Home Authors Posts by ജിനു തോമസ്‌

ജിനു തോമസ്‌

0 POSTS 0 COMMENTS
ചക്രവേലിൽ, കുമാരപുരം പി.ഒ., പളളിക്കര. പിൻ - 683 565. Address: Phone: 9744672540, 9745118700

നീ

കടലിനോ ആഴമുണ്ടോമനേ നിന്റെയീ മിഴികളിലതിനോളമാഴമെന്നോ! കനവുകൾ പൂക്കുന്നൊരലിവിന്റെ വടവൃക്ഷ- മടിവേര്‌ നിന്നിലാണാഴ്‌ത്തിയെന്നറിയുമ്പോ- ളകലങ്ങളിൽ ദിശയറിയാതലയുന്ന ചകിതമാം നാവികഹൃദയമാണെന്റേ- തണയാതെ, കാറ്റിലിമയൊട്ടുചിമ്മാതെ കരുതുക നീയെനിക്കൊരു തുളളി വെട്ടം. മുറിവുകളേറ്റന്റെ ഹൃദയം മിടിക്കുന്ന- തതിലോലമായെന്നറിഞ്ഞിടുമ്പോൾ അലിവോടെ ചുംബനം നെറുകയിൽ നൽകി നീ മിഴികളിൽ പൂവായ്‌ വിടർന്നു നിൽക്ക. എന്റെ മിഴികളിൽ പൂവായ്‌ വിടർന്നു നിൽക്ക. ...

തീർച്ചയായും വായിക്കുക