Home Authors Posts by റഹന ഇബ്രാഹിം

റഹന ഇബ്രാഹിം

റഹന ഇബ്രാഹിം
90 POSTS 1 COMMENTS
a teacher, obsessed with poetry......

പ്രകൃതിയും പ്രണയവും

  ചിരിച്ചുല്ലസിച്ചോടിവന്നു തീരത്തെ  മുത്തി  കോരിത്തരിപ്പിച്ചു പതിയെ  മറയുന്നു  കളളക്കുറുമ്പുളള  തിരകളും നാണം  പുതച്ചു  മയങ്ങുന്നു തീരവും കാറ്റുമൂളും  പ്രണയഗാനങ്ങൾ  കേട്ടു മധുരസ്വപ്നങ്ങളിലാടും  മോഹനമലരതിൽ കിനിയും  മധു  നുകരുവാൻ കൊതിച്ചൊരു  ശലഭവും കാലമേറെ  കഴിഞ്ഞൊന്ന് മഴ  വന്നു   തൊട്ടപ്പോൾ പ്രണയത്തിൻ  പുതുമണമുയർത്തുന്നു പ്രേമോജ്ജ്വലിയാം  ഭൂമിയും പ്രകൃതിയും  പ്രണയവുമന്യോന്യം  പൂരകങ്ങൾ പ്രകൃതിയെന്നെന്നും  പ്രണയനിർഭരം അവിടാവർത്തന  വിരസതയില്ല മടുപ്പില്ല ,  നൈരാശ്യങ്ങളൊട്ടുമില്ല തീരവും  തിരയും  കാലങ്ങളായി പ്രണയിച്ചുകൊണ്ടേയിരിക്കുന്നു പ്രണയകാവ്യങ്ങളെഴുതുന്നു സൂര്യനും  സൂര്യകാന്തിയും, കുടിച്ചെത്രയെന്നിട്ടും മതി വരാതെ മലരിൻ   മധുവുണ്ണാൻ സദാ  കൊതിക്കുന്നു  ശലഭവും ഒന്നു  പുല്കുവാൻ വാരിപ്പുണരുവാൻ മഴയെ  കാമിച്ചു  ഭൂമിയും പ്രകൃതിയിൽ   പ്രണയമൊഴുകുന്നു നിറഞ്ഞ  പുഴയായി പരക്കും  പാൽനിലാവായി കുളിരുളള  ഒരഴകായി എന്നിട്ടും  നാം  മാത്രമെന്തേയിങ്ങനെ പ്രണയത്തിലും  പിശുക്കുന്നു എന്തിനാണു  നമ്മുക്ക് സ്നേഹത്തിനും  ഒരളവുപാത്രം നാമെന്തേ   തമ്മിലറിയാതെ  , തമ്മിലിണങ്ങാതെ രണ്ടു  വഴികളായി ...

