Home Authors Posts by ഗിഫു മേലാറ്റൂർ

ഗിഫു മേലാറ്റൂർ

0 POSTS 0 COMMENTS
മേലേടത്ത്‌, മേലാറ്റൂർ പി.ഒ., മലപ്പൂറം - 679 326. Address: Phone: 9946427601

‘ചൂടു തണുപ്പുകളി‍ അഥവാ ഇട്ടൂലി പാത്തൂലി’

പൂന്തോലം കളി പോലെ സാധം‍ ഒളിപ്പിച്ചു വെച്ച് അത് കണ്ടു പിടിക്കുന്ന രസകരമായ ഒരു കളിയാണു ' ഇട്ടൂലി പാത്തൂലി ' ഇതിനു ' ചൂടു തണുപ്പുകളി ' എന്നും ചിലയിടങ്ങളില്‍ പറയാറുണ്ട്. എത്ര പേര്‍ക്കു വേണമെങ്കിലും ഒരേസമയം പങ്കെടുക്കാവുന്ന ഈ കളിയില്‍ ഒരാളെ കളിയാശാനായി തിരഞ്ഞെടുക്കണം. ഇത് നറുക്കിട്ടെടുത്താണ് തീരുമാനിക്കുന്നത്. പിന്നീട് കളിയാശാന്‍ ചങ്ങാതിമാരോട് ഒരു വശത്ത് പുറം തിരിഞ്ഞു നില്‍ക്കാന്‍ ആവശ്യപ്പെടും. അപ്പോള്‍‍...

പൂന്തോലം കളി എന്ന ഈര്‍ക്കില്‍ കളി

കുട്ടികള്‍ വ്യാപകമായി കളിക്കുന്ന രസകരമായ വിനോദമാണിതു. തെക്കന്‍ ജില്ലകളില്‍ ഇത് ' ഈര്‍ക്കില്‍ കളി'യെന്നും മലബാറില്‍ ' പൂഴിക്കളി' എന്നും അറിയപ്പെടുന്നു . പൂഴിയോ മണലോ , ഇളക്കമുള്ള പൊടിമണ്ണോ ഉള്ളയിടങ്ങളിലെ തണലിരുത്താണു കളിക്കുക ഉത്തരകേരളത്തില്‍ കനം കുറഞ്ഞ മരപ്പൂളും മലബാര്‍ പ്രദേശങ്ങളില്‍ ഈര്‍ക്കില്‍ കഷണം , തീപ്പട്ടിക്കോല്‍, ആണി എന്നിവയും കളിക്കുപയോഗിക്കുന്നു. ഈ കളിക്ക് ആദ്യമായി വേണ്ടത് തലയണ രൂപത്തില്‍ പൂഴിയോ മണലോ നീളത്തില്‍ കൂട്ടുകയാണു...

കാവല്‍ക്കാരന്‍

നാട്ടില്‍ കള്ളന്മാരുടെ ശല്യം വര്‍ധിച്ചു വന്നപ്പോള്‍‍ മാത്തച്ചന്‍ മുതലാളി ക്കു തോന്നി വീട്ടില്‍ ഒരു കാവല്‍ക്കാരനെ നിയമിച്ചാലോ എന്ന്. അങ്ങനെ പത്രത്തില്‍ പരസ്യം ചെയ്ത് അപേക്ഷ വന്നവരില്‍ രണ്ടു പേരെ മുതലാളിക്കു ബോധിച്ചു. പക്ഷെ ഒരാളെ മാത്രമാണല്ലോ തനിക്കാവശ്യം എങ്ങനെ രണ്ടു പേരില്‍ നിന്ന് സമര്‍ത്ഥനായ ഒരുവനെ കാവല്‍ക്കാരനായി കണ്ടെത്താം എന്ന് മാത്തച്ചന്‍ മുതലാളി ആലോചിച്ചു. അവസാനം മുതലാളി ഒരു ടെസ്റ്റു നടത്തുവാന്‍ തീരുമാനിച്ചു. രണ്ടു പേരേയും...

