Home Authors Posts by കാപ്പിൽ വിജയൻ

കാപ്പിൽ വിജയൻ

0 POSTS 0 COMMENTS

വി.കെ. ഹരിദാസ്‌ രചിച്ച നന്മയുടെ വെളിച്ചം

കുട്ടികളെ വായനയുടെ ലോകത്തേയ്‌ക്കു കൂട്ടിക്കൊണ്ടുപോകാനും അവിടെ വിഹരിക്കാനും സഹായകമായ ഭാഷയും ശൈലിയും ബാലസാഹിത്യകൃതികൾക്ക്‌ അത്യന്താപേക്ഷിതമാണ്‌. അങ്ങനെയല്ലാത്ത കൃതികളെ കൃത്രിമാവയവങ്ങളെ മനുഷ്യശരീരം ബഹിഷ്‌കരിക്കുന്നതുപോലെ ബാലമനസ്സുകൾ തളളിക്കളയും. ബാലസാഹിത്യത്തിൽ പക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങളായിരിക്കണം എന്ന പതിവുരീതിയിൽ നിന്ന്‌ വ്യത്യസ്‌തമായിട്ടുളളതാണ്‌ ഈ സമാഹാരത്തിലെ പത്തുകഥകളും. ചിരിയും ചിന്തയുമുണർത്തി വായന ആസ്വാദ്യമാക്കിത്തീർക്കുന്ന വേറിട്ടൊരു ശൈലിയിൽ രചിച്ചിരിക്കുന്ന ഈ കഥകൾ തീർച്ചയായും കുട്ടികൾ ഇഷ്‌ടപ്പെടാതിരിക്കില്ല. പ്രസാഃ പൂർണ്ണ. വില ഃ 30...

അരവിന്ദൻ രചിച്ച പ്രവചനങ്ങളുടെ രാത്രി

മൗനവും വാചാലതയും മുഖമുദ്രയാക്കിയ 29 കവിതകളാണ്‌ അരവിന്ദന്റെ ‘പ്രവചനങ്ങളുടെ രാത്രി’യിൽ. ബലിയർപ്പിക്കാനും ബലിമൃഗത്തിന്റെ മുറിവുകളെ രഹസ്യബിംബങ്ങളാക്കാനുളള തീവ്രാസക്തി ഓരോ കവിതയ്‌ക്കും അസാമാന്യ ഭംഗിയേകിയിരിക്കുന്നു. ആന്തരികലോകത്തിൽ കാരുണ്യം കരകവിഞ്ഞൊഴുകുമ്പോൾ ബാഹ്യപ്രപഞ്ചത്തിലെ കൊടുംക്രൂരതകൾ കവിയെ വല്ലാതെ അലോസരപ്പെടുത്തുന്നു. ബാഹ്യലോക വ്യവഹാരം ആശങ്കകൾ മാത്രം സമ്മാനിക്കുമ്പോൾ സ്വസ്ഥനായിരിക്കാനാവുന്നില്ലെന്ന്‌ ഉറക്കെ വിളിച്ചുപറയുകയാണ്‌ കവി. ശുദ്ധ കാല്‌പനികത്വവും താളവൃത്ത ബോധവുമുളള കവി കവിതയിലെ പരീക്ഷണങ്ങളോടുളള വിപ്രതിപത്തി തുറന്നു പറയാനും മടിക്കുന്നില്ല. കവിയുടെ ക്രമാനുഗതമായ വളർച്ചയെ വിളിച്ചറിയിക്കുന്നവയാണ്‌...

