Home Authors Posts by ജിജി കെ. ഫിലിപ്പ്‌

ജിജി കെ. ഫിലിപ്പ്‌

0 POSTS 0 COMMENTS

പാരിജാതം പൂത്തപോൽ

അന്നൊരിക്കലാ നടവരമ്പിലൂടെ നാം നടന്നു നീങ്ങവേ നിൻമൊഴിക്കിലുക്കത്താലാവയൽ കിളികൾ ചിറകടിച്ചകലവെ, കാറ്റിന്റെ കുസൃതിക്കരങ്ങളാൽ നെല്ലോലകൾ ചിരിക്കവേയിനിയും വറ്റാത്ത മുറ്റി- ത്തഴച്ച വെയിലിനുകീഴെ കുഞ്ഞു- കൈത്തോട്ടിലെ കളളത്തവളകളാലസ്യം രുചിക്കവെ; മുന്നിലും പിന്നിലുമില്ലാ കളളക്കടക്കണ്ണുകളൊന്നും നമ്മിലേക്കെ- ന്നുറപ്പിൽ നീ മനസ്സിന്റെ ചെപ്പു തുറന്നു നിന്നിഷ്‌ടമെനിക്കേ- കിയ ധന്യനിമിഷമിന്നുമൊരു പാരിജാതം പൂത്തപോലോർമ്മയിൽ പൊടിപുരളാതെ, ചിതലരിക്കാതെ മറവിയുടെ ശ്യാമമേഘങ്ങളിൽ മറയാതെ, പെയ്‌തൊഴിയാതെ നിറം മങ്ങാതെയിന്നും നവനവമായതിൽ നിർവൃതി നുണയുന്നു...

തീർച്ചയായും വായിക്കുക