Home Authors Posts by ജോയിച്ചൻ പുതുക്കുളം

ജോയിച്ചൻ പുതുക്കുളം

ജോയിച്ചൻ പുതുക്കുളം
67 POSTS 0 COMMENTS
ജോയ്ച്ചൻ പുതുക്കുളം www.joychenputhukulam.com എന്ന വെബ് സൈറ്റിൻ്റെ ഉടമയാണ്. വർഷങ്ങളായി മലയാളപത്രമാധ്യമങ്ങൾക്ക് അമേരിക്കൻ വാർത്തകൾ വിതരണം ചെയ്തുവരുന്ന അമേരിക്കൻ മലയാളി പത്രപ്രവർത്തകൻ. ചങ്ങനാശ്ശേരിയാണ് സ്വദേശം, ഇപ്പോൾ ഷിക്കാഗോയിൽ സ്ഥിരതാമസം. പത്രമാധ്യമങ്ങളോ സാമൂഹികപ്രവർത്തനവുമായി ബന്ധപ്പെട്ടോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: joychenusa@hotmail.com, joychen45@hotmail.com ഫോൺ: (847) 345-0233

ചിരകാല സ്വപ്നം പൂവണിഞ്ഞു; കാല്‍ഗരി മദര്‍ തെരേസ സീറ...

കാല്‍ഗരി: സ്വന്തമായ ആരാധനാലയം എന്നുള്ള ചിരകാല സ്വപ്നം പൂവണിഞ്ഞതിന്‍റെ ആത്മ നിര്‍വൃതിയിലാണ് കാല്‍ഗറി സെന്‍റ്  മദര്‍ തെരേസ സിറോ മലബാര്‍ ഇടവക .നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിന്‍റെയും പ്രാര്‍ത്ഥനയുടെയും അശ്രാന്ത പരിശ്രമത്തിന്‍റെയും   പരിസമാപ്തികുറിച്ചുകൊണ്ട് ട്രസ്റ്റിമാരുടേയും മറ്റ് അല്‍മായ പ്രതിനിധികളുടെയും സാന്നിദ്ധ്യത്തില്‍ ഇടവകയുടെ വികാരി റവ. ഫാ. സാജോ പുതുശേരി പുതിയ ദേവാലയത്തിന്‍റെ താക്കോല്‍ ഏറ്റുവാങ്ങി. ഒരു പതിറ്റാണ്ടുകാലത്തെ  കൂട്ടായ   പരിശ്രമത്തിന്‍റെ ഫലമായിട്ടാണ് ഇടവകയ്ക്ക് ഈ നേട്ടം കൈവ...

ഐ.എന്‍.ഒ.സി. കേരള ഇല്ലിനോയ്‌സ്  ചാപ്റ്ററിനു പുതിയ ...

ചിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ഇല്ലിനോയിയുടെ കോണ്‍ഫറന്‍സ് കോള്‍ മീറ്റിംഗ് ജൂണ്‍ 16-നു വൈകിട്ട് 7.30-നു നടത്തുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ വച്ചു 2020 -22 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഐ.എന്‍.ഒ.സി കേരളാ ചാപ്റ്ററിന്റെ നാഷണല്‍ ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് ഇലക്ഷന്‍ കമ്മീഷണറായി പ്രവര്‍ത്തിച്ച പ്രസ്തുത മീറ്റിംഗില്‍ വച്ചു ലൂയി ചിക്കാഗോയെ ചാപ്റ്റര്‍ പ്രസിഡന്റായും, ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ചെയര്‍മാനായും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത...

ഭക്ഷണം വിതരണം ചെയ്ത് സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോ...

ന്യു ജെഴ്‌സി: കോവിഡ് മഹാദുരന്തമായി മനുഷ്യ സമൂഹത്തിനു മേല്‍ നിപതിച്ചപ്പോള്‍, ദുരിതമനുഭവിക്കുന്നവര്‍ക്ക് അത്താണിയായി പ്രവര്‍ത്തിച്ച് മാതൃകയാവുകയാണ് ന്യു ജേഴ്സിയില്‍, ഈസ്റ്റ് ബ്രണ്‍സ്വിക്കിലുള്ള സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമ്മാ ദേവാലയം. കോവിഡ് മൂലം നാട് ലോക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍, മാര്‍ച്ച മുപ്പത് മുതല്‍, പള്ളി അങ്കണത്തില്‍, ഒരു കലവറ തുറന്നിരിക്കുകയാണ്, പള്ളി അംഗങ്ങള്‍. നാല് പേരടങ്ങുന്ന ഒരു കുടുംബത്തിന് രണ്ടു ബ്രെക്ഫാസ്റ്റ്, രണ്ടു ലഞ്ച്, രണ്ടു ഡിന്നര്‍, ഇത് കൂടാതെ ലഘുഭക്ഷണവും അടങ്ങിയ നൂറ...

ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ അന്ത്യയാത്രാ ശുശ്രൂഷകള്‍...

ഷിക്കാഗോ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും, ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ദീര്‍ഘകാല വികാരുമായിരുന്ന ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ അന്ത്യയാത്രാ ശുശ്രൂഷകള്‍ ജൂലൈ രണ്ടാം തീയതി വ്യാഴാഴ്ച മുതല്‍ ജൂലൈ നാലാം തീയതി ശനിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ ഷിക്കാഗോയില്‍ നടത്തും. കായംകുളം കദീശാ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ കാക്കനാട്ട് കല്ലുംമൂട്ടില്‍ ഉണ്ണൂണ്ണി ജോര്‍ജിന്റേയും, അന്നമ്മയുടേയും രണ്ടാമത്തെ മകനായി 1952 ഏപ്രില്‍ 19-നു ...

ദേവസി പാലാട്ടി ഫൊക്കാന ഭരണസമിതിയിലേക്ക്  മത്സരിക്ക...

ന്യൂജേഴ്‌സി:  ഫൊക്കാനയുടെ ന്യൂജേഴ്‌സി റീജിയണിലെ അറിയപ്പെടുന്ന  കലാകാരനും സാംമൂഹിക പ്രവര്‍ത്തകനുമായ  ദേവസി പാലാട്ടി 2020- 2022  ഭരണസമിതിയിലേക്ക്  അസോസിയേറ്റ് ട്രഷറര്‍  ആയി  മത്സരിക്കുന്നു.“ “ഫൊക്കാനയുടെ ന്യൂജേഴ്‌സി മേഖലയിലെ അറിയപ്പെടുന്ന കലാകാരനും സാംമൂഹിക പ്രവര്‍ത്തകനുമായ  ദേവസ്സി പാലാട്ടി  മേഖലയിലെ എല്ലാ സംഘടനകളുടെയും പൂര്‍ണ പുന്തുണയോടെയാണ് ലീലാ  മാരേട്ട് ടീമില്‍ മത്സരിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ 37 വര്‍ഷമായി വിവിധ മേഖലകളില്‍ ഫൊക്കാനയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഈ നേതാവ് െ്രെടസ്‌റ്റേ...

കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തി ഫോമ സെന്‍ട...

  ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് കോര്‍ഡിനേറ്റര്‍ സുബാഷ് ജോര്‍ജിന്റെ നിരന്തരമായ ഇടപെടലിനെ തുടര്‍ന്നു ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പേര് നല്‍കിയ 24 പേരേയും ജൂലൈ ഒന്നാംതീയതി യാത്രതിരിക്കുന്ന ഷിക്കാഗോ- കൊച്ചി എയര്‍ ഇന്ത്യ വിമാനയാത്രക്കാരില്‍ ഉള്‍പ്പെടുത്തിയതിനും, ആലപ്പുഴ സ്വദേശി ഷാന്‍ കൃഷ്ണന്റെ രണ്ടു വയസ്സുള്ള അമേരിക്കന്‍ പൗരത്വമുള്ള കുട്ടിക്ക് ഒ.സി.ഐ കാര്‍ഡ് നന്ദി രേഖപ്പെടുത്തുന്നതിനും ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ അമിത് കുമാറുമായി കൂടിക്കാഴ്ച നടത്തി. ...

