Home Authors Posts by ജിജേഷ്‌ സി. കല്ലുമുട്ടി

ജിജേഷ്‌ സി. കല്ലുമുട്ടി

0 POSTS 0 COMMENTS
വിലാസംഃ ‘ദ്വാരക’, കല്ലുമുട്ടി, ഇരിട്ടി പി.ഒ. കണ്ണൂർ Address: Post Code: 670703

അതിജീവനത്തിന്റെ കഥകളുമായി സമകാലിക ഇറാൻ സിനിമ

ഏഴാമത്‌ അന്തർദ്ദേശീയ ചലച്ചിത്രോത്സവത്തിന്‌ കൊടിയിറങ്ങുമ്പോൾ മുൻവർഷങ്ങളിലേതുപോലെ വിവാദങ്ങളും, പരാതികളും, പരിഭവങ്ങളും ബാക്കിയാവുന്നു. കഴിഞ്ഞവർഷങ്ങളെ അപേക്ഷിച്ച്‌ തീർത്തും പരിമിതമായിരുന്ന ചലച്ചിത്രമേളയിൽ പ്രേക്ഷകസമൂഹത്തിന്റെ സംവേദനക്ഷമതയിൽ സ്‌ഫോടനാത്മകമായ പരിവർത്തനങ്ങൾ സൃഷ്‌ടിക്കാൻ പര്യാപ്തമായ ഒറ്റചിത്രം പോലും പ്രദർശിപ്പിച്ചില്ല എന്നത്‌ നിരാശാജനകമാണ്‌. വേൾഡ്‌ സിനിമാവിഭാഗത്തിൽ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളും മാർത്താമെസൂറസിന്റെയും, സനുസിയുടെയും, മത്സരവിഭാഗത്തിലെ ചില ചിത്രങ്ങളും ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച്‌ ശൂന്യമായ ചലച്ചിത്രോൽസവത്തിൽ, ദുരിതങ്ങൾക്കും, ദുരന്തങ്ങൾക്കും, ഇല്ലായ്‌മകൾക്കുമിടയിൽ നിന്ന്‌ നല്ല സിനിമ...

കൃഷ്‌ണാ ഗോപാൽകൃഷ്ണാ

വ്യവസായ കമ്പോളശക്‌തികളുടെ ചലച്ചിത്ര കാഴ്‌ചപ്പാട്‌ ഭൂരിപക്ഷ സിനിമയെ നിയന്ത്രിക്കുമ്പോഴും, അതിമാനുഷികമായ ഇന്ദ്രജാലത്തിന്റെ പ്രമേയപരവും സങ്കേതികപരവുമായ കർമ്മശീലത്തിൽനിന്ന്‌ സിനിമയെ വിടർത്തിയെടുക്കാനുളള ശ്രമങ്ങൾക്ക്‌ മിഴിവ്‌ വർദ്ധിക്കുന്നു. പ്രണയത്തിന്റെ നനുത്ത സ്പർശവുമായി സാമാന്യ പ്രേക്ഷകനെ തൊട്ടുണർത്തിയ മേഘമൽഹാർ (കമൽ) എംടിയുടെ തിരക്കഥയിൽ ഒരുങ്ങിയ തീർത്ഥാടനം (കണ്ണൻ) തുടങ്ങിയ ചലച്ചിത്ര സംരംഭങ്ങൾ ഉദാഹരണമാണ്‌. സമകാലിക സിനിമകൾ സഞ്ചരിക്കുന്ന പാതകളിൽനിന്ന്‌ വേറിട്ട്‌ സ്വന്തമായ ശൈലിയിലൂടെ ഒരു പുത്തൻപാത വെട്ടിതുറന്ന്‌ അതിലൂടെ സഞ്ചരിക്കുന്ന, സമൂഹത്തിന്റെ നിഷ്‌ഠൂരതകളെ...

സൂര്യതേജസ്സുമായി കുറേ നക്ഷത്രങ്ങൾ

ലഎഎദ;ഡഡജജജഭദയഗലമഭസൂടഡദയഗലമഡടമരമഗവണപഡഐമഎവസഡലഎടാഡസവണപടമ3ഭലഎടാ Generated from archived content: essay_suryathejas.html Author: jijesh_kallumutti

