Authors Posts by ജോയ് നെടിയാലിമോളേല്‍

ജോയ് നെടിയാലിമോളേല്‍

ജോയ് നെടിയാലിമോളേല്‍
31 POSTS 0 COMMENTS
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) നോവൽ - ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ. 3) നോവൽ - പലായനം. താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

മെഴുകുതിരി

ഉഴലുന്നൊരായുസ്സും-സാഫല്യാതീതജന്മവും, ജ്വലിക്കുന്ന നാളത്തിനത്താണിയായു- രുകുന്ന മെഴുകായ് വിതുമ്പിടുന്നു..... പള്ളിയിലുരുകി കുരിശ്ശിങ്കലും- കാര്യസാദ്ധ്യത്തിനായ്... കബറിങ്കലും ആത്മ-മോക്ഷത്തിനായ്... നിഷ്പ്രഭമായി പോകുവതിൻ മുൻപു- നിന്നിത്തിരിവെട്ടത്തിലലിഞ്ഞുചേരാൻ- കഴിയ്ഴാതെപോകുന്നഹതഭാഗ്യനല്ലോ...   ഒരുമെയ്യായ് സ്വപ്നങ്ങൾ പങ്കിട്ടകാലം- മറക്കുവാൻ നിനക്കാവതുണ്ടോ..? അന്യനായ് നീ ശോഭപകർന്നിടുമ്പോൾ- മറന്നുവോയെന്നുരുകുന്ന മനസും .. നൈസർഗികമാം കിനാക്കൾകണ്ട- കാലങ്ങളൊക്കെ മറന്നുപോയോ...? തട്ടിയും മുട്ടിയും ജീവിച്ചിടേണ്ടനമ്മൾ- പിരിയുവാൻ കാത്തുകഴിയുന്നവർ… കണ്ണീരുമാത്രം ബാക്കിയായ് വെച്ചുനീ- യെന്തേപൊലിഞ്ഞു എനിക്കുമുമ്പേ...? ചിറകറ്റുവീഴുന്നൊരീയ്യാമ്പാറ്റപോ- ലൊടുവിൽ നീ പിടഞ്ഞെന്റെ മാറിലേക്ക്- ഉരുകുവാൻ ബാക്കിയായ് നിർത്തിയെന്നെ....                          

പ്രണയനൊമ്പരം

  ആദ്യമായ് കണ്ടനാൾ മൊട്ടിട്ടൊരനുരാഗ – മെന്നിൽ കുരുത്തൊരു വൃക്ഷമായ്.. ഋതുമതിയായൊരാ നാളുകൾ പിന്നിട്ടു – ഋതുഭേദങ്ങൾ കടന്നുപോയി......, ഒരുങ്ങി നില്ക്കാം പവിത്രമായ്- കാതോർത്തു നിൻ വിളിക്കായ്- ഒരു ഹീര-റാഞ്ച, ലൈലാ-മജുനുവായ്  ജീവിക്കുവാൻ- നീയെത്തും കാലം കനവുകണ്ട്…!! വ്യക്തി പ്രഭാവത്തിൻ പാരമ്യമാം നിൻ രൂപ- മെന്നിടനെഞ്ചിൽ കുടിവെച്ചു – പൂവിട്ടു പൂജിച്ചൊരുദേവനേപോൽ…!! കണ്ണിൽ തിമിരം കയറുവോളം നിന്റെ വരക്കണ്ണുമായ് – കാത്തിരുന്നാപ്പടിവാതില്ക്കൽ ഞാൻ... ഒടുവിലാ നാളും വന്നെത്തിയെൻ ചാരെ, നിൻ വിയൊഗത്തിൻ ഭ്രാന്തമാം ദൂതുമായ്.. മംഗലസൂത്രം ലഭിക്കാതെ പോയൊരുവിധവപോൽ, അലമുറയിട്ടാ പ്രാണപ്പ്രിയന്റെ പാദങ്ങളിൽ- തൻകാർകൂന്തലിൻ കെട്ടഴിഞ്ഞുലഞ്ഞ- വസ്സാന കുസുമവും അടർന്നുവീഴുംവരെ....              

