Home Authors Posts by പുഴ എഡിറ്റർ

പുഴ എഡിറ്റർ

Avatar
119 POSTS 0 COMMENTS

കലാം.. അണയാത്ത അഗ്നി

കാലം കരുതിവയ്ക്കുന്ന ചില സ്വപ്നങ്ങളുണ്ട്. അവ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് ചരിത്രമാകുന്നു. അത്തരമൊരു ചരിത്രമാണ് ഡോ. എ.പി.ജെ അബ്ദുള്‍ കലാം. ഒരു മനുഷ്യന്‍ നടന്നു തീര്‍ത്ത വഴികളെല്ലാം മായ്ച്ചുകളയാനാകാത്ത അടയാളങ്ങളായി തീരുന്നത് അപൂര്‍വമാണ്. കലാം നടന്നുതീര്‍ത്ത വഴികളും ഒരിക്കലും മായ്ച്ചുകളയാനാകാതെ തെളിഞ്ഞു തന്നെ നില്‍ക്കുമെന്നത് യാഥാര്‍ത്ഥ്യം. എ.പി.ജെ. അബ്ദുള്‍കലാം ഇന്ത്യയെന്ന രാഷ്ട്രത്തിന് എന്തായിരുന്നു. പ്രശസ്തനായ ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, വേറിട്ട വഴിയിലൂടെ സഞ്ചരിച്ച രാഷ്ട്രപതി എന്നിങ്ങനെ പല രീതിയിലും നമുക്ക്...

രാഷ്ട്രീയത്തിലെ നന്മമുഖം

രാഷ്ട്രീയം അതിന്റെ സാമാന്യമായ ഗുണങ്ങള്‍ പലപ്പോഴും ചില വ്യക്തികളിലൂടെയാണ് വെളിവാക്കുന്നത്. അത്യപൂര്‍വമായി തിരിച്ചറിയപ്പെടുന്ന അത്തരം വ്യക്തികളിലൂടെ രാഷ്ട്രീയത്തിന്റെ മേന്മ നാം മനസിലാക്കുന്നു. കേരളത്തിലും അത്തരത്തില്‍ എണ്ണിയെടുക്കാവുന്ന വ്യക്തികളുണ്ട. അവരില്‍ ഒരാളാണ് ജി. കാര്‍ത്തികേയന്‍. ആരോഗ്യകരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അലര്‍ച്ചകള്‍ ആവശ്യമില്ലെന്ന് നമ്മെ പഠിപ്പിച്ച നേതാവാണ് കാര്‍ത്തികേയന്‍. തികച്ചും ശാന്തശീലനെങ്കിലും സംഘടനാപ്രവര്‍ത്തനത്തിന്റെ അലകും പിടിയും വളരെ സ്പഷ്ടമായി തന്നെ മനസിലാക്കിയ നേതാവായിരുന്നു അദ്ദേഹം. ഒരു സ്ഥാനമാനങ്ങളും അദ്ദേഹത്തെ...

ക്രിസ്മസ് പുതുവത്സര ആശംസകള്‍

വിചിത്രവും അസംഭവ്യമുമെന്നു കരുതുന്ന ചിന്തകളാണ് പലപ്പോഴും ലോകത്തെ മാറ്റി മറിക്കുന്നത്. അത്തരം ചിന്തകളുമായി ജീവിക്കുകയും അവ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരെ ലോകം പലപ്പോഴും ഭ്രാന്തരെന്നു വിളിച്ചു. അവര്‍ അവരുടെ ജീവിത കാലത്ത് ദയനീയമായി ഒറ്റപ്പെടുകയും അതിക്രൂരമായി പീഡിതരാകുകയും ചെയ്തു. പക്ഷെ കാലം അതിന്റെ തന്നെ തിരിച്ചറിവുകളിലൂടെ അവര്‍ വെളിപ്പെടുത്തിയതും ചിന്തിച്ചതുമായ കാര്യങ്ങള്‍ അത്യുദാത്തമെന്ന് സ്ഥിരീകരിച്ചു. യേശുവും നബിയും ബുദ്ധനും മാര്‍ക്‌സുമൊക്കെ അത്തരം തിരിച്ചറിവുകളിലൂടെയാണ് ഇന്നും ജീവിക്കുന്നത്....

