Home Authors Posts by ജയചന്ദ്രൻ പനയറ

ജയചന്ദ്രൻ പനയറ

0 POSTS 0 COMMENTS

എ.അയ്യപ്പൻ രചിച്ച കുട്ടികളും രക്തസാക്ഷികളും

അസ്ഥിയും മനസ്സും ഉരുക്കിയെടുത്ത കവിതകളാണ്‌ എ.അയ്യപ്പന്റേത്‌. ‘കുട്ടികളും രക്തസാക്ഷികളും’ എന്ന ഈ കൃതിയിലും ഇങ്ങനെ ഉരുക്കിയെടുത്ത ജീവാക്ഷരങ്ങളാണ്‌. കവിതയ്‌ക്ക്‌ യാഥാസ്ഥിതികമായ ചിട്ടകളോ സ്വരൂപങ്ങളോ ആവശ്യമില്ലെന്നും അനുഭവതീക്ഷ്‌ണതയിൽ വെന്തു പാകമാകുന്ന അക്ഷരങ്ങൾ മതിയെന്നും അയ്യപ്പൻ ആർത്തിച്ച്‌ ഓർമ്മിപ്പിക്കുന്നു. ഈ കൃതിയിലെ ഓരോ കവിതയിലും അയ്യപ്പന്റെ നിർമ്മലമായ ഉളള്‌ കാണാം. ‘നഞ്ച്‌, മൃഗയ, വീടൊരു കടൽ, നീതിയ്‌ക്കൊരു നിഘണ്ടു, ശംഖും മുദ്രയും, സാക്ഷിയുടെ കണ്ണുകൾ എന്നീ കവിതകൾ വർത്തമാനകാല കവികളിൽ(?) പലരും...

ഒ.എൻ.വി. രചിച്ച കാല്‌പനികം

മലയാള കവിതയ്‌ക്ക്‌ കാല്‌പനിക സുഗന്ധം നല്‌കിയ ഒ.എൻ.വി.യുടെ 24 ലേഖനങ്ങളുടെ സമാഹാരമാണിത്‌. പനിനീർപ്പൂക്കൾ ഹൃദയത്തിലിരുന്ന്‌ വിരിഞ്ഞാലെന്നപോലെ സുഖം തരുന്നവ. സ്‌നേഹത്തിന്റെ മുറിവുകളിൽ പൊടിയുന്ന രക്തത്തുളളികൾക്കും പറയാനൊത്തിരി കഥകൾ! നിരാശതയുടെ നെടുവീർപ്പുകൾ ഒന്നൊന്നായി വരുമ്പോഴും ഓർക്കാനെത്രയെത്ര ജീവിതചിത്രങ്ങൾ! അപ്പോഴും ഒ.എൻ.വി. വായനക്കാരനെ അറിയിക്കുന്നു- എത്ര ഉയരത്തിൽ പറന്നാലും നേരം മങ്ങുമ്പോൾ താഴത്തെ മരപ്പൊത്തിലെ സ്വന്തം കൂട്ടിലേക്ക്‌ താണു പറന്നെത്തുന്ന പക്ഷികളെപ്പോലെയാണ്‌ മനുഷ്യജീവിതം. കവി ലേഖനം എഴുതിയാലും...

തീർച്ചയായും വായിക്കുക