Home Authors Posts by കെ.മുകുന്ദൻ

കെ.മുകുന്ദൻ

Avatar
0 POSTS 0 COMMENTS
വിലാസം ആതിര-പഴങ്ങാട്‌ എടവനക്കാട്‌ പി.ഒ. പിൻ ഃ 682 502. Address: Phone: 0484505220

മരുന്ന്‌

പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ബാലഗംഗാധര തിലകന്റെ അവസാന ദിവസങ്ങളായിരുന്നു. ഡോക്‌ടർമാർ അദ്ദേഹത്തിന്റെ പ്രാണൻ പിടിച്ചുനിർത്താൻ ആവുന്നതെല്ലാം ചെയ്‌തു. എന്നാലും രോഗത്തിന്‌ കാര്യമായ കുറവൊന്നുമുണ്ടായില്ല. രാത്രി ഏകദേശം രണ്ടുമണിയോടടുത്തു. ഡോക്‌ടർ അദ്ദേഹത്തിന്‌ മരുന്നു കൊടുത്തു. ആ സമയം അദ്ദേഹം കണ്ണടച്ചു കിടക്കുകയായിരുന്നു. മരുന്നു വായിൽ ഒഴിച്ചയുടനെ അദ്ദേഹം ചോദിച്ചു. “എന്താണെന്റെ വായിൽ ഒഴിച്ചത്‌?” മരുന്നാണെന്ന്‌ മനസ്സിലാക്കേണ്ടെന്നു കരുതി ഡോക്‌ടർ പറഞ്ഞു. “ഒന്നുമില്ല, വായ ഉണങ്ങേണ്ടെന്നു ക...

മിഠായി

ഹസറത്ത്‌ മുഹമ്മദ്‌ ഒരു മഹാനായിരുന്നു. ഒരിക്കൽ ഗ്രാമത്തിലെ ഒരു പാവപ്പെട്ട സ്‌ത്രീ അദ്ദേഹത്തോട്‌ പറഞ്ഞു. “എന്റെ മകൻ ധാരാളം മിഠായി തിന്നും. വല്ല അസുഖവും പിടിപെട്ടാലോ? എന്തൊക്കെ ചെയ്‌തിട്ടും അവന്റെ സ്വഭാവം മാറുന്നില്ല. ദയവുചെയ്‌ത്‌ അങ്ങ്‌ ഇതിനൊരു പരിഹാരമാർഗ്ഗം കാണണം.” മുഹമ്മദ്‌ അവരോടും മകനോടും ഒരാഴ്‌ച കഴിഞ്ഞ്‌ കാണാൻ പറഞ്ഞു. ഒരാഴ്‌ച കഴിഞ്ഞ്‌ അവർ വന്നു. മുഹമ്മദ്‌ ആ കുട്ടിയെ വിളിച്ച്‌ മിഠായി കഴിച്ചാലുളള അസുഖത്തെക്കുറിച്ച്‌ സൗമ്യമായി പറഞ്ഞു മനസ്സിലാക്കി. അവനതിന്റെ ഗൗരവം മനസ്സിലായി. ഈ ദുശ്ശീലം മാറ...

ഈശ്വരനും ചപ്പാത്തിയും

ഒരു സൽക്കാരത്തിനിടയിൽ ഇംഗ്ലീഷുകാരൻ പറഞ്ഞു. “ഈശ്വരന്‌ ഞങ്ങളോടാണധികം ഇഷ്‌ടം. ഞങ്ങളെ അദ്ദേഹം വളരെ സൂക്ഷ്‌മതയോടെയാണ്‌ സൃഷ്‌ടിച്ചത്‌. അതുകൊണ്ടാണ്‌ ഞങ്ങൾ വെളുത്തിരിക്കുന്നത്‌.” ആഫ്രിക്കക്കാരൻ പറഞ്ഞു. “കറുപ്പിന്‌ ഏഴഴകാണ്‌. ദൈവത്തിന്റെ നിറം കറുപ്പാണ്‌. അതിനാലാണ്‌ അദ്ദേഹം സ്വന്തം നിറത്തിൽ കറുത്തവരായി ഞങ്ങളെ സൃഷ്‌ടിച്ചത്‌.” അഹങ്കാരം നിറഞ്ഞ ഈ സംഭാഷണം കേട്ടുകൊണ്ടിരുന്ന ഡോക്‌ടർ രാധാകൃഷ്‌ണൻ മന്ദഹാസത്തോടെ ഇങ്ങനെ പറഞ്ഞു. “സ്‌നേഹിതരേ, ഒരിക്കൽ ഈശ്വരൻ ചപ്പാത്തി ചുട്ടു. ആദ്യം ചുട്ട ചപ്പാത്തി ശരിക്കു വെന്തില്ല....