പത്മരാജൻ -മലയാള സിനിമയിലെ ഗന്ധർവ്വസാന്നിദ്ധ്യം

‘ഞാൻ ഗന്ധർവ്വൻ, പൂവാകാനും പൂമ്പാറ്റയാകാനും നിന്റെ ചുണ്ടിലെ മുത്തമാകാനും ഒരു നിമിഷാർദ്ധംപോലും ആവശ്യമില്ലാത്ത ഗഗനചാരി’-മലയാള സിനിമയിൽനിന്ന്‌ പത്മരാജൻ എന്ന ഗന്ധർവ്വന്റെ സാന്നിദ്ധ്യം അകന്നുപോയിട്ട്‌ ഈ ജനുവരിയിൽ 13 വർഷം തികയുന്നു. മലയാളികളുടെ മനസ്സിൽ ഗന്ധർവ്വശ്രുതിയുണർത്തിയ പത്മരാജൻ സാഹിത്യലോകത്ത്‌ പുതുമയാർന്ന ചുവടുവെയ്പുകൾ ഒരുക്കി തിളങ്ങി നിൽക്കുമ്പോൾ തന്നെ തിരക്കഥാകൃത്തായാണ്‌ ചലച്ചിത്രലോകത്ത്‌ കടന്നുവന്നത്‌. ഒരേ സമയം ജനപ്രീതി നേടുന്നതും, കലാമൂല്യം ഉൾകൊളളുന്നതുമായ തിരക്കഥകളിലൂടെ മാധ്യമത്തിന്റെ ദൃശ്യപരമായ സാധ്യത വ്യക്തമായി...

ലാളിത്യത്തിന്റെ അരങ്ങൊരുക്കം

‘പൂവമ്പഴം എന്ന കഥ ഞാൻ മനസ്സായിട്ടെഴുതുന്നതല്ല. അബ്‌ദുൾഖാദർ സാഹിബിന്റെ ഉപദ്രവം മൂലമാണ്‌. അദ്ദേഹം വിചാരിക്കുന്നു, ഇതിൽ വലിയ ഗുണപാഠമുണ്ടെന്ന്‌. മൂപ്പരുടെ കെട്ടിയോളായ ജമീലാബീബിയെപ്പറ്റിയാണു കഥ’. വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ‘പൂവമ്പഴം’ എന്ന ചെറുകഥ തുടങ്ങുന്നത്‌ മേൽകൊടുത്ത വിവരണങ്ങളിലൂടെയാണ്‌. ബീഡി തൊഴിലാളിയൂണിയൻ സെക്രട്ടറിയും, ടൗൺ കേഡിയും, നല്ല ഒരു ഫുട്‌ബോൾ പ്ലെയറും, സ്‌കൂൾ ഫൈനൽവരെ മാത്രം പഠിച്ചവനുമായ അബ്‌ദുൾ ഖാദറും, ബീഡി ഫാക്‌ടറി ഉടമയുടെ മകളും, ബി.എ.ക്കാരിയും വലിയ...

ചില ആത്മഹത്യക്കുറിപ്പുകൾ

“ജീവിതം നല്ലതാണ്‌. ചിലപ്പോൾ ചിലർക്ക്‌, മരണം അതിനേക്കാൾ നല്ലതാണ്‌.” - സച്ചിദാനന്ദൻ കടലിന്റെ അഗാധമായ ആഴപ്പരപ്പിലേക്ക്‌ ആലംബമറ്റ മനസ്സുപോലെ, കയറഴിഞ്ഞ്‌ അകന്നുപോകുന്ന കടത്തുവളളത്തിന്റെ വിദൂരദൃശ്യം. “കാഴ്‌ചകൾ അവസാനിക്കുന്നു. ഞാൻ ഉറങ്ങട്ടെ. ശാന്തമായി. ഉണർത്തരുത്‌. വേണമെങ്കിൽ പുതപ്പ്‌ കൊണ്ട്‌ മെല്ലെ മൂടുക. മുഖത്തൊഴികെ. സ്വപ്‌നങ്ങൾക്ക്‌ ശ്വാസം മുട്ടാതിരിക്കട്ടെ.” സ്വപ്‌നങ്ങൾക്ക്‌ ശ്വാസം മുട്ടിയപ്പോഴായിരിക്കണം മിസ്‌.കുമാരി ആത്മഹത്യ ചെയ്‌തത്‌....

ശേഷം

മലയാള സിനിമയിൽ അധികമാരും സ്വീകരിക്കാൻ ധൈര്യപ്പെടാത്ത വിഷയത്തെ തികഞ്ഞ കൈയടക്കത്തോടെ അവതരിപ്പിക്കുകയാണ്‌ സംവിധായകനായ ടി.കെ. രാജീവ്‌കുമാർ, ശേഷത്തിലൂടെ. മലയാള സിനിമ വച്ചു പുലർത്തിപോരുന്ന ആർട്ട്‌ സിനിമാ സങ്കൽപ്പങ്ങളിലെ ജാഢകളേതുമില്ലാതെ സംവേദനത്തിന്റെ പുത്തൻ ഭാവങ്ങളൊരുക്കുന്നുണ്ട്‌ ശേഷം. ഏഷ്യാനെറ്റ്‌ നിർമ്മിച്ച ശേഷത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്‌ സംവിധായകൻ തന്നെയാണ്‌. മനോരോഗികളായ മനുഷ്യരുടെ ജീവിതവും, അതേ സമയം സിനിമാ നിർമ്മാണത്തിന്റെ ചില വശങ്ങളും പ്രമേയമാക്കുന്ന ശേഷത്തിന്റെ കഥാകഥനരീതി പ്രേക്ഷകരെ...

