Home Authors Posts by ജോസഫ്‌ പനയ്‌ക്കൽ

ജോസഫ്‌ പനയ്‌ക്കൽ

Avatar
0 POSTS 0 COMMENTS
1946 ജൂലൈ 16-ന്‌ വൈപ്പിൻകരയിലെ(എറണാകുളം ജില്ല) പള്ളിപ്പുറത്തു ജനിച്ചു. മാതാപിതാക്കൾഃ അന്ന, ഡൊമനിക്‌. 1969 മുതൽ എസ്‌.എസ്‌.അരയ യു.പി. സ്‌കൂളിൽ അദ്ധ്യാപകൻ. കൃഷ്ണപരുന്തിന്റെ വിലാപം, ചുവന്ന പ്രഭാതം, കല്ലുടയ്‌ക്കുന്നവർ, കടൽകാക്കകൾ, ഉൾമുറിവുകൾ, പക്ഷികുഞ്ഞുങ്ങൾ, ഗുൽഗുൽ, മലമുകളിലെ പക്ഷി, മാണിക്കൻ, ഇണ്ടനും ഇണ്ടിയും എന്നീ കൃതികൾ പ്രസിദ്ധപ്പെടുത്തി. ചിത്രകാരൻ എന്ന നിലയിലും പ്രശസ്തനാണ്‌. കുങ്കുമം അവാർഡ്‌, കുടുംബദീപം അവാർഡ്‌, കെ.സി.വൈ.എം.സംസ്ഥാന സമിതി അവാർഡ്‌, മികച്ച അദ്ധ്യാപകനുള്ള ‘ഗുരുശ്രേഷ്‌ഠ’ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്‌. ഭാര്യഃ ഷെർളി, മക്കൾഃസംഗീത, സംദീപ, ശ്രീജിത്‌, സലിൽ. വിലാസം പള്ളിപ്പോർട്ട്‌ പി. ഒ. Address: Phone: 0484 -2489883 Post Code: 683 515

ഇരുപത്തിയൊമ്പത്‌

ലിറ്റിൽ ഫ്ലവർ ഗേൾസ്‌ ഹൈസ്‌ക്കൂളിന്റെ മുന്നിൽ ബസ്സു നിന്നപ്പോൾ തിരക്കിൽനിന്ന്‌ ഒരുവിധം നൂണ്ടു പുറത്തിറങ്ങി. ചൂടേറി വരുന്ന വെയിൽ നാളങ്ങളിൽ തളർന്നു കിടക്കുന്ന ഗ്രാമവീഥി. ഒഴുവുദിനത്തിന്റെ ആലസ്യത്തിൽ ഉറക്കം തൂങ്ങുന്ന സ്‌റ്റേഷനറിക്കട. ധ്യാനമൂകമായി നില്‌ക്കുന്ന സ്‌ക്കൂൾ കെട്ടിടങ്ങൾ. ഉമയുടെ വീട്ടിലേയ്‌ക്കുളള ഇടവഴിയിലൂടെ നടക്കവെ അയാൾ ഓർത്തു. കാണുമ്പോൾ അവളുടെ കണ്ണുകളിൽ വിടർന്നേക്കാവുന്ന അവിശ്വസനീയതയുടെയും അമ്പരപ്പിന്റെയും പതറുന്ന തിരിനാളം. പിന്നെ...

ഇരുപത്തിയെട്ട്‌

പത്രമാപ്പീസിൽ വച്ചാണ്‌ ഉമയുടെ കത്തു കിട്ടിയത്‌. വളരെ സന്തോഷം തോന്നി. എത്ര കത്തുകളയച്ചിട്ടാണ്‌ ഒരു മറുപടി കിട്ടിയത്‌. ഗോപാലൻനായരുടെ മരണത്തിനുശേഷം അവളുടെ കത്തു കിട്ടുന്നതിപ്പോഴാണ്‌. ആകാംക്ഷയോടെയാണ്‌ ഇനാസി കത്തു തുറന്നത്‌. ‘പ്രിയപ്പെട്ട ഇനാസീ, സ്നേഹപൂർവ്വം അയച്ച കത്തുകളെല്ലാം കിട്ടി. മറുപടിയായി ഇനി ഒന്നും എഴുതാൻ കഴിയില്ലെന്നു വച്ചിരിക്കയായിരുന്നു. പക്ഷെ, വീണ്ടും വീണ്ടും ഇനാസിയുടെ അന്വേഷണക്കത്തു വരുമ്പോൾ ഞാനാകെ...