കൊങ്കിണി

  ഗ്രാമത്തിൽ നിന്നകലെ, വസന്തങ്ങളിൽ പൂക്കുന്ന കശുമാങ്ങകളുടെ സുഗന്ധവും  വിട്ട് പട്ടണത്തിലേക്ക് യാത്രയായി. നിമിഷമാത്രമായ വേർപാട്, എന്നിട്ടും വീട്ടുകാരെ പിരിഞ്ഞിട്ട് വർഷങ്ങളായെന്നു തോന്നുന്നു...! അപ്പൻ വണ്ടി ടിക്കറ്റിനും, ഫീസ്സിനും, ഒരു മാസത്തെ ചിലവിനും പൈസ തന്നയച്ചിട്ടുണ്ട്. അമ്മയുടെ താലിമാല വിറ്റ പൈസ....!!. അമ്മയുടെ കഴുത്തിൽ ഇപ്പോൾ   ചരടിൽ തൂങ്ങുന്ന കൊന്ത മാത്രം.  ആ കൊന്തയിലുള്ള മാതാവിന്റെ ചിത്രം എന്നോട്‌ പറയുന്നതായി തോന്നി  " മോനെ എല്ലാ അമ്മമാരും മക്കൾക്കായി ത്യാഗം ചെയ്യുന്നു.  എന്നിട്ടും ഹൃദയം മുറിയ്ക്കുന്ന...

തണൽ മരങ്ങൾ

കുടിപ്പള്ളിക്കൂടത്തിലേക്കുള്ള വഴിയെ അപ്പന്റെ കയ്യും പിടിച്ചു നടന്നു.  മനസ്സിൽ കുറെ ചിന്തകൾ കൊരുക്കുന്നുണ്ടായിരുന്നു. ക്ളാസ്സ് ടീച്ചർ ആരായിരിക്കും. പുതുതായി ഏതൊക്കെ മാഷന്മാരാണ്‌ തങ്ങൾക്കായി വന്നിരിക്കുന്നത്, ഏതു ബഞ്ചിലായിരിക്കും തനിക്കു സ്ഥാനം കിട്ടുക അങ്ങനെ പലതും ചിന്തകളിൽ നിറഞ്ഞുനിന്നു. പക്ഷെ മനസ്സിന്റെ അടിത്തട്ടിൽ ഒരു സങ്കടം ഒളിഞ്ഞിരുന്നു.  മറ്റൊന്നുമല്ല ഒരു   ഇംഗ്ളീഷ് സ്കൂളിൽ ചേർന്നു പഠിക്കണമെന്ന മോഹം. അമ്മയുടെ മോഹമായിരുന്നു.   തന്റെയും. അമ്മയുടെ നിർബന്ധം സഹിക്കാഞ്ഞ്  അപ്പൻ രണ്ടുമൂന്നിടത്തു അഡ്മിഷനുവേണ്ടി തിരക്കി. ആ...

നഷ്ടവസന്തങ്ങൾ

  ഹന്ന സുന്ദരിയായിരുന്നു. പള്ളിയിൽ മുടങ്ങാതെ പോകും. കുർബ്ബാനയിൽ പങ്കുകൊള്ളും കുർബ്ബാന കൈക്കൊള്ളും. ശനിയാഴ്ച  വൈകുന്നേരങ്ങളിൽ  അമ്മയോടൊപ്പം പള്ളിയില്പോയി പള്ളിയുടെ അകവും പുറവും തൂത്ത് വൃത്തിയാക്കും. മേശ വിരിപ്പുകൾ നേരാംവണ്ണം വിരിച്ചിടും. മെഴുകുതിരിയിൽനിന്നു  കത്തിയെരിഞ്ഞു വീണ മെഴുകുകൾ ശേഖരിച്ച് വെയ്ക്കും,  പിച്ചളകൊണ്ടുള്ള മെഴുകുതിരിക്കാലുകളും കുരിശും നിലവിളക്കും വെട്ടിത്തിളങ്ങുമാറ്‌ മിനുക്കിവെയ്ക്കും. ധൂപകുറ്റിയിൽ നിറയ്ക്കേണ്ട ചിരട്ടക്കരി ഉണ്ടാക്കിവെയ്ക്കും. മൽമൽ തുണികളിൽ മുന്തിരിവള്ളിയും ഇലകളും മുന്തിരിക്കുലകളും കുരിശും പറന്നിറങ്ങുന്ന  പ്രാവിന്റെ രൂപവും  തുന്നിപ്പിടിപ്പിക്കും.  പള്ളിപ്പറമ്പിലെ ചെടികൾക്കു...

