Home Authors Posts by ജോർജ്‌ എ. ആലപ്പാട്ട്‌

ജോർജ്‌ എ. ആലപ്പാട്ട്‌

0 POSTS 0 COMMENTS

ചിറകുള്ള ചിന്തകൾ

ദുർമ്മോഹമില്ലാതെ ജീവിതം പോക്കിയാൽ സമ്മോദചിത്തരായ്‌ നാളുകൾ നീക്കിടാം അധ്വാനശീലമില്ലാത്തവരേവരും ഇന്ധനമില്ലാത്ത വാഹനംപോലവെ മാരീചവിദ്യപയറ്റുന്ന വഞ്ചകർ മർത്ത്യഗണത്തിൽപെടില്ല സഹോദരാ കൊല്ലും വിമർശനം വന്നു ഭവിച്ചാലും തെല്ലും പരിഭ്രമം കാണില്ലാന്യരിൽ കോപം മനസ്സിലെ ദീപമണച്ചിടും താപവിനകൾ വിതച്ചിടും മർത്ത്യരിൽ ...

ചിറകുള്ള ചിന്തകൾ

പ്രകടനപത്രികയെന്നുപറഞ്ഞാൽ പ്രകടനമാധ്യമമെന്നർഥം **** മുമ്പേ നടന്ന മനീഷിമാരൊക്കെയും അമ്പുകളേറ്റു പിടഞ്ഞുവീണോ **** സ്ഥാനങ്ങളില്ലെങ്കിൽ സംഘടനാബോധം താനെയുപേക്ഷിക്കും സ്വാർഥരായോർ **** ഗാന്ധിജി പണ്ടു വിഭാവനം ചെയ്തതാം ഗ്രാമസ്വരാജിന്നും സ്വപ്നമല്ലോ **** വായിൽ നിന്നൂർന്നുവീഴുന്നതാം വാക്കിനെ വീണ്ടും വിഴുങ്ങുവാനാവില്ലല്ലോ ...

ചിറകുള്ള ചിന്തകൾ

മറ്റുള്ളവരിൽ പഴിചാരി തെറ്റുകൾ ചെയ്യും വിരുതന്മാർ **** പനപോൽവളരും ദുഷ്ടന്മാർ പതിർപോൽ താനെ നശിച്ചീടും **** പാപാവസ്ഥ വെറുക്കുമ്പോഴും പാപിക്കാശ്രമയരുളേണം **** കാടനു കാണില്ല സംസ്‌കാരം വേടനു കാണില്ല കാരുണ്യം **** ഉദരം തകരാറാവുകിൽ ഉദയം ചെയ്യുകില്ലാരോഗ്യം ...

ചിറകുള്ള ചിന്തകൾ

മതത്തിനു വേണ്ടി മരിക്കുന്ന മർത്ത്യൻ മനുഷ്യനുവേണ്ടി പരിശ്രമിക്കില്ല അറിയുന്നതെപ്പൊഴും തീർത്തുപറയണം അറിയാത്തകാര്യം പറയാതിരിക്കണം വിത്തുവിതച്ചീടിൽ മുത്തുവിളയില്ല അത്തറുതേച്ചാലണുക്കൾ നശിക്കില്ല ഏതാണ്‌ ഏകപ്രതികാരമെന്നു നാം ആരാഞ്ഞാൽ കാണാം ക്ഷമയെന്നയക്ഷരം പാട്ടുന്ന കാളയ്‌ക്കറിയുമോ നമ്മുടെ പാടത്തിടുന്നതാം വിത്തിൻഗുണഫലം? ...

ചിറകുളള ചിന്തകൾ

തുരുമ്പ്‌ തൂണാകുന്ന കാലം വന്നാൽ ഇരുമ്പല്ല സ്വർണവും ജീർണിച്ചിടും പാട്ടുകൊട്ടിപ്പട്ടണപ്രദക്ഷിണം പണ്ടുകാലത്തുളേളാരവഹേളനം കരടകനാണധികാരിയെങ്കിൽ കരടു തടഞ്ഞീടിൽ പ്രശ്‌നമാകും പരിശുദ്ധ പ്രേമം കവിമനസ്സിൽ പരിചിൽ വിരിയുന്ന പാരിജാതം വഴിവിട്ടുളള കരാറുകളെങ്കിൽ അഴിമതിയവിടെ വിളയാടും ...

ചിറകുള്ള ചിന്തകൾ

അജ്ഞതയിൽ നിന്നുമുത്ഭവിക്കാം അന്ധ വിശ്വാസങ്ങളൽഭുതങ്ങൾ **** അടുക്കുപറയാനാളുണ്ടാകും കുടുക്കിലാകും വിവേകമില്ലേൽ **** അധികാരം കൈവിടാതിരിക്കാൻ ആദർശമെല്ലാം ബലി കൊടുക്കും **** ആളുകുറഞ്ഞൊരു പാർട്ടിയായാൽ ആളാകാനേറെയെളുപ്പമായി **** കാശുകൊടുക്കാൻ മനസ്സില്ലെങ്കിൽ കേസുകൊടുക്കാൻ വെല്ലുവിളിക്കും ...

ചിറകുള്ള ചിന്തകൾ

ദീർഘനാൾ ജീവിക്കാൻ മോഷമുണ്ടെങ്കലും വാർദ്ധക്യകാലം ഭയക്കുന്നു സർവ്വരും തെറ്റുകൾ ചെയ്‌താൽ മനസാക്ഷിയേകിടും ‘ശിക്ഷ’യാണല്ലോ ഭയമെന്നതോർക്കണം ജീവിതം സ്വപ്നമായ്‌ കാണുവാനാവുകിൽ ജീവിതക്ലേശങ്ങളേറെയകറ്റിടാം ദുഃഖങ്ങളെത്രയുണ്ടാവുകിലത്രയും പക്വതമർത്ത്യനു വന്നുഭവിച്ചിടും. ...

ചിറകുള്ള ചിന്തകൾ

അമ്മയാണാദ്ധ്യമായ്‌ കുഞ്ഞിനുമാതൃക അമ്മക്കുശേഷമദ്ധ്യാപകരും **** നാരങ്ങയേക്കാൾ മനോഹരമെങ്കിലും നേരായും കാഞ്ഞിരക്കായകയ്‌ക്കും **** വാകൊണ്ടു വാളിളക്കുന്ന വിരുതന്മാർ വാക്കാലേ വിഡ്‌ഢികളായിരിക്കും ***** കാട്ടിലെ വ്യാക്രത്തിനല്ലിന്നു ക്രൂരത നാട്ടിലെ മർത്ത്യനാണെന്നുകാണാം ***** വെട്ടത്തുവന്നുപെടാത്തവടുകന്മാർ അട്ടത്തിരുന്നുചതിയൊരുക്കും ...

തീർച്ചയായും വായിക്കുക