Home Authors Posts by ഐ.ആർ.കൃഷ്‌ണൻ, മേത്തല

ഐ.ആർ.കൃഷ്‌ണൻ, മേത്തല

Avatar
0 POSTS 0 COMMENTS

കാട്‌

‘അയ്യോ...! ഈ അച്ഛച്ഛനെന്തിനാ കാട്ടിലേയ്‌ക്ക്‌ കേറണത്‌? പേടിയാകുന്നച്ഛച്ഛാ വേഗം പോരൂന്നേ...’ പേരമോളുടെ നിർബന്ധം കൊണ്ടാകണം അദ്ദേഹം പതിവിലും നേരത്തെ കാട്ടിൽ നിന്നിറങ്ങി. കാടെന്നു പറയാനില്ല. അഞ്ചാറുമരങ്ങളും കുറെ വള്ളിപ്പടർപ്പുകളും മാത്രം. എങ്കിലും കാടു കണ്ടിട്ടില്ലാത്തവർക്ക്‌ അത്‌ കാടുതന്നെ. ‘മോളെന്തിനാ പേടിച്ചേ?’ ചിരിച്ചുകൊണ്ടുള്ള ചോദ്യത്തിന്‌ കുട്ടിയുടെ മറുപടി. കാട്ടിൽ പാമ്പുണ്ടാകുമെന്ന്‌ അമ്മ പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു. ‘കാട്ടിൽ പാമ്പുണ്ടാകും എന്നതു ശരി തന്നെ!’ ‘അതു...

അയ്യോ…അയ്യോ…അയ്യോ…

കാലവർഷം ധാരാളിത്തത്തോടെ സമ്മാനിച്ച ഒഴുക്കിന്റെ കുതിപ്പ്‌ കഴിഞ്ഞ മുല്ലയാർ തീരം. വഴികാട്ടിയായ ആദിവാസി, കേശവന്റെ കൂടെ നടക്കുകയാണ്‌ ഗിൽബർട്ടും നകുലും മണിയുമുൾപ്പെട്ട അധ്യാപകരുടെ സംഘം. ഗിൽബർട്ട്‌ അന്വേഷണ കുതുകിയാണ്‌. കാട്ടിലെ ഓരോ മരവും പക്ഷികളും മൃഗങ്ങളും അയാളുടെ നിരീക്ഷണത്തിന്‌ വിഷയമായിരുന്നു. നടന്ന്‌ അധികം വൃക്ഷങ്ങളില്ലാത്ത ഒരു സ്ഥലത്തെത്തിയപ്പോൾ അയ്യോ...അയ്യോ...എന്ന ഒരു പെണ്ണിന്റെ ദീനരോദനം. ആരേയോ കടുവ പിടിച്ചു. ഓടിവായോ....കേശവനൊപ്പം അധ്യാപകരും കരച്ചിൽ...

സ്വാതന്ത്ര്യത്തിലേക്ക്‌

കാഴ്‌ചബംഗ്ലാവിലെ കമ്പിവല കൊണ്ടുളള വിശാലമായ കൂട്‌. ഒരു വലിയ കെട്ടിടം പോലെ വിസ്‌തൃതമാണത്‌. അമ്മപ്പെലിക്കനും കുട്ടിപ്പെലിക്കനും ഒരിടത്ത്‌ സംസാരിച്ചുകൊണ്ടിരുന്നു. മറ്റൊരു ഭാഗത്ത്‌ അച്ഛൻ പെലിക്കൻ ആകാശത്തു കണ്ണും നട്ട്‌ അനങ്ങാതിരിക്കുകയാണ്‌. ‘അച്ഛനെന്താണമ്മേ ഇന്ന്‌ കളിക്കാൻ കൂടാത്തത്‌ ? ചോദിച്ചിട്ട്‌ മിണ്ടുന്നുമില്ലാ അച്ഛന്റെ കൂടെ കളിക്കാഞ്ഞിട്ട്‌ ഒരു രസവുമില്ലമ്മേ’. ‘അച്ഛൻ അങ്ങനെയാണു കൂട്ടീ. ചിലപ്പോൾ വിഷാദത്തിലമർന്നുപോകും. സ്വയം ഉണർന്നു വരുന്നതുവരെ കാത്തിരിക്കാനേ നമുക്കാവൂ’ ...

