Home Authors Posts by ജോയ് നെടിയാലിമോളേല്‍

ജോയ് നെടിയാലിമോളേല്‍

ജോയ് നെടിയാലിമോളേല്‍
37 POSTS 0 COMMENTS
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) നോവൽ - ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ. 3) നോവൽ - പലായനം. താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

നഷ്ടവസന്തങ്ങൾ

  ഹന്ന സുന്ദരിയായിരുന്നു. പള്ളിയിൽ മുടങ്ങാതെ പോകും. കുർബ്ബാനയിൽ പങ്കുകൊള്ളും കുർബ്ബാന കൈക്കൊള്ളും. ശനിയാഴ്ച  വൈകുന്നേരങ്ങളിൽ  അമ്മയോടൊപ്പം പള്ളിയില്പോയി പള്ളിയുടെ അകവും പുറവും തൂത്ത് വൃത്തിയാക്കും. മേശ വിരിപ്പുകൾ നേരാംവണ്ണം വിരിച്ചിടും. മെഴുകുതിരിയിൽനിന്നു  കത്തിയെരിഞ്ഞു വീണ മെഴുകുകൾ ശേഖരിച്ച് വെയ്ക്കും,  പിച്ചളകൊണ്ടുള്ള മെഴുകുതിരിക്കാലുകളും കുരിശും നിലവിളക്കും വെട്ടിത്തിളങ്ങുമാറ്‌ മിനുക്കിവെയ്ക്കും. ധൂപകുറ്റിയിൽ നിറയ്ക്കേണ്ട ചിരട്ടക്കരി ഉണ്ടാക്കിവെയ്ക്കും. മൽമൽ തുണികളിൽ മുന്തിരിവള്ളിയും ഇലകളും മുന്തിരിക്കുലകളും കുരിശും പറന്നിറങ്ങുന്ന  പ്രാവിന്റെ രൂപവും  തുന്നിപ്പിടിപ്പിക്കും.  പള്ളിപ്പറമ്പിലെ ചെടികൾക്കു...

മിഴികൾ

  എല്ലാവരും തന്നെക്കാണുമ്പോൾ സഹതപിക്കും. പൊത്തൂരത്തങ്ങൾ പറയും. അത്രയുമല്ലേ അവർക്കു ചെയ്യാൻ കഴിയുകയുള്ളു. പകൽ വിടരുന്നതും ഇരുട്ടു പരക്കുന്നതും കുറച്ചായെങ്കിലും അറിയാം. കണ്ണുകൾ തന്നില്ലെങ്കിലും ദൈവത്തെ പഴിക്കുവാൻ തനിക്കായില്ല. മുജന്മ പാപങ്ങൾ ഒരുപക്ഷെ തന്നിലേക്കു കുമിഞ്ഞുകൂടിയതായിരിക്കാമെന്നു സമാധാനിച്ചു. അതിനുവേണ്ടി ദൈവം തിരഞ്ഞെടുത്തത് തന്നെയും.!. അമ്മ തന്റെ മിഴികളിൽ തഴുകി വ്യസനിക്കും. അമ്മയുടെ മിഴിയിണകളിൽനിന്നു ചുടുകണ്ണുനീർ ഉതിർന്നു വീഴുന്നത് ഞാനറിഞ്ഞു. അമ്മയുടെ മിഴികളിൽ തൊട്ടുനോക്കി. മിഴിനീര്‌ തന്റെ കൈ നനച്ചു. അമ്മയെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു. തന്റെ...

ബപ്പ

    ജുമകഴിഞ്ഞു മടങ്ങുമ്പോഴാണ്‌ പന്തലിടുന്നത് സമീർ കണ്ടത്. അവനറിയാം ആ കെട്ടിയുണ്ടാക്കുന്ന പന്തലുകളെല്ലാം എന്തിനാണെന്ന്. സമീറിന്റെ വീട്ടിൽനിന്നു സ്കൂളിലേക്കു പോകുന്ന വഴിയാണ്‌ ഗണേശവിഗ്രഹങ്ങൾ ഉണ്ടാക്കുന്ന കാർഖാന (കമ്പനി). സ്കൂളുവിട്ടു തിരിച്ചുവരുമ്പോൾ അവൻ കൂട്ടുകാരുടെ കൂട്ടംവിട്ട്  കാർഖാനയുടെ പരിസ്സരത്ത് അച്ചിൽ വാർത്തെടുത്തുവെച്ചിരിക്കുന്ന ഗണേശവിഗ്രഹങ്ങളെ  ദൂരെനിന്നു വീക്ഷിക്കും. പിന്നെപിന്നെ ദൂരം കുറച്ച് അടുത്തുപോയി കണ്ടറിയാൻ തുടങ്ങി. മൂർത്തികളെ നോക്കി നില്ക്കുന്ന തന്നെക്കണ്ട് കാർഖാനയുടെ കാര്യസ്ഥൻ തന്നെ പലകുറി ആട്ടിപ്പായിച്ചു. മിക്കപ്പോഴും ആ പരിസ്സരത്ത് തുടർച്ചയായി തന്നെ...

