Home Authors Posts by ജയരാജ്‌. പി.എസ്‌

ജയരാജ്‌. പി.എസ്‌

0 POSTS 0 COMMENTS
Galileo India.Pvt.Ltd, B20,21 First Floor, Noor Complex, Mavoor Road, Calicut-673004. Address: Phone: 0495-2727521, 9947044432

നോവറിയാന്‍

തൊട്ടാല്‍ വാടുന്ന നാണം കുണുങ്ങിയേനിന്നെ ഞാനൊന്നു തലോടിടട്ടെമിഴികള്‍ ഉറങ്ങുന്ന കാണുവാനല്ലനിന്‍ കാണ്ഡസ്പര്‍ശത്തിന്‍ നോവറിയാന്‍ കളകളം ഒഴുകുന്ന കായലോളങ്ങളെഈ ആഴങ്ങളില്‍ ഞാനൊന്നിറങ്ങിടട്ടെനിന്‍ മാറില്‍ നീന്തിത്തുടിക്കുവാനല്ലഅന്ത്യ നിമിഷത്തിന്‍ നോവറിയാന്‍ കാണാനഴകുള്ള നാടോടിപ്പെണ്ണെനിന്നെ ഞാനിന്നു പ്രേമിച്ചിടട്ടെനമ്മളൊന്നായി മാറുവാനല്ലനിന്നെ പിരിയുന്ന നോവറിയാന്‍ മത്ത് പിടിപ്പിക്കും മദ്യമേ നിന്നെ ഞാന്‍ആവോളം കോരി നുകര്‍ന്നിടട്ടെ എല്ലാം മറന്നൊ‍ന്നിരിക്കുവാനല്ല മറക്കാന്‍ ശ്രമിച്ചതിന്‍ നോവറിയാന്‍ ...

പത്നി

ജീവിതയാത്രയില്‍ ഇത്രയും നാള്‍ തളരാതെ നില്‍ക്കുവാനിതൊന്നു മാത്രംഇരുളും വെളിച്ചവും ഒരുമിച്ചു കണ്ടപ്രിയ പത്നി നീയതൊന്നു മാത്രംസ്വരമിടറുമ്പോഴും കാലിടറുമ്പോഴുംതണലായി നിന്നതും നീയ്മാത്രംഅന്ത്യയാമങ്ങളില്‍ തളര്‍ന്നുറങ്ങുമ്പോഴുംതൊട്ടു തലോടുന്നതും നീയ് മാത്രംഎത്ര നാള്‍ ഇനിയും ഗമിക്കേണ്ടു നാംവിശ്രമം എന്നതില്‍ എത്തീടുവാന്‍ പാണീതലം ഞാന്‍ ഗ്രഹിച്ച മുതല്‍തോഴിയായ് അമ്മയായ് മകളായ്വേഷപ്പകര്‍ച്ചകള്‍ എത്ര ആടിഉച്ശ്വാസവായു ശമിക്കുവോളംദൂരങ്ങള്‍ ഇനിയും താണ്ടിടാംആശ്വാസമായി നീ അരികിലുണ്ടേല്‍.... ...

നിവേദ്യം

ദാഹം മഴക്കുമീ ഭൂവിനും ക്ഷീരം വറ്റി ഈ മുലകളിൽ ദുസ്സഹമീ നിണപാനം നീരുവറ്റിയാ തണ്ടുമായി പതിക്കുന്നീ ഇലകൾ ഭൂവിൽ ഹസിപ്പൂ കണ്ടവർ നമ്മൾ അടരാടുന്നു വെടിക്കോപ്പുകൾ തേർ തെളിപ്പതും പിണമാകുന്നതും സഹജർ അനാഥർ സ്വജ്ജനം തെളിവതീ നയനങ്ങളിൽ വിഷാദത്തിൽ ലഞ്ചനം വിലപിപ്പൂ മാതൃമനം ഹസ്‌തങ്ങൾ ശൂന്യം ഭവ്യതയെൻ നിവേദ്യം എൻപ്രിയ മാതാവിന്‌. ...

