Authors Posts by റഹന ഇബ്രാഹിം

റഹന ഇബ്രാഹിം

റഹന ഇബ്രാഹിം
71 POSTS 1 COMMENTS
a teacher, obsessed with poetry......

ജയപരാജയങ്ങൾ

പാപിയാണു ഞാൻ മഹാപാപി ദേഹിക്കപ്പുറം  ദേഹത്തെ  കാക്കുന്നവൻ... അസത്യത്തെ  നിത്യവുമുരുവിട്ട് സത്യമാക്കി മാറ്റുന്നവൻ അമ്മിഞ്ഞപ്പാലിൻ മധുരവും അക്ഷരമാലതൻ അനുഭൂതിയും മറന്നുലകത്തെ  ഉളളംകൈയ്യി- ലൊതുക്കുവാൻ ശ്രമിക്കുന്നവൻ... ഒടുവിലറിവ്  തിരിച്ചറിവിന്  വഴിമാറിയപ്പോൾ ശരിയേത്  തെറ്റേത് വാദ പ്രതിവാദങ്ങൾ തുടരവേ ഉത്തരം  കിട്ടാതെ  നിന്നു വിയർക്കുന്നതും ഞാൻ...   പാപിയാണു  ഞാൻ  മഹാപാപി അതുറക്കെ വിളിച്ചുപറയണമെനിക്കെന്നാൽ ആത്മതംബുരുവിൽ  ശ്വാസം കിട്ടാതെ കുടുങ്ങികിടക്കുകയാണ്  വാക്കുകൾ ആശിച്ചതെല്ലാം നേടിയെങ്കിലും എന്നേ  തോറ്റുപോയവൻ  ഞാൻ ഇന്നും തോറ്റുകൊണ്ടേയിരിക്കുന്നു ഞാൻ ഇനിയുമെന്തിനോ  തോൽക്കേണ്ടവനും ഞാനെങ്കിലും വിജയിച്ചവനെന്നാരെയോ  ബോധ്യപ്പെടുത്തുവാൻ പളപളപ്പുളള വാക്കുകളും കളളമന്ദഹാസഛായങ്ങളും വദനത്തിൽ  ചാർത്തുവാൻ വിധിക്കപ്പെട്ടവനും  ഞാൻ...   അമ്മയെമറന്നച്ഛനെമറന്നു സ്വയം മറന്നു  മനപ്പൂർവ്വം മനസാക്ഷിയെ   മനസ്സിൻമടിത്തട്ടി- ലൊളിപ്പിച്ചു  പാരിനെ ജയിച്ചൊടുവിൽ ജീവിതം  വിജയമായിരുന്നുവെന്ന- ടിവരയിട്ടുറപ്പിക്കുവാൻ നേട്ടങ്ങളെ കൂട്ടിയും പെരുക്കിയും കണക്കെടുപ്പ്  നടത്തുമ്പോൾ എന്നുളളിൽ  നിന്നാരോയെന്നെ പരിഹസിച്ചു  വിളിക്കുന്നു വിലപ്പെട്ടതെന്തോ...

കൗമാരം

അവൾ   ചിരിക്കുകയാണ് അതൊരായിരം സുന്ദരനിമിഷങ്ങൾ  കോർത്തിണക്കിയ  മാല പോലെ, വിരിയാൻ  വെമ്പി  നില്ക്കും  മുല്ലപ്പൂമൊട്ടുകൾ പോലെ, മോഹമാം നിറകുടത്തിൽ നിന്നറിയാതെ തേവുന്ന തണ്ണീർതുളളികൾ പോലെ, അവൾ വെറുമൊരു  വിഡ്ഢി  ലോകമെന്തെന്നറിയാത്തവൾ, അവളെന്നും  നിറമുളള സ്വപ്നങ്ങൾ കണ്ടുണരുന്നവൾ, കണ്ണുകൊണ്ട്  സ്നേഹത്തെ മാത്രം  കാണുന്നവൾ സ്നേഹത്തെ   മാത്രം  തെരയുന്നവൾ, അവൾ  ഇപ്പോഴും  ചിരിക്കുകയാണ്... ആ  ചിരി ഇനി എത്ര നാൾ  കൂടി,  അവളറിഞ്ഞുവോ ആ  ചിരിയിലസ്തമയസൂര്യന്റെ   രക്തശോണിമ ഒളിഞ്ഞിരിപ്പതു,   അവളറിഞ്ഞുവോ മാനത്തെ  മാരിവില്ലിൻ ക്ഷണഭംഗികൾ പോൽ പാരിലേക്കു കുളിർകാറ്റു  വീശുമാമന്ദസ്മിതം ഒരുകാലവും  നിലയ്ക്കില്ലെന്നു  നിനച്ചവൾ, അവൾ വെറുമൊരു  പാവം,...