ചിത്രം

  ജന്മ ദിനാശംസകൾ നേരുവാൻ - തുറന്നു ഞാനെൻ ഫേസ്ബുക്ക് , ഗോപാല കൃഷ്ണന്റെ പോസ്റ്റ് - ഷെയർ ചെയ്തെത്തിയെൻ ഫേസ്ബുക്കിലും..!!. പോസ്റ്റിലെ ചിത്രത്തിലൊരു നായയുണ്ട്. നായതൻ കവിൾക്കുള്ളിൽ കടിച്ചമർന്ന്- തൂങ്ങുന്നോരു മാംസ പിണ്ഡം...! അതിനു - ഉടലുണ്ട് - തലയുണ്ട് - കൈ-കാൽകളുണ്ട്. വേറിട്ടു പോകാത്ത പൊക്കിൾക്കൊടി - നിലത്തിഴയുന്ന കണ്ടാൽ സഹിക്കയില്ല. ചേതനയറ്റൊരാ ഓമന പൊന്മുഖത്ത- ഴലേതുമില്ല ലവലേശവും...!. ചുരുട്ടിയ മുഷ്ട്ടിയിൽ - എന്തുനീ കൊണ്ടുവന്നോമനെ- നിന്നമ്മയ്ക്കു സമ്മാനമായ്....?!. ഏതോ നിമിഷത്തിലമ്മതൻ ആലസ്യ- ത്തികവിൽ നിറഞ്ഞു ഞാനമ്മതൻ ഉദരത്തിൽ….!! ശുനകനെ കൊന്നിട്ടു കാര്യമില്ലെന്നമ്മ- ചെയ്തൊരു പാപത്തിൻ ഭാരമായ് ഞാൻ- മന്നിൽ വന്നു പിറന്നുപോയ് ഹായെത്ര കഷ്ടം...!! പൊക്കിൾ...

മരുമകൾ

അവൾ സുന്ദരിയായിരുന്നു. വേണമെങ്കിൽ സുന്ദരികളിൽ അതിസുന്ദരിയെന്നു പറയാം. വളരെ പുരാതനമായ ഒരു കാലത്തേയ്ക്കു നമുക്കു കടന്നുചെല്ലാം. പ്രാചീനാചാരാങ്ങളും മാമൂലുകളും നിലനിന്നുപോന്ന കാലം. അടിമവേലയും ദാസ്യവൃത്തിയും നടന്നുവന്ന യുഗം. വിശാലമായ ഭൂമിയിൽകൂടി അവർ മൂന്നു സ്ത്രീകൾ നൊമ്പരങ്ങൾ പങ്കുവെച്ചു നടന്നു. പുറമെ നിന്ന്  ശ്രദ്ധിച്ചാൽ തോന്നുന്നത് ഒരുപക്ഷെ അവർ ഉറ്റ ചങ്ങാതിമാർ ആയിരിക്കുമെന്നാണ്‌. അക്ഷരാർത്ഥത്തിൽ അവർ  അങ്ങനെതന്നെയാണ്‌. അവരിൽ ഒരാൾ അമ്മായിയമ്മയും മറ്റു രണ്ടുപേർ മരുമക്കളുമാണെന്നറിയുംമ്പോൾ  തീർച്ചയായും ആരിലും  അസൂയ ജനിപ്പിക്കും. മുന്നിലേക്കു...

അമ്മ

ആരാണു കുട്ടിയുടെ കൂടെയുള്ളത്...? ഇല്ല.. എനിക്കാരുമില്ല ….! ആരുമില്ലാത്തവരെ അഡ്മിറ്റ് ചെയ്യാൻ കഴിയില്ല. സിസ്റ്റർ ദയവായി എന്നെ തള്ളിക്കളയരുത്....! പ്രായത്തിൽ നിങ്ങൾ എന്റെ അമ്മയ്ക്ക് സമാനയാണു... അതുകൊണ്ട് ഒരമ്മയുടെ സ്ഥാനത്തു നിന്നുകൊണ്ട്  എന്നെ സഹായിക്കണം.  ! കുട്ടി അതു പറഞ്ഞപ്പോൾ സിസ്റ്ററിന്റെ ഹൃദയം ഒരമ്മയുടേതെന്നപോലെ തുടിച്ചു !.  അവരുടെ മുഖത്തു നിന്ന് അതു വായിച്ചെടുക്കാൻ കഴിയുമായിരുന്നു. കുട്ടിയെ അഡ്മിറ്റ് ച്യ്തു. രണ്ടു ദിവസ്സം കഴിഞ്ഞപ്പോൾ അവൾ പ്രസവിച്ചു. ഒരു പെൺകുഞ്ഞ്….! ജില്ലാ ആശുപത്രിയിലെ വരാന്തയിൽ ഒരു ബെഡ് ഷീറ്റ്...

