Home Authors Posts by എൽസ നീലിമ മാത്യു

എൽസ നീലിമ മാത്യു

എൽസ നീലിമ മാത്യു
1 POSTS 0 COMMENTS

തികച്ചും സാങ്കൽപ്പികം

ഇന്നുതന്നെ ഒരു കവിതയെഴുതണം. നീളമൊട്ടും കുറയാതെ, ഒരു നൂറ് അല്ലെങ്കിൽ, നൂറ്റിയമ്പത് താളുകൾ എഴുതി നിറക്കണം. അതിൽ ഒരു നായകൻ വേണം. അവന് ഒരു ശത്രുവെങ്കിലും വേണം. അവർ എപ്പോഴും കലഹിക്കണം. കലഹം മൂക്കുമ്പോൾ, ശത്രുക്കൾക്ക് തട്ടിക്കൊണ്ടുപോകാൻ ഭാര്യയോ മക്കളോ ശിഷ്യരോ വേണം. അതിന്റെ പേരിൽ അവർ കലഹം തുടരണം. വാളുകൾ തമ്മിലിടയണം; കളത്തിലിറങ്ങിയവർ മരിച്ചുവീഴണം. പരിചകൾ തട്ടിത്തെറിപ്പിക്കണം; കണ്ടുനിന്നവരുടെ ചോര പൊടിയണം. ശത്രുവിനെ നിരായുധനാക്കണം. കയ്യിലൊരു കമ്പോ നെഞ്ചിലൊരു കവചമോ ഇല്ലാതെ നിലത്തുവീണുകിടക്കുന്ന ശത്രുവിന്റെ നെഞ്ചിൽത്തന്നെ കയറിയിരിക്കണം നായകൻ. അടിയറവുചൊല്ലി കരുണ യാചിക്കുന്ന കണ്ണുകളിലൊന്ന് നോക്കുക കൂടി ചെയ്യാതെ കൃത്യമായി ഹൃദയത്തിലേക്കുതന്നെ വാൾമുന കുത്തിയിറക്കുകയും വേണം. അപ്പോൾ പതഞ്ഞൊഴുകുന്ന രക്തം കണ്ട് ചുറ്റുമുള്ളവർ ആരവം മുഴക്കണം. പിന്നെ എല്ലാവരും...

തീർച്ചയായും വായിക്കുക