Home Authors Posts by ഹരി കൊച്ചാട്ട്

ഹരി കൊച്ചാട്ട്

ഹരി കൊച്ചാട്ട്
13 POSTS 0 COMMENTS
ജന്മനാല്‍ കപിലനൊരു ബ്രാഹ്മണന്‍. എന്നാല്‍ ഇന്നോ? ജീവിതത്തിന്‍റെ വഴിത്തിരുവുകളില്‍ അണിയിക്കപ്പെട്ട വിഭിന്ന മതാനുഷ്ഠാനങ്ങള്ക്ക് പാത്രീഭൂതനായി ജനിച്ച മണ്ണിന്റെ ഗന്ധം വെടിഞ്ഞു ഒരു പ്രവാസിയായി മാറിയ വെറുമൊരു മനുഷ്യജന്മം! ഈ ഇതളുകളിലെ സ്പന്ദനങ്ങള്‍ മാത്രം നികുഞ്ചത്തില്‍ ബാക്കി! ഒന്നുമാത്രം തോൾസഞ്ചിയിൽ നഷ്ടപ്പെടാതെ ഇത്രയും നാൾ കൊണ്ടു നടന്നു. എന്റെതെന്നു പറയാൻ എനിക്കിന്നും അവകാശപ്പെടുന്ന മഴിതീരാത്ത എന്റെ മഷിക്കുപ്പിയും, മഴിത്തണ്ടും പിന്നെ കുറേ എഴുത്തോലകളും. അക്ഷരാഭ്യാസം ശുദ്ധമായി തന്നെ അഭ്യസിപ്പിച്ച ആചാര്യന്മാരെ മനസ്സിൽ ധ്യാനിച്ച് വരദാനമായി കിട്ടിയ മഷിത്തണ്ടിൽ ബാക്കിയുള്ള മഷിത്തുള്ളികൾ ചാലിക്കുമ്പോൾ ഉതിരുന്ന അക്ഷരചിന്തകൾ ഇതാ എന്റെ എഴുത്തോലകളുടെ ഇതളുകളായി ഇവിടെ, മനസ്സിൽ കണ്ടത് മറക്കാതിരിക്കുവാൻ വേണ്ടി മാത്രം......

ആശ്വാസമില്ലാത്ത നിശ്വാസം

  ഒരു പ്രവാസിയുടെ ജീവിതം എങ്ങിനെ തുടങ്ങണമെന്നോ അതെങ്ങിനെ രുചിക്കുമെന്നോ അറിയാതെ പരിഭ്രമത്തോടെ തുടങ്ങിയ ഒരു പ്രയാണം. വഴിയോരക്കാഴ്ചകളും, കയറ്റങ്ങളും ഇറക്കങ്ങളും ഇടകലർന്ന ജീവിതാനുഭവങ്ങളെല്ലാം ഇന്ന് പിന്മറഞ്ഞ കാലത്തിലെ ചുവരെഴുത്തുകളായി മാറിയെങ്കിലും ഓർമ്മയിൽ നിന്നും വിട്ടു നിൽക്കാത്ത ചില ചോദ്യഛിന്നങ്ങൾക്ക് മറുപടി തേടിയുള്ള മനസ്സിന്റെ കുതിപ്പ് പലപ്പോഴും നിശ്വാസങ്ങളിലാണ് അവസാനിക്കാറുള്ളത്. അത്തരമൊരു നിശ്വാസത്തിലേക്ക് ഇതാ ഞാൻ വീണ്ടും വഴുതി പോകുന്നു! ഉപരിപഠനത്തിനായി കാലുകുത്തിയ വിദേശമണ്ണി...