ഈച്ച-പൂച്ചക്കാര്യം

മ്യാവൂ....മ്യാവൂ... പൂച്ച വിളിച്ചു ഈ...ഈ...ഈച്ച ചിരിച്ചു. എന്താണിത്ര ചിരിക്കാനീച്ചേ? ഈ...ഈ... ഈച്ച ചിരിച്ചു പൂച്ചയ്‌ക്കപ്പോൾ മീശ വിറച്ചു കൈയാലവനൊരു തട്ടു കൊടുത്തു ഈ...ഈ... ഈച്ച പറന്നു മൂക്കിൻ പാലം തന്നിലിരുന്നു മൂക്കത്തരിശം പൂച്ചക്കപ്പോൾ ‘പ്‌ഠേ’ന്നൊരിടി-മൂക്കു ചതഞ്ഞു ഈച്ച പറന്നു- പൂച്ച കരഞ്ഞു പൂച്ച കരഞ്ഞു- മ്യാവൂ...മ്യാവൂ പൂച്ച കരഞ്ഞു കരഞ്ഞു മയങ്ങി. പൂച്ചവയറ്റത്തീച്ചയിരുന്നു. കരകരപരപരപരതിയിരുന്നു പൂച്ചയുറക്കം പാടേ പോയി. കാലാലൊരുപിട-ഈച്ച പറന്നു ഈച്ച...

അണിയിൽ ദേശത്തെ കുമാരേട്ടൻ

കുഞ്ഞായിരുന്നൊരെന്നോർമ്മതൻ കാൻവാസിലെന്നും തെളിവാർന്ന ചിത്രം അണിയിൽ മാർക്കറ്റിലും പരിസര ഭാഗത്തുമങ്ങിങ്ങരങ്ങിലെ രംഗം അഞ്ചാറുകൂട്ടുകാർ അവരിലൊ- രാളത്രെ ചേട്ടനാ ‘പൊട്ടൻകുമാരൻ’ കല്യാണപ്പന്തലിൽ, കലവറതന്നിലും കായികാധ്വാനിയാം ചേട്ടൻ ചേട്ടന്റെ സേവനഭാവവും സ്‌നേഹവു മിന്നുമുൾകണ്ണിൽ തിളക്കം കുഴിയണ്ടി, പഞ്ചീസുകളികളിൽ പകിടയിൽകൂടിയും ചേട്ടനുണ്ടാവും കളിയിൽ ജയിക്കാൻ കൊതിപൂണ്ട കൂട്ടരന്നൊരുവേള തർക്കത്തിലെത്തും അവരുടെ കൊഞ്ഞനം, കോക്രികൾ ഹാ! പാവമവമാനിതൻ മൗനിയാകും കദനഭാരം തിങ്ങിവിങ്ങും മനസ്സിലേ- ക്കൊരുതെന്നലായവളെത്തും കൈവിരൽ, കണ്ണുകൾ, ചുണ്ടതും സാന്ത്വനഭാവഗീതങ്ങൾ...

മീനൂട്ട്‌

പ്രായം അമ്പതു പിന്നിട്ടിട്ടും നമ്പൂതിരിക്ക്‌ കുഞ്ഞിക്കാലുകൾ കാണാൻ ഭാഗ്യമുണ്ടായില്ല. അമ്പലങ്ങളായ അമ്പലങ്ങളിൽ നേർച്ച നടത്തി. പള്ളികളിൽ മെഴുകുതിരി കത്തിച്ചു. പാവപ്പെട്ടവർക്ക്‌ അന്നദാനം നടത്തി. പക്ഷെ നമ്പൂതിരി അച്ഛനായില്ല. സന്തതിപരമ്പരകളില്ലാതെ ഇല്ലം അന്യം നിന്നുപോകുമോ? മുജ്ജന്മപാപമോ ശാപമോ? ആശങ്കകൾ നീണ്ടുപോയി. അന്തർജനവും വെറുതെയിരുന്നില്ല. അറിയാവുന്ന വ്രതാനുഷ്‌ഠാനങ്ങളെല്ലാം മുറതെറ്റാതെ നടത്തി. പാവം! വന്ധ്യത വിട്ടുമാറിയില്ല. നിരാശയുടെ മൂർധന്യത്തിലും നമ്പൂതിരി വിശ്വാസം കൈവിട്ടില്ല. ചിന്തയിൽ ആണ്ടിരിക്കെ ഒരുദിവസം ഒരു ഉൾവിളി തോന്നി....

അമ്മയുടെ അംശം

കാർമേഘങ്ങൾ കടലിനുമീതെ ആകാശത്തു തന്നെ കാത്തുനിന്നിരുന്നു. അനുജത്തിമാരായ മുകിൽക്കിടാങ്ങൾ കൂട്ടത്തിലേക്ക്‌ എത്തിക്കൊണ്ടിരുന്നു. വരുന്നവരെയെല്ലാം ചേച്ചി മുകിലുകൾ കൂട്ടത്തിൽ ചേർത്ത്‌ കളിക്കാൻ തുടങ്ങി. ഏതാണ്ട്‌ ഒരു മണിക്കൂർ ചെന്നപ്പോഴേക്കും മുകിൽക്കിടാങ്ങളെക്കൊണ്ട്‌ ആകാശമുഖം ഇരുണ്ടുതുടങ്ങി. കടലമ്മയും മുകിൽമക്കളും വളരെ സന്തോഷിച്ചു. അപ്പോൾ പടിഞ്ഞാറേ ചക്രവാളത്തിൽ നിന്ന്‌ ഒരു കാറ്റുവന്ന്‌ മുകിലുകളെ കിഴക്കോട്ടു തള്ളാൻ തുടങ്ങി. അവിടെ നിൽക്കാൻ കഴിയാതെവന്നപ്പോൾ അവർ വിളിച്ചു പറഞ്ഞു. “അമ്മേ, ഈ കുറുമ്പൻ കാറ്റ്‌...

