Home Authors Posts by ഗോപി ആനയടി (നാഗ്‌പൂർ)

ഗോപി ആനയടി (നാഗ്‌പൂർ)

0 POSTS 0 COMMENTS

ഇപ്പോഴും അയിത്തത്തിന്റെ കോട്ടകളോ?

‘ബ്രാഹ്‌മണോ/സ്യ മുഖമാസിദ്‌ ബാഹുരാജന്യഃ കൃതഃ ഊരു തദസ്യയ ദ്വൈഗ്യഃ പത്ഭാം ശൂദ്രോ അജായത’ ഋഗ്വേദം പുരുഷസൂക്തത്തിലെ മേല്‌പറഞ്ഞ വരികളാണ്‌ ആദ്യമായി ജാതിയെപ്പറ്റിയുളള പരാമർശമുൾക്കൊളളുന്നത്‌. ഈശ്വരന്റെ മുഖത്തുനിന്നും ബ്രാഹ്‌മണനും, ഭുജങ്ങളിൽനിന്നു ക്ഷത്രിയനും, തുടകളിൽനിന്നും വൈശ്യനും, കാലുകളിൽനിന്നും ശൂദ്രനും ജന്മമെടുത്തു എന്നാണ്‌ വിവക്ഷ. ഇതു പഴയ കഥ. മനുഷ്യരെല്ലാം തുല്യരാണെന്നും സാമൂഹികനീതിക്ക്‌ ഏവരും തുല്യപങ്കാളികളാണെന്നും നമ്മുടെ ഭരണഘടന അസന്നിഗ്‌ദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽപോലും കേരളവും...

വേശ്യാവൃത്തി പാരമ്പര്യതൊഴിലാക്കിയ ഗിരിവർഗ്ഗക്കാർ

മദ്ധ്യപ്രദേശത്തെ ‘രത്ത്‌ലം’-ൽ നിന്നും ‘നീമുച്ചി’നു പോകുന്ന നൂറ്റിയൻപതു കി.മീറ്റർ ദൂരം ഹൈവേയുടെ ഇരുവശങ്ങളിലും ‘ബാൻചഡാ’ എന്നറിയപ്പെടുന്ന ഗിരിവർഗ്ഗക്കാരുടെ കുടിലുകളാണ്‌. ചില പ്രത്യേക ആചാരാനുഷ്‌ഠാനങ്ങൾ കാരണം, മറ്റുളള ഗിരിവർഗ്ഗക്കാരിൽനിന്നും ഇവർ വേറിട്ടു നിൽക്കുന്നു. ബാൻചഡാകളുടെ പുരുഷന്മാർ കുടുംബം പുലർത്തുന്ന ചുമതലകളിൽനിന്നും മുക്തരാണ്‌. തിന്നും കുടിച്ചും ഉറങ്ങിയും അലസജീവിതം നയിക്കുന്ന അവർ, സ്വന്തം സഹോദരിമാരുടെയോ പുത്രിമാരുടെയോ വരുമാനംകൊണ്ട്‌ ജീവിതം ഉല്ലസിക്കുന്നവരാണ്‌. കുടുംബത്തിൽ ഒരു പെൺകുട്ടിക്ക്‌ പന്ത്രണ്ടു വയസ്സു...

ലേലത്തിൽ വില്‌ക്കപ്പെടുന്ന പെൺകുട്ടികൾ

‘ഭിൽ’ ഗോത്രത്തിൽപെട്ട ആദിവാസികളുടെ ചില ആചാരാനുഷ്‌ഠാനങ്ങൾ ഏറെ വികൃതവും, പരിഷ്‌കൃതസമൂഹത്തെ ലജ്ജിപ്പിക്കുന്നവയുമാണ്‌. പെൺകുട്ടികളെ വെറും ‘ക്രയവിക്രയ സാധനങ്ങ’ളായാണ്‌ അവർ കണക്കാക്കുന്നത്‌. പട്ടാപ്പകൽ കൊളളയടിക്കുകയും, പിടിച്ചുപറി നടത്തുകയും ചെയ്യുന്ന ഭിൽ വർഗ്ഗക്കാർ സാധാരണക്കാർക്ക്‌ പലപ്പോഴും പേടിസ്വപ്‌നമായി മാറാറുണ്ട്‌. ഒരുക്കൽ മധ്യപ്രദേശത്തെ ഇന്ദോറിൽനിന്ന്‌ ജബുവായ്‌ക്ക്‌ പോയപ്പോൾ ഞാൻ യാത്ര ചെയ്‌തിരുന്ന ബസ്സിനുനേരെ വഴിമദ്ധ്യേ ഇവർ ആക്രമണം നടത്തുകയുണ്ടായി. ബസ്‌ കണ്ടക്‌ടർ പൈസ നൽകി പ്രശ്‌നം അധികം...

