Home Authors Posts by ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌

ഗബ്രിയേൽ ഗാർസ്യ മാർക്വിസ്‌

0 POSTS 0 COMMENTS

അധ്യായം 4

പതിവിനു വിപരീതമായി അയാള്‍ നേരെ വീട്ടിലേക്കു പോയില്ല. തയ്യല്‍ക്കടയില്‍ നിന്ന്, അഗസ്റ്റിന്റെ കൂട്ടുകാര്‍ പത്രങ്ങള്‍ മറിച്ചുനോക്കിക്കൊണ്ടിരിക്കെ, ഒരു കാപ്പി കുടിച്ചു. താന്‍ വഞ്ചിക്കപ്പെട്ടപോലെ അയാള്‍ക്കു തോന്നി. ഒഴിഞ്ഞ കയ്യോടെ ഭാര്യയെ അഭിമുഖീകരിക്കുന്നത് ഒഴിവാക്കാന്‍ അടുത്ത വെള്ളിയാഴ്ച്ച വരെ അവിടെത്തന്നെ തങ്ങാനായിരുന്നു അയാളിഷ്ടപ്പെട്ടത്. പക്ഷെ, തയ്യല്‍ക്കട പൂട്ടിയപ്പോള്‍ അയാള്‍ക്ക് യാഥാര്‍ത്ഥ്യത്തെ നേരിടേണ്ടി വന്നു. ഭാര്യ അയാളെ കാത്തിരിക്കുകയായിരുന്നു. 'ഒന്നുമില്ലേ?' അവള്‍ ചോദിച്ചു. 'ഒന്നുമില്ല,' കേണല്‍ പറഞ്ഞു. അടുത്ത...

അധ്യായം 5

അയാള്‍ വരയുള്ള കടലാസ്സിന്റെ ഒരു പാഡും പേനയും മഷിക്കുപ്പിയും ഒപ്പുകടലാസും സ്വീകരണമുറിയിലെ ചെറിയ മേശപ്പുറത്ത് വെച്ചു. വേണ്ടിവന്നാല്‍, ഭാര്യയോട് എന്തെങ്കിലും സംശയം ചോദിക്കാനായി കിടപ്പുമുറിയുടെ വാതില്‍ തുറന്നു വെച്ചു. അവള്‍ കൊന്ത ജപിക്കുകയായിരുന്നു. 'ഇന്ന് എത്രയാ തീയതി?' 'ഒകേ്ടാബര്‍ 27' അയാള്‍ സ്‌കൂളില്‍ പഠിപ്പിച്ചപോലെ, ശ്വാസം സുഗമമാക്കാന്‍ നട്ടെല്ല് നിവര്‍ന്നിരുന്ന് പേന പിടിച്ച കൈ ഒപ്പുകടലാസില്‍ വെച്ച് ശ്രദ്ധാപൂര്‍വം വൃത്തിയോടെ എഴുതി. അടച്ച സ്വീകരണമുറിയില്‍ ചൂട്...

മോൺട്രീലിന്റെ വിധവ

രാജ്യഭരണത്തിന്‌ എത്തിയ മേയർ ക്രൂരനും ദുഷ്‌ചിന്താഗതിക്കാരനുമായിരുന്നു. അയാളുടെ ഒറ്റുകാരനും കൂട്ടിക്കൊടുപ്പുകാരനുമായി അവതരിക്കുകയായിരുന്നു ജോസ്‌ മോൺട്രീൽ. മേയറിന്റെ ഭരണം പാവപ്പെട്ട ജനതക്ക്‌ കഷ്‌ടപ്പാടും ക്ലേശവുമാണ്‌ സമ്മാനിച്ചത്‌. അയാളുടെ പോലീസ്‌ പാവപ്പെട്ടവരെ അകാരണമായി വെടിവച്ചു വീഴ്‌ത്തിക്കൊണ്ടിരുന്നു. പണക്കാർക്കും രക്ഷയില്ലാത്ത അവസ്ഥ. അവർ ഇരുപത്തിനാലു മണിക്കൂറിനുളളിൽ നഗരം വിട്ടു ദൂരേക്ക്‌ പോയ്‌ക്കൊളളണം. നാട്ടിലെ കൊളളരുതായ്‌കൾക്കൊക്കെ കൂട്ടുനിന്നുകൊണ്ട്‌ ജോസ്‌ മോൺട്രീൽ സമ്പാദിച്ചുകൊണ്ടിരുന്നു ഐശ്വര്യങ്ങൾ. നഗരം വിട്ടോടുന്ന കാശുകാരുടെ ഭൂമികളും കന്നുകാലികളും മറ്റും...

തീർച്ചയായും വായിക്കുക