അത്ര കിഴക്കല്ല പടിഞ്ഞാറ്‌

ഒരു ബഞ്ചിലിരുന്ന്‌ പഠിച്ചവരല്ല ഞങ്ങൾ. ഒരു സ്‌കൂളിൽ ഒരേകാലത്തു പഠിച്ചവർ. ഞാൻ ചെത്തുകാരന്റെ മകൻ. അവൻ കള്ളുവഞ്ചിത്തൊഴിലാളിയുടെതും. പഠിക്കുന്നതിൽ പിന്നോക്കമായിരുന്നില്ലെങ്കിലും ‘എലുമ്പ’നായ എനിക്ക്‌ പൊക്കം കുറഞ്ഞ്‌ തടിയനായ അവനോട്‌ അല്പം അസൂയകലർന്ന ഇഷ്ടമായിരുന്നു. അവനെപ്പോലെ കുള്ളനായെങ്കിൽ; തടിയനായെങ്കിൽ.... എന്റെ മോഹങ്ങൾ ചിറകുവിരിച്ചു -വിഫലമായി. സ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞ്‌ കുറേക്കാലത്തിനുശേഷമാണ്‌ പിന്നീട്‌ ഞങ്ങൾ കാണുന്നത്‌. അവൻ കുടുംബത്തിന്‌ വരുമാനമുണ്ടാക്കുന്ന ഒരു തൊഴിലാളിയായി മാറിക്കഴിഞ്ഞിരുന്നു. ഇപ്പോൾ എന്റെ മോഹം അവനെപ്പോലെ...

സുനാമി

ഒട്ടകപക്ഷിയും ഭാര്യയും പ്രാർഥനയിൽ മുഴുകിയിരുന്നു. ആശ്വാസം കിട്ടുമെന്നു തന്നെ വിശ്വസിച്ച്‌ അവ ദിവസവും സിദ്ധൻ പറഞ്ഞതു പ്രകാരം പ്രാർത്ഥിച്ചുപോന്നു. പക്ഷെ, പെൺപക്ഷിക്കു കണ്ണുനീർ പിടിച്ചുനിർത്താനായില്ല. അവൾ ഏന്തിയേന്തി കരഞ്ഞു. ‘നീ ഇങ്ങനെയായാലോ പ്രിയേ’, ആൺപക്ഷി ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ‘പ്രാർഥനയാർക്കും ഫലിക്കാൻ വേണം പ്രാർഥനയിൽ വിശ്വാസം’ എന്നാണ്‌ മഹർഷിമാർ പറയുന്നത്‌. കരുണയുള്ളവനാണ്‌ ദൈവം, നമ്മുടെ പ്രാർഥന കേൾക്കാതിരിക്കില്ല‘. ആൺപക്ഷി പെൺപക്ഷിയുടെ കണ്ണുനീർ തുടച്ചു. വളരെ...

മഞ്ഞിൽ മരവിക്കാതെ

കുഞ്ഞിപെൻഗ്വിൻ കളി മതിയാക്കി അമ്മ പെൻഗ്വിന്റെ അടുത്തെത്തി. ഭക്ഷണം ചോദിക്കുന്നതിനു പകരം അവൾ സംശയങ്ങൾ ചോദിക്കാൻ തുടങ്ങി. “നമ്മുടെ നാട്‌ മറ്റു നാടുകൾ പോലെ അല്ലെന്നാണല്ലോ കേൾക്കുന്നതമ്മേ” എന്താണു വ്യത്യാസം? ഒന്നു പറഞ്ഞുതരൂന്നേയ്‌. തിരക്കിട്ട്‌ തൂവലുകൾ മിനുക്കി സുന്ദരിയായിക്കൊണ്ടിരുന്ന അമ്മപെൻഗ്വിന്‌ മകളുടെ നിർബന്ധത്തിനു വഴങ്ങേണ്ടിവന്നു. “മറ്റു നാടുകൾ പോലെയല്ല നമ്മുടെ നാട്‌. ഇവിടെ തണുപ്പ്‌ വളരെ കൂടുതലാണ്‌. അങ്ങോട്ടു നോക്കു. കടൽ ഭാഗത്തേക്കു ചൂണ്ടി...

തീർച്ചയായും വായിക്കുക