യോഗം വേണം, യോഗം

താന്‍ വലിയ ബുദ്ധിമാനാണെന്നാണ് കിട്ടപ്പന്റെ വിചാരം ഒരു ദിവസം കിട്ടപ്പന്‍ അടുത്തുള്ള ഒരു ഗ്രാമത്തിലെത്തി. അവിടയെള്ളുവരെ പറ്റിച്ചു കഴിഞ്ഞു കൂടിയാലോ എന്നായി പുള്ളിക്കു ചിന്ത. കുറച്ചകലെ ഒരാള്‍ക്കൂട്ടം കണ്ടപ്പോള്‍ അയാള്‍ അങ്ങോട്ടു നടന്നു. ആള്‍ക്കൂട്ടത്തിന്റെ കാരണമിതായിരുന്നു- ഒരു വൃദ്ധന്‍ തന്റെ വീടിന്റെ മുകളില്‍ കയറി ഓടു മാറ്റിവച്ചു. താഴെയിറങ്ങാന്‍ വൃദ്ധനു പേടി. കയറിയതു പോലെ ഇറങ്ങിയാല്‍ മതി എന്ന് കൂടിനിന്നവര്‍ ഉപദേശിച്ചിരുന്നുവെങ്കിലും വിറച്ചു തുടങ്ങിയ അയാള്‍ക്കു തോന്നി,...

ശക്തൻ വീണു!

ഒരു കൃഷിക്കാരന്റെയടുക്കൽ ധാരാളം വളർത്തു മൃഗങ്ങൾ ഉണ്ടായിരുന്നു. പോത്ത്‌, എരുമ, കാള, ആട്‌, തുടങ്ങി ഇത്തിരിപ്പോന്ന മുയലുകൾ വരെ അക്കൂട്ടത്തിലുണ്ടാ​‍ായിരുന്നു. അങ്ങനെയിരിക്കെ, അക്കൂട്ടത്തിലൊരു മുയലിനു പോത്തുമായി ചങ്ങാത്തം കൂടണമെന്ന്‌ മോഹമുദിച്ചു. വിവരം പോത്തിനെ അറിയിച്ചപ്പോൾ അവൻ പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു. “ഹ! ഹ! ഹ! നല്ല ആഗ്രഹം തന്നെ! ഞാൻ അമർത്തിയൊന്നു ഊതിയാൽ പറന്നു പോകുന്ന നിന്നോട്‌ കൂട്ട്‌ കൂടുകയോ.....! ആർക്കുമുന്നിലും തലകുനിക്കാത്തവനാണ്‌...

കുരങ്ങച്ചനും കാക്കകളും

പണ്ടൊരു ദേശത്തു അഹങ്കാരിയായ ഒരു കുരങ്ങച്ചനുണ്ടായിരുന്നു. ധാരാളം കാക്കകൾ താമസിക്കുന്ന ഒരു അരയാലിലായിരുന്നു കുരങ്ങച്ചന്റെയും താമസം. “ഞാൻ മനുഷ്യരുടെ ബന്ധുവാണ്‌. കണ്ടില്ലെ എന്റെ കൈയും കാലുമൊക്കെ” കുരങ്ങച്ചൻ സദാ വീമ്പിളക്കുമായിരുന്നു. വൈകാതെ മഴക്കാലം വന്നെത്താറായി. കാക്കകൾ ചുള്ളിക്കമ്പും ഉണക്കപ്പുല്ലും തൂവലും ഉപയോഗിച്ച്‌ ഉറപ്പുള്ള കൂടു പണിയാൻ തുടങ്ങി. അതെല്ലാം കണ്ടു വെറുതെയിരിക്കുകയായിരുന്ന കുരങ്ങച്ചനോട്‌ കാക്കകളിലെ തലമൂത്ത അമ്മാവൻ പറഞ്ഞു “കുരങ്ങച്ചാ,...

