Home Authors Posts by തുഞ്ചത്തെഴുത്തച്‌ഛൻ

തുഞ്ചത്തെഴുത്തച്‌ഛൻ

Avatar
146 POSTS 0 COMMENTS

ലങ്കാമര്‍ദ്ദനം ...

അമരപതിജിത മമിതബലസഹിതമാത്മജമാത്മഖേദത്തോടണച്ചു ചൊല്ലീടിനാന്‍''പ്രിയതനയ!ശൃണു വചനമിഹ തവ സഹോദരന്‍പ്രേതാധിപാലയം പുക്കതു കേട്ടീലേ?മമ സുതനെ രണശിരസി കൊന്ന കപീന്ദ്രനെമാര്‍ത്താണ്ടജാലയത്തിന്നയച്ചീടുവാന്‍ത്വരിതമഹതു ബലമോടു പോയീടുവന്‍ത്വല്‍ക്കനിഷ്ഠോദഹം പിന്നെ നല്‍കീടുവന്‍''ഇതി ജനകവചനമലിവോടു കേട്ടാദരാ-ലിന്ദ്രജിത്തും പറഞ്ഞീടിനാന്‍ തത്ക്ഷണേ‘’ത്യജ മനസി ജനക! തവ ശോകം മഹാമതേ!തീര്‍ത്തുകൊള്‍വന്‍ ഞാന്‍ പരിഭവമൊക്കെവേമരണവിരഹിതനവനതിന്നില്ല സംശയംമറ്റൊരുത്തന്‍ ബലാലത്ര വന്നീടുമോ?ഭയമവനു മരണകൃതമില്ലെന്നു കാണ്‍കില്‍ ഞാന്‍ ബ്രഹ്മ...

അമൃതാപഹരണം R...

അപ്പോളമരലോകത്തു കാണായ്‌വന്നു മുല്പാടു ദുർന്നിമിത്തങ്ങൾ പലതരം ജംഭാരി സംഭ്രമിച്ചുമ്പരുമായ്‌ ഗുരു- തൻ പദാംഭോരുഹം കുമ്പിട്ടു ചോദിച്ചാൻ. ദാരുണദുർന്നിമിത്തങ്ങൾ കാണായതിൻ കാരണമെന്തെന്നരുൾചെയ്‌ക ഗീഷ്‌പതേ! കേൾക്ക മഹേന്ദ്ര, തവാപരാധത്തിനാ- ലോർക്ക മരീചിപതാപസന്മാരുടെ വാച്ച തപോബലം കൊണ്ടുളവായൊരു കാശ്യപപുത്രൻ വിനതാത്മജനിപ്പോൾ വന്നിവിടെക്കലഹിച്ചു നമ്മെജ്ജയി- ച്ചെന്നുമമൃതവൻ കൊണ്ടുപോം നിശ്ചയം. എന്നാലവനോടു യുദ്ധത്തിനായിട്ടു നിന്നീടുവിൻ നിങ്ങളെല്ലാരുമൊന്നിച്ചു. ദണ്ഡമെന്നാലും ജയിപ്പതിനെന്നതു പണ്ഡിതനായ ഗുരുവരുൾചെയ്...

സുന്ദരകാണ്ഡം (ത...

നിജതനയവചനമിതി കേട്ടു ദശാനനന്‍നില്‍ക്കും പ്രഹസ്തനോടോര്‍ത്തു ചൊല്ലീടിനാന്‍‘’ ഇവനിവിടെ വരുവതിനു കാരണമെന്തെന്നു-മെങ്ങുനിന്നത്ര വരുന്നതെന്നുള്ളതുംഉപവനവുമനിശമതു കാക്കുന്നവരെയു-മുക്കോടു മറ്റുള്ള നക്തഞ്ചരരെയുംത്വരിതമതിബലമൊടു തകര്‍ത്തു പൊടിച്ചതുംതൂമയോടാരുടെ ദൂതനെന്നുള്ളതുംഇവനൊടിനി വിരവിനൊടു ചോദിക്ക നീ ‘’യെന്നു-മിന്ദ്രാരി ചൊന്നതു കേട്ടു പ്രഹസ്തനുംപവനസുതനൊടു വിനയനയസഹിതമാദരാല്‍പപ്രച്ഛ ''നീയാരയച്ചു വന്നു കപേ!നൃപസദസി കഥയ മമ സത്യം മഹാമതേ!നിന്നെയയച്ചവിടുന്നുണ്ടു നിര്‍ണ്ണയംഭയമഖിലമകതളിരില്‍നിന്നു കളഞ്ഞാലുംബ്രഹ്മ...