കാലവും ചെയ്‌തിയും

കത്തിയെരിയുന്നു മാനുഷ കോലങ്ങൾ ജീവൻ വെടിഞ്ഞൊരാ ജഡങ്ങൾ ഒരിക്കലും അണയാത്ത കനലുകളിൽ ചിതയൊടുങ്ങാത്തൊരീ ചുടുകാട്ടിൽ കേവലം ഒരു മാത്ര ശ്രവിപ്പൂ രോദനം ദേഹിതൻ ദേഹത്തെ പിരിയുമ്പോൾ ആർത്തലയ്‌ക്കുന്നു ഉറ്റവർ ജീവൻ വെടിഞ്ഞൊരാ ജഡം പിടിച്ച്‌ എങ്ങിനെ എങ്ങിനെ ജീവിച്ചവർ ഏതൊക്കെ വേഷങ്ങൾ ആടിയവർ യാചകർ പ്രഭുക്കൾ എത്രയെത്ര മരണത്തിലെല്ലാരും ഒന്നുപോലെ അഗ്നിക്കും നാമെല്ലാം ഒന്നുപോലെ നിമഞ്ചനം എന്നൊരാ കർമ്മം വരെ ബാക്കിയാവുന്നതിന്നസ്ഥി മാത്രം പിൻപേ ഗമിക്കുമാ കളത്രർക്കായി...

ഞാനുമെൻ ജല്‌പനങ്ങളും

ഒഴിഞ്ഞു കിടക്കുന്നു സിംഹാസനങ്ങൾ അന്തപ്പുരങ്ങൾ നാഥനില്ലാത്ത വെൺചാമരങ്ങൾ മുത്തുക്കുടകൾ പാറാവില്ലാത്ത കവാടങ്ങൾ അംഗണങ്ങൾ അപരാധികളില്ലാത്ത തടവറകൾ കഴുമരങ്ങൾ നിസ്സ​‍്വർത്ഥ സ്‌നേഹം ഒലിച്ചു പോയി തിരിച്ചറിവു നമുക്കന്യമായി സാഹോദര്യം കടപുഴകി വീണു ഈ രാജ വീഥിയിൽ ഞാനേകനായി തുടരുന്നു അർത്ഥശൂന്യമാം നിയമത്തിൻ കാലവാഴ്‌ച ഈ നിയമ വാഴ്‌ചയിൽ ഞാൻ നോക്കുകുത്തിയായ്‌, അപരാധിയായ്‌ ശിക്ഷിക്കാനാരുമില്ലീ മാളികയിൽ ഞാനുമെൻ ജല്‌പനങ്ങളും മാത്രം. ...

ആധുനിക കമ്മ്യൂണിസം

കമ്മ്യൂണിസം, കമ്മ്യൂണിസ്‌റ്റ്‌കാർ, കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി എന്നീ വാക്കുകൾ കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്കെത്തുന്നത്‌, ഒരു പ്രത്യയശാസ്‌ത്രത്തിൽ വിശ്വസിച്ച്‌ ന്യായമായ അവകാശങ്ങൾ എന്ന പൊതുലക്ഷ്യം കൈവരിക്കാൻ മുഷ്‌ടിചുരുട്ടി മുദ്രാവാക്യം വിളിച്ച്‌ പ്രകടനമായി നിശ്ചയദാർഡ്യത്തോടെ മുന്നേറുന്ന മനസ്സിൽ യുവത്വം കാത്തുസൂക്ഷിക്കുന്ന ആൺപെൺ വ്യത്യാസമില്ലാത്ത ഒരു കൂട്ടം തൊഴിലാളികളെയാണ്‌. ഈ തൊഴിലാളികളിൽ എല്ലാവരും നേതാക്കന്‌മാരായിരുന്നു, എല്ലാ നേതാക്കന്മാരും തൊഴിലാളികളും. പക്ഷെ ഇന്ന്‌..... പാർട്ടി വളരുന്നതിനെക്കാളും പാർട്ടി പ്രവർത്തനങ്ങളെ സജീവമാക്കുന്നതിനെക്കാളും...

വാക്കും പ്രവർത്തിയും

സഹോദരീ സഹോദരന്മാരെ, ഈ വാക്കുകളിൽ പ്രസംഗം തുടങ്ങി ലോകജനശ്രദ്ധ ആകർഷിച്ച ഒരു ഇന്ത്യൻ വ്യക്തിത്വമുണ്ടായിരുന്നു. അറിവിലും വിവേകത്തിലും യുവജനങ്ങളുടെ മുൻഗാമിയായ സ്വാമി വിവേകാനന്ദനും, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്‌ എന്ന സന്ദേശം ജനങ്ങളിലെത്തിക്കുവാനും അമ്പലങ്ങളിൽ കല്‌പ്രതിമകൾക്ക്‌ പകരം കണ്ണാടി സ്‌ഥാപിച്ച്‌ സ്വയം തിരിച്ചറിഞ്ഞ്‌ നന്നാവുക എന്ന സന്ദേശം ജനങ്ങളിലെത്തിക്കുവാൻ ശ്രമിച്ച ശ്രീനാരായണ ഗുരുവും രാജ്യവും കടമകളും ലൗകീക ജീവിതവും വെടിഞ്ഞ്‌ ആത്മീയതയിലേക്ക്‌ തിരിഞ്ഞ്‌,...

