിലും മഞ്ഞക്കിളികളുമുണ്ട് പയ്യതു കേട്ടു ഗമിച്ചൂ വേഗം പരുന്തു മുന്നേ പാറി, പാടം താണ്ടി മേടുകൾ താണ്ടി തോട്ടിന്നക്കരെ പൂകി അക്കരയെത്തിയ പയ്യിന്നുള്ളം തീക്കനൽ പോലെ തപിച്ചു. പുല്ലില്ലവിടെ പൂമരമില്ല കല്ലും കാരച്ചെടിയും തെളിനീരില്ല വരണ്ട മണ്ണിൽ തേളുകളും ചെറു പാമ്പും കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കും കുറുക്കനോരി മുഴക്കി ചീറ്റും പാമ്പുകൾ ചുറ്റും കൂടി കൊത്താൻപത്തി വിടർത്തി മുള്ളുമരത്തിൻ കൂട്ടിലിരിപ്പൂ മോഹിപ്പിച്ച പരുന്ത്..... ഇക്കര നിൽക്കും പയ്യറിയുന്നു തൻ കര തന്നെ കേമം!  

മണികിലുക്കം

  എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും മുടങ്ങാതെ വന്നിരുന്ന യാചകൻ, മുഖാവരണം ധരിച്ച് ഇന്നലെ പടിക്കൽ വന്നു നിന്ന് മണികിലുക്കി.( ലോക് ഡൗൺ തുടങ്ങിയ ശേഷം അയാൾ വന്നിട്ടില്ല) " ഇന്നു മുതൽ പണിക്കുപോയിത്തുടങ്ങാമെന്ന് സർക്കാർ പറഞ്ഞിട്ടുണ്ട്. " വൃദ്ധൻ ഒന്നുകൂടി മണി കിലുക്കി.        

ലോക്ഡൗൺ കഥകൾ

          1 " ഇപ്പോഴാണ് ഇതൊരു വീടായത് " ലോക്ഡൗൺ തുടങ്ങിയതിൻ്റെ പിറ്റേന്ന് മുത്തശ്ശി അഭിപ്രായപ്പെട്ടു. "മുത്തശ്ശിക്കു തെറ്റി. ഇന്നലെ മുതൽ ഇതൊരു ജയിലാണ്." ചെറുമകൻ തിരുത്തി. * 2 " അമ്മയ്ക്കു ബോറടിക്കുന്നില്ലേ?" ലോക് ഡൗൺ തുടങ്ങിയതിൻ്റെ മൂന്നാം നാൾ, അടുക്കള സന്ദർശിക്കാനെത്തിയ മകൻ ചോദിച്ചു. "എന്നെ സംബന്ധിച്ചിടത്തോളം ഈ ലോക് ഡൗൺ തുടങ്ങിയിട്ട് മുപ്പതുവർഷങ്ങളായി....." * 3 കഴിഞ്ഞ മൂന്നു വർഷമായി പൂമുഖത്തിന് അലങ്കാരമായിരുന്ന 'പഞ്ചമി'യെ ഇന്നു പ്രഭാതത്തിൽ മകൾ തുറന്നു വിട്ടു. " പാവം, പാടത്തും പറമ്പിലുമൊക്കെ പറന്നു നടക്കട്ടെ." *

ഒരു തോണിയാത്ര

അച്ഛനു സുഖമില്ലാത്തതു കൊണ്ടാണ് അപ്പു കടവിലെത്തിയത്. അക്കരെയെത്താൻ ഇപ്പോഴും നാട്ടുകാർക്ക് ആശ്രയം ആ കടത്തുവള്ളം മാത്രമാണ്. സമപ്രായക്കാരനായ ഒരു കുട്ടിയാണ് ആദ്യം വള്ളത്തിൽ കയറിയത്. " കാത്തു നിൽക്കാൻ നേരമില്ല. വേഗം തുഴഞ്ഞോ.'' വള്ളത്തിൽ കയറിയ ഉടൻ അവൻ ആവശ്യപ്പെട്ടു. " എസ്.എസ്.എൽ.സി ക്ക് സമ്പൂർണ എ പ്ലസ് കിട്ടിയ അനീഷല്ലേ?" അപ്പു ചോദിച്ചു "അതേ. എനിക്കിന്ന് സ്കൂളിൽ പി.ടി.എ യുടെ ഒരു അനുമോദനം ഉണ്ട്. അതിനു പോകുകയാണ്." "എന്റെ അഭിനന്ദനങ്ങൾ." "എന്താ നിന്റെ പേര്?" "അപ്പു ." " നീ പഠിക്കുന്നില്ലേ?" " ഉണ്ട്....

ഫ്ലാറ്റിലെ മരണം

മുപ്പതു നിലയിൽ മാനംമുട്ടും ഫ്ലാറ്റിനു നാമം ' കൈലാസം' അതിലൊരു മുറിയിൽ നാമം ചൊല്ലി നൂറു തികഞ്ഞൊരു മുത്തശ്ശി. മരണമതെന്തേ വന്നില്ലെന്നവർ ചെറുമകനോടായ് ചേദിപ്പൂ കാലനു തൻ്റെ കണക്കു പിഴച്ചോ കാരണമെന്തെന്നറിവീല കാഴ്ചകൾ മങ്ങി കാതും പോയി വാഴ് വിനി ഭാരമറിഞ്ഞാലും ചെറുചിരിയോടുര ചെയ്തൂപയ്യൻ കാരണമുണ്ടതു ചൊല്ലീടാം മരണത്തിൻ്റെ കണക്കു പ്രകാരം ധരണിയിലില്ല മുത്തശ്ശി !          