ഇരയും പിന്നെ കുറെ മാന്യന്മാരും

  അവള്‍ക്ക് നന്നായി വിശക്കുന്നുണ്ട്. പാവാട മുറുക്കികെട്ടി വിശപ്പിനെ മറികടക്കാന്‍ ശ്രമിച്ചു കൊണ്ട് അവള്‍ നടക്കുകയാണ്. പശിയകറ്റാനായി  ഒരു ജോലിക്കു വേണ്ടി അവള്‍ പലേടത്തും അലഞ്ഞതാണ്. പക്ഷേ പള്ള നിറച്ചുണ്ട് ഏമ്പക്കം വിട്ട മുതലാളിമാരാരും അവളുടെ കണ്ണുകളിലെ വിശപ്പിന്‍റെ  തീവ്രതയിലേക്ക് നോക്കിയതേയില്ല. അവളുടെ മുഖത്തെ ദൈന്യഭാവമൊട്ടും കണ്ടതുമില്ല.പക്ഷേ അവര്‍ കണ്ടു . മറ്റു പലതും. അവളുടെ മുഖത്തിനു താഴെ പലയിടത്തുമായി അവരുടെ നോട്ടം ഇഴഞ്ഞു നടന്നു.ഒരു ഉപാധി വെച്ചുകൊണ്ട് അവര്‍...

മകള്ടെ അച്ഛന്‍

എല്ലാവരും നല്ല സന്തോഷത്തിലാണ്.അരവിന്ദേട്ടനും  കല്യാണിമോളും അരവിന്ദേട്ടന്‍റെ അമ്മയുമെല്ലാം. വ്യാഴാഴ്ച കല്യാണിമോളുടെ  പിറന്നാളാണ്. അതെങ്ങനെ ആഘോഷിക്കണമെന്ന ചര്‍ച്ചയിലാണ് എല്ലാരും. "ങ്ഹാ, കാത്തു ഒരു കാര്യം ഞാന്‍ ഇപ്പഴേ പറഞ്ഞേക്കാം. പിറന്നാളിന്‍റെ കാര്യോന്നും ആ പെരട്ട കെളവനോട്‌ സൂചിപ്പിക്കുകയേ വേണ്ട. അറിഞ്ഞാല്‍ തുള്ളിച്ചാടി ഇങ്ങ് പോരും. വന്നാ വല്യ ശല്യാന്നേ.ആരോട് എങ്ങനെ പെരുമാറണമെന്ന് ഇത്രയും പ്രായയായിട്ടും അങ്ങോരിക്ക് അറിയില്ല." അരവിന്ദേട്ടന്‍ പെരട്ട കെളവന്‍ എന്നു വിളിച്ചത് എന്‍റെ അച്ഛനെയാണ് എന്നറിയാമായിരുന്നിട്ടും ഞാനൊന്നും മിണ്ടിയില്ല. "ശരിയാ...

താലീനിയോഗം

    നേരം പരപരാ വെളുത്ത് തുടങ്ങിയതേയുണ്ടായിര്ന്നുള്ളൂ. പുറത്തെവിടെയോ പൂവന്‍കോഴി  കൂവുന്നതു കേള്‍ക്കാം.അപ്പഴേ കമലേടെ ഹൃദയം  പട പടാന്ന്‍ മിടിച്ചു തുടങ്ങി. ഇന്നവളുടെ കല്യാണമാണ്. ഒരു പെണ്ണിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട  ദിവസം. ഏതൊരു പെണ്ണിന്‍റെയും വിധി നിര്‍ണ്ണയിക്കുന്ന ദിവസം. ഒരായിരം ചിന്തകള്‍ അവളുടെ മനസ്സില്‍ കൂടു കൂട്ടി. ഇനിയുള്ള നാളുകള്‍  തനിക്ക്  സന്തോഷം നിറഞ്ഞതായിരിക്കുമോ. മറിച്ചാവാന്‍ ഒരു സാധ്യതയുമില്ല. ഏട്ടനെ കണ്ടാലറിയാം നല്ലവനാണെന്ന്. സൗമ്യമായ പെരുമാറ്റവും കുലീനത്വവുമുള്ള ഒരു മിതഭാഷി. എല്ലാരും...

