Home Authors Posts by ജോയിച്ചൻ പുതുക്കുളം

ജോയിച്ചൻ പുതുക്കുളം

ജോയിച്ചൻ പുതുക്കുളം
53 POSTS 0 COMMENTS
ജോയ്ച്ചൻ പുതുക്കുളം www.joychenputhukulam.com എന്ന വെബ് സൈറ്റിൻ്റെ ഉടമയാണ്. വർഷങ്ങളായി മലയാളപത്രമാധ്യമങ്ങൾക്ക് അമേരിക്കൻ വാർത്തകൾ വിതരണം ചെയ്തുവരുന്ന അമേരിക്കൻ മലയാളി പത്രപ്രവർത്തകൻ. ചങ്ങനാശ്ശേരിയാണ് സ്വദേശം, ഇപ്പോൾ ഷിക്കാഗോയിൽ സ്ഥിരതാമസം. പത്രമാധ്യമങ്ങളോ സാമൂഹികപ്രവർത്തനവുമായി ബന്ധപ്പെട്ടോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: joychenusa@hotmail.com, joychen45@hotmail.com ഫോൺ: (847) 345-0233

ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളീ അസോസിയേഷൻ സ്വതന്ത്രദിനാ...

ബ്രാംപ്ടൻ: കാനഡയിലെ മലയാളി സംഘടനകളുടെ മാതൃ സംഘടനയായ കനേഡിയൻ മലയാളി ഐക്യവേദി  ഇന്ത്യയുടെ എഴുപതിനാലാമത്തെ  സ്വതന്ത്രദിനാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. കാനഡയുടെ അങ്ങോളമിങ്ങോളം ഭാഗങ്ങളിനിന്നും വിവിധ സംഘടനാ നേതാക്കന്മാർ ചരിത്രത്തിൽ ആദ്യമായി നടന്ന ഈ  ചടങ്ങിൽ പങ്കെടുത്തു. ഫെഡറേഷൻ ഓഫ് കനേഡിയൻ മലയാളീ അസോസിയേഷൻ  പ്രസിഡണ്ട് ശ്രീ കുര്യൻ പ്രക്കാനം യോഗത്തിൽ അധ്യക്ഷത വഹിച്ചു. സംഘടനയുടെ ദേശീയ നേതാവായ മിസ്സിസ്സാഗ കേരള അസോസിയേഷൻ പ്രസിഡണ്ട് ശ്രീ പ്രസാദ് നായർ  സ്വാഗതം അർപ്പിച്ചു സംസാരിച്ചു. കാനഡയിലെ മലയാളി...

ഇന്ത്യൻ മള്‍ട്ടി കള്‍ചറല്‍ ഹെറിറ്റേജ് സൊസൈറ്റി ഓഫ്...

കാല്‍ഗറി: ഭാരതീയ മള്‍ട്ടി കള്‍ചറല്‍ ഹെറിറ്റേജ് സൊസൈറ്റി ഓഫ് അല്‍ബെര്‍ട്ട ഇന്ത്യയുടെ എഴുപത്തി നാലാമത് സ്വാതന്ത്ര്യ ദിനം കാല്‍ഗറിയില്‍ ആഘോഷിച്ചു.ഓഗസ്റ്റ് 15 ന് രാവിലെ 9.30 ന് നോളന്‍ ഹില്‍ നോര്‍ത്ത് വെസ്റ്റില്‍ നിന്നാരംഭിച്ച കാര്‍ റാലിയില്‍ എഴുപതില്‍ പരം വാഹനങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് 12 മാണിയുടെ കാല്‍ഗറി പ്രയറി വിന്‍ഡ്‌സ് പാര്‍ക്കില്‍ റാലി എത്തി ചേര്‍ന്നതിനു ശേഷം പൊതു സമ്മേളനം ആരംഭിച്ചു. മുഖ്യാതിഥി ആയി ആദരണീയനായ ആല്‍ബെര്‍ട്ട പ്രീമിയര്‍ ജെയ്‌സണ്‍ കെന്നി ഉല്‍ഘാടന പ്രസംഗത്തില്‍ ഇന്ത്യന്...

