Home Authors Posts by ജോയിച്ചൻ പുതുക്കുളം

ജോയിച്ചൻ പുതുക്കുളം

ജോയിച്ചൻ പുതുക്കുളം
66 POSTS 0 COMMENTS
ജോയ്ച്ചൻ പുതുക്കുളം www.joychenputhukulam.com എന്ന വെബ് സൈറ്റിൻ്റെ ഉടമയാണ്. വർഷങ്ങളായി മലയാളപത്രമാധ്യമങ്ങൾക്ക് അമേരിക്കൻ വാർത്തകൾ വിതരണം ചെയ്തുവരുന്ന അമേരിക്കൻ മലയാളി പത്രപ്രവർത്തകൻ. ചങ്ങനാശ്ശേരിയാണ് സ്വദേശം, ഇപ്പോൾ ഷിക്കാഗോയിൽ സ്ഥിരതാമസം. പത്രമാധ്യമങ്ങളോ സാമൂഹികപ്രവർത്തനവുമായി ബന്ധപ്പെട്ടോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: joychenusa@hotmail.com, joychen45@hotmail.com ഫോൺ: (847) 345-0233

കോഴിക്കോട് വിമാനത്താവളത്തിന് വേണ്ടി അമേരിക്കന്‍ കെ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഉണ്ടായ അപകടത്തെ മറയാക്കി എയര്‍പോര്‍ട്ടിന്നെതിരെ  നേരത്തെ  ഉണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ലോബി പ്രവര്‍ത്തനങ്ങള്‍ വീണ്ടും  ശക്തിപ്പെടുത്തിയതായി  കെഎംസിസി,  യു എസ് എ ആന്റ് കാനഡാ കമ്മിറ്റികള്‍  വിലയിരുത്തി. ആ ലോബിയാണ് കരിപ്പൂര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും   ഇവര്‍ക്ക് വേണ്ടിയാണ് കേരള ഹൈക്കോടതിയില്‍ കരിപ്പൂര്‍ അടച്ചുപൂട്ടാന്‍ യഷ്വന്ത് ഷേണായ് എന്ന വ്യക്തി കേസ്  നല്‍കിയതെന്നും കെ എം സി സി സംശയിക്കുന്നു.ഈ നീക്കത്തിന് പിന്നില്‍...

ഏലിയാമ്മ മാത്യുസ് ബാള്‍ട്ടിമോറില്‍ നിര്യാതയായി

മെരിലന്‍ഡ്: തിരുവല്ല കാരയ്ക്കല്‍ കുന്നുതറ കുടുംബാംഗം പരേതനായ പാസ്റ്റര്‍ കെ.എം. മാത്യുസിന്റെ ഭാര്യ ഏലിയാമ്മ മാത്യുസ് (95) ബാള്‍ട്ടിമോറില്‍ നിര്യാതയായി. പരേത മേപ്രാല്‍ പ്ലാമ്മൂട്ടില്‍ കുടുംബാംഗമാണ്. രമണി ജോര്‍ജ് (ന്യു ജെഴ്‌സി) വല്‍സ തരകന്‍ (ബാല്ട്ടിമോര്‍) എന്നിവര്‍ മക്കളും കോശി ജോര്‍ജ് (ന്യു ജെഴ്‌സി) പരേതനായ ഉമ്മന്‍ തരകന്‍ എന്നിവര്‍ ജാമാതാക്കളുമാണ്. മെരിലാന്‍ഡിലെ എബനേസര്‍ ക്രിസ്ത്യന്‍ പെന്തകൊസ്റ്റ് ചര്‍ച്ചിലെ സജീവാംഗമായിരുന്നു. തമിഴ്‌നാട്ടിലെ എലിം പെന്തകൊസ്ത് ചര്‍ച്ചിന്റെ സ്ഥാപകനായ...

