Home Authors Posts by റഹന ഇബ്രാഹിം

റഹന ഇബ്രാഹിം

റഹന ഇബ്രാഹിം
88 POSTS 1 COMMENTS
a teacher, obsessed with poetry......

മകള്ടെ അച്ഛന്‍

എല്ലാവരും നല്ല സന്തോഷത്തിലാണ്.അരവിന്ദേട്ടനും  കല്യാണിമോളും അരവിന്ദേട്ടന്‍റെ അമ്മയുമെല്ലാം. വ്യാഴാഴ്ച കല്യാണിമോളുടെ  പിറന്നാളാണ്. അതെങ്ങനെ ആഘോഷിക്കണമെന്ന ചര്‍ച്ചയിലാണ് എല്ലാരും. "ങ്ഹാ, കാത്തു ഒരു കാര്യം ഞാന്‍ ഇപ്പഴേ പറഞ്ഞേക്കാം. പിറന്നാളിന്‍റെ കാര്യോന്നും ആ പെരട്ട കെളവനോട്‌ സൂചിപ്പിക്കുകയേ വേണ്ട. അറിഞ്ഞാല്‍ തുള്ളിച്ചാടി ഇങ്ങ് പോരും. വന്നാ വല്യ ശല്യാന്നേ.ആരോട് എങ്ങനെ പെരുമാറണമെന്ന് ഇത്രയും പ്രായയായിട്ടും അങ്ങോരിക്ക് അറിയില്ല." അരവിന്ദേട്ടന്‍ പെരട്ട കെളവന്‍ എന്നു വിളിച്ചത് എന്‍റെ അച്ഛനെയാണ് എന്നറിയാമായിരുന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. "ശരിയാ...

താലീനിയോഗം

    നേരം പരപരാ വെളുത്ത് തുടങ്ങിയതേയുണ്ടായിര്ന്നുള്ളൂ. പുറത്തെവിടെയോ പൂവന്‍കോഴി  കൂവുന്നതു കേള്‍ക്കാം.അപ്പഴേ കമലേടെ ഹൃദയം  പട പടാന്ന്‍ മിടിച്ചു തുടങ്ങി. ഇന്നവളുടെ കല്യാണമാണ്. ഒരു പെണ്ണിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട  ദിവസം. ഏതൊരു പെണ്ണിന്‍റെയും വിധി നിര്‍ണ്ണയിക്കുന്ന ദിവസം. ഒരായിരം ചിന്തകള്‍ അവളുടെ മനസ്സില്‍ കൂടു കൂട്ടി. ഇനിയുള്ള നാളുകള്‍  തനിക്ക്  സന്തോഷം നിറഞ്ഞതായിരിക്കുമോ. മറിച്ചാവാന്‍ ഒരു സാധ്യതയുമില്ല. ഏട്ടനെ കണ്ടാലറിയാം നല്ലവനാണെന്ന്. സൗമ്യമായ പെരുമാറ്റവും കുലീനത്വവുമുള്ള ഒരു മിതഭാഷി. എല്ലാരും...

എന്‍റെ ജീവിതം എന്‍റേത്

ഞാനെന്‍റെ  ജീവിതമാവോള- മാസ്വദിക്കുകയാണ്, തനിച്ചാകിലും എന്‍റെ  കണ്ണുകളിലേക്ക് തുളച്ചുകയറുന്ന കൂരിരുട്ടിലും നേരിയ വെളിച്ചത്തെ ഞാന്‍ കാണുന്നു. എന്‍റെ സങ്കടങ്ങള്‍  എന്‍റേതു മാത്രമാണ്, എന്‍റെ സന്തോഷങ്ങള്‍ മറ്റു പലരുടെയുമാണ് എന്‍റെ ജീവിതം എനിക്കു ആഘോഷിക്കാനുള്ളതാണ് അതു ഞാനൊരു മഹാേത്സവമാക്കി മാറ്റുക തന്നെ ചെയ്യും തികട്ടി തികട്ടി വരുന്ന കരച്ചിലിനെ ആരും കാണാതെ ഒതുക്കണം അന്യര്‍ കാണ്‍കേ ചിരി വന്നില്ലേലും വെറുതെയെങ്കിലും വെളുക്കെ ചിരിക്കണം എന്‍റെ വാഴ്വിന്‍ തേനും കണ്ണീരും എന്നെന്നും എന്‍റേതുമാത്രമാണ് എന്‍റെ സ്മരണകളും സ്വപ്നങ്ങളും എനിക്കു മാത്രം അവകാശപ്പെട്ടത് ജീവിതം ഒരു പക്ഷേയെന്നെ വലിയോരു വിജയ പര്‍വ്വതത്തിലെത്തിച്ചേക്കാം ചിലപ്പോളതെന്നെ  ഒരു കിണറിന്‍റെ താഴ്ചയോളം തോല്‍പ്പിച്ചേക്കാം എന്നാലും എന്‍റെ...