ഔദാര്യം

ലങ്കയിലെ രാജാവായ രാവണന്റെ അക്രമങ്ങൾ സഹിക്കാനാകാതെ അനുജനായ വിഭീഷണൻ ശ്രീരാമനെ അഭയം പ്രാപിച്ചു. ദയാനിധിയായ ശ്രീരാമൻ രാവണവധത്തിനുശേഷം വിഭീഷണനെ ലങ്കയിലെ രാജാവായി വാഴിക്കാമെന്ന്‌ ഉറപ്പുനൽകി. ഈ തീരുമാനം കേട്ട സുഗ്രീവൻ ശ്രീരാമനോട്‌ ഒരു സംശയം ഉണർത്തിച്ചു. ഒരുപക്ഷെ യുദ്ധത്തിൽ രാവണൻ പങ്കെടുക്കാതെ തോൽവി സമ്മതിച്ച്‌ അങ്ങയെ ആശ്രയിക്കുകയാണെങ്കിൽ ലങ്ക അദ്ദേഹത്തിന്‌ തിരികെ നൽകുമോ? ലങ്ക വിഭീഷണന്‌ നൽകാമെന്ന്‌ അങ്ങ്‌ വാക്കു നൽകിയില്ലേ? ശ്രീരാമൻ മന്ദഹാസത്തോടെ മറുപടി പറഞ്ഞു. “അങ്ങിനെ സംഭവിച്ചാൽ കാനനവാസത്തി...

സഹായം

മഹാനായ അക്‌ബർ ചക്രവർത്തി വലിയ ദാനശീലനായിരുന്നു. ദർബാറിൽ വരുന്ന ആരെയും അദ്ദേഹം വെറും കയ്യോടെ മടക്കിയിരുന്നില്ല. ഒരിക്കൽ നിർധനനായ ഒരു ഫക്കീർ സഹായത്തിനായി അദ്ദേഹത്തെ സമീപിച്ചു. ആ സമയം അക്‌ബർ ഖുറാൻ വായന കഴിഞ്ഞ്‌ പ്രാർത്ഥനയിൽ മുഴുകിയിരിക്കയായിരുന്നു. പ്രാർത്ഥനയ്‌ക്കുശേഷം നോക്കിയപ്പോൾ ഫക്കീർ മടങ്ങിപ്പോകുന്നതായി കണ്ടു. അദ്ദേഹം ചോദിച്ചു. “താങ്കൾ എന്തിനാണ്‌ വന്നത്‌? എന്താണ്‌ ദുഃഖഭാവത്തോടെ മടങ്ങുന്നത്‌?”ഫക്കീർ പറഞ്ഞു. “ഞാൻ ദരിദ്രനായ ഒരു ഫക്കീറാണ്‌. ദാനശീലനായ അങ്ങയോട്‌ ഒരു സഹായം അഭ്യർത്ഥിക്കാനാണ്‌ വ...

ദൈവത്തിന്റെ ന്യായം

രണ്ടു വഴിയാത്രക്കാർ വഴി നടന്ന്‌ ക്ഷീണിച്ച്‌ ആലിൻചുവട്ടിലിരുന്ന്‌ വിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അടുത്തുളള കിണറ്റിൽനിന്നും വെളളം കുടിച്ചും കൊണ്ടുവന്നിരുന്ന ഭക്ഷണം കഴിച്ചും അവർ ആലിൻചുവട്ടിൽ കിടന്നുറങ്ങി. അൽപ്പനേരം കഴിഞ്ഞ്‌ അവർ ഉണർന്ന്‌ ഒരാൾ പറഞ്ഞു. “നോക്കൂ ദൈവത്തിന്റെ സൃഷ്‌ടി ന്യായയുക്തമല്ല.” “അതെന്താണ്‌?” അപരൻ ചോദിച്ചു. “പറയാം, ഉദാഹരണത്തിന്‌ ഈ ആലിനെത്തന്നെ എടുക്കാം. നോക്കൂ ഇതിന്റെ തടിക്ക്‌ എന്തു വണ്ണം? എന്തുയരം? പക്ഷെ ഇതിന്റെ കായകളോ? വളരെ ചെറുത്‌. എന്നാൽ മണ്ണിൽ പടർന്നുകിടക്കുന്ന മത്...

നെപ്പോളിയനും പടയാളിയും

ഫ്രാൻസിലെ ഒരു പട്ടണത്തിൽ ഒരു കെട്ടിടത്തിന്റെ പണി നടക്കുകയായിരുന്നു. വളരെയധികം കൂലിക്കാർ ഒത്തു പരിശ്രമിച്ചിട്ടും ഒരു വലിയ കല്ല്‌ അവർക്ക്‌ ഉയർത്താൻ കഴിഞ്ഞില്ല. അപ്പോഴാണ്‌ നെപ്പോളിയൻ ചക്രവർത്തി ആ വഴി വന്നത്‌. കൂലിക്കാരെക്കൊണ്ട്‌ ജോലി ചെയ്യിക്കുന്നതിന്‌ ഒരു പടയാളി അവിടെ നിന്നിരുന്നു. അയാൾ കൂലിക്കാരെ ശാസിക്കുകയല്ലാതെ അവരുടെ കൂടെ പണിയെടുക്കുന്നുണ്ടായിരുന്നില്ല. അയാളുടെ സമീപം ചെന്ന്‌ നെപ്പോളിയൻ ചോദിച്ചു “പാവപ്പെട്ട കൂലിക്കാർ വളരെ കഷ്‌ടപ്പെട്ടു ജോലി ചെയ്യുന്നു. നിങ്ങൾക്ക്‌ അവരെ ഒന്നു സഹായിച്ചുകൂടെ?”...

