Home Authors Posts by കാവാലം ബാലചന്ദ്രൻ

കാവാലം ബാലചന്ദ്രൻ

0 POSTS 0 COMMENTS

അല്‌പം വൃത്തവിചാരം

എഴുപതുകളുടെ ഉത്തരാർദ്ധത്തിൽ ‘ഹരിശ്രീ’ എന്നൊരു കവിതാസമാഹാരം പുറത്തിറങ്ങിയതോർക്കുന്നു. അതിൽ ‘അവതാരിക’ എന്നതിനുപകരം നൽകിയ ‘അവതാളിക’ എന്ന തലക്കെട്ടിനുതാഴെ, അന്നുണ്ടായിരുന്ന ഒരുപറ്റം കവികളുടെമേൽ സച്ചിദാനന്ദൻ ചൊരിഞ്ഞ ഉപാലംഭത്തിനു കണക്കില്ല. വളളത്തോൾക്കുഴി, ചങ്ങമ്പുഴക്കുഴി തുടങ്ങിയ കുഴികളിൽ കവികൾ പതിച്ചതിനെച്ചൊല്ലിയായിരുന്നു ആ ഉപാലംഭവർഷം എന്നാണോർമ്മ. (ഗ്രന്ഥം ഇപ്പോൾ കൈവശമില്ല). ഈ സച്ചിദാനന്ദൻ വീണകുഴിക്ക്‌ ‘വിവർത്തനക്കുഴി’ എന്നു നാം നാമകരണംചെയ്‌താൽ അധികപ്പറ്റാകുമോ? ‘എഴുത്തച്ഛൻ എഴുതുമ്പോൾ’ എന്ന സച്ചിദാനന്ദൻ കവിതയും ‘തങ്കപ്പൻ സ്വന്തം തുടകൾക്കിടയിൽ കെട്ടിത്തൂങ്ങിച്ചത്തു’...

പോയ നൂറ്റാണ്ടിലെ സ്‌പെയിനിന്റെ ആർദ്രമായ ഒരു മുഖം

യശഃപ്രാർത്ഥികളായ ഒത്തിരി എഴുത്തുകാർ മലയാളത്തിലുണ്ട്‌. എങ്ങനെയും പേരെടുക്കാൻ തന്ത്രപ്പെടുന്നവരുണ്ട്‌. പത്രാധിപരുടെ മുതുകുചൊറിഞ്ഞു രസിപ്പിച്ചു രചനകൾ വെളിച്ചപ്പെടുത്തിയും, ‘കാണേണ്ടവരെ കാണേണ്ടതുപോലെ കണ്ട്‌’ പുരസ്‌കാരങ്ങൾ ഒപ്പിച്ചെടുത്തും, സാംസ്‌കാരിക സ്ഥാപനങ്ങളിൽ കസേരകൾ തരപ്പെടുത്തിയും വിലസി നടക്കുന്നവരുണ്ട്‌. ക്ലിക്കും കോക്കസും ലോബിയുമുണ്ടാക്കി പരസ്‌പരം താങ്ങി വൃദ്ധന്മാരായിപ്പോകുന്നവരുണ്ട്‌. യശഃപ്രാർത്ഥികളോ ധനമോഹികളോ ഒക്കെ ആയ ഇത്തരം എഴുത്തുകാർ താഴെപ്പറയുന്ന കവിയുടെ ജീവിതം ഹൃദയത്തോട്‌ ഒരുവട്ടം ചേർത്തു പിടിക്കുക. വിശ്വപ്രസിദ്ധനായ ലോർക്കയുടെയും, ചിലിയൻ...

വെറും ചോദ്യങ്ങൾ

വാഴ്‌വിന്റെയിരുണ്ട പാത്രത്തിലെന്നെ കുത്തി വരച്ചു നീ അച്ചും മഷിയുമില്ലാത്ത മുദ്രണാലയത്തിലേർപിച്ചനെന്തിന്‌? ശബ്‌ദവും അർത്ഥവും തെറ്റിയ വാക്കുകൊണ്ടെന്നെ നീ ഉച്ചരിച്ചതുമെന്തിന്‌? ഒടുവി,ലൊക്കെ വെറുതെയെന്നെന്തിനേ ചിരിച്ചത്‌?! പുറത്ത്‌ കർക്കടകമങ്ങനെ പെയ്‌തുതോരുന്നു... ...