പാരിൻ നീതി

  പുല്ലിൻ നീരു കുടിച്ചു രസിക്കും പച്ചപ്പുൽച്ചാടീ നിന്നുടെ ചന്തം നോക്കിയിരിപ്പൂ പോക്കാച്ചിത്തവള തവളേ നിന്നുടെ ചാരത്തുണ്ടൊരു നീണ്ട പെരും ചേര ചേരേ നിന്നുടെ തലയ്ക്കുമീതെ പരുന്തു പാറുന്നു പാരിൻനീതിയിതിങ്ങനെ നീളും പരിഭവമരുതൊട്ടും തിന്നും തിന്നാനായും നമ്മൾ വന്നു പിറക്കുന്നോർ .  

പൊരുൾ

മുള്ളു നിറഞ്ഞൊരു പനിനീർച്ചെടിയിൽ ഉള്ളം കവരും പുഞ്ചിരികൾ ചേറിൽ വളരും താമരമലരുകൾ നീരിനു നല്ലൊരലങ്കാരം കരിനിറമാണെന്നാലും കൊമ്പൻ കരയിലെ വിസ്മയമാണെന്നും മഴവില്ലഴകിനു നാഴികനേരം ആഴിത്തിരകൾ അവിരാമം അഴകിൻ പൊരുളും പൊരുളിന്നഴകും മിഴികൾക്കെന്നും ആഘോഷം.  

ഉത്തരം താങ്ങുന്ന പല്ലി

    ഉത്തരം താങ്ങുന്ന പല്ലിയൊന്ന് പൊത്തോന്നു താഴത്തു വീണു. ചത്തപോലൊട്ടു കിടന്നു, പിന്നെ ഉത്തരം നോക്കിക്കിതച്ചു മുത്തശ്ശനൂറിച്ചിരിച്ചു, മന്ദം മുത്തശ്ശിയോടു മൊഴിഞ്ഞു ഉത്തരം വീണില്ല ഭാഗ്യം, പല്ലി ചത്തുപോകാത്തതും ഭാഗ്യം ഉത്തരപ്പല്ലി ചിലച്ചു, വീണ്ടും ഉത്തരം നോക്കിക്കുതിച്ചു.  

ദൈവം തീരുമാനിക്കുന്നു

ഒരു പെട്ടി ബിസ്ക്കറ്റും കുപ്പി വെള്ളവുമായി ആ വൃദ്ധന്‍ ദുരിതാശ്വാസ ക്യാമ്പിലേക്കു കടന്നു വന്നു. കൈ നീട്ടിയവര്‍ക്കെല്ലാം മുഖം നോക്കാതെ ബിസ്ക്കറ്റും വെള്ളവും നല്‍കി. '' ആരാ കക്ഷി?'' ക്യാമ്പിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ആശ്ചര്യത്തോടെ അടുത്തു നിന്നിരുന്ന വാര്‍ഡു മെമ്പറോടു തിരക്കി. '' പിച്ചാണ്ടി'' '' മനസിലായില്ല'' '' ഈ ഗ്രാമത്തിലെ ഒരു യാചകന്‍. ഇവിടെയുള്ളവരെല്ലാം ഇന്നലെ വരെ അയാള്‍ക്കു ഭിക്ഷ നല്‍കിയവരാണ്'' വാര്‍ഡ് മെമ്പറുടെ ചുണ്ടുകളില്‍ നിര്‍വചിക്കാനാവാത്ത ഒരു പുഞ്ചിരി പൊടിഞ്ഞു. കൊണ്ടുവന്നതെല്ലാം കൊടുത്തു കഴിഞ്ഞപ്പോള്‍ അയാള്‍...

കൈനോട്ടം

ദുരിതാശ്വാസക്യാമ്പിലെ നീണ്ട താടിയുള്ള വൃദ്ധന്‍ ഒരു കൈനോട്ടക്കാരനാണെന്നറിഞ്ഞതോടെ ആളുകള്‍ ചുറ്റും കൂടി. '' എന്റെ കൈയൊന്നു നോക്കാമോ?'' കള്ളു ചെത്തുകാരനായ കൃഷ്ണന്‍ , വൃദ്ധന്റെ മുന്നില്‍ ചെന്നിരുന്ന് കൈ നീട്ടി. വൃദ്ധന്‍ പുഞ്ചിരിയോടെ അയാളുടെ കൈ നിരീക്ഷിച്ചു. '' ഉയര്‍ന്ന ഉദ്യോഗം'' വൃദ്ധന്‍ പറഞ്ഞു . '' ശരിയാണ് പനകയറ്റം ഉയരങ്ങളിലുള്ള ഉദ്യോഗം തന്നെയാണ് '' കൃഷ്ണന്‍ സമ്മതിച്ചുകൊടുത്തു . വൃദ്ധന്‍ തുടര്‍ന്നു. '' രണ്ടാമതൊരു വീടു വയ്ക്കാന്‍ യോഗമുണ്ട്'' '' വേണ്ടി വരും പുഴയോരത്തെ വീട് ഇപ്പോള്‍ അവിടെയുണ്ടോ...

തീർച്ചയായും വായിക്കുക