Home Authors Posts by കിളിരൂർ രാധാകൃഷ്‌ണൻ

കിളിരൂർ രാധാകൃഷ്‌ണൻ

0 POSTS 0 COMMENTS

ബ്രായുടെ സുവിശേഷം

നാലു ലക്ഷത്തിന്റെ ഡിസൈനര്‍ ബ്രാ! വജ്രവും പതിപ്പിച്ചിട്ടുണ്ടെത്രെ ... ഊശ്! ജോക്കി ഷഡ്ഡി പുറത്തുകാണിക്കാന്‍ കൗമാരക്കുട്ടന്മാര്‍ പാന്റ്സ് താഴേക്കു ഊര്‍ത്തുമ്പോലെ ഈ വിലപ്പെട്ട വസ്ത്രവിശേഷം കാണിക്കാന്‍ സ്ത്രീശക്തി എന്തുപായം തേടമെന്ന് പുരുഷസിംഹങ്ങള്‍ പതിയിരുന്നു ചിന്തിക്കുകയാവും. ഹും --- കര്‍ത്താവേ കാത്തോളമേ! ...

പെറ്റ തളള

ആറുചാനലിലെ കാക്കത്തൊളളായിരം മെഗാസീരിയലുകളും അവൾ വിടാതെ കാണും. റിമോട്ടും പരസ്യക്കാരും പിന്നെ അവളും എന്നതാണ്‌ കാഴ്‌ചയുടെ തന്ത്രം-ദുരന്തം! ഒരുനാൾ സീരിയലുകളെല്ലാം കൊമേഴ്‌സ്യൽ ബ്രേക്ക്‌ഡൗണായപ്പോൾ അവൾ അല്‌പം ശുദ്ധവായു തേടി പുറംതിണ്ണയിലേക്കിറങ്ങി. ഉമ്മറത്തൊരു കിളവി ഇരിക്കുന്നു! നല്ല പരിചയം. ഇവർ... ഇവർ... ഏത്‌ സീരിയലിലെ അമ്മ കഥാപാത്രമാണ്‌? അവൾ എത്ര ആലോചിച്ചിട്ടും ഓർമ്മ കിട്ടിയില്ല. കാരണം അത്‌ അവളുടെ പെറ്റ തളളയായിരുന്നു. ...

വിപ്ലവം

പ്ലാറ്റ്‌ഫോമിൽ കുടുംബം വണ്ടി കാത്തിരുന്നു. ഏതോ സ്‌റ്റേഷനിൽ ബോംബ്‌ ഭീഷണി ലഭിച്ചതുകൊണ്ട്‌ അവിടെ വണ്ടി പിടിച്ചിട്ട്‌ നഖശിഖാന്തം പരിശോധിക്കുകയാണത്രെ! അപ്പോൾ കുടുംബനാഥന്റെ മൊബൈൽ ശബ്ദിച്ചു. “ഹേയ്‌, നിങ്ങളുടെ ഭാര്യയല്ലെ അടുത്തിരിക്കുന്നത്‌?” “അതെ.......എന്താ?” “അവരുടെ ഗർഭപാത്രത്തിൽ ബോംബു വച്ചിട്ടുണ്ട്‌. ഒരു മിനിറ്റിനകം അത്‌ പൊട്ടിത്തെറിക്കും.” കുടുംബനാഥൻ അലറിവിളിച്ച്‌ ഓടി. പിന്നിൽ കഥയറിയാതെ ഭാര്യയും കുഞ്ഞും നിലവിളിച്ചുകൊണ്ടോടി. ഇത്‌ വിവരസാങ്കേതിക വിപ്‌ളവം! ...

അവാർഡ്‌

ഈ വർഷത്തെ കൊച്ചമ്മിണി അവാർഡ്‌ യുവസാഹിത്യകാരനായ തലകീഴ്‌ കുട്ടിനാരായണന്‌ ലഭിച്ചു. 3333333 പൈസയും ബലമുളള ഫലകവും കുട്ടിനാരായണനു ലഭിക്കും. അദ്ദേഹം എഴുതാനുദ്ദേശിക്കുന്ന ‘ഭംഗമോഹം’ എന്ന നപുംസകപക്ഷകഥയാണ്‌ അവാർഡിനർഹമായത്‌. മലയാളത്തിലെന്നല്ല ലോക കഥാരംഗത്ത്‌ തന്നെ ഒരു കൊടുങ്കാറ്റായി ഈ കഥ മാറുമെന്ന്‌ അദ്ദേഹത്തിന്റെ സ്വന്തം വിമർശകൻ മുന്നറിയിപ്പു നൽകിയിട്ടുണ്ട്‌. വായനക്കാരും മീൻ പിടിക്കാൻ പോകുന്നവരും ജാഗ്രത പാലിക്കണം എന്നു കാലാവസ്ഥാ വിദഗ്‌ദ്ധരും അറിയിച്ചിരിക്കുന്നു. ...