മിഴികൾ

  എല്ലാവരും തന്നെക്കാണുമ്പോൾ സഹതപിക്കും. പൊത്തൂരത്തങ്ങൾ പറയും. അത്രയുമല്ലേ അവർക്കു ചെയ്യാൻ കഴിയുകയുള്ളു. പകൽ വിടരുന്നതും ഇരുട്ടു പരക്കുന്നതും കുറച്ചായെങ്കിലും അറിയാം. കണ്ണുകൾ തന്നില്ലെങ്കിലും ദൈവത്തെ പഴിക്കുവാൻ തനിക്കായില്ല. മുജന്മ പാപങ്ങൾ ഒരുപക്ഷെ തന്നിലേക്കു കുമിഞ്ഞുകൂടിയതായിരിക്കാമെന്നു സമാധാനിച്ചു. അതിനുവേണ്ടി ദൈവം തിരഞ്ഞെടുത്തത് തന്നെയും.!. അമ്മ തന്റെ മിഴികളിൽ തഴുകി വ്യസനിക്കും. അമ്മയുടെ മിഴിയിണകളിൽനിന്നു ചുടുകണ്ണുനീർ ഉതിർന്നു വീഴുന്നത് ഞാനറിഞ്ഞു. അമ്മയുടെ മിഴികളിൽ തൊട്ടുനോക്കി. മിഴിനീര്‌ തന്റെ കൈ നനച്ചു. അമ്മയെ സാന്ത്വനപ്പെടുത്താൻ ശ്രമിച്ചു. തന്റെ...

ബപ്പ

    ജുമകഴിഞ്ഞു മടങ്ങുമ്പോഴാണ്‌ പന്തലിടുന്നത് സമീർ കണ്ടത്. അവനറിയാം ആ കെട്ടിയുണ്ടാക്കുന്ന പന്തലുകളെല്ലാം എന്തിനാണെന്ന്. സമീറിന്റെ വീട്ടിൽനിന്നു സ്കൂളിലേക്കു പോകുന്ന വഴിയാണ്‌ ഗണേശവിഗ്രഹങ്ങൾ ഉണ്ടാക്കുന്ന കാർഖാന (കമ്പനി). സ്കൂളുവിട്ടു തിരിച്ചുവരുമ്പോൾ അവൻ കൂട്ടുകാരുടെ കൂട്ടംവിട്ട്  കാർഖാനയുടെ പരിസ്സരത്ത് അച്ചിൽ വാർത്തെടുത്തുവെച്ചിരിക്കുന്ന ഗണേശവിഗ്രഹങ്ങളെ  ദൂരെനിന്നു വീക്ഷിക്കും. പിന്നെപിന്നെ ദൂരം കുറച്ച് അടുത്തുപോയി കണ്ടറിയാൻ തുടങ്ങി. മൂർത്തികളെ നോക്കി നില്ക്കുന്ന തന്നെക്കണ്ട് കാർഖാനയുടെ കാര്യസ്ഥൻ തന്നെ പലകുറി ആട്ടിപ്പായിച്ചു. മിക്കപ്പോഴും ആ പരിസ്സരത്ത് തുടർച്ചയായി തന്നെ...