പെണ്ണ്‌

കറുത്തവാവു ദിവസ്സമായിരുന്നു അന്ന്. മനസ്സിലും കറുത്ത മേഘപടലങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. ഷീലയെ ആറാമത്തെ പ്രസവത്തിനായി അഡ്മിറ്റുചെയ്തു. അഞ്ചു പ്രസവങ്ങളിള്‍ കഴിഞ്ഞ രണ്ടും സിസേറിയനായിരുന്നു. നാലാമത്തെ കുട്ടി ജനിക്കാന്‍ സിസേറിയന്‍ വേണമെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ നെഞ്ചില്‍ ആധി കയറി. പണത്തിനുവേണ്ടി നെട്ടോട്ടം ഓടി. ആരും തരില്ലെന്നറിഞ്ഞു. !. ഓരാള്‍ ദൈവത്തേപ്പോലെ തന്റെയടുത്തു വന്നു തന്നെ സഹായിക്കാമെന്നു പറഞ്ഞു. അയാളുടെ കാല്പാദങ്ങളില്‍ തൊട്ടു വന്ദിക്കണമെന്നു തോന്നി. ദൈവത്തിനൊരായിരം...

ലിയ

അമ്മവീട്ടിൽ പോകുവാൻ ലിയ എന്തെങ്കിലും കാരണം കണ്ടുപിടിക്കും. അമ്മയുടെ വീടെന്നു പറഞ്ഞാൽ അവൾക്ക് ഹരമാണ്‌. അമ്മയോട് ചിലപ്പോൾ അപ്പച്ചൻ പറയും “എടീ നാളെ ഞാൻ നിന്റെ വീടുവരെ ഒന്നു പോയിട്ടു വരാം…..നീ പോരുന്നുണ്ടെങ്കിൽ നേരത്തെ കാലത്തെ തയ്യാറായിക്കോണം...” “ഞാൻ പിന്നെ എപ്പഴെങ്ങാനും പൊക്കോളാം...നിങ്ങളു പോയിട്ടു പോരെ...” രാവിലെ ലിയയുടെ അപ്പച്ചൻ ഒരുങ്ങുന്നതു കാണുമ്പോൾ ലിയ പരവേശം തല്ലി അമ്മയുടെ പെട്ടിയിൽ നിന്നും അവളുടെ ഉടുപ്പുകൾ...

ചിത്രം

ജന്മ ദിനാശംസകൾ നേരുവാൻ -തുറന്നു ഞാനെൻ ഫേസ് ബുക്ക് ,ഗോപാല കൃഷ്ണന്റെ പോസ്റ്റ് - ഷെയർ ചെയ്തെത്തിയെൻ ഫേസ് ബുക്കിലും..!!.പോസ്റ്റിലെ ചിത്രത്തിലൊരു നായയുണ്ട്.നായതൻ കവിൾക്കുള്ളിൽ കടിച്ചമർന്ന്-തൂങ്ങുന്നോരു മാംസ പിണ്ഡം ...!അതിനു - ഉടലുണ്ട് തലയുണ്ട് -കൈ-കാൽകളുണ്ട്.വേറിട്ടു പോകാത്ത പൊക്കിൾക്കൊടി -നിലത്തിഴയുന്ന കണ്ടാൽ സഹിക്കയില്ല.ചേതനയറ്റൊരാ ഓമന പൊന്മുഖത്ത-ഴലേതുമില്ല ലവലേശവും...!.ചുരുട്ടിയ മുഷ്ട്ടിയിൽ -എന്തു നീ കൊണ്ടുവന്നോമനെ- നിന്നമ്മയ്ക്കു സമ്മാനമായ്....?!.ഏതോ...

ഹിജടകൾ

അന്ന് മാനേജ്മെന്റ് മീറ്റിംഗ് ഉള്ള ദിവസ്സമായിരുന്നു. നേരത്തെ വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നെങ്കിലും വഴി മദ്ധ്യേ കാറിന്റെ ടയർ പഞ്ചർ ആയി. തലേ ദിവസത്തെ ജോലി ഭാരത്തിന്റെ ക്ഷീണം കൊണ്ടായിരിക്കണം ടയർ കടക്കാരൻ കട തുറന്നിട്ടില്ല. പഞ്ചർ കടയ്ക്കു മുന്നിലെ ബോർഡിൽ നിന്നും അയാളുടെ മൊബൈൽ നമ്പർ കിട്ടി. ആ നമ്പറിൽ വിളിച്ചു. സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു. മറ്റൊരു നമ്പർ കൂടി ബോർഡിൽ...

തീർച്ചയായും വായിക്കുക