Home Authors Posts by റഹന ഇബ്രാഹിം

റഹന ഇബ്രാഹിം

റഹന ഇബ്രാഹിം
88 POSTS 1 COMMENTS
a teacher, obsessed with poetry......

ഓട്ടം

  ദ്രുതഗതിയിലോടികൊണ്ടിരിക്കുമൊരു ശകടമാണിന്നീ ലോകം, ഓടുന്നു സര്‍വ്വതും ഓടിയെത്താന്‍  പാടാണെങ്കിലും പണിപ്പെട്ടോടട്ടെ ഞാനും ദീനദീനമായി  പാടുന്നു മുറിവേറ്റൊരു  കിളിപൈതല്‍ കേട്ടിരിക്കാന്‍ നേരമില്ല പണിപ്പെട്ടോടട്ടെ ഞാനും ആരോ ഞെരിച്ചമര്‍ത്തിയമാതിരി നിലത്തുകിടപ്പുണ്ടൊരു പെണ്‍പൂവിനിതളുകള്‍ കണ്ടു നില്ക്കാന്‍  സമയമില്ല എങ്ങനേലുമോടിയെത്തട്ടെ ഞാനും ഓടും വഴിയില്‍ ദൈന്യമെഴും രണ്ടു പിഞ്ചുകരങ്ങള്‍ നീളുന്നെന്‍ നേരെ ആ കൈകള്‍  തട്ടിമാറ്റികൊണ്ട- തിവേഗമോടട്ടെ ഞാനും സര്‍വ്വാശയും  പ്രതീക്ഷയും വറ്റി അന്ത്യയാത്രയ്ക്ക് തയ്യാറെടുക്കും അച്ഛനമ്മമാരുടെ  കൂട്ടപ്രാര്‍ത്ഥനകള്‍ ഉയരുന്നു  സേവാസദനങ്ങളില്‍ ഒന്നുമറിയാന്‍  നില്‍ക്കുന്നില്ല ഞാന്‍ തിരിഞ്ഞുനോക്കുന്നുമില്ല കാലത്തിനൊത്തോടിയെത്തേണ്ടതുണ്ടില്ലേല്‍ ഒരു കീറപഴന്തുണി  പിന്നെയെന്‍  ജീവിതവും.

മഴയോട്

നീ കേള്‍ക്കുന്നില്ലേ,മനസ്സുരുകി കൊണ്ടുള്ള എന്‍റെ പ്രാര്‍ത്ഥനകള്‍ അറിയുന്നില്ലേ,നിനക്കായി കാലങ്ങളായുള്ള എന്‍ കാത്തിരിപ്പ് നിന്നെയൊന്നു കാണാതെ നിന്‍ സ്പര്‍ശമേല്ക്കാതെ വരണ്ടുണങ്ങി മാറു പിളര്‍ന്നു വിലപിക്കും പാവം ധരിത്രി ഞാന്‍ നീയെന്നരികത്തണയുവാന്‍ ഞാനത്രമേല്‍ കൊതിച്ചീടുന്നു ഖിന്നയാണു ഞാന്‍,സഹിക്കാവുന്നതി- നപ്പുറമാണെന്നുള്ളിലെ സങ്കടം നെഞ്ചിലെ ചൂടേറ്റ് വളര്‍ന്ന പൊന്നുമക്കളി- ന്നെന്നെ കൊല്ലാതെകൊല്ലുന്നു എന്നുടയാടകള്‍ വലിച്ചുകീറിയെന്‍ നഗ്നമേനിയില്‍ മഴുമുനകളാല്‍ മുറിവേല്‍പ്പിക്കുന്നു ഒരു ചാറ്റല്‍മഴയായിയെങ്കിലും വന്നു നീ എന്നെ തലോടി ആശ്വസിപ്പിക്കുക നിന്നമൃതൂറും പെയ്ത്തിലെന്‍ കദനങ്ങളൊക്കെയും കഴുകിക്കളയുക മൃദുചുംബനമാം കുങ്കുമം എന്‍നെറുകയില്‍ ചാര്‍ത്തുക നിന്‍ സ്പര്‍ശനത്താലെന്‍ മേനി തളിരിതമാകട്ടെ, മുറിവുകളുണങ്ങട്ടെ ഈയുളളവളോടെന്തിനിത്ര പരിഭവം നൊന്തുപെറ്റ മക്കള്‍ നരാധമന്മാര്‍ കാട്ടുന്ന ക്രൂരതയ്ക്കും ശിക്ഷയെനിക്കോ അവര്‍ക്കുവേണ്ടി ഞാന്‍ മാപ്പിരക്കുന്നു ചുട്ടുപൊള്ളുമീ വേനല്‍തപത്തില്‍ സൂര്യന്‍റെ രോഷാഗ്നിയേല്‍ക്കാതെ കുട നിവര്‍ത്തിതന്നിരുന്ന തരുക്കളും ഇന്നില്ല കേഴുകയാണ് മനംനൊന്തു കേഴുകയാണ്...