മാനവികത നെഞ്ചിലേറ്റിയ കര്‍മയോഗി

നീതിയും നിയമവും തമ്മിലുള്ള സമാന്തര സഞ്ചാരത്തിന്റെ അളവും ആഴവും അറിയാനാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ എന്നും ശ്രമിച്ചത്. നീതിബോധമില്ലാത്ത ഇടങ്ങളില്‍ നിയമത്തിന്റെ കരുത്തുമായി മാനവികത തേടുകയായിരുന്നു അദ്ദേഹം. നിയമജ്ഞന്‍ എന്നതിലുപരി ലോകത്തിന്റെ വേദനകള്‍ക്ക് മറുമരുന്നു തേടാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് അതിനാലാണ്. രാഷ്ട്രീയക്കാരനാകാന്‍ ആഗ്രഹിച്ചില്ലെങ്കിലും രാഷ്ട്രീയത്തിന്റെ വഴി അദ്ദേഹം ആദ്യം തെരഞ്ഞെടുത്തത് അതുകൊണ്ടു തന്നെയാണ്. വിചിത്രമെന്നു തോന്നാം ഒരുപക്ഷെ അടുത്ത തലമുറയ്ക്ക് അദ്ദേഹത്തിന്റെ ജീവിതം. വേറിട്ട വഴികളിലൂടെയാണ്...

അവിശ്വസനീയ വിജയം

ഒരു രാജ്യം ആത്മാഭിമാനത്തോടെ ഒന്നായി നില്‍ക്കാന്‍ എല്ലാ സമയത്തും കഴിഞ്ഞെന്നു വരില്ല. ചില നേട്ടങ്ങള്‍.. ചില വിജയങ്ങള്‍.. ചില മാറ്റങ്ങള്‍.. ഇത്തരം സന്ദര്‍ഭങ്ങളിലാകും ഒരു രാജ്യത്തിന്റെ ജനങ്ങളുടെ ആവേശം പരകോടിയിലെത്തുക. ഇന്ത്യയും അത്തരം സന്ദര്‍ഭങ്ങളിലൂടെ പലകുറി കടന്നു പോയിട്ടുണ്ട്. അത്തരം അപൂര്‍വമായ ഒരു സന്ദര്‍ഭമായിരുന്നു 2014 സെപ്തംബര്‍ 24ന് രാജ്യം ദര്‍ശിച്ചത്. ബഹിരാകാശ ഗവേഷണ രംഗത്ത് വലിയൊരു കുതിച്ചു ചാട്ടമാണ് ഇന്ത്യ ഈ ദിനം കാഴ്ചവച്ചത്. പത്ത്...

ഒരു ഓണക്കാലം കൂടി

മലയാളികള്‍ക്ക് ഓണം ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഏത് ആകുലതകളും മറന്ന് മലയാളി എല്ലാ ഓണക്കാലവും ആഘോഷ ദിനങ്ങളാക്കുന്നു. അല്ലെങ്കില്‍ അങ്ങനെ കരുതാനെങ്കിലും ശ്രമിക്കുന്നു. പഴയ മാവേലിക്കാലത്തിന്റെ സ്മരണകളില്‍ മലയാളി തന്റെ നല്ല മനസിനെ തിരിച്ചു പിടിക്കാനും നിലനിര്‍ത്താനും പരിശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളാണ് മലയാളിയുടെ നന്മയായി എന്നും കരുതുന്നത്. മാവേലിക്കാലം ഒരു പക്ഷെ ഒരു സങ്കല്‍പമാകാം. യാഥാര്‍ഥ്യമാകാം. എങ്ങനെയൊക്കെ ആയാലും അത്തരമൊരു കാലം തിരിച്ചുവരും എന്നു കരുതുക...

ലോകം കാല്‍പന്തിലേക്ക്…

ലോകം വീണ്ടും കാല്‍പന്തുകളിയുടെ വിസ്മയങ്ങളിലേക്കൊതുങ്ങുന്നു. എത്ര ആവര്‍ത്തിച്ചാലും വിരസമാകാത്ത ഒരു സുന്ദര സ്വപ്‌നം പോലെ ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം ഇക്കളിയെ സ്‌നേഹിക്കുന്ന ഏതൊരുവന്റെയും ആവേശമാണ്. ജൂലൈ 13ന് ബ്രസീലിലെ മാരക്കാന സ്‌റ്റേഡിയത്തില്‍ കപ്പുയര്‍ത്താനായുള്ള ഏറ്റുമുട്ടല്‍ അവസാനിക്കും വരെ ആവേശത്തിളപ്പില്‍ തന്നെയാകും ലോകം. മറ്റേതു കളിക്കും എത്തിപ്പിടിക്കാനാവാത്ത ഉയരത്തിലാണ് ഫുട്‌ബോള്‍ എന്നതു തന്നെയാണ് ഇതിന്റെ മഹത്വം. ഓരോ ലോകകപ്പും ഓരോ വിസ്മയങ്ങള്‍ സൃഷ്ടിക്കുക തന്നെ ചെയ്തിട്ടുണ്ട്. ഒരു...

