Home Authors Posts by ജ്യോതിലക്ഷ്‌മി

ജ്യോതിലക്ഷ്‌മി

0 POSTS 0 COMMENTS

വിരഹം

ശില്‌പിയവൻ തീർത്തൊരാ- സ്വപ്‌നചാരുതയാകുന്ന മന്ദിരം എന്തിനുതട്ടിത്തകർത്തു നീ വർഷമേ, വൃതമിരുന്നുകൊത്തിവിരിച്ചൊരാ- വർണരാജിതൻ ചിറകുകൾ എന്തിനുകത്തിയെരിച്ചു നീയഗ്നിയേ. നട്ടുനനച്ചു വളർത്തിയൊരാരാമം മലർമഞ്ചലുമേന്തി വിലസവേ എന്തിനു ഞെട്ടറ്റുവീഴ്‌ത്തി നീ തെന്നലേ, അനുരാഗമെനിക്കേകിയ നിനവും- കിനാക്കളും കാത്തുവച്ചൊരാ നിറമെഴും ചെല്ലവുമെന്തിനു- തച്ചുടച്ചു നീ മിന്നലേ, മോഹങ്ങൾ വെന്തുരുകുന്ന ചിന്തയാൽ ഹൃദയപാളങ്ങൾ കോർത്തിണക്കാതെ- എന്നുയിരുകൂടി കവർന്നെടുത്തീടുക. ...

തീർച്ചയായും വായിക്കുക