Home Authors Posts by കെ.മുകുന്ദൻ

കെ.മുകുന്ദൻ

0 POSTS 0 COMMENTS
വിലാസം ആതിര-പഴങ്ങാട്‌ എടവനക്കാട്‌ പി.ഒ. പിൻ ഃ 682 502. Address: Phone: 0484505220

പാൽക്കാരിയും കുതിരയും

ഒരു പാൽക്കാരി പാൽ പാത്രവുമായി കുതിരപ്പുറത്ത്‌ സഞ്ചരിക്കുകയായിരുന്നു. വഴിക്ക്‌ ഒരു യാത്രക്കാരനെ കണ്ടുമുട്ടി. അയാൾ പാൽക്കാരിയോട്‌ ചോദിച്ചു. “ഈ കുതിരയുടെ ചെവിയിൽ ഒരു രഹസ്യം പറയാൻ നിങ്ങളെന്നെ അനുവദിക്കുമോ?‘ ’വിരോധമില്ല” അവൾ പറഞ്ഞു. യാത്രക്കാരൻ കുതിരയുടെ ചെവിയിൽ എന്തോ രഹസ്യം പറഞ്ഞു. കുതിര തലകുലുക്കി ആടാൻ തുടങ്ങി. പാൽക്കാരി താഴെ വീണു. പാൽ മുഴുവൻ മണ്ണിൽ പോയി. അവൾക്ക്‌ കലശലായ...

ആനയും ആമയും

ചിണ്ടനാമയും ചന്തുവാനയും വലിയ ചങ്ങാതിമാരായിരുന്നു. ഒരേ കാട്ടിൽ വാസം. ഒരുമിച്ചുളള യാത്ര. ഒരുമിച്ച്‌ ഭക്ഷണം. പരസ്പരം കുശലങ്ങൾ പങ്കുവയ്‌ക്കും. അവരുതമ്മിൽ വലിയ സ്‌നേഹമായിരുന്നു. ഇവരുടെ സ്‌നേഹബന്ധത്തിൽ അസൂയതോന്നിയ കാട്ടിലെ മറ്റു ജീവികൾ ഇവരെ തമ്മിൽ പിണക്കാനെന്താണ്‌ വഴി എന്നാലോചിച്ചു. കാട്ടിലെ സദസ്സുകൂടിയപ്പോൾ ഇതായിരുന്നു പ്രധാന ചർച്ചാവിഷയം. “ഇവരെ തമ്മിൽ പിണക്കാൻ എനിക്കൊരുവഴി അറിയാം” സൂത്രക്കാരനായ കുറുക്കൻ...

തെറ്റിന്റെ ഫലം

രാത്രി മഴ പെയ്‌തു. നേരം പുലർന്നപ്പോൾ പകലിന്‌ കൂടുതൽ ശോഭ തോന്നി. ആട്ടിൻ കുഞ്ഞുങ്ങൾ മുലകുടിച്ച്‌ വയറു നിറച്ചു. പിന്നീട്‌ പുല്ലിൽ കിടന്നു കളിച്ചു. നനഞ്ഞ മണ്ണിൽ അത്‌ നാലു കാലും കുത്തിച്ചാടി. ആദ്യം അമ്മയുടെ അടുത്തുതന്നെ കളിച്ചു നിന്നു. പിന്നീട്‌ ദൂരെ പോകാൻ ആഗ്രഹിച്ചു. അമ്മ പറഞ്ഞു. “മക്കളെ ദൂരെ പോകല്ലേ, കാട്ടിൽ വഴി തെറ്റും.”...

പരോപകാരം

ഒരിക്കൽ പാവപ്പെട്ട ഒരു മനുഷ്യൻ കാട്ടിൽക്കൂടി നടന്നുപോവുകയായിരുന്നു. കാലിൽ മുളളു തറച്ച്‌ കരയുന്ന ഒരു സിംഹത്തെ അയാൾ കണ്ടു. ദയ തോന്നി സിംഹത്തിന്റെ കാലിൽ തറച്ചിരുന്ന മുളള്‌ ഊരി പച്ചമരുന്നു പുരട്ടി അയാൾ അതിനെ ആശ്വസിപ്പിച്ചു. കുറെ കാലശേഷം ഏതോ ഒരു കുറ്റത്തിന്‌ ഈ പാവപ്പെട്ടവനെ രാജാവ്‌ ശിക്ഷിച്ചു. വിശക്കുന്ന സിംഹത്തിന്റെ മുമ്പിലേക്കെറിയുവാനായിരുന്നു ആജ്ഞ. വിശന്നവശനായ സിംഹത്തിന്റെ...