ഫോമ നാടക മേള 2020

ഫ്‌ളോറിഡ: ഫോമയുടെ നാഷണല്‍ കണ്‍വന്‍ഷന്‍ കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ നടത്താനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍, നാടക പ്രേമികള്‍ക്കും മറ്റു കലാസ്വാദകര്‍ക്കും വേണ്ടി വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ ഒരു നാടക മത്സരം "ഫോമ നാടകമേള 2020' -ന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നു. ഫോമ നാഷണല്‍ കമ്മിറ്റി മെമ്പറായ ഫ്‌ളോറിഡയിലെ പൗലോസ് കുയിലാടന്‍ നാടകമേള എന്ന ആശയം ഫോമ ഭാരവാഹികളുമായി പങ്കുവെച്ചപ്പോള്‍, ഈ ആശയത്തെ സ്വാഗതം ചെയ്ത് നാടകമേള മത്സരങ്ങള്‍ ഒരു വമ്പിച്ച പരിപാടിയാക്കാന്‍ ഫോമ ഭാരവാഹികള്‍ തീരുമാനിക്കു...

ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളീ അസോസിയേഷൻ സ്വതന്ത്രദിനാ...

ബ്രാംപ്ടൻ: കാനഡയിലെ മലയാളി സംഘടനകളുടെ മാതൃ സംഘടനയായ കനേഡിയൻ മലയാളി ഐക്യവേദി  ഇന്ത്യയുടെ എഴുപതിനാലാമത്തെ  സ്വതന്ത്രദിനാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കാനഡയുടെ അങ്ങോളമിങ്ങോളം ഭാഗങ്ങളിനിന്നും വിവിധ സംഘടനാ നേതാക്കന്മാർ ചരിത്രത്തിൽ ആദ്യമായി നടന്ന ഈ  ചടങ്ങിൽ പങ്കെടുത്തു. ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളീ അസോസിയേഷൻ  പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ ദേശീയ നേതാവായ മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ട് ശ്രീ പ്രസാദ് നായർ  സ്വാഗതം അർപ്പിച്ചു സംസാരിച്ചു. കാനഡയിലെ മലയാളി...

ഇന്ത്യൻ മള്‍ട്ടി കള്‍ചറല്‍ ഹെറിറ്റേജ് സൊസൈറ്റി ഓഫ്...

കാല്‍ഗറി: ഭാരതീയ മള്‍ട്ടി കള്‍ചറല്‍ ഹെറിറ്റേജ് സൊസൈറ്റി ഓഫ് അല്‍ബെര്‍ട്ട ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യ ദിനം കാല്‍ഗറിയില്‍ ആഘോഷിച്ചു.ഓഗസ്റ്റ് 15 ന് രാവിലെ 9.30 ന് നോളന്‍ ഹില്‍ നോര്‍ത്ത് വെസ്റ്റില്‍ നിന്നാരംഭിച്ച കാര്‍ റാലിയില്‍ എഴുപതില്‍ പരം വാഹനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് 12 മാണിയുടെ കാല്‍ഗറി പ്രയറി വിന്‍ഡ്‌സ് പാര്‍ക്കില്‍ റാലി എത്തി ചേര്‍ന്നതിനു ശേഷം പൊതു സമ്മേളനം ആരംഭിച്ചു. മുഖ്യാതിഥി ആയി ആദരണീയനായ ആല്‍ബെര്‍ട്ട പ്രീമിയര്‍ ജെയ്‌സണ്‍ കെന്നി ഉല്‍ഘാടന പ്രസംഗത്തില്‍ ഇന്ത്യന്...

ചിക്കാഗോ ഗീതാമണ്ഡലം രാമായണപാരായണ പരിസമാപ്തി

ചിക്കാഗോ: കര്‍ക്കിടകം ഒന്ന് മുതല്‍ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഗീതാമണ്ഡലത്തില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭാഗവത ആചാര്യൻ ബ്രഹ്മശ്രീ  മനോജ് നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണത്തോടെയാണ് ഈ വർഷത്തെ പാരായണ-പ്രഭാഷണ യജ്ഞത്തിന് പരിസമാപ്തി ആയത്. ജൂലൈ 16നു ഗീതാ മണ്ഡലം ആചാര്യൻ ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിച്ച പാരായണ/പ്രഭാഷണ യജ്ഞത്തിൽ, എകലോക വേദാന്ത വിദ്യാലയത്തിന്റെ മുഖ്യ ആചാര്യനും ലോകാരാധ്യന...