ചിത്രം

  ജന്മ ദിനാശംസകൾ നേരുവാൻ - തുറന്നു ഞാനെൻ ഫേസ്ബുക്ക് , ഗോപാല കൃഷ്ണന്റെ പോസ്റ്റ് - ഷെയർ ചെയ്തെത്തിയെൻ ഫേസ്ബുക്കിലും..!!. പോസ്റ്റിലെ ചിത്രത്തിലൊരു നായയുണ്ട്. നായതൻ കവിൾക്കുള്ളിൽ കടിച്ചമർന്ന്- തൂങ്ങുന്നോരു മാംസ പിണ്ഡം...! അതിനു - ഉടലുണ്ട് - തലയുണ്ട് - കൈ-കാൽകളുണ്ട്. വേറിട്ടു പോകാത്ത പൊക്കിൾക്കൊടി - നിലത്തിഴയുന്ന കണ്ടാൽ സഹിക്കയില്ല. ചേതനയറ്റൊരാ ഓമന പൊന്മുഖത്ത- ഴലേതുമില്ല ലവലേശവും...!. ചുരുട്ടിയ മുഷ്ട്ടിയിൽ - എന്തുനീ കൊണ്ടുവന്നോമനെ- നിന്നമ്മയ്ക്കു സമ്മാനമായ്....?!. ഏതോ നിമിഷത്തിലമ്മതൻ ആലസ്യ- ത്തികവിൽ നിറഞ്ഞു ഞാനമ്മതൻ ഉദരത്തിൽ….!! ശുനകനെ കൊന്നിട്ടു കാര്യമില്ലെന്നമ്മ- ചെയ്തൊരു പാപത്തിൻ ഭാരമായ് ഞാൻ- മന്നിൽ വന്നു പിറന്നുപോയ് ഹായെത്ര കഷ്ടം...!! പൊക്കിൾ...

മരുമകൾ

അവൾ സുന്ദരിയായിരുന്നു. വേണമെങ്കിൽ സുന്ദരികളിൽ അതിസുന്ദരിയെന്നു പറയാം. വളരെ പുരാതനമായ ഒരു കാലത്തേയ്ക്കു നമുക്കു കടന്നുചെല്ലാം. പ്രാചീനാചാരാങ്ങളും മാമൂലുകളും നിലനിന്നുപോന്ന കാലം. അടിമവേലയും ദാസ്യവൃത്തിയും നടന്നുവന്ന യുഗം. വിശാലമായ ഭൂമിയിൽകൂടി അവർ മൂന്നു സ്ത്രീകൾ നൊമ്പരങ്ങൾ പങ്കുവെച്ചു നടന്നു. പുറമെ നിന്ന്  ശ്രദ്ധിച്ചാൽ തോന്നുന്നത് ഒരുപക്ഷെ അവർ ഉറ്റ ചങ്ങാതിമാർ ആയിരിക്കുമെന്നാണ്‌. അക്ഷരാർത്ഥത്തിൽ അവർ  അങ്ങനെതന്നെയാണ്‌. അവരിൽ ഒരാൾ അമ്മായിയമ്മയും മറ്റു രണ്ടുപേർ മരുമക്കളുമാണെന്നറിയുംമ്പോൾ  തീർച്ചയായും ആരിലും  അസൂയ ജനിപ്പിക്കും. മുന്നിലേക്കു...

അമ്മ

ആരാണു കുട്ടിയുടെ കൂടെയുള്ളത്...? ഇല്ല.. എനിക്കാരുമില്ല ….! ആരുമില്ലാത്തവരെ അഡ്മിറ്റ് ചെയ്യാൻ കഴിയില്ല. സിസ്റ്റർ ദയവായി എന്നെ തള്ളിക്കളയരുത്....! പ്രായത്തിൽ നിങ്ങൾ എന്റെ അമ്മയ്ക്ക് സമാനയാണു... അതുകൊണ്ട് ഒരമ്മയുടെ സ്ഥാനത്തു നിന്നുകൊണ്ട്  എന്നെ സഹായിക്കണം.  ! കുട്ടി അതു പറഞ്ഞപ്പോൾ സിസ്റ്ററിന്റെ ഹൃദയം ഒരമ്മയുടേതെന്നപോലെ തുടിച്ചു !.  അവരുടെ മുഖത്തു നിന്ന് അതു വായിച്ചെടുക്കാൻ കഴിയുമായിരുന്നു. കുട്ടിയെ അഡ്മിറ്റ് ച്യ്തു. രണ്ടു ദിവസ്സം കഴിഞ്ഞപ്പോൾ അവൾ പ്രസവിച്ചു. ഒരു പെൺകുഞ്ഞ്….! ജില്ലാ ആശുപത്രിയിലെ വരാന്തയിൽ ഒരു ബെഡ് ഷീറ്റ്...

തീർച്ചയായും വായിക്കുക