വരം

പണ്ടാരോ  പറഞ്ഞു ജീവിതമീശ്വരൻ  തന്ന  വരമെന്ന് ജനിമൃതി  സങ്കീർണ്ണതകൾക്കിടയി - ലുല്ലസിക്കാൻ  കിട്ടിയൊരിടവേളയതിൽ കണ്ണീരിൻ  കറുത്ത കുത്തുകൾ  വീഴ്ത്തിയും നിരാശതൻ  കരിനിഴൽ  പടർത്തിയും ചിരി  മായ്ച്ചും  ശങ്കകൾ  നിറച്ചും വികൃതമാക്കി  കോറിയിടുകയാണു മനുഷ്യൻ അതിക്ഷണികമാമീ ജീവിതം നിലാവു പോലെ  നിർമ്മലം മഞ്ഞുതുളളി  പോലെ  സുഖദായകം സംഗീതം  പോലെ  സ്നേഹ സാന്ദ്രം അതിൻ  മാധുര്യം  നുകരുവാൻ നീയാദ്യം  നിന്നെ  അറിയുക നിന്നെ  തന്നെ സ്നേഹിക്കുക തന്നെതന്നെ സ്നേഹിക്കുന്നവനന്യനെയും സ്നേഹിക്കുമന്യനാൽ  സ്നേഹിക്കപ്പെടും നിന്നെ  തകര്‍ക്കുന്ന , തടവിലാക്കുന്ന ഋണചങ്ങലകളെ   പൊട്ടിച്ചെറിയുക ആത്മവിശ്വാസം  നിന്നുളളിൽ അർക്കനായി  ഉദിച്ചുയരട്ടെ അതിന്റെ  പൊന്നിൻകിരണങ്ങൾ മായാത്ത  പുഞ്ചിരിയായിയെന്നെന്നും നിന്റെ  വദനത്തിൽ പ്രതിപതിച്ചീടട്ടെ കദനത്തിൻ  കാരമുളളുകൾ കരളിലടവെച്ചതിൻ  മീതെ നീ ഒത്തിരിയൊത്തിരി  സ്വപ്നങ്ങൾ  വിരിയിക്കുക ആ സ്വപ്നങ്ങൾ ...

അമ്മമാരേ അണിനിരക്കുക

ആരുടേതാണിന്ന്  ഭാരതം ആർക്കുളളതാണ്  നീതിയും   നിയമവും ആരുപറഞ്ഞുതരും  ഇന്നത് പാവമീ  ഭാരതമക്കൾക്ക് പണ്ടൊരു മഹാകവി  പാടി "ഭാരതമെന്നു  കേട്ടാൽ  അഭിമാനപൂരിതമാകണം അന്തരംഗം " അന്നു  ഭാരതം മഹാ സ്നേഹസദനം ജാതിയേതായാലും കേറാമതിലാർക്കും ന്യൂനമായോർക്കും ന്യൂനമല്ലാത്തോർക്കും നൂനമതിൽ പാർത്തിടാം പല ഭാഷയിൽ മൊഴിഞ്ഞിടുമ്പോഴും ഹൃദയം ഹൃദയത്തോടൊന്നു  മാത്രം  മന്ത്രിച്ചു നാം  ഭാരതമക്കൾ  സോദരീസോദരന്മാർ അതിലൊരു  സോദരി  -------- ഇതാ  ചേതനയറ്റു  കിടക്കുന്നു ചത്തു മലർന്ന കിളികുഞ്ഞല്ല , മനുഷ്യകുഞ്ഞ്  ! കത്തിയെരിക്കുന്ന  വിശപ്പിലും തളർത്തുന്ന  മയക്കത്തിലും  കിടന്നു മാനമെന്തെന്നറിയുന്നതിനു  മുമ്പേ അതിക്രൂരമായിയതു  നഷ്ടമായവൾ ഇന്നിതാ  ചലനമറ്റു  കിടക്കുന്നു ഒരു  ദൃഷ്ടാന്തമായി ഇന്നിന്റെ  അസമത്വത്തിനുമവകാശനിഷേധത്തിനും ഭയപ്പെടുത്താനാണത്രേ , ഭയപ്പെടുത്താനുളള ആയുധം  മാത്രമോ  പിഞ്ചുജീവിതം ഭീരുക്കളാം  കാപാലികരേ പാവം  പൈതലിനോടെന്തിനീയക്രമം ദൂരെയേതോ ...