പതിവുകള്‍ , മാറ്റങ്ങള്‍

കാലത്ത്  മൊബൈലില്‍ അലാറം അടിക്കുന്നതിനു  മുന്‍പേ തന്നെ അയാള്‍ ഉറക്കമുണര്‍ന്നിരുന്നു. മണി ആറാവുന്നതേയുള്ളൂ. കുറച്ചുനേരം കൂടി കിടന്നാലോ. അല്ലേ  വേണ്ട  ഇന്നലെ രാത്രി  8 മണിക്ക് മുന്‍പേ  ഉറങ്ങാന്‍  കിടന്നതാണ്. ഇപ്പോ തന്നെ  മണിക്കൂറ് പത്ത് കഴിഞ്ഞിരിക്കുന്നു. അതില് കൂടുതല്‍ എങ്ങനെയാ ആരോഗ്യമുള്ള ഒര് മന്ഷ്യന്‍ കിടന്നുറങ്ങുന്നെ .രാത്രി  ഉറക്കത്തില്‍ വല്ല മധുരസ്വപ്നവും  കണ്ടിരുന്നുവെങ്കില്‍ അതിന്‍റെ ആലസ്യത്തിലെങ്കിലും കുറച്ചുനേരം കൂടി കിടക്കാമായിരുന്നു. അതിന് ഈയിടെയായി  സ്വപ്നത്തില്‍പ്പോലും മധുരം കടന്നു...

ഒരു പെണ്ണിന്‍റെ മൂന്നു മരണങ്ങള്‍

  ഏതാണ്ട് പത്ത് നാല്പത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. “പിതാരക്ഷതി കൌമാരേ ഭര്‍ത്താരക്ഷതി യൌവ്വനേ പുത്രോരക്ഷതി വാര്‍ദ്ധക്യേ ന സ്ത്രി സ്വാതന്ത്ര്യമര്‍ഹതി” എന്‍റെ ആറാം ക്ലാസ്സിലെ മലയാള പാഠപുസ്തകം ഉറക്കെ വായിച്ചു പഠിക്കുകയായിരുന്നു ഞാന്‍. അതുകേട്ട് ഊറിയൂറി ചിരിക്കുകയാണ് എന്‍റെ ഇരട്ട സഹോദരന്‍ ഹംസ. “യ്യീയെന്തടാ ചിരിക്ക്ന്നെ” ആ ചിരി എനിക്കൊട്ടും പിടിച്ചില്ല. “ശരിക്കും വായിച്ചു പഠിച്ചോടീ, യ്യീയൊക്കെ അന്ഭവിക്കേണ്ടത് തന്നെല്ലേ” “ഞാനയിന് സ്ത്രീ ആയിട്ടില്ലല്ലോ. ഇപ്പം ഞാനൊര് പെങ്കുട്ടി മാത്രല്ലേ” ഒരു പെണ്‍കുട്ടി സ്ത്രീയായി മാറുന്നതിന് അധിക കാലതാമസമൊന്നും വേണ്ടിവരില്ല എന്നതു അതു...

കൃത്രിമഭൂമി

    പുൽ നാമ്പുണങ്ങിയ മണ്ണില്‍ നിന്നേ ഉള്‍ക്കാമ്പു കരിഞ്ഞു ഞാന്‍ പാടിടട്ടെ ഉള്ളം നീറി പശ്ചാതപിച്ചു  ഞാന്‍ അമ്മ ധരിത്രീ, നിന്‍റെ മുന്‍പില്‍  മാപ്പിനായി കേണിടട്ടെ നിന്‍റെ നിറഞ്ഞ പുഞ്ചിരി കാണാതിരിക്കാന്‍ വാതായനങ്ങള്‍ വലിച്ചടച്ച ഞങ്ങൾ നിന്‍റെ താരാട്ടിന്നീണം കേള്‍ക്കാതിരിക്കാന്‍ കാതുകളും കൊട്ടിയടച്ചു. ഊഞ്ഞാലാട്ടാന്‍ വെമ്പിയ നിന്‍റെ കരങ്ങള്‍ ഞങ്ങളെന്നേ  നിര്‍ദയം  അറുത്തുമാറ്റി നിന്‍റെ നെഞ്ചം പിളര്‍ന്നതില- വസാന രക്തകണികയും ഊറ്റികുടിച്ചു നിന്നിടനെഞ്ച് പിടഞ്ഞതിന്‍ കണ്ണീര്‍കണങ്ങള്‍  കാണ്‍കേ, ഊറിചിരിച്ചു ഇന്നതേ ചിരി നീ ചിരിക്കുന്നു.   വേനല്‍തപത്തില്‍ വെന്തു  വിയര്‍ക്കുമ്പോള്‍ വസന്തത്തെയും നിന്നെയും തമ്മില്‍  പിരിച്ചപ്പോള്‍ ഒന്നുമേ തോന്നിയില്ലന്നു നമ്മുക്ക് ഇന്നാ വസന്തത്തെ നിന്നോടൊന്നടുപ്പിക്കുവാന്‍ ഇനിയേതു തപം ചെയ്തിടണം ഞങ്ങള്‍ പ്രതികാരദാഹിയാം...