ജീവിതം

സുപ്രസിദ്ധ സാഹിത്യകാരനായ ബർണാഡ്‌ഷായോട്‌ ഒരിക്കൽ ശിഷ്യൻ ചോദിച്ചു. “എന്താണ്‌ ജീവിതം? ഒന്നു വിശദമായി പറഞ്ഞുതരുമോ?” അദ്ദേഹം അതിനു മറുപടിയായി ഒരു കഥ പറഞ്ഞു. “ഒരിക്കൽ ഒരാന ഒരു മനുഷ്യനെ ഓടിച്ചിട്ടു. ഓടിയോടി അയാൾ ഒരു കിണറ്റിൽ വീണു. വീഴുന്നതിനിടയിൽ കിണറ്റിനുചുറ്റും പടർന്ന്‌ കിടന്നിരുന്ന വളളികളിൽ കുരുങ്ങി അയാൾ തൂങ്ങിക്കിടന്നു. താഴെ ഒരു മുതല വായും പൊളിച്ചുകിടക്കുന്നു. മേലോട്ടു നോക്കിയപ്പോൾ തൂങ്ങിക്കിടക്കുന്ന വളളികളെ വെളുത്തതും കറുത്തതുമായ രണ്ട്‌ എലികൾ കരളുന്നതായി കണ്ടു. ഇതിനിടയിൽ വളളികൾക്കിടയിലെ തേനീച്ച...

കൊടുക്കുന്നത്‌ കിട്ടും

ഒരിക്കൽ തന്റെ വീട്ടിലെത്തിയ ബുദ്ധഭഗവാനെ വീട്ടുകാരൻ ചീത്ത പറയാൻ തുടങ്ങി. കാരണമെന്താണെന്നോ? അയാളുടെ അടുത്ത ബന്ധു, ബുദ്ധദേവന്റെ ശിഷ്യനായി തീർന്നിരുന്നു. ഇത്‌ അയാൾക്ക്‌ ഇഷ്‌ടമായിരുന്നില്ല. ശകാരവർഷം ഒന്നു ശമിച്ചപ്പോൾ മന്ദഹാസത്തോടെ ഭഗവാൻ ചോദിച്ചു. “നിങ്ങളുടെ വീട്ടിൽ ഒരു അതിഥി വന്നാൽ നിങ്ങൾ സൽക്കരിക്കുമോ?” “എന്തുകൊണ്ടില്ല?” അയാൾ ചോദിച്ചു. “ആ അതിഥികൾക്കുവേണ്ടി നിങ്ങൾ ഭക്ഷണം തയ്യാറാക്കുമോ?” “അതിഥി സൽക്കാരം ഭാരതീയ പാരമ്പര്യമാണ്‌. ഭഗവാന്‌ അതുമറിയില്ലെ?” അയാൾ പരിഹാസഭാവത്തിൽ ചിരിച്ചു. “അയാൾ നിങ...

ദൈവഹിതം

രാജാവും മന്ത്രിയും കൂടി ഒരിക്കൽ നായാട്ടിനുപോയി. പുലിയെ ശിക്കാർ ചെയ്യാനുളള ശ്രമത്തിൽ രാജാവിന്റെ ഒരു വിരൽ മുറിഞ്ഞു. പുലിയെ പിടിച്ചെങ്കിലും വിരൽ മുറിഞ്ഞതിൽ രാജാവ്‌ വളരെ ദുഃഖിച്ചു. വിശ്വസ്‌തനായ മന്ത്രി രാജാവിനെ ആശ്വസിപ്പിച്ചുകൊണ്ട്‌ പറഞ്ഞു. “ദൈവം ചെയ്യുന്നതെല്ലാം നല്ലതിനാണ്‌.” മന്ത്രിയുടെ അഭിപ്രായം രാജാവിന്‌ ഇഷ്‌ടമായില്ല. മന്ത്രിയെ വിട്ട്‌ രാജാവ്‌ ഏകനായി ശിക്കാർ നടത്തിക്കൊണ്ടിരുന്നു. ശിക്കാറിന്റെ തിരക്കിൽ സ്ഥലകാലഭേദങ്ങൾ രാജാവ്‌ ശ്രദ്ധിച്ചേയില്ല. സന്ധ്യയായപ്പോഴേക്കും ദിക്കുതെറ്റി മറ്റൊരു രാജ്...

തീർച്ചയായും വായിക്കുക