പി.കെ.പാറക്കടവ്‌ രചിച്ച മരിച്ചവരുടെ പനിനീർപ്പൂക്കൾ

കഥാകൃത്തായ പി.കെ.പാറക്കടവ്‌ ആമുഖത്തിൽ സ്വന്തംകഥകളെ നിർവ്വചിച്ചതുപോലെ, ഇത്തിരിവരികളിൽ മുറ്റിത്തുടിച്ചു നിൽക്കുന്ന ജീവിതമാണ്‌ ഈ ലഘു കഥാസമാഹാരത്തിലുളളത്‌. പ്രണയത്തിന്റെ തീവ്രതയും നിർവൃതിയും സ്വാർത്ഥതയും കുഞ്ഞുവരികളിൽ കാവ്യാത്മകശൈലിയിൽ വരച്ചിട്ടിരിക്കുന്നു. കണ്ണീരും മഴയും പുഴയും തോണിയും നക്ഷത്രവും പൂക്കളും നിലാവും ആത്മാവും ബിംബങ്ങളായി പ്രണയത്തിന്റെ സംഗീതവും മധുരിമയും ഇറ്റിച്ചു നൽകുന്നു; പ്രണയം പുണരലും ഇല്ലാതാകലുമാണെന്ന കണ്ടെത്തലോടെ. പ്രസാഃ പാപ്പിയോൺ, വില ഃ 40 രൂ. ...

മേലൂർ വാസുദേവൻ രചിച്ച കാലമേ നീ വിജയൻ

മഹാഭാരത കഥയെയും കഥാപാത്രങ്ങളേയും വ്യത്യസ്ത കോണിലൂടെ നോക്കിക്കണ്ട എഴുത്തുകാർ ഏറെയുണ്ട്‌. കേട്ടറിഞ്ഞതൊക്കെ പൊളിയായിരുന്നെന്നും അതിശയോക്തിയാൽ നമ്മെ വിഭ്രമിപ്പിക്കുകയായിരുന്നെന്നും പച്ചയായ ജീവിതം മറ്റൊന്നായിരുന്നെന്നതും ചരിത്രസത്യം. ചതിയനും ക്രൂരനും മനസ്സാക്ഷിയില്ലാത്തവനും എന്നൊക്കെ കരുതപ്പെട്ട അശ്വത്ഥാമാവ്‌ മേലൂർ വാസുദേവന്റെ മനക്കണ്ണിൽ തീർത്തും മറ്റൊരാളാണ്‌. പിതാവിൽ നിന്നുപോലും അവഗണനയും അവഹേളനവും ഏറ്റുവാങ്ങിയ ആ ശ്രേഷ്ടാചാര്യപുത്രന്റെ അപകർഷതാബോധം നന്മയും നീതിബോധവും പ്രകാശിപ്പിക്കാൻ തടസ്സമായി. കലാസാക്ഷിയെപ്പോലെ വർത്തിച്ച വ്യാസഭഗവാനും കല്‌പാന്തകാലത്തോളം ശാപഭാരവും...

നീലപത്മനാഭന്റെ കവിതകൾ

തമിഴിലും മലയാളത്തിലും ഒരുപോലെ കവിതയും കഥയും നോവലുമെഴുതി ഖ്യാതി നേടിയ ആളാണ്‌ നീലപത്മനാഭൻ. അദ്ദേഹത്തിന്റെ 47 കവിതകളാണീ സമാഹാരത്തിൽ. സമകാല ജീവിതസമസ്യകൾ വിരോധാഭാസം കലർത്തി കോറിയിട്ടിരിക്കുന്നു; നിർമ്മമത്വം പുലർത്തിക്കൊണ്ട്‌. വായനക്കാരന്റെ അനുഭൂതിക്ക്‌ വിഘ്‌നം വരുത്തുന്ന അധിക പ്രസ്‌താവനകളൊന്നുമില്ലാതെ കവിതകൾ പരമാവധി കുറുക്കിയിരിക്കുന്നു. ആധുനിക ഭാരതീയ ജീവിതത്തിന്റെ വൈകൃതം കവിയിലുണർത്തുന്ന നർമ്മവും കാരുണ്യവും അമർഷവും പ്രകടമാക്കുന്നവയാണ്‌ മിക കവിതകളും. പ്രസാഃ വിശ്വം, വിലഃ 30...