ഇരുപത്തിയേഴ്‌

കുന്നിൻ മുകളിലെ നടയടച്ച ക്ഷേത്രംപോലെ വീട്‌ മൂകമായി. വരാന്തയിലെ പ്രധാന വാതിലിനു മുകളിൽ ചുവരിൽ ദാവീദിന്റെ ചിത്രം. അതിൽ ഇലഞ്ഞിപ്പൂമാല കരിഞ്ഞു തൂങ്ങിക്കിടന്നു. ഓയിൽ കളറിൻ ഇനാസി വരച്ച ചിത്രം. ഒരു ജീവിതത്തിന്റെ അന്ത്യപരിണാമം. മൗനത്തിന്റെ ഏകാന്ത തടവുകാരിയായി ബീന ചുമർ ചാരി തണുത്ത സിമന്റു തറയിലിരുന്നു. ഓർമ്മകൾ ഏതോ ചരമഗീതംപോലെ മനസ്സിലിഴഞ്ഞു....

ഇരുപത്തിയാറ്‌

ജീവിതത്തിലെ വിലമതിക്കാനാകാത്ത മുത്തുകൾ നേടിയെടുത്ത സംതൃപ്തിയോടെ ഇന്നവൾ തിരിച്ചുവന്നിരിക്കുന്നു! ആനന്ദത്തിന്റെ കുങ്കുമപ്പാടം പൂത്ത മനസ്സുമായി അവൾ തോമസ്സിനോടു ചേർന്നിരിക്കുന്നു. തോമസ്സിന്റെ വലതുകരം അവളുടെ തോളിൽ വിശ്രമിക്കുന്നു. മാനസികമായും ശാരീരികമായും അവർ ഒരുതരം ലഹരിയ്‌ക്കു വിധേയരായിരിക്കുന്നു. അടുക്കളയിൽ തനിയെ ജോലി ചെയ്യുന്ന അന്നമ്മയെ സഹായിക്കാൻപോലും സോഫിയ തയ്യാറാകുന്നില്ല. തോമസ്സിനെ വിട്ടുപോകാനുളള വൈമനസ്യം! ഏതായാലും കളളു വച്ചു മൂപ്പിക്കേണ്ടെന്ന്‌ ഇനാസി വിചാരിച്ചു....

ഇരുപത്തിയഞ്ച്‌

കഥകൾ ഒന്നോടിച്ചു നോക്കി അത്യാവശ്യം വേണ്ട കുറിപ്പുകൾ എഴുതിവച്ച്‌ ഇനാസി പുറത്തേയ്‌ക്ക്‌ നോക്കി. സന്ധ്യയുടെ വർണ്ണങ്ങൾ ഇരുളാൻ തുടങ്ങിയിരുന്നു. വൈദ്യുതവിളക്കുകൾ പ്രകാശിക്കാൻ തുടങ്ങി. ഡ്രോയിംഗ്‌ ഷീറ്റിൽ സ്‌കെച്ചുകളിട്ട്‌ ബ്രഷ്‌ ഇൻഡ്യനിങ്കിൽ മുക്കി അയാൾ വരച്ചുകൊണ്ടിരിക്കെ പ്യൂൺ കുട്ടികൃഷ്‌ണൻ വീണ്ടും വാതില്‌ക്കലെത്തി. ‘ഇല്ലസ്‌ട്രേഷൻ ആയോ സാർ?’ ‘പത്തുമിനിട്ടു കഴിഞ്ഞു വരൂ.’ കുട്ടികൃഷ്ണൻ പറഞ്ഞുഃ ‘ഗോവിന്ദൻകുട്ടിമേനോൻ...

ഇരുപത്തിനാല്‌

ഹോട്ടലിന്റെ കൗണ്ടറിൽ ഒരു തടവുകാരനെപ്പോലെ ഇനാസി ഇരുന്നു. അന്യതാത്വബോധവും അസ്വതന്ത്രതയും അയാളെ വീർപ്പുമുട്ടിച്ചു. പുറത്ത്‌ നഗരം ഇരമ്പിമദിച്ചൊഴുകുന്നു. ശബ്‌ദങ്ങളുടെയും ചലനങ്ങളുടെയും നഗരം, അസ്വസ്ഥമായി ഇരമ്പുന്ന നഗരം. ഹോട്ടലിനകത്ത്‌ അപരിചിതരുടെ തിരക്ക്‌. നഗരവീഥിയിലെ പ്രവാഹത്തിൽനിന്ന്‌ വിശപ്പും ദാഹവുമായി ആർത്തിപിടിച്ചു കയറി വരുന്ന മുഖങ്ങൾ. ആരുമല്ലാത്ത അതിഥികൾക്കു തിരക്കിട്ടു വിളമ്പുന്ന ജോലിക്കാർ. എച്ചിലിലകൾ നീക്കിയും മേശതുടച്ചും കൈ കുഴഞ്ഞു നടക്കുന്ന അനാഥപ്പയ്യൻ...