സംഭവം

ജനമേജയന്‌റുപൻതന്നുടെ യാഗത്തിങ്കൽ മുനിനായകൻ വേദവ്യാസനുമെഴുന്നള്ളി അന്നേരം പൈതാമഹന്മാർഗുണം കേട്ടമൂലം വന്നവനപേക്ഷിച്ചു ഭാരതകഥ കേൾപ്പാൻ വൈശദ്യമോടുമിവൻതന്നെ നീ കേൾപ്പിക്കെന്നു വൈശമ്പയാനനോടു വേദവ്യാസനും ചൊന്നാൻ വൈശിഷ്ട്യമുള്ള മുനി വന്ദിച്ചു ന്‌റുപനോടു- സംശയം തീരുംവണ്ണം സംക്ഷേപിച്ചറിയിച്ചു വിസ്‌തരിച്ചരുളിച്ചെയ്തീടണമെന്നു ന്‌റുപൻ ചിത്തകൗതുകത്തോടു പിന്നെയും ചോദിച്ചപ്പോൾ സത്യജ്ഞാനാനന്തനന്ദാത്മകപരബ്രഹ്‌മ- തത്വജ്ഞനായ വൈശമ്പായനനരുൾചെയ്‌തു. ധാതാവിൻമകനായ ദക്ഷനുമകളരായ്‌ ചേതോഹാരിണികളായറുപതുണ്ടായതിൽ അദിതി പെറ്റ...

സുന്ദരകാണ്ഡം (ത...

അതിനുമിതു പൊഴുതിലൊരു കാരണമുണ്ടു കേ-ളദ്യ ഹിതം തവ വക്തുമുദ്യുക്തനായ്അകതളിരിലറിവു കുറയുന്നവര്‍ക്കേറ്റമു-ള്ളജ്ഞാനമൊക്കെ നീക്കേണം ബുധജനം.അതു ജഗതി കരുതു കരുണാത്മനാം ധര്‍മ്മമെ-ന്നാത്മാപദേശമജ്ഞാനിനാം മോക്ഷദം.മനസി കരുതുക ഭുവനഗതിയെ വഴിയേ ഭവാന്‍മഗ്നനായീടൊലാ മോഹമഹാം ബുധൌത്യജ മനസി ദശവദന! രാക്ഷസീംബുദ്ധിയെ-ദ്ദൈവീംഗതിയെസ്സമാശ്രയിച്ചീടു നീഅതു ജനനമരണഭയനാശിനി നിര്‍ണ്ണയ-മന്യമായുള്ളതു സംസാരകാരിണി.അമൃതഘന വിമലപരമാത്മ ബോധോചിതമത്യുത്തമാന്വയോല്‍ഭൂതനല്ലോ ഭവാന്‍ കളക തവ ഹൃദി സപദി തത്ത്വബോധേന നീകാമകോപദ്വേഷലോഭമോഹാദികള്‍കമലഭവസ...

വിദുരവാക്യം ...

എട്ടു വസ്‌തുക്കളേറ്റമുണ്ടേറ്റം പ്രമാദത്തെ- പ്പുഷ്‌ടമാക്കീടുവാനായ്‌ മർത്ത്യനു പൃത്ഥ്വീപതേ! തന്നുടെ സഖികളോടുളെളാരു സമാഗമം പിന്നെയൊട്ടതിയായിട്ടുളെളാരു ധനാഗമം ധന്യനാം തനയനാലുളെളാലു പരിഷ്വംഗം സന്നിപാതവും സുരതത്തിങ്കലൊരുപോലെ കാലാതിക്രമവിരഹേ നിജ പ്രിയാലാഭം മാലോകർ കൂടുന്നേരം തമ്മിലേ സമ്മാനവും തന്നുടെ ജാതിതന്നെക്കണ്ടുളള സന്നാമവും തന്നാൽ പണ്ടഭിപ്രേതമായതിനുടെ ലാഭം എന്നിവയെട്ടും സദസ്സമ്മോദം വളർത്തീടും മന്നവകുലമകുടത്തിൻ നായകക്കല്ലേ! ക്ഷേത്രജ്ഞൻതന്നാലധിഷ്‌ഠിതമായിരിക്കുമി- ക്ഷേത്രത്തെ നവദ്വാരം പഞ്ചസാക്...

സുന്ദരകാണ്ഡം- ല...

പരധനവുമമിതപരദാരങ്ങളും ബലാല്‍പാപി ദശാസ്യന്‍ പരിഗ്രഹിച്ചന്‍ തുലോംഅറികിലനുചിതമതു മദേന ചെയ്തീടായ്‌വി-നാരു, മതിന്റെ ഫല‍മിതു നിര്‍ണ്ണയം.മനുജതരുണിയെയൊരു മഹാപാപി കാമിച്ചുമറ്റുള്ളവര്‍ക്കുമാപത്തായിങ്ങനെ.സുകൃതദുരിതങ്ങളും കാര്യമകാര്യവുംസൂക്ഷിച്ചു ചെയ്തുകൊള്ളേണം ബുധ ജനംമദശരപരവശതയൊടു ചപലനായിവന്‍മാഹാത്മ്യമുള്ള പതിവ്രതമാരെയുംകരബലമൊടനുദിനമണഞ്ഞു പിടിച്ചതി-കാമി ചാരിത്രഭംഗം വരുത്തീടിനാന്‍.അവര്‍ മനസി മരുവിന തപോമയപാവക-നദ്യ രാജ്യേ പിടിപെട്ടിതു കേവലം’‘നിശി ചരികള്‍ ബഹുവിധമൊരോന്നേ പറകയുംനില്‍ക്കും നിലയിലേ വെന്തു മരിക്ക...

