Home Authors Posts by ജോസഫ്‌ പനയ്‌ക്കൽ

ജോസഫ്‌ പനയ്‌ക്കൽ

0 POSTS 0 COMMENTS
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

ഒന്ന്‌

ചിത്രകലാലയത്തിന്റെ ഗേറ്റിനുപുറത്തു കടന്നു റോഡിലേയ്‌ക്കു പ്രവേശിക്കാൻ ഭാവിക്കവെ ഇനാസി പെട്ടെന്നു നിന്നു. ഇനി എങ്ങോട്ടാണ്‌. മുന്നിൽ ശൂന്യതയിലേയ്‌ക്കു നീളുന്ന കറുത്ത തെരുവ്‌. സഹപാഠികളെല്ലാം എവിടെയെല്ലാമോ പോയി മറഞ്ഞു. ഈ തെരുവ്‌ അപരിചിതമാണ്‌. ഈ അന്തരീക്ഷത്തിനു താൻ അന്യൻ. ഇവിടത്തെ മനുഷ്യർക്കു താൻ അപരിചിതൻ. ലക്ഷ്യശൂന്യതയുടെ അന്ധതയിൽ കുരുങ്ങി വഴിയറിയാതെ നിന്നു. പിന്നിൽ കലാലയം...

പത്ത്‌

നിറയെ പൂത്ത ബൊഗെയ്‌ൻ വില്ലയാൽ മകുടമണിഞ്ഞു നില്‌ക്കുന്ന കനത്ത വലിയ ഗേറ്റ്‌. കല്പടവുകൾ കയറി, ഇരുമ്പുഗേറ്റ്‌ തുറന്ന്‌ അകത്തു കയറി, ശീതളഛായ വിരിച്ചു നില്‌ക്കുന്ന കൂറ്റൻ മാവുകൾ, സുഗന്ധം പരത്തി പൂത്തുനില്‌ക്കുന്ന ഇലഞ്ഞി. മണൽ വിരിച്ച വിശാലവും പ്രശാന്തവുമായ അങ്കണം. രണ്ടു വശങ്ങളിലും മനോഹരമായി സംവിധാനം ചെയ്‌തിരിക്കുന്ന പൂന്തോട്ടങ്ങൾ... അങ്കണമദ്ധ്യത്തിൽ ഉയർത്തിക്കെട്ടിയ മണ്ഡപത്തിൽ ഫിലോമിനാ പുണ്യവതിയുടെ മനോഹരമായ പ്രതിമ. പൂന്തോട്ടത്തിൽ...

തീർച്ചയായും വായിക്കുക