Home Authors Posts by ജി.ആർ. കവിയൂർ

ജി.ആർ. കവിയൂർ

0 POSTS 0 COMMENTS

എൻ കേരളം……ആക്ഷേപ കവിത

കോടിയേറ്റിയും പാലോളിവിതറിയും സാധുകരിച്ചും പിണങ്ങി പിരിച്ചും അച്ചുകുത്തിയും കേരളത്തെ ഒരു വഴിയാക്കി ഇനി തലയും ചെന്നിയും തെറിപ്പിച്ചും ഉമ്മയെ ഞോണ്ടിയും കേമനായി മണിയടിച്ചും കുഞ്ഞാലികൾ മേവിടും ഒരു അര പതിറ്റാണ്ടിനിയും അങ്ങിനെ കഴിയുമ്പോൾ ഉരുളയുരുട്ടി ഉരുളികമഴ്‌ത്തി ഉണ്ടായവരുടെ തള്ളലിൽപ്പെട്ട്‌ കടം കയറും അളമായി മാറുമെന്ന്‌ കേരളം. ...

ഓണസ്‌മൃതികൾ

കുഞ്ഞു തുമ്പിക്ക്‌ ഒരു ഊഞ്ഞാലാടാൻ ചിങ്ങ തിരുവോണം വരവായി തുള്ളും തുമ്പിക്ക്‌ പൂക്കളം ഒരുക്കാൻ പൂവിളി ഉയരുകയായി പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ ഓണവെയിലും പൂനിലാവും ഒത്തൊരുമിച്ചു അല്ലലില്ലാതെ മാവേലി തമ്പുരാനേ വരവേല്‌പ്പിനായി മലയാളം ഒരുങ്ങുകയായി കുട്ടേട്ടനും കുട്ടേട്ടത്തിയും കുട്ടിയോളും മുത്തശ്ശിയെ കാണുവാൻ വരവായി ഉപ്പിലിട്ടതിനും ഉപ്പേരിക്കും ഉപ്പ്‌ ഉണ്ടോയെന്നു മാവിന്‌ കൊമ്പിലിരുന്നു ചോര- കണ്ണുമായി ഉപ്പന്റെ ചോദ്യവുമായ്‌ തൂശനിലയിൽ തൂവെള്ള ചോറും ഉപ്പേരി പർപ്പടക...

വാഴിക്ക വീണ്ടും…..

പാലാഴിയിൽ വാഴും പത്മനാഭാ പരിചോടു ഞാനിന്നുണർത്തിടുന്നേൻ പാരിതിൽ വന്നു ഭവിച്ച വിപത്തെല്ലാം പരിപാലിക്കുന്നതവിടുന്നറിയാത്തതാണോ ഇന്ദ്രാദി ദേവകളൊക്കെ വന്നുണർത്താഞ്ഞോ ദരിദ്രനാം ഞാനിതാ ദുഃഖ സങ്കടങ്ങളൊക്കെ അവിടുന്നേക്കായറിയിച്ചീടാം വീണ്ടും പ്രജാതല്‌പ്പരരാം പ്രജാപതികളുടെ ദൂർഭരണത്താൽ പൊറുതിമുട്ടിടുന്നേൻ പിന്നെയവരുടെ ഏറാൻ മൂളികളാം കോഴവാങ്ങുന്നൊരുദ്യോഗവർഗ്ഗങ്ങളും കുഴഞ്ഞു നാല്‌ക്കാലി കണക്കേ നടകൊള്ളും കുതൂഹലമാം കാഴ്‌ച കണ്ടു മനം മടുക്കുന്നേൻ പടി പറ്റി ജീവിതമപഹരിക്കും പടക്കിറങ്ങും കൂട്ടരുടെ കൂടെ മദമിളകി നടക്കുന്ന ഗജം കണക്കേ മത മത്സരാദികളാൽ മോഹിതരായി...

എന്റെ ഭാഷ കവിത

അമ്മിഞ്ഞപ്പാലോളം മധുരമുള്ള അമ്മ പറഞ്ഞു തന്നതാണന്റെ ഭാഷ അൻപത്തോരക്ഷരത്തിന്‌ അൻപു പകർന്നു അജ്ഞാനമകറ്റിയതാണെന്റെ ഭാഷ ആറു കടന്നാലും ആഴി കടന്നാലും അക കാമ്പിനുള്ളിൽ തുളുമ്പുന്നന്റെ ഭാഷ എഴുത്താണി തുമ്പിലൂടെ എഴുത്തച്ചൻ എഴുതിനല്‌കിയ കിളിപ്പാട്ടാണ്‌ എന്റെ ഭാഷ തുള്ളലിലൂടെ കുഞ്ചന്റെ താളത്തിൽ തുള്ളികളിച്ചതാണ്‌ എന്റെ ഭാഷ ആശാനും ഉള്ളൂരും വള്ളത്തോളും ആശയാൽ ഉള്ളുതുറന്നു തോള്‌ കൊടുത്തു- വളർത്തിയതാണന്റെ ഭാഷ ആരു മടിക്കല്ലേ ഇന്ന്‌ അരുമ കിടാങ്ങൾക്ക്‌...

തീർച്ചയായും വായിക്കുക