ഒരു സാധാരണ മനുഷ്യൻ

ഞാനൊരു   മനുഷ്യനാണ്  . വെറും  സാധാരണ   മനുഷ്യൻ.  ആകാരവടിവാർന്ന  ഒരു ചട്ടകൂടിനുളളിൽ  ശ്വസനവും  ദഹനവും  വിസർജ്ജനവും  ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ  നിരന്തരം നടന്നൊടുക്കം  തേഞ്ഞുതീരുന്നതായ  ഒരു  യന്ത്രം. കണ്ണുളളത് കൊണ്ട്  മാത്രം കാണുകയും  കാണുന്ന  കാഴ്ചകളൊക്കെയും  കണ്ണിൽ  നിന്നു മറയുമ്പോൾ  തന്നെ  മനസ്സിൽ  നിന്നും  മറയുന്ന , ഒത്തിരി  ശബ്ദങ്ങൾ  കർണ്ണപടത്തിൽ  വന്നലയ്ക്കുന്നുണ്ടെങ്കിലും അത്  ഏതിന്റെയെന്ന്  തിരിച്ചറിയാൻ  ശ്രമിക്കാത്ത  ,  യാഥാര്‍ത്ഥ്യങ്ങളെ  ചവറ്റുകൊട്ടയിലേക്കെറിഞ്ഞിട്ട്  സ്വപ്നങ്ങളെ  എടുത്ത്  മേശപ്പുറത്ത്  വയ്ക്കുന്ന...

ജീവിതപ്പുഴ

പുഴവക്കത്തേക്കോടികിതച്ചെത്തുന്ന ഒരു  കൊച്ചുകുട്ടിയാണു  ഞാൻ പുറമേനിന്നുനോക്കുമ്പോളതിശാന്തയാണെങ്കിലും പുഴയിൽചുഴികളേറെയുണ്ടെന്നു  പറഞ്ഞുകേട്ടിട്ടുണ്ട് പുഴ  കുറുകെ  നീന്തികടന്നക്കരെ പിടിക്കാനുളള മത്സരം നടക്കുകയാണിവിടം മത്സരത്തിനായി  ഞാനും പേരുചേർത്തിട്ടുണ്ട് എന്റെ   ഊഴമെത്തിയില്ലെന്നു  മാത്രം സമ്മാനം  തനിക്കുതന്നെയെന്നു- റപ്പിച്ചേറെ പ്രതീക്ഷയോടെ സ്ഫടികം പോൽ  തിളങ്ങുമാ ജലപ്രതലം ചീളുകളാക്കി  കുതിക്കുകയാണ് മത്സരാർത്ഥികൾ മത്സരിക്കാനറിയാത്തൊരു കൊച്ചുകുട്ടി ഞാനൊട്ടു  പ്രതീക്ഷയോടെ ഊഴവും  കാത്ത്  പുഴവക്കത്തിരുന്നു മത്സരമെങ്ങനെയെന്നു കണ്ടു പഠിക്കുകയാണ് മത്സരാർത്ഥികളിൽ,  പലവർണ്ണങ്ങളിലുളള കൊടിപിടിച്ചവരുണ്ടല്ലാത്തവരുണ്ട് പേരിനൊപ്പം തലയും  വാലും ഉളളവരുണ്ടില്ലാത്തവരുണ്ട് ഹൗസ്  തിരിച്ചാണ്  മത്സരം കൊടിയുടെ  നിറം  നോക്കി,  പേരിലെ  വാല് നോക്കി തങ്ങളുടെ  ഹൗസിലുളളവർ  മുന്നേറുമ്പോൾ കൈയ്യടിച്ച്   പ്രോത്സാഹിപ്പിക്കുന്നു  കാണികൾ മത്സരം  പാതിയിലെത്തുമുമ്പേ ജലപരപ്പിനു  കീഴെ  ഒളിച്ചിരിക്കുന്ന ചതിയുടെ  രസവായക്കുളളി- ലകപ്പെട്ട്  വഴിതെറ്റിയലയുന്നു  ചിലർ പാതിപിന്നിട്ടപ്പോഴേക്കും  പൊടുന്നനെ ആഴിയിലെന്നപോലെ  പുഴയിലും കൂറ്റൻ  വെല്ലുവിളിത്തിരകൾ  നുരഞ്ഞുപൊങ്ങുന്നു പതിയെ ...

