Home Authors Posts by ഇയ്യങ്കോട്‌ ശ്രീധരൻ

ഇയ്യങ്കോട്‌ ശ്രീധരൻ

0 POSTS 0 COMMENTS

ആത്മഗതം

പേരറിയാത്ത കാട്ടുചെടിയുടെ പൂവാണ്‌ ഞാൻ ആരും നനയ്‌ക്കാതെ, ആരും മണക്കാതെ വാടാതെ നിൽക്കുന്ന പൂവാണു ഞാൻ. വേലിയില്ലാതെ, മതിലുകളില്ലാതെ വാനിന്നുചോട്ടിൽ വെളിമ്പറമ്പിങ്കലായ്‌ വാടാതെ വാഴുന്നു ഞാൻ വെറും പൂവാണു ഞാൻ. ...

ഗുണപാഠം

എല്ലാം കഴിഞ്ഞ്‌ തിരയടങ്ങീടുന്നു. വെൺചാരമായ ചുടല, കടപ്പുറം അക്കരെയില്ലാത്തൊരബ്‌ധിക്കുമപ്പുറം കുത്തിക്കെടുത്തിയതാരാണ്‌, സൂര്യനെ. ഇന്നലെ കേട്ട നിലവിളി, മാറ്റൊലി- യെന്നപോൽ കാതിലലയടിക്കുന്നുവോ? ഭദ്രമെന്നോർത്തൊരു പളളിയും കോവിലും നിഷ്‌ഫലമെന്നു തിരുത്തും പ്രകൃതിയെ സാധുവാം മർത്ത്യൻ തിരിച്ചറിഞ്ഞീടുന്ന- കാലം! സുനാമി ഗുണപാഠമായിതോ! ...

തീർച്ചയായും വായിക്കുക