ജലവിശുദ്ധികൾ കെട്ടനാട്ടിൽ

പിറന്നുവളർന്ന നാടിനെ അതിന്റെ എല്ലാ നനവുകളോടെയും നന്മകളോടെയും നെഞ്ചോടുചേർത്ത്‌ പോകുന്നിടത്തെല്ലാം കൊണ്ടുനടക്കുന്നവരുണ്ട്‌. രക്തവും മാംസവും മജ്ജയും ഊർജ്ജവും ഊഷ്‌മാവുമായി ജന്മഗ്രാമത്തിന്റെ പ്രകൃതി അവരിൽ ചാലകചോദനകളാവും. ഈയുളളവൻ അങ്ങനെയുളുള ഒരാളാണ്‌. എന്റെ നാട്‌-കുട്ടനാട്‌-ജലവിശുദ്ധികളുടെ, സസ്യസമൃദ്ധികളുടെ, ശലഭവൈവിധ്യങ്ങളുടെ, രുചിസാന്ദ്രതകളുടെ നാടായിരുന്നു. ഒരിക്കൽ, ഇന്നു ജലമലിനം, സസ്യദുർലഭം, ശലഭപരിമിതം, അരുചികരം. പുതിയ മർത്ത്യന്റെ അതിമോഹങ്ങളും തീരാത്തദുരകളും ജീവിതവേഗങ്ങളും ഹൃദ്യമായിരുന്ന ആ ഭൂപ്രകൃതിയെ വികൃതമാക്കിക്കളഞ്ഞു. തണ്ണീർമുക്കം ബണ്ടു നിർമ്മിച്ചും തലങ്ങും...

നമ്മളല്ലാതായിത്തീരുന്ന നമ്മൾ

ഉൺമയുടെ കഴിഞ്ഞ ലക്കത്തിൽ മുഖം നഷ്‌ടമാകുന്ന കാലത്തെക്കുറിച്ച്‌ വേദനയോടെ, രോഷത്തോടെ പത്രാധിപർ എഴുതിയിരിക്കുന്നു. ഇങ്ങനെ അവിടെയും ഇവിടെയും ചിലപ്പോഴെങ്കിലും തെറിച്ചുവീഴുന്ന തീപ്പൊരികൾ തന്നെയാണ്‌ യഥാർത്ഥ മനുഷ്യർക്ക്‌ ജീവിക്കാൻ ചോദനയാകുന്നത്‌. ഒരു നല്ലകാലത്തിലേക്കുണരുന്ന സ്വപ്‌നത്തിന്റെ പിൻബലമാണത്‌. ഈവക സമാനവികാരങ്ങളെ സമാഹരിക്കേണ്ടിയിരിക്കുന്നു. ഒരു പുതിയ കാലത്തിന്റെ രചനയ്‌ക്ക്‌ എന്നും വഴിവച്ചിട്ടുളളത്‌ ഈ സമാഹൃതരോഷങ്ങളാണെന്നു ഞാൻ കരുതുന്നു. (ഉച്ചാരണംപോലും നഷ്‌ടപ്പെട്ട ‘പ്രസ്ഥാനം’ എന്ന പദം ഞാനുപയോഗിക്കാത്തതു മനഃപൂർവ്വമാണ്‌.) പക്ഷേ, നാം എന്താകരുത്‌ എന്നഭിലഷിക്കുന്നുവോ,...