മറ

മിനിക്കഥ അച്ചുതൻ മാഷ്‌ വികാരഭരിതനായിരുന്നു. കുട്ടികൾ പൂർവ്വാധികം ആവേശഭരിതരായിക്കൊണ്ടിരുന്നു. അപ്പോൾ ഭാഗികവും ആന്തരികവുമായി ശ്രദ്ധിച്ചാൽ ഏതൊരു രാഷ്‌ട്രീയക്കാരനും കളങ്കം പുരണ്ടിരിക്കുന്നു. മാഷൊരു ഗാന്ധിയനാണെന്ന്‌ കുട്ടികൾക്ക്‌ തോന്നി. അപ്പോൾ മാഷേ ആ കളങ്കം മായിക്കാൻ? അതിനല്ലേടാ ബുദ്ദൂസേ ഈ ചിരി. അച്ചുതൻ മാഷുടെ അസാമാന്യമായ ജ്ഞാനം കുട്ടികളെ കോരിത്തരിപ്പിച്ചു. അവർ ഒന്നടങ്കം പറഞ്ഞുഃ മഹാനായ അച്ചുതൻ മാഷ്‌. ...

രക്ഷയായ സ്വാശ്രയം

ധനിക കുടുംബത്തിൽ പിറന്ന അഹമ്മദും ഇടത്തരം കുടുംബത്തിൽ പിറന്ന മുഹമ്മദും പണ്ഡിതനായ അശ്രഫലിയുടെ ശിഷ്യന്മാരായിരുന്നു. പഠനത്തിനുശേഷം ഇരുവരും സ്വദേശത്തേക്കു മടങ്ങിപ്പോയി. വർഷങ്ങൾ കഴിഞ്ഞ്‌ ഒരു ദിവസം മുഹമ്മദ്‌, അഹ്‌മദിന്റെ വീട്ടിൽ അതിഥിയായെത്തി. അഹ്‌മദിന്റെ പരിചാരകർ രുചികരമായ വിഭവങ്ങൾ മുഹമ്മദിനു മുന്നിൽ നിരത്തി. പാത്രങ്ങൾ എടുത്തുകൊണ്ടുപോകാനും കൈ കഴുകാനുമൊക്കെ പരിചാരകർ സന്നദ്ധരായുണ്ടായിരുന്നു. ഭക്ഷണത്തിനുശേഷം പരിചാരകർ ഇരുവരെയും പല്ലക്കിൽ നാടുചുറ്റിക്കാണിച്ചു. എല്ലാറ്റിനും പരിചാരകരുള്ള...

ഗുരുകുലം

പർണശാലയിൽ ഗുരു അക്ഷമനായിരുന്നു. ശിഷ്യർ നീരാടാൻ പോയിട്ട്‌ നാഴികകൾ പലതും കഴിഞ്ഞിരിക്കുന്നു. അവർ എന്താണിത്ര താമസിക്കുന്നത്‌? അപ്പോൾ ശിഷ്യരുടെ ആഗമനം അറിയിച്ചുകൊണ്ട്‌ ആരവം മുഴങ്ങി. ഗുരുവിനു സന്തോഷമായി. താൻ പഠിപ്പിച്ച ശ്ലോകങ്ങളുടെ ആന്തരാർത്ഥങ്ങൾ മനസ്സിലാക്കി വേണം ജീവിതത്തിന്റെ ഓരോ നിമിഷവും തള്ളി നീക്കേണ്ടത്‌ എന്ന്‌ ഗുരു അവരെ ഉപദേശിച്ചിരുന്നു. “മുക്കാലാ മുക്കബ്ലാ.... വാസ്സ... വസ്സവാ.....” ഇവരെന്താ...

തീർച്ചയായും വായിക്കുക