എന്‍റെ ജീവിതം എന്‍റേത്

ഞാനെന്‍റെ  ജീവിതമാവോള- മാസ്വദിക്കുകയാണ്, തനിച്ചാകിലും എന്‍റെ  കണ്ണുകളിലേക്ക് തുളച്ചുകയറുന്ന കൂരിരുട്ടിലും നേരിയ വെളിച്ചത്തെ ഞാന്‍ കാണുന്നു. എന്‍റെ സങ്കടങ്ങള്‍  എന്‍റേതു മാത്രമാണ്, എന്‍റെ സന്തോഷങ്ങള്‍ മറ്റു പലരുടെയുമാണ് എന്‍റെ ജീവിതം എനിക്കു ആഘോഷിക്കാനുള്ളതാണ് അതു ഞാനൊരു മഹാേത്സവമാക്കി മാറ്റുക തന്നെ ചെയ്യും തികട്ടി തികട്ടി വരുന്ന കരച്ചിലിനെ ആരും കാണാതെ ഒതുക്കണം അന്യര്‍ കാണ്‍കേ ചിരി വന്നില്ലേലും വെറുതെയെങ്കിലും വെളുക്കെ ചിരിക്കണം എന്‍റെ വാഴ്വിന്‍ തേനും കണ്ണീരും എന്നെന്നും എന്‍റേതുമാത്രമാണ് എന്‍റെ സ്മരണകളും സ്വപ്നങ്ങളും എനിക്കു മാത്രം അവകാശപ്പെട്ടത് ജീവിതം ഒരു പക്ഷേയെന്നെ വലിയോരു വിജയ പര്‍വ്വതത്തിലെത്തിച്ചേക്കാം ചിലപ്പോളതെന്നെ  ഒരു കിണറിന്‍റെ താഴ്ചയോളം തോല്‍പ്പിച്ചേക്കാം എന്നാലും എന്‍റെ...

പതിവുകള്‍ , മാറ്റങ്ങള്‍

കാലത്ത്  മൊബൈലില്‍ അലാറം അടിക്കുന്നതിനു  മുന്‍പേ തന്നെ അയാള്‍ ഉറക്കമുണര്‍ന്നിരുന്നു. മണി ആറാവുന്നതേയുള്ളൂ. കുറച്ചുനേരം കൂടി കിടന്നാലോ. അല്ലേ  വേണ്ട  ഇന്നലെ രാത്രി  8 മണിക്ക് മുന്‍പേ  ഉറങ്ങാന്‍  കിടന്നതാണ്. ഇപ്പോ തന്നെ  മണിക്കൂറ് പത്ത് കഴിഞ്ഞിരിക്കുന്നു. അതില് കൂടുതല്‍ എങ്ങനെയാ ആരോഗ്യമുള്ള ഒര് മന്ഷ്യന്‍ കിടന്നുറങ്ങുന്നെ .രാത്രി  ഉറക്കത്തില്‍ വല്ല മധുരസ്വപ്നവും  കണ്ടിരുന്നുവെങ്കില്‍ അതിന്‍റെ ആലസ്യത്തിലെങ്കിലും കുറച്ചുനേരം കൂടി കിടക്കാമായിരുന്നു. അതിന് ഈയിടെയായി  സ്വപ്നത്തില്‍പ്പോലും മധുരം കടന്നു...