അങ്ങിനെയും ഒരു ജന്മം

  പുരാണകഥകളും, മുത്തശ്ശിക്കഥകളും, പഞ്ചതത്രം കഥകളും ഏറെ കേട്ടുറങ്ങിയിട്ടുണ്ട് ബാല്യത്തിൽ. ആ കഥകളിലൊക്കെ നിറഞ്ഞു നിന്നിരുന്ന കഥാപാത്രങ്ങൾ സാങ്കല്പികമോ അല്ലെങ്കിൽ കാലാന്തരങ്ങളിൽ ജീവിച്ചിരുന്നവരോ ആയിരുന്നിരിക്കാം. അവർ നൽകിയ ഉപദേശങ്ങളും, തത്ത്വങ്ങളും, സിദ്ധാന്തങ്ങളും വിലമതിപ്പുള്ളതായിരുന്നു എങ്കിലും, അവരിൽ നിന്നെല്ലാം നേരിട്ട് അനുഭവിക്കാൻ സാധിക്കാത്ത നിർഭാഗ്യം എന്നും ഒരു കുണ്ഠിതം തന്നെ ആയിരുന്നു. എന്നാൽ അതുപോലൊരു തുടക്കത്തിന്റെ കഥയിലെ സാരാംശം അനുഭവിച്ചറിഞ്ഞറിയാൻ കിട്ടിയ അസുലഭനിമിഷങ്ങൾ എന്...

തിരിച്ചറിവിൽ കണ്ട വഴിയോരക്കാഴ്ചകൾ

      ബാല്യം പഠിപ്പിച്ച പല ആദ്യപാഠങ്ങളും വിപരീതമായി തോന്നിയ ദിനങ്ങൾ! പ്രകൃതിക്കു എന്തോ പറഞ്ഞറിയിക്കാൻ പ്രയാസം തോന്നുന്ന തരത്തിൽ ഉള്ള ഒരു ഭംഗി അനുഭവപ്പെട്ട പ്രഭാതങ്ങളും, സായം സന്ധ്യകളും! ധൂമകൂപങ്ങൾ മങ്ങലേൽപ്പിക്കാത്ത മന്ദമാരുതൻ! അതെത്ര തലോടിയാലും മതിവരാത്ത ഒരു കുളുർമ്മ. വയലുകളിൽ വീണു കിടന്നിരുന്ന ആ കിളികൾ ഉന്മത്തരായി വീണ്ടും മരക്കൊമ്പുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു! മരങ്ങളെല്ലാം “കിളിമര”ങ്ങളായി മാറിയിരിക്കുന്നു. സ്വപ്നങ്ങളിൽ കണ്ടിരുന്ന സ്വപ്നഭൂമികൾ പലതും അനുഭവത്തിൽ വന്നെത്തു...

ഉറക്കമുണർവ്

പത്തുമാസമമ്മച്ചൂടിലുറങ്ങി സുഖമായ് താരാട്ടുപാട്ടും തലോടലിൻ സുഖവും പിറവി വന്നവന്റെയുറക്കം കെടുത്തി ജനനം കൈയേറ്റു വാങ്ങിയവനെ ഭാവിതിലകമാവാനവന്റമ്മ കൊതിച്ചു നാടറിയും നാമമാവാൻ അവന്റച്ഛൻ എന്നാലവൻ തീറെഴുതിയ വഴിയോ വീടും നാടും ഭയന്നീടുമൊരു തീനാളം നീളൻ മുടിയും താടിയും മോടിയാക്കി മദ്യവും മദിരാശിയും ഒഴിച്ചു കൂടാതാക്കി പഠനത്തിനായ് വിട്ടവൻ പടിവിട്ടിറങ്ങി പണക്കെട്ടുകൾക്കു മുന്നിലവൻ മയങ്ങി ആഗോളം അവനധീനമെന്ന് നിനച്ചു വിനയത്വമവനു മാലിന്യമായ് മാറി അഹന്തയിൽ കുളിച്ചീറനണിഞ്ഞവൻ, സ്വർണ്ണത്തുട്ടര...