ശിവം

ഹൈന്ദവപുരാണങ്ങളിൽ കുറേ അവതാരകഥകൾ ഉളളതുകൊണ്ടാണെന്ന്‌ തോന്നുന്നു നമ്മുടെ ഷാജികൈലാസും രഞ്ജിത്തുമൊക്കെ കഞ്ഞികുടിച്ചു പോകുന്നത്‌. നരസിംഹം, ശിവം, താണ്ഡവം എന്നിങ്ങനെ പോകുന്നു ഇവരുടെ ചിത്രങ്ങളുടെ പേരുകൾ. ഒരു ഷാജികൈലാസ്‌ ചിത്രം കാണുന്ന അന്യഭാഷക്കാരൻ, കേരളത്തിൽ തമ്പുരാക്കൻമാരും, അവതാരപുരുഷൻമാരും മാത്രമേ ഉളളൂ എന്ന്‌ ധരിച്ചു പോകുന്നതിൽ തെറ്റില്ല. ഇത്തരം ചിത്രങ്ങൾ പടച്ചുവിടാൻ ഷാജികൈലാസുമാരെ പ്രേരിപ്പിക്കുന്ന വികാരം എന്താവാം? ഹൈന്ദവചിഹ്നങ്ങൾ എന്ന പേരിൽ കാണിക്കുന്ന ‘കോപ്രാട്ടികൾ’ കണ്ട്‌ ഭൂരിപക്ഷകാരൻ തിയറ്റർ...

ഒന്നാമൻ

മലയാള സിനിമയിലെ സൂപ്പർഹിറ്റുകളുടെ കണക്കെടുത്താൽ ഏറ്റവും കൂടുതൽ ഹിറ്റുചിത്രങ്ങളിൽ അഭിനയിച്ച നടൻ മോഹൻലാൽ ആയിരിക്കും. പക്ഷേ, മലയാള സിനിമ മോഹൻലാലിനോടോ തിരിച്ചു പറഞ്ഞാൽ മോഹൻലാൽ മലയാള സിനിമയോടോ നീതി പുലർത്തിയിട്ടില്ലെന്നത്‌ ഒരു വാസ്തവമാണ്‌. മോഹൻലാൽ എന്ന നടൻ ചില സ്ഥിരം വേഷങ്ങളിൽ തളച്ചിടപ്പെടുകയായിരുന്നു. ടൈപ്പ്‌ ചെയ്യപ്പെട്ട വേഷങ്ങൾ. അത്തരം വേഷങ്ങൾ കൈയാളുന്ന നടന്റെ കരിയറിനെ തന്നെ ബാധിക്കുന്ന സന്ദർഭങ്ങൾ മലയാള സിനിമയിൽ പുതുമയല്ല. മോഹൻലാലിന്റെ മാനറിസങ്ങളെ പരമാവധി...

പ്രണയമണിത്തൂവൽ

മലയാള സിനിമയിൽ ‘തിരക്കഥ’യിൽ നിന്ന്‌ കഥ പറന്നുപോയിട്ട്‌ കാലം കുറെയായി. ഇന്നിന്റെ വിഹ്വലതകളോ, ജീവിത തുടിപ്പുകളോ സിനിമയിൽ അന്വേഷിക്കുന്നവർക്ക്‌ നിരാശയായിരിക്കും ഫലം. അസഹ്യവും, ജുഗുപ്‌സാവഹവുമായ പ്രണയവും അതിനെ പൊലിപ്പിക്കാൻ പ്രാസമൊപ്പിച്ച വാക്കുകൾ ചേർത്ത പാട്ടും, സംഘനൃത്തങ്ങളും, ആത്മാവില്ലാത്ത തമാശകളും മറ്റുമായി ഒരുതരം കോലം തുളളലാണ്‌ ഇന്നത്തെ മലയാള സിനിമയുടെ മുഖമുദ്ര. ഷിർദിസായ്‌ ക്രിയേഷൻസിന്റെ ബാനറിൽ പി.കെ.ആർ. പിളള നിർമ്മിച്ച്‌ തുളസിദാസ്‌ കഥയും സംവിധാനവും നിർവഹിച്ച ഏറ്റവും...

തീർച്ചയായും വായിക്കുക