രാഷ്‌ട്രീയ കുതന്ത്രങ്ങൾ മെനയുന്ന ജനാധിപത്യമനശ്ശാസ്‌ത്രം

സ്വയം നിർണ്ണയശേഷിയില്ലാത്ത, ആത്മവത്ത നഷ്‌ടപ്പെട്ട വ്യക്തികളുടെ കൂട്ടായ്‌മയെ ‘സമൂഹ’മെന്നു വിളിക്കാമോ? ‘ജനത’യെന്നു വിളിക്കാമോ? ഇങ്ങനെയുളള അനേകം പറ്റങ്ങൾ നമ്മുടെ രാജ്യത്തുണ്ട്‌. പക്ഷേ, നിയതമായ അർത്ഥത്തിൽ ഒരു സമൂഹം അഥവാ, ഒരു ജനത ഇവിടെയുണ്ടോ? ‘ഇല്ല’ എന്നുതന്നെയാണ്‌ എന്റെ വിനീതമായി ഉത്തരം. ഭിന്നിപ്പിച്ചും കലഹിപ്പിച്ചും ഈ പറ്റങ്ങളെ ഭരിക്കാൻ ഇവിടുത്തെ നേതൃത്വങ്ങൾക്ക്‌ വളരെയെളുപ്പത്തിൽ സാധിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല എന്നു ഞാൻ കരുതുന്നു. മുഖം നഷ്‌ടപ്പെട്ട ഈ...

പൂർവ്വ ദൃഷ്‌ടമല്ലാത്ത (പുത്തൻ) ചേരുവകൾ

രചനയുടെ സർഗസംവേഗങ്ങളിൽ തികച്ചും ബോധപൂർവ്വമായ സമീപനം കവിക്ക്‌ ഉണ്ടാക്കിക്കൊളളണമെന്നില്ല. രചനാവേളകളിൽ സ്വയം കൈവിട്ടുപോകുമെന്ന്‌ നെരൂദയും സമ്മതിച്ചിരിക്കുന്നു. ഇത്‌ കവിതയുടെ നൈസർഗികതയാണ്‌ അടയാളപ്പെടുത്തുന്നത്‌. സാഹിത്യത്തിൽ വിശിഷ്യാ, കവിതകളിൽ രണ്ടുവാക്കുകൾ ചേരുമ്പോൾ ഒരു നക്ഷത്രം ജനിക്കുന്നു എന്നു പറയാറുണ്ട്‌. പദങ്ങളുടെ ചേരുവ ജനിപ്പിക്കുന്ന നക്ഷത്രസുഭഗമായ്‌ പുതുഭാവുകത്വത്തിന്റെ വെളളിവെളിച്ചമാണ്‌ ഇതുകൊണ്ടുദ്ദേശിക്കുന്നത്‌. ഇത്തരം പുതുചേരുവകൾ ഭാഷയ്‌ക്ക്‌ ഈടുവയ്‌പുകളാണ്‌; അഥവാ, ഈടുവയ്‌പുകളാകണം. ബാലചന്ദ്രൻ ചുളളിക്കാട്‌ നരകതീർത്ഥം എന്നു (മദ്യത്തെ) കുറിക്കുമ്പോൾ, ശ്വാസനാളം കീറുമന്ധവേഗങ്ങൾ എന്നു കുറിക്കുമ്പോൾ...