വിടരാൻ മറന്ന പകൽക്കിനാവുകൾ

  കുട്ടിക്കാലത്ത് കാണുന്ന എന്തിനോടും മോഹമായിരുന്നു അത് കൈവശപ്പെടുത്താനുള്ള ആവേശമായിരുന്നു. കിട്ടിയില്ലെങ്കില്‍ ആദ്യം വാശി. പുറകെ കരച്ചില്‍. പിന്നീട് ചെറുതും വലുതുമായ പിണക്കം. മുന്നിൽ കാണുന്നതൊക്കെ എനിക്കു വേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നായിരിക്കാം അന്ന് വിശ്വസിച്ചിരുന്നത്.  വീട്ടില്‍ അറിഞ്ഞ് മേടിക്കാന്‍ പറ്റാത്തതായ കുട്ടിസാധനങ്ങള്‍ മേടിക്കാന്‍ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന നാണയ സംഭരണിയും സമ്പാദ്യവും. നിഷ്കളങ്കതയുടെ കാലത്ത് മനസ്സിൽ കരുതിയിരുന്നിരിക്കാം ആ കുട്ടി- ഈ കുട്ടി എന്ന വ്യത്...

തെറ്റിനും ശരിക്കുമപ്പുറം…..

  ശരികള്‍ തേടി ഞാന്‍ അലഞ്ഞു ശരിയെന്തെന്നറിയാന്‍ ഞാന്‍ കൊതിച്ചു ശരിയേക്കാളേറെ തെറ്റുകള്‍ ഞാന്‍ കണ്ടു തെറ്റുകള്‍ കണ്ട് ഞാന്‍ വളര്‍ന്നു തെറ്റിനെ വെല്ലുവാന്‍ ഞാന്‍ പഠിച്ചു തെറ്റുകള്‍ക്കപ്പുറം ഞാന്‍ തിരഞ്ഞു അവിടെ ഞാന്‍ കണ്ടൊരാ നിഴല്‍ കാതിലോതി, ഞാന്‍ തന്നെ നിന്‍ ശരി നിന്‍ നിഴലായ് ഞാനെന്നുമുണ്ട് നിനക്കായ് നിനക്കു തുണയായ് നീ ശരിയെന്തെന്നറിയുവോളം കാലം ഞാനാദ്യമാ‍യറിഞ്ഞൊരാ സത്യം ശരിയുണ്ടെന്നും തെറ്റിന്റെ നിഴലായ് തെറ്റിനെ വെളിച്ചത്താക്കീടില്‍  ശരി തനിയെ തെളിഞ്ഞീടും...   ഈ വര...

വെണ്ണിലാക്കിണ്ണത്തിൽ വാൽമീകം ചാലിച്ച്……...

  വിരലിലെണ്ണാവുന്ന ഇഷ്ടങ്ങളിൽ ചൂണ്ടുവിരലിനു തുല്യമായിരിക്കും കപിലന്റെ ഏകാന്തത! കപിലനോട് പലരും ചോദിച്ച ഒരു ചോദ്യമുണ്ട്. “കപിലാ, നിന്റെ ഈ ഏകാന്തപ്രണയം കൊണ്ട് നീ ഒറ്റപ്പെടുകയല്ലേ മറ്റുള്ളവരിൽ നിന്നും.” അതിനുത്തരം കപിലനുണ്ടായിരുന്നു, “ഒരു ഒറ്റപ്പെടൽ ഒഴിവാക്കാനായി ഞാൻ ഏറെ എല്ലാവരേയും സ്നേഹിച്ചു. മതിയാവോളം. എന്നാൽ സ്നേഹത്തിന്റെ ആത്മാർത്ഥത വളരെയധികം കൂടിപ്പോയതിനാൽ മിക്കവർക്കും കപിലൻ ഒരൽഭുതമായിരുന്നു. അവിശ്വസനീയമായ സ്നേഹം മിക്കവരിലും അവിശ്വാസം ജനിപ്പിച്ചു. ആ അസ്വസ്ഥത ഏറിയ എല്ലാവരും കപിലനെ...

