Home Authors Posts by ജോർജ്‌ എ. ആലപ്പാട്ട്‌

ജോർജ്‌ എ. ആലപ്പാട്ട്‌

0 POSTS 0 COMMENTS

ചിറകുള്ള ചിന്തകൾ

ഒരു നൂറുകണ്ണികളുള്ളതാം ചങ്ങല ഒരു കണ്ണിപൊട്ടിയാൽ പാഴിലാകും *** ഒരുപാട്‌ സ്വപ്നങ്ങളൂട്ടി വളർത്തിയാൽ ഒരുപിടിയെങ്കിലും ലഭ്യമാകും *** ...

ചിറകുളള ചിന്തകൾ – 5

നാട്യപ്രധാനം ആധ്യാത്മികത്വം നാട്ടിൻ പ്രധാനം മദ്യാധിപത്യം ചെമ്പുടഞ്ഞെന്നാൽ ചരിച്ചുവെക്കാം വമ്പുപൊളിഞ്ഞാൽ വഴി ശരണം ത്യാഗങ്ങളുണ്ടെങ്കിൽ നേട്ടമായി മോഹങ്ങളില്ലെങ്കിൽ മോക്ഷമായി ദീനം ധനത്തെ തളർത്തുമെങ്കിൽ ദാനം ധനത്തെ വളർത്തുമല്ലൊ നിന്ദിക്കാനെളുപ്പമാണെപ്പൊഴും വന്ദിക്കാനാവില്ല പലപ്പോഴും. ...

ചിറകുളള ചിന്തകൾ – 3

ഉപകാരം മുറിവുണക്കും അപകാരം മുറിവിളക്കും ഉപദേശമേശണമെങ്കിൽ ഉപദേശി നേർവഴി പോണം ദൃഢനിശ്ചയമൊന്നുണ്ടെങ്കിൽ പടിവിട്ടോടും പ്രതിബന്ധം മനീഷിമാരുടെ സ്വാധീനം മരണശേഷമറിഞ്ഞീടും ‘ഡാഡീ’യെന്നു വിളിക്കും വാക്കിൽ ‘ടാ’യും ‘ടീ’യും വന്നു ഭവിക്കും മനുഷ്യൻ മഹനീയ പദമായിടാം പക്ഷെ, മനുഷ്യർ പലപ്പോഴും മൃഗമായ്‌ ചമഞ്ഞീടും പുറമെ പൂജ്യനാകാം അകമെ പൂജ്യമാകാം നിറഞ്ഞു...

ചിറകുള്ള ചിന്തകൾ

‘പരമാനുനുഭൂതി’ ലഭിക്കാൻ ശ്രമിപ്പവർ നരകം രചിക്കും മയക്കുമരുന്നിനാൽ **** പത്തുപ്രമാണവും ലംഘിച്ചീടുന്നവർ പുത്തൻ കൊടുത്താൽ മതങ്ങൾക്കും മാന്യരായ്‌ **** നേരെയെതിർക്കുവാനാവാത്ത ഭീരുക്കൾ ദൂരെയിരുന്നു നരകം പണിഞ്ഞിടും **** നീതിലഭിക്കണമെങ്കിലും നാടിതിൽ നീക്കണമേറെ പണവും...

ചിറകുളള ചിന്തകൾ – നാല്‌

ഒന്നെന്നു ചൊല്ലിനടക്കും നടിക്കും തമ്മിലടിക്കാൻ തരംപാർത്തിരിക്കും മതസൗഹാർദ്ദം പറയുന്നവരും മനുഷ്യമക്കളെ വെട്ടിനുറുക്കും അഭിസാരിണിയാടിയ മുതലാൽ ഗതിപിടിക്കുക യതിപ്രയാസം അതിക്രമമല്ലെങ്കിൽ നിഷ്‌ക്രിയത്വം പതിവാക്കി പോലീസുവാണിടുന്നു ഒരുവനെയംഗീകരിക്കുവാനായ്‌ മരണശേഷം വരെ കാക്കണമോ? ...