ആപ്തവാക്യം

പ്രസംഗത്തിനിടയിൽ ഊരിപ്പോകാൻ ഭാവിക്കുന്ന പാന്റ്‌സ്‌ ഇടയ്‌ക്കിടെ വലിച്ചു കയറ്റുന്ന പ്രൊഫസറോട്‌ സഹപ്രാസംഗികൻ അടക്കം പറഞ്ഞു. “ഇങ്ങനെ ചെയ്യുന്നത്‌ വളരെ മോശമാണ്‌”. “ഇങ്ങനെ ചെയ്തില്ലെങ്കിൽ ഇതിലും മോശമാകും” എന്നായിരുന്നു പ്രൊഫസറുടെ മറുപടി. ഈ കഥ ഉദ്ധരിച്ചത്‌ ഏതെങ്കിലും മന്ത്രിയെ ഓർമ്മിച്ചുകൊണ്ടാണെന്ന്‌ ആരും ആരോപിക്കരുത്‌. മന്ത്രിയാവുക എന്ന ദൗർഭാഗ്യം ആർക്കും സംഭവിക്കാം... ഈശ്വരനിശ്ചയമാണത്‌! പരിഹസിക്കരുത്‌, ഇന്നു ഞാൻ നാളെ നീ എന്നാണ്‌ ആപ്തവാക്യം. ...

ലാലുലീല

ആണായാലൊരു മീശ വേണം ലാലുവായാലൊരു വാലു വേണം വാലിന്റെ താഴേന്നൊരാലും വേണം ആലിന്റെ ചോട്ടിലൊരു കുർസി വേണം സാദാ കുർസി നഹി-കാബിനറ്റ്‌ കുർസി കുർസീലിരുന്നപ്പോൾ ലാലു ബുദ്ധനായി ലാലു ബോലാ-കളങ്കിത്‌ മന്ത്രിയോം കോ ദേക്‌ ദോ-ബാഹർ ദേക്‌ ദോ...! അങ്ങനെ വേണം-കളങ്കന്മാരെയൊന്നും ലാലു വച്ചു പൊറുപ്പിക്കില്ല-ജാഗ്രതൈ! ജനം വെളളരിക്കാപ്പട്ടണമെന്ന്‌ കേട്ടിട്ടേയുളളൂ - ഇപ്പോൾ കണ്ടു! ശരിക്കും കണ്ടു-ലാലുകാ ലീലാ! ഹേ ഭഗവാൻ ആപ്‌ കി ലീലാ! ...

പരസ്യം

ആ പരസ്യം കണ്ടാണ്‌ രാമൻകുട്ടി കിടക്ക വാങ്ങിയത്‌. തിരുവോണത്തിൻനാൾ രാത്രിതന്നെ പുതിയ കിടക്ക ഉദ്‌ഘാടനം ചെയ്യാൻ രാമൻകുട്ടിയും ഭാര്യയും തീരുമാനിച്ചു. ആദ്യരാത്രിയിലെ വികാരതീവ്രതയോടെയാണ്‌ അവർ പുത്തൻകിടക്കയുടെ പതുപതുപ്പിൽ കെട്ടിമറിഞ്ഞത്‌. അപ്പോഴുണ്ട്‌ കിടക്കയിൽ ഒരു മൂന്നാമൻ! ങ്‌ഹേ?! താനാര്‌? രാമൻകുട്ടി അലറിവിളിച്ചു ചോദിച്ചു. ഉത്തരം മൃദുവായിരുന്നു. “ഞാൻ മാവേലി! പരസ്യത്തിലതും ഉണ്ടായിരുന്നല്ലോ.” മാവേലിയൊന്നു പൊട്ടിച്ചിരിച്ചു. കിടക്കയും! ...

തീർച്ചയായും വായിക്കുക