അമ്മ

  അമ്മേ, നിന്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നില്‍നിന്നുയിരാര്‍ന്നൊരു ഭ്രൂണമായി നിന്ന നാള്‍ തൊട്ടേ, നിന്നുടെ സ്നേഹലാളനകളേറ്റു വാങ്ങിയവര്‍ ഞങ്ങള്‍ ഒരു പരാദമെന്നപോല്‍ നിന്നിലെ വെള്ളവും വളവുമൂറ്റിക്കുടിച്ച് കൈകാല്‍ കുരുത്ത് നരരൂപം പൂണ്ടീ ലോകത്തേക്ക്‌ കടന്നുവന്നവര്‍ ഞങ്ങള്‍ ഞങ്ങളെ നടക്കാന്‍ പഠിപ്പിച്ചതും നീ ഉള്ളില്‍ നന്മ നിറച്ചതും നീ ഞങ്ങള്‍തന്‍ വിസര്‍ജ്ജ്യങ്ങള്‍ ഒര- റുപ്പുമില്ലാതെ എടുത്തതും നീ ഞങ്ങളാദ്യം കേട്ട പാട്ട് നിന്‍റെ താരാട്ട് ആദ്യമുരുവിട്ട വാക്ക് നീയോതിതന്നത് ഞങ്ങളാദ്യം വിളിച്ചതും നിന്നെ ആദ്യഗുരുവും നീതന്നെ ശൈശവത്തിന്‍ നിഷ്കളങ്കതയില്‍ നീ ഞങ്ങള്‍ക്കെല്ലാമെല്ലാമായിരുന്നു ബാല്യത്തിന്‍ നൈര്‍മ്മല്യത്തില്‍ നീ ഞങ്ങള്‍ക്കേറെ പ്രിയമുള്ള കളിതോഴി കൗമാരത്തിന്‍ ചോരതിളപ്പില്‍ നീ ഞങ്ങള്‍ക്കു ശത്രുവായി മാറി യൗവനത്തിന്‍ തിരക്കില്‍ നിന്നെ ഞങ്ങള്‍ ബോധപൂര്‍വ്വം...

സ്വപ്നം

  നീണ്ട ജീവിതയാത്രയ്ക്കിടയിലൊരുനാള്‍ അറിയാതെയേതോയൊരു ഗ്രാമത്തിലെത്തിച്ചേര്‍ന്നു ഞാന്‍ ഒത്തിരിപ്പേരൊത്തൊരുമയോടെ വസിച്ചിടുന്നുവാ ഗ്രാമഭൂവില്‍ അവിടം അവശരാം വൃദ്ധജനങ്ങള്‍ക്കു ഊന്നുവടിയായിട്ടുണ്ട് യുവാക്കള്‍ യുവജനങ്ങള്‍ക്കനുഭവജ്ഞാനം പകര്‍ന്നു ശക്തിയായി വൃദ്ധരുമൊപ്പമുണ്ട് പാമരര്‍ക്കായി വിദ്യാദീപം കൊളുത്തുന്നു പണ്ഡിതര്‍ സമ്പന്നരും ദരിദ്രരും തുല്യരായി ഒരുമിച്ചു വാണിടുന്നു നോട്ടംകൊണ്ടുപോലും പെണ്ണിനെ മാനിക്കുന്നു പുരുഷവര്‍ഗ്ഗം തമ്മിലിണങ്ങി കൈകോര്‍ത്തുനടക്കുന്നു പല അമ്മ പെറ്റ മക്കളും അക്കൂട്ടത്തില്‍ വ്യത്യസ്ത ഭാഷകളില്‍ മൊഴിയുന്നവരുണ്ട് വിഭിന്ന വര്‍ണ്ണക്കാരുണ്ട് വിവിധ ജാതിമതങ്ങളില്‍പ്പെട്ടവരുണ്ട് എങ്കിലും സ്വസ്ഥരാണേവരും സ്നേഹത്തിന്‍ വെളിച്ചമുണ്ട് എല്ലാവദനങ്ങളിലും കലഹങ്ങളില്ല കണ്ണുനീരില്ല യുദ്ധവുമശാന്തിയുമശേഷമില്ല ആ ഗ്രാമത്തിന്‍ മുഖ്യകവാടത്തിങ്കല്‍ സ്വര്‍ണ്ണലിപികളാലാരോ കുറിച്ചിരിക്കുന്നു "വിശ്വൈകം" തെല്ലിട പോകേ പയ്യെയാ ഗ്രാമം വളരാന്‍ തുടങ്ങി വളര്‍ന്നു വലുതായി ഒരുജില്ലയായി പിന്നെയും വളര്‍ന്നു ഒരു സംസ്ഥാനമായി രാജ്യമായി, ഒടുവിലതാ ഏഴു വന്‍കരകള്‍ ചേര്‍ന്ന വിശ്വമായിമാറുന്നു പൊടുന്നനെ ഞെട്ടിയുണര്‍ന്നു ഞാന്‍ നിദ്രയില്‍ നിന്നപ്പോളെന്‍ മുറിയിലൊരുമെത്തയില്‍ കിടക്കുകയാണ്...