സ്‌ത്രീധനം എന്ന സാമൂഹ്യ വിപത്ത്‌

വിവാഹം, ജീവിതത്തിൽ ഏറ്റവും ധന്യവും ഒരിക്കൽ മാത്രം സംഭവിക്കുന്നതുമായ മുഹൂർത്തം. സ്വദേശത്തോ വിദേശത്തോ, സുപരിചിതമോ അപരിചിതമോ ആയ ലിംഗഭേദമുള്ള രണ്ട്‌ വ്യക്തിത്വങ്ങളുടെ സമന്വയം എന്നൊക്കെ പറയുമെങ്കിലും വിവാഹം ഒരിക്കലും രണ്ടു വ്യക്തിത്വങ്ങളുടെ മാത്രം കൂടിച്ചേരലല്ല മറിച്ച്‌ രണ്ടു സംസ്‌കാരങ്ങളുടെ, രണ്ടു പൈതൃകങ്ങളുടെ സംയോഗമാണ്‌. ഞാൻ നിനക്കും നീ എനിക്കും എന്ന്‌ മനസ്സാൽ പറഞ്ഞുറപ്പിച്ച്‌ ആരംഭിക്കുന്ന ജീവിതത്തിന്റെ വാതിൽപ്പടി. സ്‌ത്രീക്കും പുരുഷനും ഒരുപോലെ പ്രാധാന്യമുള്ള, സ്‌നേഹവും...

ഉത്തരം കിട്ടാത്ത ചോദ്യം

പതിവിലും താമസിച്ചാണ്‌ അന്ന്‌ ഞാൻ ഉറങ്ങാൻ കിടന്നത്‌, നേരത്തെ തന്നെ ഉറങ്ങണം രാവിലെ എഴുന്നേൽക്കണം ആഫീസ്‌ ആവശ്യത്തിനായി തലശ്ശേരി വരെ പോകണം എന്നൊക്കെ വിചാരിച്ചതാണ്‌ പക്ഷേ ടി.വി. കണ്ടു തുടങ്ങിയപ്പോൾ അതെല്ലാം മറന്നു. എന്തെല്ലാം തരത്തിലുള്ള പരിപാടികളാണ്‌, ചില ചാനലുകൾ മാറ്റാനെ തോന്നില്ല മറ്റു ചിലത്‌ കാണാനും. ചാനലുകൾ മാറ്റി മാറ്റി ഇരിക്കുന്നതിൽ ഞാൻ ഒരിക്കലും ആനന്ദിച്ചിരുന്നില്ല. എങ്കിലും മനസ്സിനിഷ്‌ടപ്പെട്ട പരിപാടിയുള്ള...

എന്റോസൾഫാൻ

എന്റോസൾഫാൻ നീ ഇന്ന്‌ ആത്തൂരിന്റെ നോവ്‌ മരണം വിൽക്കുന്നവർ തൻ സഹചാരി വന്നുപോയിട്ടു ദശാബ്‌ദം കഴിഞ്ഞിട്ടും ഓട്ടുമേ കരയാത്ത നീചവാഴ്‌ച സമ്പരായത്തിന്റെ കാലനാം നീ കൊല്ലാതെ കൊല്ലുന്നു ബീജങ്ങളെ ഹലമാം പിറവികൾ ചാപിള്ളകൾ ജീവിച്ചിരിക്കുന്ന ചാപിള്ളകൾ അമ്മിഞ്ഞ നുകരാതെ ബുദ്ധിയുറക്കാതെ നിവർന്നൊന്നു നിൽക്കുവാൻ ആവതില്ലാതെ ആബാലവൃന്ദം മരണം വരിക്കുന്നു അരുതെന്നു പറയുവാൻ നാവുപൊങ്ങാതെ മനസ്സിൽ ലഹരിയായ്‌ ധനമേറുമ്പോൾ അധികാരികൾക്കീതെന്തു നഷ്‌ടം നഷ്‌ടപെടുന്നതിന്നുറ്റവർക്കും നാളെയെ കാംഷിക്കും മാനവർക്കും....

തീർച്ചയായും വായിക്കുക