കുറഞ്ഞവിലയ്‌ക്കു പെൺകുട്ടികൾ

ഈ തലക്കെട്ടു കാണുമ്പോൾ ചിലർക്കെങ്കിലും അതിശയം തോന്നിയേക്കാം. എന്നാൽ അതിശയിക്കേണ്ട. ഇതു സത്യമാണ്‌. ഝാർഖണ്ഡ്‌, ഒറീസ്സ, പശ്ചിമബംഗാൾ, അസ്സം എന്നീ സംസ്ഥാനങ്ങളിലെ ദരിദ്രരായ പെൺകുട്ടികൾ, പഞ്ചാബ്‌, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ ധനാഢ്യരായ കർഷകർക്കു കഴിഞ്ഞ കുറെ വർഷങ്ങളായി വിൽക്കപ്പെടുകയാണ്‌. അയ്യായിരം മുതൽ പതിനയ്യായിരം രൂപവരെ വിലയ്‌ക്കാണ്‌ കൗമാരപ്രായം കഴിയാത്ത ഹതഭാഗ്യകളായ ഈ പെൺകുട്ടികൾ വില്‌ക്കപ്പെടുന്നത്‌. വീട്ടുകാര്യങ്ങൾക്കും, മാംസദാഹത്തിനും ഉപകരണങ്ങളാക്കിമാറ്റുന്ന ഈ കുട്ടികൾക്കു ബാല്യവും കൗമാരവും നഷ്‌ടപ്പെടുകയാണ്‌. ...

മറുനാടൻ ചിന്ത്‌ – തടവുശിക്ഷ നേരിടുന്ന ദൈവങ്ങൾ

ഛത്തിസ്‌ഗഢിലെ ബസ്‌തർജില്ല ആദിവാസികൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്‌. അതിപുരാതന ആദിവാസി ഗോത്രങ്ങളും ഇക്കൂട്ടത്തിൽപെടുന്നുണ്ട്‌. വനനിബിഢമായ ഈ സ്ഥലങ്ങൾ ഇന്ന്‌ പീപ്പിൾസ്‌ വാർ ഗ്രൂപ്പ്‌ (പി.ഡബ്ല്യൂ.ജി) എന്ന നക്‌സൽ സംഘടനയിൽപ്പെട്ട തീവ്രവാദികളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു. എല്ലാ ആദിവാസി ഗോത്രങ്ങൾക്കും അവരുടേതായ ആചാരാനുഷ്‌ഠാനങ്ങളും സാമൂഹ്യനിയമങ്ങളുമുണ്ട്‌. ഏറെ പ്രാകൃതമെന്നുതോന്നുന്ന അത്തരം പല ആചാരങ്ങളുടെയും ഈറ്റില്ലം കൂടിയാണ്‌ ബസ്‌തർ. ഗോത്രനിയമങ്ങൾ പാലിക്കാത്ത മനുഷ്യർക്കു മാത്രമല്ല, ജോലിയിൽ കൃത്യവിലോപം കാട്ടുന്ന...

വിവാഹം തോക്കിൻമുനയിലൂടെ

അഹിംസയുടെ പ്രവാചകനും ദയാമൂർത്തിയും കരുണയുടെ സാഗരവുമായിരുന്ന ബുദ്ധഭഗവാന്റെ വിഹാരകേന്ദ്രമായിരുന്ന ‘ഗയ’ ഉൾപ്പെട്ട ബീഹാർ സംസ്ഥാനം ഇന്ന്‌ ഹിംസയുടെയും കാപാലികതയുടെയും ഈറ്റില്ലമാണ്‌. രാഷ്‌ട്രീയത്തിനു പുത്തൻ മാനങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിനു സമ്മാനിച്ച ലാലുപ്രസാദ്‌ യാദവ്‌ എന്ന പരുക്കൻ രാഷ്‌ട്രീയക്കാരന്റെ നാട്ടിൽ വിവാഹത്തിനു കല്യാണചെറുക്കനെ കണ്ടുപിടിക്കുന്നതിനുപോലും നിറതോക്കുകൾ സഹായത്തിനെത്തുകയാണ്‌. കല്യാണപ്രായമെത്തിയ യുവാക്കളെ അപഹരിക്കുന്ന അഞ്ഞൂറിലധികം അപഹരണസംഘങ്ങൾ ഇന്നു ബീഹാറിൽ പ്രവർത്തനനിരതമാണ്‌. വൻ തുക സ്‌ത്രീധനം നല്‌കാനാവാത്ത മാതാപിതാക്കൾ...

തീർച്ചയായും വായിക്കുക