മാതൃസംഘടനയുടെ പൂർണ പിന്തുണയുമായി എബി ആനന്ദ് ഫോമാ ആ...

സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ  പ്രതിനിധിയായി എബി ആനന്ദ് ഫോമാ ആർ.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്നു. നവകേരള മലയാളി ആസോസിയേഷൻ ഓഫ് ഫ്ലോറിഡയുടെ പ്രസിഡണ്ട് ,സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള എബിയെ ഏറെ അഭിമാനത്തോടെയാണ് ഫോമാ ആർ.വി.പി  സ്ഥാനത്തേക്ക് സംഘടന പിന്തുണക്കുന്നതെന്ന് പ്രസിഡന്റ് ബിജോയ് സേവ്യർ , സെക്രട്ടറി സജോ പെല്ലിശേരി, ട്രഷറർ സൈമൺ പാറംതാഴം   എന്നിവർ പറഞ്ഞു. അർഹതക്ക് അംഗീകരമായി എബി ആനന്ദിനെ വിജയിപ്പിക്കുവാൻ സൺഷൈൻ റീജിയണിലെ എല്ലാ ഫോമാ അംഗസംഘടനയുടെയും പിന്തുണയ...

ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് യുവജന വിഭ...

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ "Feed Starving Children' എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ വഴി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി. കോവിഡ് മഹാമാരി വരുത്തിവെച്ച പട്ടിണിയും ദാരിദ്ര്യവും മൂലം ലക്ഷക്കണക്കിനു ജനങ്ങള്‍ മരിക്കാനിടയുണ്ടെന്നു മുന്നറിയിപ്പ് നല്‍കുന്ന നിരവധി പഠന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ലോകത്ത് എവിടെയും വിശന്നു വലയുന്നവര്‍ക്ക് ഒരു കൈത്താങ്ങായി എത്തിച്ചുകൊടുക്കുന്ന സൗജന്യ ഭക്ഷണം പായ്ക്ക് ചെയ്യുന്ന എഫ...

ഡോ. ആനിപോളിന് അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്...

ന്യൂയോർക്ക്: ഡോ: ആനിപോളിന് അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്റ്റീഷണേഴ്‌സിന്റെ (AANP) എക്സലൻസ് അവാർഡ്. ന്യൂയോർലീൻസിൽ ജൂൺ 23-28 തീയതികളിൽ നടക്കാനിരുന്ന AANP കോൺഫെറെൻസ് കോവിഡ് - 19 മൂലം റദ്ദാക്കിയതിനാൽ അവാർഡ് തപാൽ വഴിയാണ് ലഭിച്ചത്‌. ആധുരസേവന രംഗത്തും രാഷ്ട്രീയ രംഗത്തും പല മാറ്റങ്ങൾ വരുത്താനും നഴ്സ് പ്രാക്റ്റീഷണേഴ്‌സിന്റെയും, നഴ്സസ്സിന്റെയും ഉന്നമനത്തിനായി അസോസിയേഷൻസ് രൂപീകരിക്കുകയും അവരെ സേവനരംഗത്തും, ഉന്നത വിദ്യാഭ്യാസത്തിനും പ്രോത്സാഹിപ്പിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്ത...

ഓർമ്മ സിൽവർ ജൂബിലി നിറവിൽ

ഫ്‌ളോറിഡ: ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്റെ ,(ഓര്‍മ്മ) സില്‍വര്‍ ജൂബിലി വിപുലമായി കൊണ്ടാടുന്നു. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 8:30 ന് സൂം മീറ്റിംഗിലൂടെ ഓണ്‍ലൈന്‍ ആയി ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കുവാന്‍ അത്യധ്വാനം ചെയ്യുന്ന ഫസ്റ്റ് ലൈന്‍ സ്റ്റാഫിനെ അനുമോദിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നതാണ്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാനായി പിന്നണി ഗായിക ശ്രീയ ജയദീപ് & ടീമിന്റെ മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിന്റെ വിജയത്തിനായി ...

തീർച്ചയായും വായിക്കുക