ഹൃദയപരിണാമം

"എന്റെ  അഭിപ്രായത്തില്  ആർക്കും  ആരേയും  തോൽപ്പിക്കാൻ  പറ്റില്ല ,  ആരും  തോൽക്കുന്നതല്ല  അറിഞ്ഞുകൊണ്ട് പലയിടത്തും  തോറ്റുകൊടുക്കുന്നതാണ്. നിങ്ങള്  ജയിക്കാനായി  ദൃഢനിശ്ചയമെടുത്തു കഴിഞ്ഞാൽ  പിന്നെ നിങ്ങളെ  ആർക്കും തോൽപ്പിക്കാൻ പറ്റില്ല."  വിമൻസ്കോളേജ്  ഓഡിറ്റോറിയത്തിൽ വെച്ച് ,  വിദ്യാർത്ഥിനികൾക്കായി മോട്ടിവേഷൻ ക്ലാസ്  എടുക്കുന്നതിനിടെ അങ്ങനെ  പറയുമ്പോൾ  ജീവിതത്തിലെ  തോൽവിയും ജയവും  എന്നതുകൊണ്ട് എന്താണ്  അർത്ഥമാക്കുന്നതെന്ന്  സത്യത്തിൽ  എനിക്കറിഞ്ഞുകൂടായിരുന്നു. വിമൻസ്കോളേജ് യൂണിയൻ ഭാരവാഹികൾ  ഇങ്ങനൊരു മോട്ടിവേഷൻ  ക്ലാസിനായി  വന്ന്  ക്ഷണിച്ചപ്പോൾ  ആവുമ്പോലെയൊക്കെ  ആ...

പുതിയ പെണ്ണ്

പെൺദിനം  വന്നെത്തിയിരിക്കുന്നു പെണ്ണിന്നായുളള ദിനം ഇന്നത്തെ  പെണ്ണ്  ദൈവത്തിന്റെ  പുത്തൻസൃഷ്ടിയാണ് അതങ്ങനെതന്നെ  ഇരിക്കട്ടെ ഇന്നിന്റെ  പെണ്ണിവൾ ഉരുക്കുപോൽ  ഉൾകരുത്തുളളവൾ സങ്കടങ്ങളിലുരുകിയൊലിച്ചു തീരാനൊരുങ്ങാത്തവൾ ഒരുകാലം  കൂടപ്പിറപ്പായി നിന്ന  കണ്ണീർതുളളികളെ ഇന്നു  നയനങ്ങളിൽ നിന്നു  പറിച്ചെറിഞ്ഞവൾ കരഞ്ഞുകലങ്ങാതെ  കളംവരയ്ക്കാതെ വിയർത്തുമണ്ണിലുറച്ചവൾ പ്രണയഭ്രമങ്ങളിൽ  കുരുങ്ങാത്തവൾ തരുണവികാരങ്ങൾക്കുമതീത ചൂണ്ടയിലെ കെണി  തിരിച്ചറിയാനി- ന്നവൾക്കു  മണ്ടയുണ്ട് രാവിനെ  കൂട്ടുപിടിച്ച്  കാമത്തെ രാകിമിനുക്കി കൊണ്ടെത്തുന്നോനെ അഗ്നിയായിയൊരൊറ്റ നോട്ടം കൊണ്ടു ദഹിപ്പിക്കുന്നിവൾ ഏതിരുട്ടിനേയും  സധൈര്യം മുറിച്ചു  കടക്കുന്നവൾ കഴുത്തിലെചരടും തന്നെ  തളയ്ക്കും കൂച്ചുവിലങ്ങായി   തീർന്നിടുമ്പോൾ അരഞ്ഞു  ചന്ദനമായിടാതെ നിവർന്നു നിന്നു പൊരുതുന്നവൾ തല താഴാതെ  താഴ്ത്താതെ തളരാതെ  തങ്കിടാങ്ങളെ പോറ്റുന്നവൾ വേവിക്കുമഗ്നിക്കുമീതെ വേവാതെ     ഉയർന്നു  പറക്കുന്നവൾ മേനിക്കും പൊന്നിനും  വിലകല്പ്പിക്കുന്ന- വനൊട്ടുംവിലകല്പിക്കാത്തവൾ പെൺജാതിയൊരു കീഴ്ജാതിയല്ലെന്നു കാണിക്കാൻ എവിടെയും  വിജയക്കൊടി  നാട്ടിയവൾ അവളെക്കാലവും തളരാത്ത സ്നേഹകടലാമൊരമ്മയും നിവർന്നേനില്ക്കുമൊരു...