സത്യമേവ ജയതേ

  എന്തൊരു തിരക്കായിത്. ഈ സിറ്റിയിലെ  ജനസംഖ്യയുടെ നല്ലൊരു  ശതമാനവും ഇപ്പോള്‍ ഈ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ ഉണ്ടാകും. ഇതിനു മാത്രം രോഗങ്ങളോ. ജീവിതസൗകര്യങ്ങള്‍ കൂടിവരുന്നതിനനുസരിച്ച് രോഗങ്ങളും കൂടി വരികയാണെന്ന് പറയുന്നത് വെറുതെയല്ല.അതോ ഓരോ മനുഷ്യനും  തന്‍റെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം  കൊടുക്കുന്നതു കൊണ്ടാണോ  ഹോസ്പിറ്റലുകളില്‍ ഈ തിരക്ക്.മണിക്കൂറുകള്‍ ക്യൂവില്‍  നിന്നു എങ്ങനെയല്ലോ ഡോക്ടറെ കണ്ടു. ഇനി മരുന്ന്‍ വാങ്ങണം . സൈക്യാട്രി ബ്ലോക്കിലൂടെ പോയാല്‍ എളുപ്പം ഫാര്‍മസിയിലെത്താം. സൈക്യാട്രിബ്ലോക്കിലാകട്ടെ...

സ്വപ്‌നങ്ങള്‍

അറിയാത്ത ജീവിതവീഥിയിലൂടൊക്കെയും എന്നെ കരം പിടിച്ചു നടത്തുന്നു നീ വഴിനീളെ  പ്രത്യാശ തന്‍ പൂക്കള്‍ വിതറികൊണ്ടിരിക്കുന്നതും നീ വിഷാദത്തിന്‍ വിഷവിത്തൊര- ണുബാധയായി  പടര്‍ന്നുള്‍ത്തടം ആകുലചിന്തകളാല്‍ പിടയുമ്പോള്‍ നാളത്തെ പുലരി എനിക്കായി നല്ലതല്പവുമായി ഉദിക്കുമെന്നോതി നീ എന്നെ താരാട്ടു പാടിയുറക്കുന്നു. നിരാശ തന്‍ കണ്ണീര്‍പെയ്ത്തില്‍ വാഴ്വിന്‍ വര്‍ണ്ണങ്ങളേറെ മങ്ങിതുടങ്ങുമ്പോള്‍ ഒരുകാലം, എനിക്കായി നിശ്ചയം ചാരുതയാര്‍ന്നൊരു വര്‍ണ്ണപ്രപഞ്ചം പണിയുമെന്നു മന്ദം മൊഴിഞ്ഞെഞ്ഞെ കൊതിപ്പിച്ചു നിര്‍ത്തുന്നതും നീ എന്‍ മനസ്സിന്‍ മണിച്ചെപ്പിനുള്ളില്‍ എന്നും താലോലിച്ചടുക്കുന്ന എന്‍റെ സ്വപ്‌നങ്ങള്‍ നീയെനിക്കെന്നെന്നും ഉന്മേഷദായകം നീയെന്‍ നെഞ്ചകചില്ലയിലൊരു കൂടുകൂട്ടുക സ്വപ്‌നങ്ങള്‍ ഒരിക്കലും മരിക്കാതിരിക്കട്ടെ വീണ്ടും വീണ്ടും വര്‍ണ്ണങ്ങള്‍ വാരിവിതറി എന്നുമെന്നുള്ളില്‍ തിളങ്ങീടട്ടെ ഉദാത്തദീപമായി ഉജ്ജ്വലിച്ചീടട്ടെ ഒരുപക്ഷേ വെറുതെയായിരിക്കാമെങ്കിലും നിന്‍ വര്‍ണചിറകിലേറി പറന്നിടട്ടെ ഞാനെന്നെന്നും  