എൻ.എം മുഹമ്മദലി രചിച്ച ശവമുറിയിലെ ജോലി

വായനക്കാരനെ ഒട്ടും വിഭ്രമിപ്പിക്കാതെ മനസ്സിലേക്കിറങ്ങിച്ചെല്ലുന്ന 12 കഥകളാണ്‌ ഈ സമാഹാരത്തിലുള്ളത്‌. മനോരോഗ ചികിത്സകനായ കഥാകാരൻ വ്യക്തിയിലൂടെ സമൂഹത്തിന്റെ വൈകല്യങ്ങൾ തിരിച്ചറിയുന്നു; സാമൂഹിക യാഥാർത്ഥ്യങ്ങളെ കണ്ടറിയുന്നു. ആതുര ശുശ്രൂഷ രംഗത്തെ മൂല്യച്യുതിയും പുത്തൻതലമുറയുടെ സങ്കുചിതത്വവും ആഗോളവൽക്കരണ സൃഷ്ടിയായ കുടിലതന്ത്രങ്ങളുമൊക്കെ ധന്യാത്മക ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നു. വർഗ്ഗീയതയും പ്രാന്തവൽക്കരിക്കപ്പെട്ട അടിത്തട്ടുകാർ പുലർത്തുന്ന മാനവികതയും തെളിമയാർന്ന കണ്ണുകളിലൂടെ അദ്ദേഹം നോക്കി കാണുന്നു. ഹാസ്യവും കരുണവും ഇടകലർന്ന ഈ കഥകൾ സമകാലീന ലോകത്തിനു...

എൻ.കെ. ദേശം രചിച്ച മുദ്ര

എല്ലാം നേരെചൊവ്വേയായി ജീവിതം ശാന്തസുന്ദരമാകുമെന്ന്‌ പ്രത്യാശിക്കവെ അതിനു വിരുദ്ധമായി പരിണമിക്കുന്നതു കാണുമ്പോൾ പൊട്ടിത്തെറിക്കുകയും ചിലപ്പോൾ നിസ്സഹായനായി നോക്കി നിൽക്കുകയും ചെയ്യേണ്ടിവരുന്നവന്റെ ഉത്‌ക്കണ്‌ഠയും പ്രലപനങ്ങളുമാണ്‌ ‘മുദ്ര’യിലെ കവിതകൾ. പുതിയ കവിതാശൈലിയിൽ നിന്ന്‌ വേറിട്ട്‌ ശില്‌പഭദ്രതയും ഭാവവും പുലർത്തുന്നതാണ്‌ എൻ.കെ.ദേശത്തിന്റെ രീതി. പ്രകൃതിയിലേക്ക്‌, നാടോടികളുടെ പാട്ട്‌, കളിയരങ്ങിൽ എന്നിവ ശ്രദ്ധേയങ്ങൾ. അനുവാചകരിൽ കാവ്യമുദ്ര പതിപ്പിക്കുന്നതാണ്‌ മിക്ക കവിതകളും. കാല്‌പനികതയുടെ കനലാട്ടവും ഭാഷയും തെളിമയും ദേശത്തിന്റെ കാവ്യസവിശേഷമുദ്ര തന്നെയാണ്‌. പ്രസാഃ...

വി.കെ. ഹരിദാസ്‌ രചിച്ച നന്മയുടെ വെളിച്ചം

കുട്ടികളെ വായനയുടെ ലോകത്തേയ്‌ക്കു കൂട്ടിക്കൊണ്ടുപോകാനും അവിടെ വിഹരിക്കാനും സഹായകമായ ഭാഷയും ശൈലിയും ബാലസാഹിത്യകൃതികൾക്ക്‌ അത്യന്താപേക്ഷിതമാണ്‌. അങ്ങനെയല്ലാത്ത കൃതികളെ കൃത്രിമാവയവങ്ങളെ മനുഷ്യശരീരം ബഹിഷ്‌കരിക്കുന്നതുപോലെ ബാലമനസ്സുകൾ തളളിക്കളയും. ബാലസാഹിത്യത്തിൽ പക്ഷികളും മൃഗങ്ങളും കഥാപാത്രങ്ങളായിരിക്കണം എന്ന പതിവുരീതിയിൽ നിന്ന്‌ വ്യത്യസ്‌തമായിട്ടുളളതാണ്‌ ഈ സമാഹാരത്തിലെ പത്തുകഥകളും. ചിരിയും ചിന്തയുമുണർത്തി വായന ആസ്വാദ്യമാക്കിത്തീർക്കുന്ന വേറിട്ടൊരു ശൈലിയിൽ രചിച്ചിരിക്കുന്ന ഈ കഥകൾ തീർച്ചയായും കുട്ടികൾ ഇഷ്‌ടപ്പെടാതിരിക്കില്ല. പ്രസാഃ പൂർണ്ണ. വില ഃ 30...

തീർച്ചയായും വായിക്കുക