ചിറകുളള ചിന്തകൾ – 12

കെട്ടിപ്പടുക്കാനതി പ്രയാസം തട്ടിത്തകർക്കുവാനെന്തെളുപ്പം ഉന്നതലക്ഷ്യം നിതാന്ത യത്‌നം ഉയർച്ച നേടാനതേക മാർഗ്ഗം തോരാത്ത മാരിയില്ലെന്നപോലെ തീരാത്ത ദുഃഖവും മർത്ത്യനില്ല തെറ്റുകളാരെയും വേട്ടയാടും ദുഃഖദുരിതങ്ങൾ മുക്തിയേകും കുളം കിളച്ചീടിനവേളയിൽ മുളംകുറ്റി വേറെപ്പറിക്കണോ? ...

ചിറകുളള ചിന്തകൾ

ജീവിച്ചിരിക്കുന്നേരം തിരിഞ്ഞുനോക്കാത്തവർ ജീവിതമൊടുങ്ങിയാലാദരവോടെ വരും ജലമൊന്നാണെങ്കിലും പലപാത്രത്തിൽ വന്നാൽ പലതാ മാകൃതികൾ പ്രാപിച്ചിടുന്നുവല്ലോ നീതിക്കായ്‌ നീതിന്യായക്കോടതി വരാന്തയിൽ നിരങ്ങാനിടവരാതിരുന്നാൽ മഹാഭാഗ്യം! പണമുണ്ടായാൽ പിന്നെ പലതുമുണ്ടായിടും പണിയില്ലാതാവുകിൽ പിണമായി മാറും മർത്യൻ പോലീസും പുരോഹിതവർഗ്ഗവും നന്നായിടാൻ കാലോചിതമായീടും ശിക്ഷണം നൽകീടണം. ചോദ്യമുയർത്താനും കാശുപിടുങ്ങിടും നേതാക്കളെ ജനം നേരിടേണം വീടു ഭരിക്കുവാൻ ബാധ്യതയുളളവർ...

ചിറകുളള ചിന്തകൾ – 14

ധനസമ്പാദന ലക്ഷ്യം നേടാൻ ജനസമ്പർക്കം കരുവാക്കാതെ തന്നോളമായെന്നു ബോദ്ധ്യമായാൽ തന്നേപ്പോൾതന്നെ കരുതിടേണം നടത്തം ആരോഗ്യത്തിനുത്തമം വിടത്വം ആരോഗ്യത്തിനധമം മനസ്സു സംശുദ്ധമായിരുന്നാൽ മനുഷ്യനെത്രയോ ഭേദമാകും എഴുത്തെനിക്കെന്നും പ്രകോപനം എഴുത്തിലൊഴിവാക്കും പ്രീണനം ...

ചിറകുളള ചിന്തകൾ

പെണ്ണിനെ കണ്ണീരണിയിക്കാനാവുകിൽ എന്നെന്നും ‘സീരിയൽ’ കേമമായി! തമ്മിലടിപ്പിച്ചു വാർത്ത സൃഷ്‌ടിക്കുക യെന്നത്‌ മാധ്യമ ധർമ്മമായി! ആമയിറച്ചി ഭുജിക്കാറുണ്ടെങ്കിലും ആമത്തോടാരും ധരിക്കാറില്ല സ്വന്തം തനയരെ ഗൾഫിലയക്കുകിൽ എന്തെന്തഴിമതി മൂടിവെക്കാം! വാടക ഗുണ്ടകൾക്കാശ പകർന്നവർ ബ്ലെയ്‌ഡുകാരല്ലയോ നാട്ടുകാരേ? ...

ചിറകുളള ചിന്തകൾ – 7

ഇല്ലൊരു സമാധാനം ജീവിതപ്രയാണത്തിൽ ചൊല്ലുന്നിതെല്ലാവരും ഒന്നല്ല പലവട്ടം എങ്ങനെ സമാധാനം കൈവരും ശോകാദ്രിയിൽ മുങ്ങുവതല്ലൊയെന്നും മർത്യജീവിതമാർഗ്ഗം എന്തിനീ പരാക്രമം ലൗകീക കാര്യങ്ങളിൽ ചിന്തിച്ചീടേണം നമുക്കെത്രയുണ്ടായുസ്സെന്നും ആപത്തൊന്നുണ്ടാകുവാനേതാനും നിമിഷങ്ങൾ ആപത്തൊന്നൊഴിവാക്കാൻ ധാരാളം ദിവസങ്ങൾ നേതൃത്വം വഹിക്കുവാനൊരുങ്ങും നേതാക്കന്മാർ സ്വാർത്ഥലക്ഷ്യങ്ങൾ നേടാൻ തുനിയാതിരിക്കണം ...

തീർച്ചയായും വായിക്കുക