Home Authors Posts by മനോജ്‌ കാട്ടാമ്പളളി

മനോജ്‌ കാട്ടാമ്പളളി

0 POSTS 0 COMMENTS
വിലാസം സൗരവം പി.ഒ. കാട്ടാമ്പളളി കണ്ണൂർ - 670015.

മഴയിൽ നഷ്‌ടമാകുന്നത്‌….

ഇലപ്പച്ചയിൽ പടർന്നിറങ്ങിയ സൗഹൃദത്തിന്റെ പെരുമഴയിൽ നിന്റെ ഹൃദയത്തുടിപ്പുകളും അകന്നപ്പോൾ ചേർത്തടയ്‌ക്കപ്പെട്ടത്‌ എന്റെ ജീവിതാസക്തികളുടെ കറുത്ത ജാലകം. മഴയുടെ ആരവങ്ങൾക്കും നനുത്ത തണുപ്പിനുമിടയിൽ എന്റെ സ്വപ്നസീമയിൽ വിഷാദത്തിന്റെ അഗ്നിപൂത്തത്‌... ഞാൻ മൗനങ്ങളുടെ നൂണുപോകുന്ന കാറ്റലയിൽ ആത്മനിന്ദയുടെ കടലാഴങ്ങളിൽ മടുക്കാതെ കാത്തിരുന്നത്‌... മഴ-സ്നേഹരാഹിത്യത്തിന്റെ അപാരതയെന്നു ഞാൻ, പാപബോധത്തിന്റെ മരണതാളമെന്നു നീ. വ്യഥയുടെ അഗ്നിശൈലങ്ങളിൽ മറന്നിട്ടുപോയ പ്രണയമാപിനിയുടെ ഓർമ്മയ്‌ക്ക്‌... ഋതുവ്യതിയാനങ്ങളിലെ...

മാനന്തവാടി

മാനന്തവാടി നനഞ്ഞുകൊണ്ടേയിരിക്കുന്നു. കാടുവെട്ടിത്തളിച്ചുണക്കിയ മൗനത്തിന്റെ പച്ചപ്പൂപ്പലുളള പട്ടണത്തിന്റെ പൊളളുന്ന വേനലുകളിലൂടെ എന്റെ പെരുമഴയെ തിരിച്ചറിയുമ്പോൾ. റെയിൽപ്പാതകളില്ലാത്ത വേവലാതികളുമായ്‌ ആത്മഹത്യ ചെയ്യേണ്ടവൻ പാഞ്ഞ മരങ്ങൾക്കിടയിലൂടെ മഴയുടെ നിറങ്ങൾ നിനക്കെന്തറിയാം. സ്‌നേഹത്തിന്റെ തണുപ്പ്‌ മൊഴിഞ്ഞുപോകുന്ന എനിക്ക്‌, എന്ന കാറ്റിന്‌ ഈ പച്ചക്കടലിൽ വഴിതെറ്റുകയേയില്ല. ഓരോ വളവിലും അവസാനിച്ചുവെന്ന്‌ ഉടലുരുകിത്തീർന്ന താർനിരത്ത്‌ പോലെ കുരുടിക്കപ്പെട്ട ജീവിതം ഇരയുടെ പക്ഷത്ത്‌ വെച്ചുതരുന്നുണ്ട്‌. ...

തൊടുപുഴയിലേക്ക്‌ വരുമ്പോൾ

യാത്ര. ഇലഞ്ഞിപ്പഴം പോലെ ചവർത്ത്‌ തണുപ്പ്‌ കാണാഗ്രാമത്തെ അവിടവിടം കുരുടിച്ച മുറിവിനാൽ എത്രനേരം തടവിലാക്കും. വണ്ടികളുടെ വെളിച്ചം പനിക്കുന്ന കണ്ണിലേക്ക്‌ എനിക്കറിയാത്ത ഭാഷയിൽ നിന്നെത്തന്നെ വരച്ചുപോകുന്നു. മായാമഞ്ഞിൽ പറയാനാവാത്ത കുറേ വാക്കുകൾ വെയിലിന്റെ ഒപ്പുകടലാസിൽ കോറിയിടാൻ കൊതിച്ചു. നീ പാടിത്തന്ന നാടൻപാട്ട്‌ ഞാവലിന്റെ മണമുളള നെടുരാത്രിക്കാറ്റുമൊത്ത്‌ പാടുന്നു. വനം ഉരുൾപൊട്ടലിൽ മരിച്ച ഏതോ ഉമ്മയില്ലാത്ത...