ഒരു പെണ്ണിന്‍റെ മൂന്നു മരണങ്ങള്‍

  ഏതാണ്ട് പത്ത് നാല്പത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ്. “പിതാരക്ഷതി കൌമാരേ ഭര്‍ത്താരക്ഷതി യൌവ്വനേ പുത്രോരക്ഷതി വാര്‍ദ്ധക്യേ ന സ്ത്രി സ്വാതന്ത്ര്യമര്‍ഹതി” എന്‍റെ ആറാം ക്ലാസ്സിലെ മലയാള പാഠപുസ്തകം ഉറക്കെ വായിച്ചു പഠിക്കുകയായിരുന്നു ഞാന്‍. അതുകേട്ട് ഊറിയൂറി ചിരിക്കുകയാണ് എന്‍റെ ഇരട്ട സഹോദരന്‍ ഹംസ. “യ്യീയെന്തടാ ചിരിക്ക്ന്നെ” ആ ചിരി എനിക്കൊട്ടും പിടിച്ചില്ല. “ശരിക്കും വായിച്ചു പഠിച്ചോടീ, യ്യീയൊക്കെ അന്ഭവിക്കേണ്ടത് തന്നെല്ലേ” “ഞാനയിന് സ്ത്രീ ആയിട്ടില്ലല്ലോ. ഇപ്പം ഞാനൊര് പെങ്കുട്ടി മാത്രല്ലേ” ഒരു പെണ്‍കുട്ടി സ്ത്രീയായി മാറുന്നതിന് അധിക കാലതാമസമൊന്നും വേണ്ടിവരില്ല എന്നതു അതു...

കൃത്രിമഭൂമി

    പുൽ നാമ്പുണങ്ങിയ മണ്ണില്‍ നിന്നേ ഉള്‍ക്കാമ്പു കരിഞ്ഞു ഞാന്‍ പാടിടട്ടെ ഉള്ളം നീറി പശ്ചാതപിച്ചു  ഞാന്‍ അമ്മ ധരിത്രീ, നിന്‍റെ മുന്‍പില്‍  മാപ്പിനായി കേണിടട്ടെ നിന്‍റെ നിറഞ്ഞ പുഞ്ചിരി കാണാതിരിക്കാന്‍ വാതായനങ്ങള്‍ വലിച്ചടച്ച ഞങ്ങൾ നിന്‍റെ താരാട്ടിന്നീണം കേള്‍ക്കാതിരിക്കാന്‍ കാതുകളും കൊട്ടിയടച്ചു. ഊഞ്ഞാലാട്ടാന്‍ വെമ്പിയ നിന്‍റെ കരങ്ങള്‍ ഞങ്ങളെന്നേ  നിര്‍ദയം  അറുത്തുമാറ്റി നിന്‍റെ നെഞ്ചം പിളര്‍ന്നതില- വസാന രക്തകണികയും ഊറ്റികുടിച്ചു നിന്നിടനെഞ്ച് പിടഞ്ഞതിന്‍ കണ്ണീര്‍കണങ്ങള്‍  കാണ്‍കേ, ഊറിചിരിച്ചു ഇന്നതേ ചിരി നീ ചിരിക്കുന്നു.   വേനല്‍തപത്തില്‍ വെന്തു  വിയര്‍ക്കുമ്പോള്‍ വസന്തത്തെയും നിന്നെയും തമ്മില്‍  പിരിച്ചപ്പോള്‍ ഒന്നുമേ തോന്നിയില്ലന്നു നമ്മുക്ക് ഇന്നാ വസന്തത്തെ നിന്നോടൊന്നടുപ്പിക്കുവാന്‍ ഇനിയേതു തപം ചെയ്തിടണം ഞങ്ങള്‍ പ്രതികാരദാഹിയാം...

സത്യമേവ ജയതേ

  എന്തൊരു തിരക്കായിത്. ഈ സിറ്റിയിലെ  ജനസംഖ്യയുടെ നല്ലൊരു  ശതമാനവും ഇപ്പോള്‍ ഈ സൂപ്പര്‍ സ്പെഷാലിറ്റി ഹോസ്പിറ്റലില്‍ ഉണ്ടാകും. ഇതിനു മാത്രം രോഗങ്ങളോ. ജീവിതസൗകര്യങ്ങള്‍ കൂടിവരുന്നതിനനുസരിച്ച് രോഗങ്ങളും കൂടി വരികയാണെന്ന് പറയുന്നത് വെറുതെയല്ല.അതോ ഓരോ മനുഷ്യനും  തന്‍റെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം  കൊടുക്കുന്നതു കൊണ്ടാണോ  ഹോസ്പിറ്റലുകളില്‍ ഈ തിരക്ക്.മണിക്കൂറുകള്‍ ക്യൂവില്‍  നിന്നു എങ്ങനെയല്ലോ ഡോക്ടറെ കണ്ടു. ഇനി മരുന്ന്‍ വാങ്ങണം . സൈക്യാട്രി ബ്ലോക്കിലൂടെ പോയാല്‍ എളുപ്പം ഫാര്‍മസിയിലെത്താം. സൈക്യാട്രിബ്ലോക്കിലാകട്ടെ...

തീർച്ചയായും വായിക്കുക