Home Authors Posts by കരൂർ ശശി

കരൂർ ശശി

0 POSTS 0 COMMENTS

ആയുസ്സ്‌ ദീർഘിപ്പിക്കാൻ

ചില പുരാതനന്മാരെ എവിടെയെങ്കിലും വെച്ച്‌ വല്ലപ്പോഴും സന്ധിക്കും. നിർവ്യാജമായ ചിരിയും കുശലപ്രശ്‌നങ്ങളും. കവിത? അതെ; പരസ്‌പരമുളള തിരിച്ചറിവും ആദരവും സൂക്ഷിക്കുന്നു. കയർത്തിട്ട്‌ കാര്യമില്ല. ചിരിയും സൗഹൃദവും കൈമോശം വരാതെ സൂക്ഷിക്കുക. കൂട്ടായ്‌മകളും സഹയാത്രകളും? അതിനൊക്കെ ഇപ്പോൾ സമയമെവിടെ? കൂട്ടായ്‌മകളുടെ സ്വഭാവമേ മാറിപ്പോയിരിക്കുന്നു. പരസ്‌പരം മിണ്ടാട്ടമില്ല. പാർട്ടി ലൈനിൽക്കൂടി ചരിച്ചു ചരിച്ച്‌ ചിലർ ചിരിയേ മറന്നുപോയിരിക്കുന്നു. അന്നൊക്കെ ചില സാഹിത്യസദസ്സുകൾക്ക്‌ പോയി മടങ്ങുമ്പോൾ, ചില ഇടത്താവളങ്ങളിൽ പുഴുങ്ങിയ കപ്പയും കാച്ചിലും...

അസ്‌തിത്വദുഃഖം

എം. മുകുന്ദൻ പണ്ട്‌ ദില്ലിയിലിരുന്നുകൊണ്ട്‌ ഒരു വിശേഷാൽപ്രതിക്ക്‌ (കുങ്കുമം വിശേഷാൽപ്രതി എന്നാണ്‌ ഓർമ്മ) എഴുതിയ കഥ തുടങ്ങുന്നത്‌ ഇങ്ങനെയാണ്‌ഃ “ഈ കഥയിലെ നായകൻ പി.ആർ. ശ്യാമളയുടെയും പെരുമ്പടവം ശ്രീധരന്റെയും കഥകളേ വായിക്കൂ.” (ഓർമ്മയിൽനിന്ന്‌) അടുത്തവർഷത്തെ വിശേഷാൽ പ്രതിയിൽ ശ്യാമള ഒരു കഥ എഴുതിഃ ‘ഓന്ത്‌’ എന്നാണ്‌ കഥയുടെ പേര്‌. അതിന്റെ തുടക്കം ഇങ്ങനെഃ “ഈ കഥയിലെ നായകൻ എം.മുകുന്ദന്റെ കഥകളേ വായിക്കൂ.” വിശേഷിച്ച്‌ കാരണമൊന്നും കൂടാതെ ഇത്തരം...

ജലദോഷം

ജലദോഷം പിടിപെട്ടാൽ മൂക്കെരിച്ചിൽ, തുമ്മൽ. വിട്ടുമാറാത്ത ജലദോഷമെങ്കിൽ മൂക്കെരിഞ്ഞുകൊണ്ടേയിരിക്കും, തുമ്മിക്കൊണ്ടേയിരിക്കും. ജലദോഷത്തെക്കുറിച്ചുമാത്രം കഥകളെഴുതുന്ന വ്യക്തിയോട്‌ പണ്ടുമുതൽക്കേ സ്നേഹമായിരുന്നു. നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. നേരിട്ടറിയാവുന്ന സുഹൃത്ത്‌ ദശാബ്ദങ്ങൾക്കുമുമ്പേ, തലസ്ഥാനത്തു നിന്ന്‌ എഴുതിയറിയിച്ചിരുന്നു, ഈ ജലദോഷം വെറും ഭാവനയല്ല, യാഥാർത്ഥ്യം തന്നെയെന്ന്‌. അക്കാലത്തെ മുഖ്യധാരാപ്രസിദ്ധീകരണങ്ങളുടെ താളുകൾ മറിക്കുമ്പോൾ തന്നെ വായനക്കാർ തുമ്മിത്തുടങ്ങുമായിരുന്നു - പകർച്ച! സാഹിത്യരംഗത്ത്‌ ജലദോഷം ഒരു ‘കൾട്ട്‌’ ആയിത്തീർന്നത്‌ അങ്ങനെയാണ്‌. ജലദോഷം ഒരു ജീവിതശെലിയും ജീവദർശനവുമായി. ജലദോഷത്തെ...

മൂർഖനും ഞാനും

രാത്രി ജനാലവഴി മേശപ്പുറത്തു കയറിയ മൂർഖൻ പത്തിവിടർത്തി നിന്നു ചീറ്റി. “നിന്റെ പരാജയത്തിന്‌ എന്റെ പ്രസിദ്ധി എന്തു പിഴച്ചു?” - അവൻ ദേഷ്യത്തോടെ ചോദിച്ചു. “ഒന്നു കൊത്തിയിട്ടു പോ” - ഞാൻ പറഞ്ഞു. “രക്ഷയില്ല, ഇവനെ ഭയക്കണം.” - പത്തി താഴ്‌ത്തി തിരിച്ചുപോകുന്നതിനിടെ മൂർഖൻ, പിറുപിറുത്തു. ...

തീർച്ചയായും വായിക്കുക