ചിക്കാഗോ ഗീതാമണ്ഡലം രാമായണപാരായണ പരിസമാപ്തി

ചിക്കാഗോ: കര്‍ക്കിടകം ഒന്ന് മുതല്‍ മനുഷ്യ മനസ്സിലേക്ക് ആധ്യാത്മിക പുണ്യം നിറയ്ക്കുവാനായി ആരംഭിച്ച രാമായണ പാരായണത്തിന് ഗീതാമണ്ഡലത്തില്‍ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ ഭാഗവത ആചാര്യൻ ബ്രഹ്മശ്രീ  മനോജ് നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണത്തോടെയാണ് ഈ വർഷത്തെ പാരായണ-പ്രഭാഷണ യജ്ഞത്തിന് പരിസമാപ്തി ആയത്. ജൂലൈ 16നു ഗീതാ മണ്ഡലം ആചാര്യൻ ഭാഗവത ശുകം ബ്രഹ്മശ്രീ മനോജ് നമ്പൂതിരിയുടെ അനുഗ്രഹ പ്രഭാഷണത്തോടെ ആരംഭിച്ച പാരായണ/പ്രഭാഷണ യജ്ഞത്തിൽ, എകലോക വേദാന്ത വിദ്യാലയത്തിന്റെ മുഖ്യ ആചാര്യനും ലോകാരാധ്യന...

മാതൃസംഘടനയുടെ പൂർണ പിന്തുണയുമായി എബി ആനന്ദ് ഫോമാ ആ...

സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരളയുടെ  പ്രതിനിധിയായി എബി ആനന്ദ് ഫോമാ ആർ.വി.പി സ്ഥാനത്തേക്ക് മത്സരിക്കുന്നു. നവകേരള മലയാളി ആസോസിയേഷൻ ഓഫ് ഫ്ലോറിഡയുടെ പ്രസിഡണ്ട് ,സെക്രട്ടറി എന്നി സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള എബിയെ ഏറെ അഭിമാനത്തോടെയാണ് ഫോമാ ആർ.വി.പി  സ്ഥാനത്തേക്ക് സംഘടന പിന്തുണക്കുന്നതെന്ന് പ്രസിഡന്റ് ബിജോയ് സേവ്യർ , സെക്രട്ടറി സജോ പെല്ലിശേരി, ട്രഷറർ സൈമൺ പാറംതാഴം   എന്നിവർ പറഞ്ഞു. അർഹതക്ക് അംഗീകരമായി എബി ആനന്ദിനെ വിജയിപ്പിക്കുവാൻ സൺഷൈൻ റീജിയണിലെ എല്ലാ ഫോമാ അംഗസംഘടനയുടെയും പിന്തുണയ...

ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് യുവജന വിഭ...

ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്‍ ടാക്‌സ് ഫോഴ്‌സ് യുവജന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ "Feed Starving Children' എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ വഴി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി. കോവിഡ് മഹാമാരി വരുത്തിവെച്ച പട്ടിണിയും ദാരിദ്ര്യവും മൂലം ലക്ഷക്കണക്കിനു ജനങ്ങള്‍ മരിക്കാനിടയുണ്ടെന്നു മുന്നറിയിപ്പ് നല്‍കുന്ന നിരവധി പഠന റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ലോകത്ത് എവിടെയും വിശന്നു വലയുന്നവര്‍ക്ക് ഒരു കൈത്താങ്ങായി എത്തിച്ചുകൊടുക്കുന്ന സൗജന്യ ഭക്ഷണം പായ്ക്ക് ചെയ്യുന്ന എഫ...

ഡോ. ആനിപോളിന് അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്...

ന്യൂയോർക്ക്: ഡോ: ആനിപോളിന് അമേരിക്കൻ അസോസിയേഷൻ ഓഫ് നഴ്സ് പ്രാക്റ്റീഷണേഴ്‌സിന്റെ (AANP) എക്സലൻസ് അവാർഡ്. ന്യൂയോർലീൻസിൽ ജൂൺ 23-28 തീയതികളിൽ നടക്കാനിരുന്ന AANP കോൺഫെറെൻസ് കോവിഡ് - 19 മൂലം റദ്ദാക്കിയതിനാൽ അവാർഡ് തപാൽ വഴിയാണ് ലഭിച്ചത്‌. ആധുരസേവന രംഗത്തും രാഷ്ട്രീയ രംഗത്തും പല മാറ്റങ്ങൾ വരുത്താനും നഴ്സ് പ്രാക്റ്റീഷണേഴ്‌സിന്റെയും, നഴ്സസ്സിന്റെയും ഉന്നമനത്തിനായി അസോസിയേഷൻസ് രൂപീകരിക്കുകയും അവരെ സേവനരംഗത്തും, ഉന്നത വിദ്യാഭ്യാസത്തിനും പ്രോത്സാഹിപ്പിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്ത...