ഇരുപത്തിമൂന്ന്‌

എത്രയോ വർഷങ്ങളിലെ സ്വപ്‌നങ്ങളും മോഹങ്ങളുമായിരുന്നു. ജന്മവാസനകളുടെ ചിമിഴിനുളളിൽ താലോലിച്ചു വളർത്തിയ മുത്ത്‌. ക്രൂരമായ ഒരു ദുഃസ്വപ്‌നംപോലെ എത്ര പെട്ടെന്നാണത്‌ ഉരുകിയൊലിച്ചുപോയത്‌. ഒരു കൊലയാളിയുടെ ആത്മനിന്ദയോടെ സോഫിയ തലയണയിൽ മുഖമണച്ചു കണ്ണടച്ചു കിടന്നു. രക്തത്തിന്റെ രൂക്ഷമായ ഗന്ധം അവളെ വലയം ചെയ്‌തു നിന്നു. സ്‌നേഹവും വിശ്വാസങ്ങളും മോഹങ്ങളുമെല്ലാം ഒരു ദുരന്തത്തിന്റെ രക്തഗന്ധം നിറച്ചു, ആത്മാവിൽ. നിരാശ്രയമായ മനസ്സിന്റെ മൂകമായ...

ഇരുപത്തിരണ്ട്‌

മച്ചിലെ മാറാലകൾ സൃഷ്‌ടിച്ച അവ്യക്ത ചിത്രങ്ങളും അവയുടെ നിഴലുകളും നോക്കി ദാവീദ്‌ കട്ടിലിൽ കിടന്നു. ചിലന്തിക്കുഞ്ഞുങ്ങളും ചെറുപ്രാണികളും ഗൗളികളും വിഹരിക്കുന്ന പഴയ മച്ച്‌. മച്ചിൻ മുകളിൽ എലികളുടെ സഞ്ചാരങ്ങളും സല്ലാപങ്ങളും ഇടയ്‌ക്കു കേൾക്കാം. -ഇവയൊന്നും ശ്രദ്ധിക്കാൻ തനിക്കു സമയമില്ലായിരുന്നു. ഇപ്പോൾ രോഗം കൈകാലുകൾ ബന്ധിച്ചു തടവുകാരനാക്കിയിരിക്കുന്നു. വിരസതയുടെ ഭാരം പേറിയ നിറവും ഗന്ധവും നഷ്‌ടപ്പെട്ട പകൽ. പിന്നെ നിശ്ശബ്‌ദമായി തുറിച്ചുനോക്കിയിരിക്കുന്ന...

ഇരുപത്‌

ആകാശവും ഭൂമിയും ഇരുട്ടിനു കീഴടങ്ങിയിരുന്നു. വിദൂരതയിലേയ്‌ക്ക്‌ കണ്ണുനട്ട്‌ സോഫിയ ഏകാകിനിയായി വരാന്തയിൽ മതിൽ ചാരിനിന്നു. നക്ഷത്രങ്ങൾ വിദൂരതയിൽനിന്നു രൂക്ഷഭാവത്തിൽ തന്നെ തുറിച്ചു നോക്കുന്നതായി അവൾക്കു തോന്നി. വഴിയെ കടന്നു വരുന്ന ഓരോരുത്തരെയും അവൾ ശ്രദ്ധിച്ചു. ഏറെ നിഴലുകൾ കടന്നുപോയി. അവസാനം ഒരു നെടുവീർപ്പോടെ വിചാരിച്ചു. -ഇല്ല; അയാൾ ഇന്നിനി വരില്ല. ഒരു പക്ഷെ, ഇനിയൊരിക്കലും.......

ഇരുപത്തിയൊന്ന്‌

ഷെണായിയുടെ തിയേറ്റർ അലങ്കരിക്കാൻ ഇനാസി തയ്യാറാക്കിയ ആർട്ട്‌ഡിസൈൻ അംഗീകരിക്കപ്പെട്ടു. ഇനാസിയും നാലഞ്ചു സഹായികളും ഏതാനും തൊഴിലാളികളും ചേർന്ന്‌ അതിന്റെ ജോലി ആരംഭിച്ചു. ഇനാസിയെ സംബന്ധിച്ചിടത്തോളം അതു തന്റെ കഴിവിന്‌ നഗരത്തിൽ അംഗീകാരം നേടിയെടുക്കാനുളള ഒരു യജ്ഞമായിരുന്നു. ഒരു പരീക്ഷണഘട്ടമാണ്‌. വിജയിച്ചാൽ ഭാവി സുഗമമാകും. പരാജയപ്പെട്ടാൽ..... ഇല്ല. പരാജയമുണ്ടാവില്ല.... അയാൾക്ക്‌ ഉറച്ച ആത്മവിശ്വാസം തോന്നി....

തീർച്ചയായും വായിക്കുക