Home Authors Posts by ജോണ്‍ കോല്യാവ്‌

ജോണ്‍ കോല്യാവ്‌

0 POSTS 0 COMMENTS

അനുശോചനം

ഒരുക്കമെപ്പൊഴേ കഴിഞ്ഞുവെങ്കിലു-മൊരിക്കല്‍കൂടി ദര്‍പ്പണത്തില്‍ നോക്കി ഞാന്‍ മരിച്ചതെന്നുടെ വിരുദ്ധ രാഷ്ട്രീയ-പ്പരട്ടയെങ്കിലുമനുതപിക്കണം ഒരു വലിയ റീത്തെടുക്കണം,കാശ്കുറേക്കളഞ്ഞാലും കുറച്ചിലായ്ക്കൂടാ. മറക്കണം ചെളി പരസ്പരം വാരി-യെറിഞ്ഞതൊക്കെയും,ഗുണം ചികയണം. നടുങ്ങിപ്പോയെന്നു പറയണം,പിന്നെപടമെടുക്കുമ്പോള്‍ മിഴി തുടയ്ക്കണം വിടപ്രസംഗത്തില്‍ മഹാ ചാണക്യനെകടത്തി വെട്ടണം,സ്വരമിടറണം. കടുത്ത ശത്രുവെ പുകഴ്ത്തുക നാട്ടു-നടപ്പുതാന്‍ പക്ഷെ അധികമായെന്നാല്‍ ഒടുവിലെന്‍റെ പാളയത്തിലെപ്പടനടയടച്ചെന്നെ പുറത്തുവിട്ടേക്കും ഒരിക്കലും ഗുണം വരാത്ത പത്രക്കാ-രിരിക്കയാണെന്നെ വിമര്‍ശിക്കാന്‍തന്നെ! കരുതല്‍ വേണമെന്തിലും,കുറേക്കൂടിവരുത്തണം ദുഃഖം മുഖ,ത്തതിനാലേ ഒരുക്കമെപ്പോഴേ കഴിഞ്ഞു വെങ്കിലുംഒരിക്കല്‍കൂടി ദര്‍പ്പണത്തില്‍ നോക്കി...

തീർച്ചയായും വായിക്കുക