Home Authors Posts by ജയകുമാർ ചെങ്ങമനാട്‌

ജയകുമാർ ചെങ്ങമനാട്‌

0 POSTS 0 COMMENTS
മുടവൂർ പി.ഒ., മുവാറ്റുപുഴ - 686 669. ഫോൺ ഃ 0485-2812169.

മതമൈത്രി

കരുണാമയനായ കർത്താവേ കുരിശിൻ വിലപറയുന്ന മക്കളാൽ നീ വെളിച്ചപ്പെടാതിരിക്കട്ടെ രക്താഭിഷേകം തീർത്ത്‌ ദക്ഷിണയെണ്ണി തന്ത്രി നുണക്കെട്ടഴിച്ചു ഫ്‌ളാറ്റ്‌ കിലുങ്ങിക്കൊണ്ടേയിരുന്നു. മന്ത്രവും ശരണവും പമ്പകൊണ്ടു പോയതിനാൽ ഭക്തർ രക്ഷപ്പെട്ടു. ജിഹാദ്‌ വിളമ്പിയ ഇഫ്‌ത്താർ കഴിഞ്ഞ്‌ പുറത്തെറിഞ്ഞ എല്ലിന്‌ പട്ടിയ്‌ക്കൊപ്പം കുട്ടിയും കടിപിടികൂടുമ്പോൾ ഖുറാനിലേക്ക്‌ ഒരിരട്ടവാലൻ കയറിപ്പോയി. ...

വർഷമേഘങ്ങൾ

പെയ്‌തുതീർന്നു ഞാ- നന്തരംഗത്തിൽ ജൈവതീർത്ഥം പകർന്നു കഴിഞ്ഞു അസ്ഥിതോറുമുൾച്ചേർന്ന വിശുദ്ധ രക്തബീജം ചൊരിഞ്ഞു കഴിഞ്ഞു അക്ഷരത്തിന്റെ പച്ചയിൽ പൂക്കും അക്ഷയപ്രഭാപൂരം കണക്കെ കാത്തിരിക്കും പ്രതീക്ഷയായെന്നിൽ ചേർന്നു നില്പു വിളക്കായി നിങ്ങൾ. കാറ്റു തുളളുന്നൊരാൽ മരച്ചോട്ടിൽ ആരുമീട്ടുന്നു പ്രാണപ്രപഞ്ചം ധ്യാനരൂപം, ചിദാകാശസ്വപ്ന- സാക്ഷിയായ്‌ നിറകൊളളുന്നതാരോ വാക്കുമർത്ഥവും കൊയ്യും കിനാവിൻ കാലമെന്നിലൂടാരതിക്കൊൾകെ എന്റെ മേഘമായ്‌ വർഷമായ്‌ പെയ്യും മണ്ണിന്നൂർവ്വര സ്വപ്‌നങ്ങൾ വീണ്ടും....

ബലി

വരിവിട്ട വാക്കെന്ന്‌ വെറുതെ പറഞ്ഞൊരാൾ വഴിപോലുമറിയാതെ എങ്ങോ അലഞ്ഞു നീ കരൾ ചേർത്ത നോക്കിന്റെ മുനയെന്ന്‌ വേറൊരാൾ തുണയെഴാതങ്ങനെ വേവലായ്‌ നിന്നു നീ ചതിയേറ്റ നെഞ്ചിന്റെ ശേഷമായ്‌, മറ്റൊരാൾ മതിവിട്ട മോഹമെ- ന്നലറിച്ചിരിച്ചോരാൾ രണവീരശോണിമേ നിന്റെ തീക്കണ്ണിലെ കനലുകളിലറിയാത്ത വാഴ്‌വിന്റെ നേരുകൾ വെറുമൊരു വാക്കല്ല നീ ബലിക്കായി സമരമുറതെറ്റാതെ പെയ്ത ശരമാരിയാം ജ്വലഭരിതജീവിതത്തിന്റെ തീച്ചെണ്ടിൽ നിന്നുണരുമൊരു നോവിന്റെ വീര്യമാകുന്നു നീ വരിക നേർസാക്ഷ്യമേയരികിൽ നമുക്കുള്ളതൊരിമ; കിരാതന്റെ...

വേലത്തി

ഇടയ്‌ക്കെങ്ങുനിന്നോ കനൽക്കട്ടയിൽ നി- ന്നെടുത്തിട്ടപോലെ- ന്നടുക്കൽ കിടന്നും ഒടുങ്ങാത്ത മോഹങ്ങ- ളോരോന്നുമെന്നോ- ടടക്കങ്ങളില്ലാതെ നെഞ്ചിൽപ്പകർന്നും ചിലപ്പോളൊടുക്കത്തെ നോവേറ്റുവാങ്ങി- ക്കലങ്ങി കളം വി- ട്ടിറങ്ങിക്കിതച്ചും കരിമ്പാറയിൽ ത- ച്ചലക്കിക്കനക്കും വിഴുപ്പൊക്കെയെങ്ങോ ഒഴുക്കിക്കളഞ്ഞും പുറം ചുട്ടുപൊളളി ത്തിളയ്‌ക്കേ മനം വെ- ന്തകം നീ തണൽപ്പത്തി- യെന്നാളിവന്നും എനിക്കിറ്റു നേരം തപം ചെയ്‌ത്‌ വിശ്വം വിളക്കാക്കുവാനുളള മന്ത്രം കൊളുത്താ- നിടം നൽകിടാതെ കരൾ കെട്ടഴിച്ചും കിനാവിൽ നിലയ്‌ക്കാ- ത്തപൂക്കൾ വിരിച്ചും...

തീർച്ചയായും വായിക്കുക