ആർക്കാണു ചേതം

മനുഷ്യനോ, ജീവിവർഗ്ഗത്തിലേറ്റം  മുന്തിയവൻ മസ്തിഷ്ക്കമേറെ   വളർന്നവൻ മലയാളക്കരയിലെ മനുഷ്യനോ അക്ഷരമേറെയറിഞ്ഞവനുമെന്നിട്ടോ മാവേലിമന്നൻ വാണരുളിയ  മാമലനാട്ടിൽ ദൈവത്തിന്റെയീ  സ്വന്തം  നാട്ടിൽ ഇന്നു  നടക്കുന്നതെന്തെന്നോ അറിയുകയേവരും  സോദരേ നുരഞ്ഞു  പതഞ്ഞു  പൊങ്ങുന്നു  ദുരയും മൂത്തു  പഴുത്തു  ചീഞ്ഞു നാറുന്നു  പകയും കൊടിയ തിന്മകളെയുമൊടുക്കം നന്മകളാക്കുന്നു മതരാഷ്ട്രീയവും കൊലക്കളമെന്നൊരു കേളി കണ്ണൂരിനു ചാർത്തികൊടുത്തിയ നരരവർ വീണ്ടുമിവിടം കലാപക്കൊടി വീശുന്നു വീശിയടിക്കുന്നു  ചോരമണക്കും  വടക്കൻകാറ്റ് തീ തുപ്പുന്നു  തീപ്പൊരി പാറുന്നു  വാക്കുകൾ കനലുവീണുളളം പൊളളി ആളികത്തുന്നു അണികളിൽ ഉയരും കൊലവിളിക്കുമ്മീതെ മുഴങ്ങുന്നു അമ്മ  തൻ  ചങ്കിടിപ്പുകൾ ചിതറികിടക്കും  ചോരതുളളികളെയും  വെറും മഞ്ചാടിമുത്തുകളായി  നിനച്ചവർക്കതിലെന്തു  ചേതം കശാപ്പുശാലയിലെയാടുമാടുകളെക്കാളതിദീനം തുണ്ടുതുണ്ടാക്കപ്പെട്ട  പുത്രശരീരം ഉള്ളിലൊരു  നടുക്കമായി  തീരായുരുക്കമായി ഒരുകാലവും  പെയ്തൊഴിയാ  മാതൃവിലാപം മായാത്ത  ഗദ്ഗദങ്ങളുളളം പൊളളിച്ചു  തിളച്ചാവിയായി അന്തരീക്ഷത്തിലലിയുമ്പോഴും ആർക്കതിലെന്തു ചേതം സ്വപ്നങ്ങൾക്കു  ചിറകു ...