തലമുറകള്‍

    "യ്യീയ്യറിയ്യോ ന്‍റെ അബ്ദുയേ, ന്‍റെ വല്ല്യാപ്പാന്‍റെ  കാലത്ത് മാളിയേക്കല്‍  തറവാട്ടുകാരെന്ന്‍ പറഞ്ഞാ ഈ ജില്ല മുയിക്കെ അറിയും. അത്രയ്ക്കും പേരും പെരുമയും ഉള്ളോരായിര്ന്നേ. അന്ന്‍ണ്ടായിര്ന്ന സ്വത്തിനും  മൊതലിനും  ഒക്കെ  കയ്യും കണക്കൂണ്ടാ. ഏക്കറ്കള് കണക്കിനല്ലേ  എസ്റ്റേറ്റുകളും തോട്ടങ്ങളും ഒക്കെ. കച്ചോടസ്ഥാപനങ്ങള്‍ വേറെയും. കച്ചോടത്തില്‍ മാളിയേക്കല്‍  കുഞ്ഞിക്കോയ  സാഹിബിനെ വെല്ലാന്‍ അന്നാ നാട്ടില്‍  ആരും തന്നെയ്ണ്ടായിര്ന്നില്ല. കുഞ്ഞിക്കോയ സാഹിബ്‌ ആരാന്നറിയ്യോ അബ്ദൂന്. ന്‍റെ വല്ല്യാപ്പ. മൂപ്പര്  ബല്ല്യ ധര്‍മ്മിഷ്ഠനുയായിര്ന്ന്‍  കേട്ടാ....

മാനവഹൃദയം

      നവരസങ്ങള്‍  മാറിമറിഞ്ഞണിഞ്ഞു കഥകളിയാടുന്ന നീ സത്യത്തിലെന്താണ് കാറ്റത്തൊഴുകുമൊരപ്പൂപ്പന്‍താടിയോ കാക്കത്തൊള്ളായിരം കിളികള്‍ക്കുള്ളൊരു കൂടോ വാനിലൂടുയര്‍ന്ന്  ഉയരങ്ങളിലൊരു പട്ടമായി പാറികളിക്കുമ്പോഴും നിന്‍റെ ചരടിന്നൊരറ്റം നിന്‍റെ നാഥന്‍റെ കൈയ്യില്‍ ഭദ്രമായിരിക്കും ചിലപ്പോള്‍ തോന്നും നീയൊരു മൃഗശാലയാണെന്ന് വന്യമായതുമല്ലാത്തതുമായയൊത്തിരി മൃഗങ്ങളുള്ള ഒരു മൃഗശാല ശൃംഗാരമുണരുമ്പോള്‍ മയിലായിയാടുന്നതും നീ കാമക്രോധങ്ങളാല്‍ സിംഹമായി ഗര്‍ജ്ജിക്കുന്നതും നീ അന്നു നിറഞ്ഞൊഴുകിയ പുഴ നീ ഇന്നെങ്ങു നിന്നോ ഒഴുകിയെത്തിയ മാരകമായ  അജ്ഞാതഋണചിന്തകള്‍ നിന്നടിത്തട്ടിലടിഞ്ഞു കുമിഞ്ഞു കൂടവേ അതിമലിനമാകും നിന്‍ മേനി പയ്യെ വറ്റിവരണ്ടൊരു ഊഷരഭൂമി മാനസവീണേ, നിന്‍ തന്ത്രികളില്‍ നിന്നിന്നുണരും രാഗങ്ങള്‍ തന്‍ ശോകാര്‍ദ്രഭാവം വെടിയപ്പെടട്ടെ മായ്ച്ചു കളയുവിന്‍,  പ്രിയ മാനസമേ നിന്നടിത്തട്ടിലടിഞ്ഞു കൂടിയ ഋണചിന്തകളാം മാലിന്യങ്ങളെ അല്ലേല്‍ മൃതമായിടുമീ ജീവിതവും ആയിരം നിറക്കൂട്ടുകള്‍ ചാലിച്ചു നീ നിന്‍റെ രാഗങ്ങള്‍ക്കു വര്‍ണ്ണപൊലിമയേകുക നിറമുള്ള...

തീർച്ചയായും വായിക്കുക