തൊടുപുഴയിലേക്ക്‌ വരുമ്പോൾ

യാത്ര. ഇലഞ്ഞിപ്പഴം പോലെ ചവർത്ത്‌ തണുപ്പ്‌ കാണാഗ്രാമത്തെ അവിടവിടം കുരുടിച്ച മുറിവിനാൽ എത്രനേരം തടവിലാക്കും. വണ്ടികളുടെ വെളിച്ചം പനിക്കുന്ന കണ്ണിലേക്ക്‌ എനിക്കറിയാത്ത ഭാഷയിൽ നിന്നെത്തന്നെ വരച്ചുപോകുന്നു. മായാമഞ്ഞിൽ പറയാനാവാത്ത കുറേ വാക്കുകൾ വെയിലിന്റെ ഒപ്പുകടലാസിൽ കോറിയിടാൻ കൊതിച്ചു. നീ പാടിത്തന്ന നാടൻപാട്ട്‌ ഞാവലിന്റെ മണമുളള നെടുരാത്രിക്കാറ്റുമൊത്ത്‌ പാടുന്നു. വനം ഉരുൾപൊട്ടലിൽ മരിച്ച ഏതോ ഉമ്മയില്ലാത്ത...

ദയ

ഉടൽ നിറയെ ആയുധപ്പുരകളുളള പനിയിൽ ഓർമ്മകളുടെ തീയിലേക്കു ചെരിഞ്ഞു നാവിനടിയിൽ മുഖം ചേർക്കുന്ന തെർമോ മീറ്ററിൽ കീറക്കണ്ണാടി കണ്ട വെയിൽ പെയ്യാമഴയുടെ കരിക്കട്ടകൊണ്ട്‌ മേഘം വരഞ്ഞ ചെറുനനവിന്റെ ഒന്നുമില്ലായ്‌മകൾ..... പൂത്തു തുടങ്ങിയിട്ടില്ലാത്ത ജാസ്‌മിൻ വളളിയിൽ ഏറെനേരം ചാരിനിന്നമഞ്ഞായ്‌ നിന്നിൽ നിന്ന്‌ ആന്തലോടെ അടർന്നു വീഴാം. അതിനു മുമ്പ്‌ രോഗാണുക്കൾ വിങ്ങുന്ന നിന്റെ മുലപ്പാലിൽ നനച്ച ഒരു വെളുത്തതുണി എന്റെ നെറ്റിയിലേക്കിടണേ. ...

കുരുത്തോല

നല്ല കവിതയുടെ പച്ചഭൂമിയിലേക്ക്‌ പെയ്യാൻ ഊഴം കാക്കുന്ന കവിമനസ്സുകളുടെ കാലം കഴിഞ്ഞിട്ടില്ലെന്ന്‌ ഈ സമാഹാരത്തിലെ ചില കവിതകളെങ്കിലും ഉദാഹരിക്കുന്നുണ്ട്‌. സഹൃദയപക്ഷത്ത്‌ നിൽക്കാനാഗ്രഹിക്കുന്ന ഒരുകൂട്ടം എഴുത്തുകാരുടെ മുപ്പതിൽപരം കവിതകൾ. കുരുത്തോല എഡിറ്റർഃ മനോജ്‌ കാട്ടാമ്പളളി സൗരവം പബ്ലിക്കേഷൻസ്‌ വില - 27.00 ...

ജലാശയത്തിന്റെ കാവൽ

ജീവിതജലത്തിന്റെ ആഴങ്ങളിൽ നിന്നുപോലും ഒച്ചകൾ അലോസരപ്പെടുത്തുന്ന കാതുകളോടെയാണ്‌ കവികൾ ലോകത്തിനുനേരെ കാതുകൂർപ്പിക്കുന്നത്‌. ഇങ്ങനെ ഓരോ കവിയുടേയും കണ്ണും കാതും പണിയുന്ന ഭൂതുരുത്തുകൾ അടയാളപ്പെടുത്തുന്ന വ്യത്യസ്‌തതകൾ കേൾവിയുടെ, കാഴ്‌ചയുടെ ഒളിച്ചുവെയ്‌ക്കപ്പെടാനാവാത്ത തിളക്കങ്ങൾ വരച്ചുകൊണ്ടിരിക്കും. അശാന്തിയുടെ ഇരുമ്പുജാലകങ്ങൾ സമൃദ്ധമായ ജീവിതത്തിൽനിന്ന്‌, കാലത്തിൽ നിന്ന്‌, ഉരുകിയുറക്കുന്ന നിശ്ശബ്‌ദതയിൽനിന്ന്‌, കവിതയുടെ ജലാശയത്തിലേക്ക്‌, ആഴങ്ങളിലേക്ക്‌ അവനൊഴുക്കുന്ന വാക്കുകളുടെ പച്ചിലക്കപ്പലുകൾ, ശവങ്ങളായ വെറും ജലപേടകങ്ങൾ മാത്രമാവില്ല. കവി നെറ്റിയിൽ ഘടിപ്പിച്ച ഇലക്‌ട്രോഡുകളുമായി തന്റെ മാത്രം...

തീർച്ചയായും വായിക്കുക