തിരിച്ചുവരാത്ത യാത്രക്കാർ

“പണ്ട് പണ്ട് ഒരിടത്ത് ഒരാണ്‍കിളിയും പെണ്‍കിളിയും ഉണ്ടായിര്ന്ന്‍.” കാര്‍ത്ത്യായനിയമ്മ ഇടറിയ ശബ്ദത്തില്‍ കഥ പറഞ്ഞുകൊണ്ടിരിക്കയാണ്. തൊട്ടടുത്തുതന്നെ കാതുംകൂര്‍പ്പിച്ച് ഇരിക്കയാണ് പേരക്കിടാവ്, അഞ്ചുവയസ്സുകാരി അനഘ. “ആണ്‍കിളിയും പെണ്‍കിളിയും അങ്ങുമിങ്ങുയൊക്കെ പറന്നലഞ്ഞ് ചുള്ളിയും നാരുയൊക്കെ കൊത്തികൊണ്ട് വന്ന്‍ ഒര് മരചില്ലമേല്‍ കൊച്ച് കൂട്ണ്ടാക്കി അതില്‍ സന്തോഷത്തോടെ ജീവിക്കയായിര്ന്നേ. അങ്ങനെ ജീവിച്ചോണ്ടിരിക്കേ പെണ്‍കിളി കുറെ മുട്ടയിട്ടു. ആ മുട്ടകളൊക്കെ വിരിഞ്ഞൊത്തിരി കിളികുഞ്ഞുങ്ങള്ണ്ടായി. ആ കിളികുഞ്ഞ്ങ്ങള്ടെ കൊഞ്ചലും കുസൃതിയുമൊക്കെയായി ആ കൊച്ച്കൂടൊരു സ്വര്‍ഗ്ഗമായി മാറി” “എന്നിട്ട്” അനഘയ്ക്ക്...

ജയപരാജയങ്ങൾ

പാപിയാണു ഞാൻ മഹാപാപി ദേഹിക്കപ്പുറം  ദേഹത്തെ  കാക്കുന്നവൻ... അസത്യത്തെ  നിത്യവുമുരുവിട്ട് സത്യമാക്കി മാറ്റുന്നവൻ അമ്മിഞ്ഞപ്പാലിൻ മധുരവും അക്ഷരമാലതൻ അനുഭൂതിയും മറന്നുലകത്തെ  ഉളളംകൈയ്യി- ലൊതുക്കുവാൻ ശ്രമിക്കുന്നവൻ... ഒടുവിലറിവ്  തിരിച്ചറിവിന്  വഴിമാറിയപ്പോൾ ശരിയേത്  തെറ്റേത് വാദ പ്രതിവാദങ്ങൾ തുടരവേ ഉത്തരം  കിട്ടാതെ  നിന്നു വിയർക്കുന്നതും ഞാൻ...   പാപിയാണു  ഞാൻ  മഹാപാപി അതുറക്കെ വിളിച്ചുപറയണമെനിക്കെന്നാൽ ആത്മതംബുരുവിൽ  ശ്വാസം കിട്ടാതെ കുടുങ്ങികിടക്കുകയാണ്  വാക്കുകൾ ആശിച്ചതെല്ലാം നേടിയെങ്കിലും എന്നേ  തോറ്റുപോയവൻ  ഞാൻ ഇന്നും തോറ്റുകൊണ്ടേയിരിക്കുന്നു ഞാൻ ഇനിയുമെന്തിനോ  തോൽക്കേണ്ടവനും ഞാനെങ്കിലും വിജയിച്ചവനെന്നാരെയോ  ബോധ്യപ്പെടുത്തുവാൻ പളപളപ്പുളള വാക്കുകളും കളളമന്ദഹാസഛായങ്ങളും വദനത്തിൽ  ചാർത്തുവാൻ വിധിക്കപ്പെട്ടവനും  ഞാൻ...   അമ്മയെമറന്നച്ഛനെമറന്നു സ്വയം മറന്നു  മനപ്പൂർവ്വം മനസാക്ഷിയെ   മനസ്സിൻമടിത്തട്ടി- ലൊളിപ്പിച്ചു  പാരിനെ ജയിച്ചൊടുവിൽ ജീവിതം  വിജയമായിരുന്നുവെന്ന- ടിവരയിട്ടുറപ്പിക്കുവാൻ നേട്ടങ്ങളെ കൂട്ടിയും പെരുക്കിയും കണക്കെടുപ്പ്  നടത്തുമ്പോൾ എന്നുളളിൽ  നിന്നാരോയെന്നെ പരിഹസിച്ചു  വിളിക്കുന്നു വിലപ്പെട്ടതെന്തോ...

തീർച്ചയായും വായിക്കുക