Home Authors Posts by ജിതേന്ദ്രകുമാർ, ഡൽഹി

ജിതേന്ദ്രകുമാർ, ഡൽഹി

0 POSTS 0 COMMENTS

നന്ദിഗ്രാമിൽ നന്ദിയില്ലാതെ

ആദ്യമായ്‌ കാണുമ്പോൾ ചരിത്ര പുസ്തകത്തിന്റെ താളുകളിൽ ഉള്ളവന്റെ ഉള്ളതെല്ലാം ഇല്ലാത്തവർക്ക്‌ വിളമ്പുകയായിരുന്നു അവൻ. അറിയാതെ ഞാൻ സ്നേഹിച്ചുപോയി അവനെ, അവന്റെ യത്നങ്ങളെ, മഹത്തായ സ്വപ്നങ്ങളെ. വയൽ വരമ്പുകളിലെ കുടകൾ വലിച്ചെറിയുമ്പോളവനെ പരിചയപ്പെട്ടു; വയലിലെ ചളി സ്വർണ്ണം വിളയിക്കുന്നവർക്കായ്‌ വീതിക്കുമ്പോൾ കൈയ്യടിച്ചു; അതേ കുടകളുമായവരെ വീണ്ടും വയൽ വരമ്പിൽ കാണുന്നതുവരെ. തൊഴിൽ തിന്നുന്ന ഭൂതത്താനൊളിച്ച യന്ത്രങ്ങളെ, കമ്പ്യൂട്ടറുകളെ, നാടുകടത്താനുള്ള സമരത്തിൽ...

വട്ട്‌

“വട്ടെനിക്കല്ല, നിങ്ങൾക്കാ” ഏതോ ഒരു വട്ടൻ വട്ട്‌ വെളിവാക്കുന്നു. എഴുപത്തിയാറു സമദൂര വരകളുള്ള തന്റെ ജീവിത സ്‌കെയിൽ കൊണ്ടളന്നേക്കാം വട്ടന്റെ വാക്കുകളുടെ ആഴം. വട്ടന്മാർ വാഴ്‌ത്തപ്പെട്ട ചരിത്രവുമുണ്ടല്ലോ, സോക്രട്ടീസിൽ തുടങ്ങി, നീഷേയിലൂടെ, നാറാണത്തു ഭ്രാന്തനിലെത്തിയ ചരിത്രം ഒന്നാം വരയെല്ലിച്ച്‌, ഖദറുടുത്ത്‌, ഉപ്പെടുത്ത കറുത്ത കരങ്ങൾ പോലെ തീരെ തെളിച്ചമില്ലാത്ത ആദ്യവരകൾ. തിളങ്ങുന്ന പതിനേഴാം വരയിൽ സ്വതന്ത്രമായ സ്വപ്നങ്ങളെ മൊട്ടുസൂചികളുടെ കുരിശിലേറ്റി, നെടുകെ കീറി...

പുത്തൻ പരിചയങ്ങൾ

ഓടുന്ന കാലുകളെ ഒന്നു നിൽക്കാമോ? എന്നെയൊന്ന്‌ പരിചയപ്പെടുത്താനാണ്‌, സകുടുംബം വിശദമായി. മുറ്റമടിക്കുന്ന ചൂലിനൊപ്പം പടിയിറങ്ങി, സന്ധ്യാദീപവുമൊത്ത്‌ തുളുമ്പുന്ന തൂക്കുപാത്രവുമായെത്തുന്ന സാന്ത്വനത്തിന്റെ അമ്മ. ചളിയുടെ, നെല്ലിന്റെ, കള്ളിന്റെ മണമുള്ള കാറ്റായി പാതി അഴിഞ്ഞ മുണ്ടുമായി, പാതിരായ്‌ക്ക്‌ വേച്ചുവേച്ചെത്തുന്ന വിയർപ്പിന്റെ അച്ഛൻ. ചിന്തകളിൽ നിന്ന്‌ ചിന്തകളിലേക്ക്‌ തീകെടുത്തി, ലോകത്തെ വിഴുങ്ങിയ പുകയകറ്റാൻ പന്തം കൊളുത്തിയെത്തുന്ന ശകാരത്തിന്റെ ചേട്ടൻ. ആഹാരത്തെ- അടുക്കളയിൽ നിന്നും രക്ഷിക്കാൻ...

