Home Authors Posts by ജോയ് നെടിയാലിമോളേല്‍

ജോയ് നെടിയാലിമോളേല്‍

ജോയ് നെടിയാലിമോളേല്‍
37 POSTS 0 COMMENTS
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) നോവൽ - ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ. 3) നോവൽ - പലായനം. താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

റുക്കിയ

"ജെന്തേപ്പളിങ്ങട് ബന്നത് റുക്കിയാ ....? അന്നോട് ഞമ്മള് എത്ര കുറി പറഞ്ഞ്ങ്ങാണ്ട് ബിട്ടയച്ചതാണ് ...ഓല് തൊള്ള കീറുമ്പോ ജ് അനങ്ങാണ്ട് കുത്തീരിക്കണൂന്ന് .....ജ് കേട്ടോ….?.ഇല്ല.....!. ഞമ്മന്റെ ബാക്കിന് ഒരു വെലേം ജ് കല്പിച്ചില്ല....." "ന്താണിങ്ങള് ഇമ്മാതിരി പറേണത് ഇമ്മാ...?. ഇങ്ങള് ന്റെ ഇമ്മയല്ലാന്നുണ്ടോ...?!.....എല്ലാം സഹിക്ക്യാന്ന് ബെച്ചാ അതിനുല്ലേ ഒരതിര് ....!. ന്റെ മയ്യത്ത് എടുക്കണബരെ ഇങ്ങള് ഇത് തന്നെ പറഞ്ഞുങ്ങാണ്ട്...

മറിയക്കുട്ടിയെന്ന മറിയം ബീവി

ഹക്കീമിന്റെ കത്താണ്‌ വന്നിരിക്കുന്നത്. വികൃതമായ കയ്യക്ഷരങ്ങൾ. ഓരോന്നായി പെറുക്കി പെറുക്കി വായിച്ചെടുത്തു. മലയാളം എഴുതിയിരിക്കുന്നത് കണ്ടാൽ അറബിയിലാണോ എഴിതിയിരിക്കുന്നത് എന്ന് തോന്നിപ്പോകും. വള്ളക്കടവിലെ ജബ്ബാറിന്റെ മകൻ അബ്ദുറബ്ബ് ഒരു ക്രിസ്തിയാനി പെണ്ണിനെ അടിച്ചോണ്ട് വന്നിരിക്കണൂന്ന്.....! “പടച്ചോനെ എന്താണ്‌ ഞമ്മനീ കേക്കണത്...അബ്ദുറബ്ബ് ഇമ്മാതിരി പണി ചെയ്യെ...?!. സ്വപ്നത്തില്കൂടി ഓർക്കാൻ പറ്റാത്തൊരു കാര്യം...” അബ്ദുറബ്ബ് ഒരു യുക്തിവാദി ആയിരുന്നു. അനാചാരങ്ങൾക്കും...

ഓർമ്മകൾ ബാക്കിയായ്

അന്നൊരു ഞാറാഴ്ച ദിവസ്സമായിരുന്നു. എല്ലാവരും പള്ളിയിൽ അണിഞൊരുങി എത്തിയിട്ടുണ്ട്. ഭക്തി നിർഭരമായ പ്രഭാത പ്രാത്ഥനയും കുർബ്ബാനയും കഴിഞു. അന്നായിരുന്നു ആലീസ്സിന്റെ ഭർത്താവിന്റെ ഓർമ്മ ദിവസ്സവും. ഓർമ്മ ദിവസ്സത്തിൽ മരിച്ചയാൾക്കുവേണ്ടി വീട്ടുകാർ നടത്തുന്ന പ്രത്യേക പ്രാത്ഥനയാണ്‌ ധൂപപ്രാർത്ഥന. കപ്യാർ പുൽപ്പായ് തറയിൽ വിരിച്ചു. തല ഭാഗത്ത് കുരിശും ഇരുപുറവുമായി മെഴുകു തിരികളും കത്തിച്ചുവെച്ചു. ആലീസ്സും കുട്ടികളും സാങ്കല്പ്പിക ദേഹം കിടക്കുന്ന പുൽപ്പായ്ക്കടുത്തേക്ക് ചേർന്നു നിന്നു....