പുതിയ ഇന്ത്യ, പുതിയ തുടക്കം

ഇന്ത്യ പുതിയൊരു തുടക്കത്തിലാണ്. രാഷ്ട്രീയമായി വലിയൊരു മാറ്റം രാജ്യത്ത് ഉണ്ടായിക്കഴിഞ്ഞു. ജനാധിപത്യ രീതിയില്‍ ഇതത്ര അസാധാരണമല്ല. മാറ്റങ്ങള്‍ ഉണ്ടാകുക ജനാധിപത്യത്തിന്റെ ഗുണമേന്മയായി കരുതുകയുമാകാം. എങ്കിലും നരേന്ദ്രമോഡി നേതൃത്വം നല്‍കിയ ബിജെപിയുടെ തെരഞ്ഞെടുപ്പ് യുദ്ധം ഏതാണ്ട് പൂര്‍ണമായി വിജയിച്ചത് ചര്‍ച്ച ചെയ്യേണ്ട ഒന്നായി മാറിക്കഴിഞ്ഞു. കേവല രാഷ്ട്രീയത്തിന് അപ്പുറത്താണ് മോഡിയുടെ വിജയ മന്ത്രം രാഷ്ട്രം ഏറ്റെടുത്തത് എന്ന കാരണം കൊണ്ടുതന്നെ ചര്‍ച്ച ചെയ്യുക തന്നെവേണം. ഒരു മാറ്റമുണ്ടാകുമ്പോള്‍ ചിലവ...

വരയുടെ തമ്പുരാന് വിട

എം.വി. ദേവനെ ചിത്രകാരനോ ശില്‍പിയോ മാത്രമായി വിശേഷിപ്പിക്കുന്നത് തികച്ചും അസംബന്ധമാണ്. എഴുത്തിന്റെ വഴികളിലൂടെയും പ്രതികരണങ്ങളിലെ കരുത്തിലൂടെയും മലയാളി ദേവന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞതാണ്. അതിനാല്‍ നമുക്ക് നഷ്ടമായത് ഒരു കലാകാരനെ മാത്രമല്ല, മലയാളിയുടെ പ്രതികരിക്കുന്ന മുഖം കൂടിയാണ്. പുഴ ഡോട്ട് കോമുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ദേവന്‍. പുഴയുടെ പല ചടങ്ങുകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ഏറെ ആഹ്ലാദകരമായിരുന്നു. ദേവന്റെ വിയോഗത്തില്‍ പുഴ ഡോട്ട് കോം പ്രവര്‍ത്തകര്‍...

വിഷുവും ഈസ്റ്ററും നന്മ കൊണ്ടുവരട്ടെ…

ഒരു തെരഞ്ഞെടുപ്പു ചൂടിന്റെ ലഹരിക്കിടെയാണ് ഇത്തവണ വിഷും ഈസ്റ്ററും എത്തുന്നത്. വേനല്‍ച്ചൂടിന്റെ തീഷ്ണതയ്ക്ക് ഇടയ്ക്കു പെയ്ത മഴ ആശ്വാസമായി. നാട്ടുപറമ്പുകളിലും വീട്ടുമുറ്റങ്ങളിലും കണിക്കൊന്നയും മാമ്പഴക്കാലവും പൂത്തുനില്‍ക്കുന്നു. വിശ്വാസ നൊയമ്പിന്റെ ആത്മസംതൃപ്തിയിലാണ് ക്രിസ്തീയ സമൂഹം. കലണ്ടറിലെ തുടര്‍ച്ചയായ അവധിച്ചുവപ്പില്‍ കുടുംബങ്ങളുടെ യാത്രാക്കാലവുമാകുന്നു ഈ മേടപ്പുലരികള്‍. വിഷുവും ഈസ്റ്ററും നന്മയുടെയും ഉയര്‍പ്പിന്റെയും അടയാളങ്ങളാണ്. നമുക്കാകട്ടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന രണ്ട് കാര്യങ്ങളാണിവ. ഇവയെ തിരിച്ചുപിടിക്കുക എന്നതു തന്നെയാണ് വിഷുക്കാലവും ഈസ്റ്ററും നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും....

തീർച്ചയായും വായിക്കുക