ഒരു ദിനം കൂടി

  പുറത്ത് മഴ തകൃതിയായി പെയ്യുന്നു. ജനാലയിലൂടെ മഴയെ അങ്ങനെ നോക്കിനില്‍ക്കുകയാണ് ഞാന്‍. മഴയ്ക്ക് പല അര്‍ത്ഥതലങ്ങളുണ്ടെന്ന്‍ എനിക്കു തോന്നി. എത്ര ശ്രമിച്ചിട്ടും അമര്‍ത്തിവയ്ക്കാനാവാത്ത സങ്കടം ചാലുകളായി ഒഴുകുന്നതാണോ ഈ മഴ. അതോ സ്വപ്നസുരഭിലമായ മനസ്സുകളെ കൂടുതല്‍ കുളിരണിയിക്കുവാന്‍ ആകാശത്ത് നിന്നാരോ പൂക്കള്‍ വര്‍ഷിക്കുന്നതോ. എന്തുതന്നെയായാലും മതിയാവോളം കാണട്ടെ ഈ മഴ. ഒരുപക്ഷെ ഇതുപോലൊരു മഴ ഇനി ജീവിതത്തില്‍ കാണാന്‍ പറ്റിയില്ലെങ്കിലോ. മഴ കാണാന്‍ ഞാനുണ്ടാവുമോ ഞാനുണ്ടെങ്കിലും മഴയുണ്ടാവുമോ എന്നാര്‍ക്കറിയാം....

നേരമില്ലിന്നൊന്നിനും

    നേരമില്ലിന്നൊന്നിനും നേരമില്ലിന്നാര്‍ക്കും തിരക്കിലാണെന്നേറെ അഭിമാനത്തോടെ പറയുന്നു നാമേവരും മര്‍ദ്ദിതരാം മര്‍ത്ത്യരെയൊന്നു തിരിഞ്ഞുനോക്കുവാനും നേരമില്ല ദുരിതച്ചുഴിയിലാഴ്ന്നു പോകും പാവത്തിനോടൊന്നു സഹതപിക്കാനും നേരമില്ല മകളേ എന്നു തേങ്ങുമാമ്മമന- മൊന്നറിയാനും നേരമില്ല ഒരു കൊച്ചുതലോടലിനായി കൊതിക്കുമാ- തേങ്ങലൊന്നു കേള്‍ക്കുവാനും നേരമില്ല നേരമില്ലിന്നൊന്നിനും നേരമില്ലിന്നാര്‍ക്കും പറക്കുന്നതിനിടയില്‍ ചിറകറ്റുവീഴും കുഞ്ഞിക്കിളിയെ തഴഞ്ഞുപറക്കും പറവകള്‍ക്കും നേരമില്ല തളരും പഥികനു ഒരിറ്റു തണ്ണീര്‍ കൊടുക്കുവാനും നേരമില്ല സഹയാത്രികര്‍ ആരെന്നറിയുവാനും മനം തുറന്നൊന്നു ചിരിക്കാനും നേരമില്ല കൊടുംവേനലില്‍‍ ഒരാശ്വാസമാ- യിയെത്തുവാന്‍ ഇളംകാറ്റിനും നേരമില്ല പ്രണയിനിയാം സൂര്യകാന്തിയോടൊന്നു പുഞ്ചിരിക്കാന്‍ കാമുകനാം സൂര്യനും നേരമില്ല തന്‍മടിയില്‍‍ തലച്ചായ്‌ച്ചുറങ്ങും പൊന്നുമക്കളെ താരാട്ടുപാടുവാന്‍ സൂര്യനുചുറ്റും വേഗേന കറങ്ങും അമ്മ ജനനിക്കും നേരമില്ല ഒടുക്കം നേരമുണ്ടാകും മര്‍ത്ത്യനന്തിയില്‍ രോഗജരാനരകള്‍ക്കു കൂട്ടായി തനുവും മനവുംതളര്‍ന്നു കിടക്കുമ്പോളീ- പാരിന്‍ കപടതിടുക്കവും നേരില്ലായ്മയും കാണുവാന്‍.  