മുൻവിധിയുടെ കരവാളും ബോൺസായി വിമർശകനും

കഴിഞ്ഞ ലക്കം ഉൺമയിൽ ഡോ.എം.പി.ബാലകൃഷ്‌ണൻ എഴുതിയ വിമർശനക്കുറിപ്പിനുളള മറുകുറിപ്പാണിത്‌. കലാമേന്മയുണ്ട്‌ എന്ന്‌ എഴുതിയ ആളിനുപോലും അവകാശമില്ലാത്ത, ‘ജേർണലിസ്‌റ്റിക്‌’ താത്‌പര്യങ്ങൾ മാത്രമുളള ഒരു സാധാരണ കുറിപ്പു മുൻനിർത്തി അദ്ദേഹം മൊഴിഞ്ഞ കാര്യങ്ങൾ ധാരാളം ചിന്തിക്കുവാൻ ഒരുവനു ചോദനയും, ഒരു സാഹിത്യവിമർശകന്റെ പതനത്തിൽ വേദനയും ഉളവാക്കുന്നവയാണ്‌. ശുഷ്‌കവിവാദങ്ങൾക്ക്‌ സത്യം പുറത്തുകൊണ്ടുവരാൻ കഴിയില്ല എന്നതുകൊണ്ടാകാം, അതുകളിൽ കക്ഷിചേരരുത്‌ എന്നനുശാസിക്കുന്ന ഒരു സൂക്തമുണ്ടായത്‌. ‘ശുഷ്‌കവിവാദേന കഞ്ചിത്‌പക്ഷം സമാശ്രയേത്‌’ എന്നാണത്‌. (തെറ്റുണ്ടെങ്കിൽ ആചാര്യന്മാർ പൊറുത്തു...

തന്ത്രങ്ങൾ കുതന്ത്രങ്ങൾ….

ഒരിക്കൽ, ഒരു കൊച്ചുരാജ്യത്ത്‌ ബഹുരാഷ്‌ട്രകുത്തകയുടെ&കോർപ്പറേറ്റ്‌ ജയന്റിന്റെ ഒരു ഏജന്റ്‌ എത്തുന്നു. പ്രതിപക്ഷനേതൃനിരയുടെ സമക്ഷത്തിൽ, ആ രാജ്യത്തിനു സമീപഭാവിയിൽ ഉണ്ടാകാൻ പോകുന്ന ‘ഉന്നത വിത്തവരലബ്‌ധി’യെക്കുറിച്ച്‌ അയാൾ വാതോരാതെ വാചാലനാകുന്നു. അവിടുത്തെ മണ്ണ്‌ ‘മാക്കാൻ മരം’ കൃഷിചെയ്യാൻ പറ്റിയതാണെന്നും മരത്തിൽനിന്നും ലഭിക്കുന്ന കായകൾക്ക്‌ ഒരു കിലോഗ്രാമിന്‌ നൂറുരൂപപ്രകാരം അവർതന്നെ എടുത്തുകൊളളാമെന്നും വിത്തും വളവും അല്‌പം വിത്തവും സത്വരം തരപ്പെടുത്തിക്കൊടുക്കാമെന്നും അയാൾ പറയുന്നു. സംസ്ഥാനത്തിനെറ (തദ്വാരാ തങ്ങളുടെയും) നന്മയെക്കരുതി പ്രതിപക്ഷനേതൃനിര ആ...

കവിതകളും കാരികകളും

ഡോക്‌ടർ എം.പി. ബാലകൃഷ്‌ണൻ ‘പരകാര്യമാകയാൽ പലവട്ടം ചിന്തിച്ചു രേഖയാക്കിയ നിരൂപണലേഖനം-കവിത വറ്റിയ മണ്ണും കവിഭീകരരും- വായിച്ചു. വായനക്കാരന്റെ ധാരണ തെറ്റായ ഇടങ്ങളിൽ ഉറച്ചുപോകാതിരിക്കാൻ പ്രതികരിക്കേണ്ടിയിരിക്കുന്നു എന്ന സുഹൃദ്വാക്യം ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എന്നെ നിർബ്ബന്ധിതനാക്കി. ’അല്‌പം വൃത്തവിചാരം‘ എന്ന എന്റെ ലേഖനം പരാമർശിച്ച്‌ ഡോക്‌ടർ ഉയർത്തുന്ന ആരോപണങ്ങൾക്കും ചൊരിയുന്ന ഉപാലംഭങ്ങൾക്കും മറുപടി പറയാൻ ഈ കുറിപ്പിൽ ഞാൻ ശ്രമിക്കുന്നുണ്ട്‌. സാഹിത്യ നിരൂപകനോ ഭാഷാപണ്ഡിതനോ അല്ലെങ്കിലും, ചില വികലതകളും വിഡംബനങ്ങളും...

തീർച്ചയായും വായിക്കുക