ശരിയായ ശിക്ഷ

ഒരിക്കൽ ഒരു കൃഷിക്കാരൻ തന്റെ വയലിലേക്ക്‌ പോവുകയായിരുന്നു. വഴിയിൽ കല്ലിനടിയിൽപെട്ട്‌ മരിക്കാൻ പോകുകയായിരുന്ന ഒരു പാമ്പിനെ അയാൾ കണ്ടു. ദയ തോന്നി അയാൾ അതിനെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടു കഴിഞ്ഞപ്പോൾ പാമ്പിന്റെ വിധം മാറി. അത്‌ കൃഷിക്കാരനെ കൊത്താൻ തയ്യാറായി. കൃഷിക്കാരൻ പറഞ്ഞു. “നമുക്ക്‌ ഒരു ന്യായാധിപന്റെ അടുത്ത്‌ ചെന്ന്‌ തീരുമാനിക്കാം.” രണ്ടുപേരും കുറുക്കന്റെ അടുത്തെത്തി. കാര്യങ്ങൾ...

ബുദ്ധിമാനായ മുയൽ

കാട്ടിലെ രാജാവായ സിംഹം പുതിയ മന്ത്രിയെ തിരഞ്ഞെടുക്കാൻ ഒരു പരീക്ഷണം ഏർപ്പെടുത്തി. പരീക്ഷയ്‌ക്കായി കുറുക്കൻ, ചെന്നായ, മുയൽ എന്നിവരാണ്‌ വന്നുചേർന്നത്‌. രാജാവ്‌ കുറുക്കനോട്‌ തന്റെ മൂക്കിന്നടുത്ത്‌ വന്നു മണത്തുനോക്കാൻ പറഞ്ഞു. എന്നിട്ട്‌ ചോദിച്ചു. “എന്റെ മൂക്കിനു നല്ല വാസനയോ ചീത്ത വാസനയോ?” “നല്ല വാസന, നല്ല വാസന” തുളളിച്ചാടി പറഞ്ഞ കുറുക്കനോട്‌ രാജാവിന്‌ ദേഷ്യമാണ്‌ തോന്നിയത്‌....

ശക്തി

ഒരിക്കൽ ആനയും ആമയും തമ്മിൽ ഒരു മത്സരം നടന്നു. ലോകത്തിലെ ഏറ്റവും വലിയ ജീവിയായിരുന്ന ആനയ്‌ക്ക്‌ ആമയെ പുച്ഛമായിരുന്നു. കമ്പവലി മത്സരമായിരുന്നു നടത്തിയത്‌. കയറിന്റെ ഒരറ്റം കാലിൽ കെട്ടി ആമ വെളളത്തിലേയ്‌ക്കിറങ്ങി. നദിയുടെ അടിത്തട്ടിൽ വസിക്കുന്ന ചീങ്കണ്ണിമാമനോട്‌ തന്നെ സഹായിക്കണമെന്ന്‌ ആമ അപേക്ഷിച്ചു. ദയതോന്നി ആമയെ സഹായിക്കാമെന്നും എന്തുവന്നാലും കമ്പയുടെ അറ്റം വിട്ടുകൊടുക്കില്ലെന്നും ചീങ്കണ്ണിമാമനേറ്റു. കരയിൽനിന്ന്‌ ആന...

സംസർഗ്ഗ ഗുണം

അന്ന്‌ ചന്തയിൽ ഒരു പുതിയ കച്ചവടക്കാരൻ വന്നു. അയാളുടെ കയ്യിൽ രണ്ടു കൂടുകൾ ഉണ്ടായിരുന്നു. ഓരോന്നിലും ഓരോ തത്ത വീതം ഒരു കൂടിന്‌ അഞ്ച്‌ രൂപയും മറ്റേതിന്‌ അഞ്ഞൂറ്‌ രൂപയും വില. അഞ്ച്‌ രൂപയുടെ തത്ത വേണ്ടവർ വേഗം പറയണം. അഞ്ഞൂറ്‌ രൂപയുടെ തത്ത വെറുതെ കിട്ടും. അയാൾ വിളിച്ചു പറഞ്ഞു. ആ സമയം ആ വഴി ആനപ്പുറത്ത്‌ വന്ന രാജാവ്‌...

ബുദ്ധിയുളള കരടി

അയാൾ ശിക്കാറിനായി പോയതായിരുന്നു. വലിയൊരു തോക്ക്‌ കയ്യിൽ. വെടിയുണ്ട നിറച്ച സഞ്ചി തോളിൽ. നീണ്ടു നീണ്ടു കിടക്കുന്ന പർവ്വതമലകൾ. പർവ്വതത്തോട്‌ ചേർന്നു കിടക്കുന്ന അഗാധമായ കൊക്കകൾ. പർവ്വത മദ്ധ്യത്തിൽ കൂടി ഒരൊറ്റയടിപ്പാത. നാലുവശവും നിറഞ്ഞ കാട്‌. ഉയരമുളള മരങ്ങൾ. ഉയർന്ന മരത്തിലിരുന്ന അയാൾക്ക്‌ ആ വഴി കരടി വരുമെന്നറിയാമായിരുന്നു. ദൂരെനിന്നും ഒരു ചെറിയ കരടി ഒറ്റയടിപ്പാതയിൽകൂടി വരുന്നത്‌ അയാൾ...

തീർച്ചയായും വായിക്കുക