വേദനയുടെ വിവാഹം

തെക്കേ മുറീടെ കിഴക്കോട്ടുള്ള കണ്ണ്‌ തള്ളിത്തുറന്നപ്പോൾ ഇരുളിലേക്കു കാഴ്‌ചകളുടെ അധിനിവേശം. പാടം വിഴുങ്ങി വളർന്ന വീടുകൾക്കിടയിലൊരു കറുത്ത പാമ്പ്‌, ഉടനീളം പുണ്ണരിച്ചത്‌. പ്ലാസ്റ്റിക്‌ പൂക്കൾ വിഴുങ്ങിയ വെള്ളക്കാറിൽ നിന്നിറങ്ങുന്നവരെ ഊഹിക്കാതറിയാം - “രേഷ്മ വെഡ്‌സ്‌ രമേശൻ” പുറത്തടിപെരുകിയലറുന്ന പശുക്കുട്ടിക്കൊപ്പം കണ്ണുതുറിച്ചുകൊണ്ടൊരുത്തന്റെ കുഴലൂത്ത്‌ മേളം; അരയിൽ ചേരയുടെ ചോരവറ്റി വലിഞ്ഞ വേദന; പാദങ്ങളിൽ പോത്തിന്റെ പിടച്ചിൽ. വധുവിന്റെ ദേഹത്തൊരായിരമളിഞ്ഞ...

നായിക

മൂടികെട്ടിയ മാനത്തേയും ചാറ്റൽ മഴയേയും വക വെക്കാതെ അതുല്യയും വിശ്വവും പുറത്തേക്കിറങ്ങി ധൃതിയിൽ നടന്നു. അല്ല, ചെറുക്കനെ ഓടി. കുളിരിന്റെ ഒരു തുള്ളി കവിളിൽ വീണു കണ്ണീർത്തുള്ളിയോടൊത്ത്‌ ഒലിച്ചിറങ്ങി. “കരഞ്ഞു തോർന്നില്ലേ?” വിശ്വത്തിന്റെ ചോദ്യത്തിനു പരിഹാസത്തിന്റെ ധ്വനി. വിശ്വം അങ്ങിനെയാണെന്നു പണ്ടേ അതുല്യക്കറിയാം. വിവാഹം കഴിഞ്ഞു മൂന്നാം ദിവസമാണ്‌ ആദ്യമായി ഒന്നിച്ച്‌ ഒരു സിനിമക്കു അവസരമൊത്തത്‌. ടൗണിൽ ചില്ലറ ഷോപ്പിംഗ്‌ കഴിഞ്ഞു ഹോട്ടലിൽ ഉച്ച ഭക്ഷണം....

ഭീകരർ

തിളപ്പിച്ചാറ്റിയ പാലിൽ പഞ്ചസാരയിട്ടു ഇളക്കി. മുഴുവനും അലിഞ്ഞപ്പോൾ ഒരു സ്പൂൺ കൂടെ കോരിയിട്ടു. വീണ്ടും ഇളക്കി. മധുരം ഒട്ടും കുറഞ്ഞു കൂടാ. അടുക്കള വാതിൽ അടച്ച്‌ മുറിയിലേക്കു ചെന്നു. ബാഗു തുറന്ന്‌ കറുത്ത കൂറയുടെ ചിത്രമുള്ള ബേഗോൺ കുപ്പിയെടുത്തു. കണ്ണുകൾ അറിയാതെ കട്ടിലിലേക്കു പാളി വീണു. പ്രിയമോളുടെ നീണ്ട കോലൻ മുടി ഇളക്കിക്കളിച്ചു കൊണ്ടിരിക്കുകയാണ്‌ ടേബിൾ ഫാൻ. ഒരു വികൃതിക്കുട്ടിയെപ്പോലെ നിർത്താതെ...

എങ്ങു നീ കൃഷ്‌ണാ….

കാളിയനെ യമുനയിൽ കണ്ടപ്പോൾ മുതൽ കാത്തിരിപ്പാണ്‌, കൊല്ലാനെത്തുന്ന കൃഷ്‌ണനെ. കലികാലം കഴിഞ്ഞിട്ടും കാണാത്തതെന്തേ? കണ്ണൻ കരുതിക്കാണുമോ പുഴവെള്ളം കുടിച്ചു കാളിയനും കാലപുരി പൂകിക്കാണുമെന്ന്‌. ...

തീർച്ചയായും വായിക്കുക