 രാജന്‍ മാരേട്ടിന് വിട

ന്യൂയോര്‍ക്ക്: 1968 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല മലയാളികളില്‍  ഒരാളായിരുന്ന  കല്ലൂപ്പാറ  മാരേട്ട്  മാരുമണ്ണില്‍  പരേതനായ  ഡോ. നൈനാന്‍ ഒ. മാരേട്ടിന്റെ (കൊച്ചുമ്മച്ചന്‍) മകന്‍  രാജന്‍ മാരേട്ട് (67) നിര്യാതനായി. സംസ്കാരം പിന്നീട്. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം  1971ല്‍  അമേരിക്കയില്‍  എത്തിയ  ഇദ്ദേഹം കോളേജ്  വിദ്യാഭ്യാസത്തേ   തുടര്‍ന്ന്  എം.ടി.എയില്‍ ജോലി ആരംഭിച്ചു. പിന്നീട്  സൂപ്പര്‍വൈസര്‍ ആയി 2013 ല്‍ വിരമിച്ചു,  തുടര്‍ന്ന് വിശ്രമജീവിതം നയിച്ച് വരവേ  സ്‌ട്രോക്കിനെ തുടര്‍ന്ന് ...

ബിജു തൂമ്പില്‍ ഫൊക്കാന ജോയിന്റ് സെക്രട്ടറിയായി മത്...

ബോസ്റ്റണ്‍: സംഘടനാ രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന യുവ നേതാവ് ബിജു തൂമ്പില്‍ ഫൊക്കാന ന്യു ഇംഗ്ലണ്ട് റീജിയന്‍ ഒന്നില്‍ നിന്നും ഫൊക്കാന ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു. ഏറ്റുമാനൂര്‍ സ്വദേശിയായ ബിജു തൂമ്പില്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കലാലയ പഠന കാലത്തുതന്നെ സംഘടന പ്രവര്‍ത്തനത്തില്‍ തന്റെ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. അധ്യാപനത്തിലൂടേയും, വിവിധ മത -സംഘടന പ്രവര്‍ത്തനത്തിലൂടെയും അദ്ദേഹം നേടിയ കഴിവുകള്‍ ഫൊക്കാനക്ക് ഒരു മുതല്‍ക്കൂട്ട് തന്നെ ആയിരിക്കുമെന്ന് നിസംശയം പറയാം. ...

ഫൊക്കാന ഇലക്ഷന്‍: നാഷണല്‍ കമ്മിറ്റിയെ മറികടന്ന് നട...

ന്യൂയോര്‍ക്ക്: ഫൊക്കാന നാഷണല്‍ കമ്മിറ്റി തീരുമാനം മറികടന്ന് നിയമവിരുദ്ധമായി ഇലക്ഷന്‍ നടത്താന്‍ ഒരു സ്ഥാനാര്‍ഥിയെ അനുകൂലിക്കുന്നവര്‍ ശ്രമം നടത്തുന്നത് സംഘടനയെ തകര്‍ച്ചയിലെത്തിക്കുമെന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട്, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥി അലക്‌സ് തോമ്മസ് എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കണ്‍വന്‍ഷനും ഇലക്ഷനും അടുത്തവര്‍ഷം നടത്താനാണു നാഷണല്‍ കമ്മിറ്റിയില്‍ പങ്കെടുത്ത 34 പേരില്‍ 30 പേരും ചേര്‍ന്ന് തീരുമാനിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിലും ഗവണ്മെന്റിന്റെ നിര്‍ദേശംഅനുസരിച്...

മുല്ലപ്പള്ളിക്ക് ബഹുമാനത്തോടെ അമേരിക്കയില്‍ നിന്നൊ...

 (ബിനോയ് തോമസ്) അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ ജീവിക്കുന്ന ഒരു മലയാളിയാണ് ഞാന്‍. എന്റെ കോളജ് പഠനകാലത്ത് താങ്കള്‍ നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. എന്റെ പിതാവ് താങ്കളുടെ പാര്‍ട്ടിയുടെ ജില്ലാതല നേതാവുമായിരുന്നു. താങ്കളുടെ പാര്‍ട്ടിയുടെ ഒട്ടനവധി നേതാക്കള്‍ എന്റെ സുഹൃത്തുക്കളുമാണ്. നമ്മള്‍ ബന്ധുക്കളല്ലെങ്കിലും എന്റെ വീട്ടുപേരും മുല്ലപ്പള്ളി എന്നുതന്നെ. ഇത്രയും ആമുഖമായി പറഞ്ഞുകൊണ്ട്, താങ്കളോട് ബഹുമാനപൂര്‍വ്വം പറ...

തീർച്ചയായും വായിക്കുക