യുദ്ധകാണ്ഡം- രാ...

'' നന്നുനന്നെത്രയുമോര്‍ത്തോളമുള്ളിലി-തിന്നൊരു കാര്യവിചാരമുണ്ടായതും?ലോകങ്ങളെല്ലാം ജയിച്ച ഭവാനിന്നൊ-രാകുലമെന്തു ഭവിച്ചതു മാനസേമര്‍ത്ത്യനാം രാമങ്കല്‍നിന്നു ഭയം തവചിത്തേ ഭവിച്ചതുമെത്രയുമത്ഭുതം!വൃത്രാരിയെപ്പുരാ യുദ്ധേ ജയിച്ചുടന്‍ബദ്ധ്വാ വിനിക്ഷ്യപ്യ പത്തനേ സത്വരംവിശ്രുതയായൊരു കീര്‍ത്തി വളര്‍ത്തതുംപുത്രനാം മേഘനിനാദനതോര്‍ക്ക നീവിത്തേശനെപ്പുരാ യുദ്ധമദ്ധ്യേ ഭവാന്‍ജിത്വാ ജിതശ്രമം പോരും ദശാന്തരേപുഷ്പകമായ വിമാനം ഗ്രഹിച്ചതു-മത്ഭുതമെത്രയുമോര്‍ത്തുകണ്ടോളവുംകാലനെപ്പോരില്‍ ജയിച്ച ഭവാനുണ്ടോ?കാല ദണ്ഡത്താലൊരു ഭയമുണ...

യുദ്ധകാണ്ഡം- രാ...

അക്കഥനില്‍ക്ക, ദശരഥപുത്രരു-മര്‍ക്കാത്മജാദികളായ കപികളുംവാരാന്നിധിക്കു വടക്കേക്കര വന്നുവാരിധിപോലെ പരന്നോരനന്തരംശങ്കാവിഹീനം ജയിച്ചു ജഗത്ത്രയംലങ്കയില്‍ വാഴുന്ന ലങ്കേശ്വരന്‍ തദാമന്ത്രികള്‍തമ്മെ വരുത്തി വിരവോടുമന്ത്രനികേതനം പുക്കിരുന്നീടിനാന്‍ആദിതേയാസുരേന്ദ്രാദികള്‍ മരുതാതൊരു കര്‍മ്മങ്ങള്‍ മാരുതി ചെയ്തതുംചിന്തിച്ചു ചിന്തിച്ചു നാണിച്ചു രാവണന്‍മന്ത്രികളോടു കേള്‍പ്പിച്ചാനവസ്ഥകള്‍'' മാരുതി വന്നിവിടെച്ചെയ്ത കര്‍മ്മങ്ങ-ളാരുമറിയാതിരിക്കയുമില്ലല്ലോആര്‍ക്കും കടക്കരുതാതൊരു ലങ്കയി-ലുക്കോടു വന്നകം പുക്കോരു വാനരന്...

യുദ്ധകാണ്ഡം- യു...

അജ്ഞനാനന്ദനന്‍ വാക്കുകള്‍ കേട്ടഥസജ്ഞാതകൗതുകം സംഭാവ്യ സാദരംഅജ്ഞസാ സുഗ്രീവനോടരുള്‍ ചെയ്തിതു''ഇപ്പോള്‍ വിജയമുഹൂര്‍ത്തകാലം പട-യ്ക്കുല്‍ പന്നമോദം പുറപ്പെടുകേവരുംനക്ഷത്രമുത്രമതും വിജയപ്രദംരക്ഷോജനര്‍ക്ഷമാം മൂലം ഹതിപ്രദംദക്ഷിണനേത്ര സ്പുരണവുമുണ്ടു മേലക്ഷണമെല്ലാം നമുക്കു ജയപ്രദംസൈന്യമെല്ലാം പരിപാലിച്ചുകൊള്ളണംസൈന്യാധിപനായ നീലന്‍ മഹാബലന്‍മുമ്പും നടുഭാഗവുമിരുഭാഗവുംപിമ്പടയും പരിപാലിച്ചുകൊള്ളുവാന്‍വമ്പരാം വാനരന്മാരെ നിയോഗിക്കരംഭപ്രമാഥിപ്രമുഖരായുള്ളവര്‍.മുമ്പില്‍ ഞാന്‍ മാരുതികണ്ഠവുമേറി മല്‍-പിമ്പേ സുമിത്രാത്മജ...

തീർച്ചയായും വായിക്കുക