ഓർമ്മ സിൽവർ ജൂബിലി നിറവിൽ

ഫ്‌ളോറിഡ: ഒര്‍ലാന്‍ഡോ റീജിയണല്‍ മലയാളി അസോസിയേഷന്റെ ,(ഓര്‍മ്മ) സില്‍വര്‍ ജൂബിലി വിപുലമായി കൊണ്ടാടുന്നു. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകിട്ട് 8:30 ന് സൂം മീറ്റിംഗിലൂടെ ഓണ്‍ലൈന്‍ ആയി ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് 19 നെ പ്രതിരോധിക്കുവാന്‍ അത്യധ്വാനം ചെയ്യുന്ന ഫസ്റ്റ് ലൈന്‍ സ്റ്റാഫിനെ അനുമോദിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നതാണ്. ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുവാനായി പിന്നണി ഗായിക ശ്രീയ ജയദീപ് & ടീമിന്റെ മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരിക്കുന്നതാണ്. പ്രോഗ്രാമിന്റെ വിജയത്തിനായി ...

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദ...

  ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക  ദൈവാലയത്തിന്റെ ദശവര്‍ഷാഘോഷങ്ങളുടെ സമാപനംജൂലൈ 17 നു നടത്തി . വൈകുന്നേരം 7 മണിക്ക് ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരില്‍  പത്തു വര്‍ഷം ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് ഇടവക ജനത്തോട് ചേര്‍ന്ന് കൃതജ്ഞത ബലി അര്‍പ്പിച്ചു .തുടര്‍ന്നുസമാപന സമ്മേളനത്തില്‍ ക്നാനായ റീജിയന്‍ വികാരി ജനറാള്‍ റെവ. ഫാ .തോമസ് മുളവനാല്‍ .ഡിട്രോയിറ്റ്ക്‌നാനായ മിഷ്യന്റെ പ്രഥമ ഡയറക്ടര്‍ റെവ .ഫാ .എബ്രഹാം മുത്തോലത്ത് ,മുന്‍ ഇടവക വികാരിമാരായ റെവ.ഫാ .മാത്യൂ മേലേടത്തു ,റെവ .ഫാ...

കാല്‍ഗറി ക്രിക്കറ്റ് ലീഗിലെ മലയാളി സാന്നിധ്യം

കാല്‍ഗറി: നൂറുവര്‍ഷത്തില്‍പ്പരം പാരമ്പര്യമുള്ള കാല്‍ഗറി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് ലീഗിന്റെ (C&DCL) ചരിത്രത്തില്‍ ഒരു ദശാബ്ദമായി റണ്‍ റൈഡേഴ്‌സ് എന്ന മലയാളി ക്ലബ് / ടീം കേരളീയ സാന്നിധ്യം നിലനിര്‍ത്തിപ്പോരുന്നു. കാല്‍ഗറിയില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന, ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരെ കൂട്ടി ഫാ. ജിമ്മി പുറ്റനാനിക്കല്‍ "കാല്‍ഗറി റണ്‍ റൈഡേഴ്‌സ്' 2012-ലാണ് തുടക്കമിടുന്നത്. അതിനുമുമ്പ് "സതേണ്‍ ചാര്‍ജേഴ്‌സ്' എന്ന പേരില്‍ ജോ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ രണ്ടു...

ജോയിച്ചന്‍ ചെമ്മാച്ചേല്‍ മെമ്മോറിയല്‍ കര്‍ഷകശ്രീ പ...

ഷിക്കാഗോ: മുന്‍ കെ.സി.എസ് പ്രസിഡന്റും, മികച്ച കര്‍ഷകനും കാരുണ്യ പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ജോയിച്ചന്‍ ചെമ്മാച്ചേലിന്റെ സ്മരണാര്‍ത്ഥം ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റി നടത്തുന്ന കര്‍ഷകശ്രീ പുരസ്കാരത്തിനായി അപേക്ഷകള്‍ ക്ഷണിക്കുന്നു. വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കുന്നതാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈവര്‍ഷം കോവിഡ് ലോക്ഡൗണ്‍ കാരണം മിക്ക അംഗങ്ങളും വളരെ മികച്ച കൃഷി തോട്ടങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളതിനാല്‍ ഇത്തവണത്തെ മത്സരം അത്യന്തം വാശിയേറിയതായിരിക്കും...

തീർച്ചയായും വായിക്കുക