റിട്ടയര്‍മെന്റ്‌

നല്ല തണുപ്പുള്ള രാത്രിയായിരുന്നു. എല്ലാവരും ഉറങ്ങിയിട്ടും തനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. ഉറക്കത്തിൻറെ ഒരിത്തിരി ലാഞ്ചനപോലും കണ്‍പോളകളെ തൊട്ടിട്ടില്ല. ഇത്തിരി നേരം ഇടതു വശം ചെരിഞ്ഞു കിടന്നു. ആദ്യം മനസ്സിൽ കണ്ട അതെ കാര്യങ്ങൾ തന്നെ വീണ്ടും കാണുന്നു. എത്ര മായ്ക്കാൻ ശ്രമിച്ചിട്ടും മനസ്സിൽ നിന്ന് മായുന്നില്ല. നാളെ തന്നെ തൂക്കിലേറ്റാൻ കൊണ്ടുപോവുകയോന്നുമാല്ലല്ലോ ഇത്രമാത്രം കുണ്ടിതപ്പെടാൻ. തൂക്കിലേറ്റാൻ...

ഒരുപിടി ഓലകൾ

അടിക്കുമ്പോൾ ആശാന് ഒരു ദാഷിണ്യവുമില്ല. ചിലപ്പോൾ നാരായ മുന കൂട്ടി തുടയിൽ പിച്ചും. ശുറു… ശുറാ …. മൂത്ര മൊഴിച്ചാലും ആശാൻ തുടയിൽ നുള്ള് അല്ലെങ്കിൽ ചെവിക്ക് കിഴുക്ക് തുടർന്ന് കൊണ്ടിരിക്കും . ആശാന്റെ നാരായ മുന കരിമ്പന ഓലയെ കാർന്നു കാർന്നു പുതിയ അക്ഷരങ്ങളെ രചിക്കും. അതിൽ കരി തേച്ച് അക്ഷരങ്ങൾ തെളിഞ്ഞു കാണുമ്പോൾ ചങ്കിൽ...

തറി

ഇടറുന്ന നെഞ്ചും ഇഴചേർന്നനൂലുമായ്-നെയ്തു ഞാനാത്തറിതന്നിൽ……,ഇഴപൊട്ടിപലവട്ടമൊപ്പമെന്നിടനെഞ്ചും-പലകുറിയാത്തറിതന്നിൽ ....!കൈപ്പിടി തന്നിലൊതുങ്ങിയാച്ചരടിന്റെ-ഞാണിൽ കുടുങ്ങിയോരോടംകണക്കെ –ഓടുകയാണെന്റെ ചിത്തം….!.ഉയർന്നുതാഴുന്നോരാ നൂലിന്നിഴകളിൽ -ഓടുന്നോരോടമാണെന്നുടെ ജീവൻ...,പാവുമാനൂലിഴപാകുന്നോരോടത്തിൻവേഗമായെന്നുടെ കാലും ചലിക്കുന്നു.ഇടറുന്ന നെഞ്ചും ഇഴചേർന്നനൂലുമായ്-നെയ്തു ഞാനാത്തറിതന്നിൽ……,തറിയുടെ താളത്തിലലിയുന്നെൻ -ജീവരാഗങ്ങളും - സ്വപ്നരേണുക്കളുമൊന്നായ് ..! പട്ടിണി മാറ്റുവാൻ പട്ടുകൾ നെയ്തു –ഞാനെന്നിട്ടും മാറാത്തപട്ടിണിയോ ..?!ആശകൾ കോർത്തുഞാൻ നെയ്തൊരാ-പൊൻപട്ടിൻ ചിത്രങ്ങൾവിചിത്രമായ്തോന്നി…!!കാൽകൾ കുഴയുന്നു മഗ്ഗവും കേഴുന്നു...അതിനൊത്തെൻജീവന്റെ രാഗവുംതകരുന്നു…!!.ഇഴനൂലുപൊട്ടിയാ മഗ്ഗവും നിലച്ചു...,അതിനോപ്പമെന്നുടെ ജീവതാളവും...