കാലഗതി

    തിരയുന്നു തിരഞ്ഞുകൊണ്ടേയിരിക്കുന്നനുനിമിഷം ഏകാകിനിയാം ഖിന്നപുത്രി ഞാന്‍ ഓരോ പൂവിലും ഇന്നന്യമാം ശുദ്ധമാം പരിമളത്തെ തിരയുന്നു ഞാന്‍ ഓരോ മിഴികോണിലും അലിവിന്നാര്‍ദ്രമാം തെളിമയെ തിരയുന്നു ഞാന്‍ കൂരിരുട്ടിന്‍ കനപ്പിലും സ്നിഗ്ദമാം പൊന്‍പുലരിയെ തിരയുന്നു ഞാന്‍ ഓരോ വാക്കിലും നോക്കിലും നേരിന്നല്പകണത്തെ തിരയുന്നു ഞാന്‍ നന്മതന്‍ വേരറ്റൊരീക്കാലത്തു ഉണ്മയെന്തെന്നറിയാത്തൊരീലോകത്ത് പൊയ്മുഖങ്ങള്‍ വിലസുന്ന പൊള്ളയാം വാക്കുകള്‍ വിതറുന്ന കാലത്ത് ഓരോ വദനത്തിലും നിഷ്കളങ്കമാം മന്ദസ്മിതത്തെ തിരയുന്നു ഞാന്‍ ഓരോ പാട്ടിലും ഇടറാത്ത നാദത്തെ തിരയുന്നു ഞാന്‍ മൂകയായി അതിലേറെ മൂഢയായി

നിണം പുരണ്ട കളിക്കോപ്പുകള്‍

ജനലിന്‍ വിടവിലൂടെ പ്രഭാതസൂര്യന്‍റെ പൊന്‍വെട്ടം മുറിയിലേക്ക് എത്തിനോക്കി. സല്‍‍മാന്‍ പതുക്കെ കട്ടിലില്‍‍ നിന്നെഴുന്നേറ്റ് ജനാല തുറന്ന്‍ പുറത്തേക്ക് നോക്കി. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുകയാണ് പുരയിടം.  അതില്‍‌ ഇല്ലാത്ത മരങ്ങളില്ല തെങ്ങ്, മാവ്, പ്ലാവ് എല്ലാ ഇനവും ഉണ്ട്.  തൊഴുത്തിന്‍റെ മേല്‍‌ക്കൂരമേല്‍‍ ഒരു മൈന ഇണയെ പരതി അക്ഷമനായി അങ്ങോട്ടുമിങ്ങോട്ടും നോക്കുകയാണ്. മുറ്റത്ത് ഒരു തള്ളപൂച്ച പെറ്റപാടെയുള്ള പൂച്ചകുഞ്ഞിനെ കടിച്ചെടുത്തുകൊണ്ട് ധൃതിയില്‍ എങ്ങോട്ടോ  പോവുകയാണ്.  മദ്രസയില്‍ പോകാനുള്ള സമയം ആകുന്നതേയുള്ളൂ. കുളിച്ച് വേഷം...

തീർച്ചയായും വായിക്കുക