ഒരച്ഛനറിഞ്ഞ ഉണ്ണിമനസ്

അമ്മയുടെ സാരിത്തുമ്പില്‍ ഞാന്ന് എന്നും രവിലെ നിര്‍മ്മാല്യം തൊഴാന്‍ അമ്പലത്തില്‍ പോകാറുള്ള ഉണ്ണിക്കുട്ടന്‍. അമ്പലത്തില്‍ പോയി ഈശ്വരനെ തൊഴുന്നതിനേക്കാള്‍ ഉണ്ണിയുടെ മനസ്സില്‍ ചൂടുനേദ്യപായസത്തിന്റെ രുചിയും വഴിയരുകില്‍ അന്ന് കാണാന്‍ പോകുന്ന കാഴ്ചകളുമായിരിക്കും തത്തിക്കളിക്കുക. മുന്നില്‍ കാണുന്ന സത്യവും മിഥ്യയും തിരിച്ചറിയാന്‍ കഴിയാത്ത മനസ്സില്‍ ലേശവും മാലിന്യമേല്‍ക്കാത്ത ബാല്യകാലം, അത് ഉണ്ണിയുടെ മുഖത്ത് നോക്കിയാല്‍ കാണാം. അമ്മിഞ്ഞപ്പാലിന്‍റെ അളവല്‍പ്പം കൂടിയത് കൊണ്ടാവാം എന്റെ ഉണ്ണിയുടെ മനസ്സ് മ...

വേറിടും വേരുകൾ

ബാല്യം... ഓർക്കുന്നു ഞാനെന്റെ ബാല്യം ഓർക്കുന്നു ഞാനാ വേർപെട്ട ഭാരം കളിക്കൊഞ്ചലും കിളിക്കൊഞ്ചലും മാന്തോട്ടക്കൊമ്പിലെ കളിയൂഞ്ഞാലും കൌമാരം......... ആഴ്ചപ്പതിപ്പിനായ് കാത്ത വെള്ളിയും കാറ്റിൽ വീണ തേൻ മാമ്പഴസ്വാദും മഴവെള്ളം തെന്നിച്ചുള്ള നടത്തവും ഒറ്റക്കുടയിൽ തൊട്ടുരുമ്മിയ സഖിയും യൌവനം....... പനിപ്പിച്ച ആദ്യചുംബനത്തിൻ മധുരവും കൈക്കുമ്പിളിൽ ചൊരിഞ്ഞ സ്നേഹവും ഇമ്മിണിപ്പിണക്കം വീശിയ മൌനവും നമ്മളിൽ നനഞ്ഞലിഞ്ഞ ഇഷ്ടങ്ങളും പിതൃപൈതൃകം....... പൈതൃകം കൈകോർത്തൊരീ നേരം ഓർമയിൽ തെളിഞ്ഞെൻ പിതൃപൈതൃക...

ഓർമ്മകൾ അസ്തമിക്കും മുൻപ്…

ബാല്യകാലസ്മരണകളിൽ ഇന്നും താലോലിക്കുന്ന ഒന്നാണ് അവധിക്കാലം! ഓണാവധിയും കൃസ്തുമസ് അവധിയും ഹൃസ്വമായിരുന്നതിനാൽ തുടങ്ങുന്നതും തീരുന്നതും അറിയാറേ ഇല്ല. പുറത്തെങ്ങും പോകാറുമില്ല. വീട്ടിൽ തന്നെ. എന്നാൽ വേനൽക്കാലാവധി അങ്ങിനെയല്ല. കുട്ടികളെല്ലാവരും വെളിയന്നൂർ തറവാട്ടിൽ ഒന്നിക്കുന്ന സമയം. പിന്നെ ഒരു മാസത്തിലധികം ഒരു തിമിർപ്പ് തന്നെയാണ്. വർഷാവസാനപരീക്ഷ കഴിയാൻ കാത്തിരിക്കും. അച്ഛനും അമ്മയ്ക്കും ജോലി കഴിഞ്ഞിട്ട് സമയമില്ല. അതുകൊണ്ട് ഉണ്ടായിരുന്ന രണ്ടു മക്കളുടേയും കാര്യങ്ങള്‍ നോക്കാന്‍ മുത്തച്ഛനും അമ്മുമ്മയ...

തീർച്ചയായും വായിക്കുക