തലാക്ക്

അന്നൊരു വെള്ളിയാഴ്ച ദിവസ്സമായിരുന്നു. പള്ളി കഴിഞ് മൊയ്‌ലിയാരും കൂട്ടരും ഷുക്കൂറിന്റെ വീട്ടിലേക്കാണു പൊകുന്നത്. ഷുക്കൂറിന്റെ വീട് പള്ളിയില്‍ നിന്ന് അല്പം അകലെയാണ് . പള്ളിയുടെ പടികളിറങി പള്ളിക്കുളവും കഴിഞു പാടവും താണ്ടി റോഡിലേക്കു കയറാം. റോഡില്‍ നിന്നും അരമൈല്‍ പടിഞാറോട്ട് വീണ്ടും നടന്ന് ഇടവഴികളും പിന്നിട്ടാണ് ഷുക്കൂറിന്റെ വീട്. പള്ളിക്കമ്മറ്റിക്കാരും മൊയ്‌ലിയാരും ചേര്‍ന്ന് ചെല്ലുന്നത് കണ്ടപ്പോള്‍ ഷുക്കൂര്‍ വീടിന്റെ കോലായില്‍ നിന്ന് ഇറങ്ങി പടിക്കലോളം ചെന്ന്...

സ്വര്‍ഗവാതില്‍

അപ്പനും ഞാനും ഒരു ദിവസ്സമാണ് മരിച്ചത്. അപ്പനെ ഇടി വെട്ടിയും എന്നെ പാമ്പ് കടിച്ചും. പാമ്പ് കടിയ്ക്കുള്ള പ്രതിരോധ മരുന്ന് കുത്തിവെച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു . ജീവിച്ചിരുന്നപ്പോള്‍ ഒരു അപ്പന്‍മകന്‍ എന്ന ബന്ധത്തേക്കാളുപരി ഒരു നല്ല കൂട്ടുകാര്‍ എന്ന നിലയി ലായിരുന്നു ഞങ്ങള്‍ ജീവിച്ചത് . ഒരു നിമിത്തമായിരിക്കണം ഒരു പക്ഷെ ഞങ്ങള്‍ രണ്ടു പേരും ഒരു നാള്‍ തന്നെ മരിക്കാന്‍ കാരണമായത് . അപ്പന് ഞാനും...

ബര്‍ണബാസ്സ്

ദൂരെയുള്ള വയലിലേക്ക് ഞാന്‍ അപ്പനോടൊപ്പം നടന്നു. അവിടെ മുന്തിരിയും മാതള നാരങ്ങയും ചിക്കുവും (സപ്പോട്ട ), പേരയും മാവും ഒക്കെ പ്രത്യേക തോട്ടങ്ങളായി തിരിച്ച് കൃഷി ചെയ്തിട്ടുണ്ട്. വയലില്‍ പണി എടുക്കാനും, വിളവെടുക്കാനും, ചന്തയില്‍ കൊണ്ടുപോയി വില്‍ക്കാനും അപ്പന്റെ ഒപ്പം ഞാനുമുണ്ടായിരിക്കും. അപ്പന് പുതിയ ചെരുപ്പ് വാങ്ങിയപ്പോള്‍ അപ്പന്‍ കാലിലിട്ട് തേഞ്ഞുതീര്‍ന്ന പഴയ ചെരുപ്പ് എനിക്ക് തന്നു. സ്വര്ഗം കനിഞ്ഞു കിട്ടിയ സന്തോഷമായിരുന്നു എനിക്ക് അപ്പന്‍...

ക്‌ളാര

പുഴക്കരയില്‍ നിന്നും അങ്ങ് ദൂരെയുള്ള റോഡില്‍കൂടി കുറച്ചുപേര്‍ റാന്തല്‍ വിളക്കുകളുമേന്തി ഒരു ജാഥ എന്നപോലെ നടന്നു നീങ്ങുന്നു. സാബിദയെ പറഞ്ഞു വിട്ടു ഉമ്മറും അങ്ങോട്ട് പോയി. റാന്തല്‍ വെളിച്ചത്തില്‍ തെളിഞ്ഞുകണ്ട മുഖങ്ങള്‍ സുപരിചിതങ്ങളായിരുന്നു. അങ്ങാടിയെ ലക്ഷ്യമാക്കിയാണ് ആ ജാഥ നീങ്ങുന്നതെന്ന് വ്യക്തമാണ്. അലെക്‌സിയുടെ മകള്‍ ക്‌ളാരയെ പല പ്രാവശ്യം തനിച്ചു കണ്ടപ്പോള്‍ മൌനത്തില്‍ നിന്നും വാചാലതയിലേക്ക് മറികടന്നു നിമിഷങ്ങള്‍. നസീര്‍ ഒരിക്കല്‍ ഒരു തുണ്ട് കടലാസ്സു ആരും...

തീർച്ചയായും വായിക്കുക