Home Authors Posts by പുഴ എഡിറ്റർ

പുഴ എഡിറ്റർ

Avatar
120 POSTS 0 COMMENTS

ഭരണഘടന നൽകുന്ന ആനുകൂല്യം ദുരുപയോഗപ്പെടുത്തുന്ന ഒരു...

ഇൻഡ്യ ഒരു പരമാധികാര സ്വതന്ത്ര റിപ്പബ്ലിക്കായിട്ട്‌ ഇന്നേയ്‌ക്ക്‌ 52 വർഷം കഴിഞ്ഞു. ഇൻഡ്യ സ്വാതന്ത്ര്യം പ്രാപിക്കുമ്പോൾ ഇവിടുണ്ടായിരുന്ന 40 കോടി ജനങ്ങളുടെയും അവസ്ഥ- സാമ്പത്തികം, വിദ്യാഭ്യാസം, ജോലി, വരുമാനം തുടങ്ങി എല്ലാ മേഖലകളിലും വ്യത്യസ്തമായിരുന്നു. അങ്ങ്‌ വടക്ക്‌ ജമ്മുകാശ്‌മീർ മുതൽ തെക്ക്‌ കേരളം, തമിഴ്‌നാട്‌ വരെ എല്ലാ തലങ്ങളിലും വ്യത്യസ്ഥമായ സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ ഒരു കാലാവസ്ഥയായിരുന്നു. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഉയർന്ന ഉദ്യോഗങ്ങളധികവും വഹിച്ചിരുന്നത്‌ സവർണ്ണ സമുദായത്തിൽ പെട്ടവ...

ഇൻഡ്യൻ ജനാധിപത്യത്തിനേറ്റ മുറിവ്‌

ലോകത്തെ ഏറ്റവും മഹത്തായ ജനാധിപത്യരാഷ്‌ട്രം ഇൻഡ്യയാണെന്ന്‌ നമ്മളെവിടെയും ഉദ്‌ഘോഷിച്ചിരുന്നു. നമ്മൾ മാത്രമല്ല, വിദേശ ഭരണാധികാരികളും രാഷ്‌ട്രത്തലവന്മാരും നയതന്ത്രപ്രതിനിധികളും ഏവരും പറഞ്ഞിരുന്നത്‌ ഇൻഡ്യയെ കഴിഞ്ഞേയുളളു മറ്റേതൊരു രാജ്യത്തും ജനാധിപത്യവ്യവസ്ഥിതി എന്നാണ്‌. ഇതൊക്കെ മറ്റുളളവർ പറയുമ്പോൾ രാജ്യസ്‌നേഹിയായ ഓരോ ഭാരതീയനും രോമാഞ്ചമണിയുമായിരുന്നു. പക്ഷേ, ഈ ജനാധിപത്യ രാഷ്‌ട്രത്തിനാണ്‌ 2008 ജൂലായ്‌ 22-​‍ാം തീയതി പാർലമെന്റ്‌ മന്ദിരത്തിനകത്ത്‌ വച്ച്‌ തീരാകളങ്കം വന്ന്‌ പെട്ടത്‌. ഇൻഡ്യ ആണവോർജ്ജ ഏജൻസിയ...

യാതൊരു നീതീകരണവുമില്ലാത്ത പ്രക്ഷോഭം

“ഒരു ദേവാലയം കത്തിനശിച്ചാൽ നാട്ടിൽ അത്രയും അന്ധവിശ്വാസം കുറയും” സ്വാതന്ത്ര്യലബ്‌ധിക്കുശേഷം തിരുവിതാംകൂർ സംസ്ഥാനത്ത്‌ മുഖ്യമന്ത്രിയായിരുന്ന ഒരാളുടെ വാക്കുകളാണ്‌ മുകളിലുദ്ധരിച്ചത്‌. അദ്ദേഹം കറതീർന്ന ഒരു കോൺഗ്രസുകാരനായിരുന്നു. ശബരിമല സന്നിധാനത്തിൽ തീയുണ്ടായപ്പോഴാണ്‌ ഈ പ്രതികരണം ഉണ്ടായത്‌. ഇതുകൊണ്ട്‌ നാട്ടിലെ ഒരു ക്ഷേത്രമെങ്കിലും അടിച്ച്‌ തകർക്കപ്പെടുകയോ ഉന്മൂലനം ചെയ്യപ്പെടുകയോ ഉണ്ടായില്ല. ഈ മുഖ്യമന്ത്രിക്ക്‌ അധികനാൾ കഴിയുന്നതിന്‌ മുന്നേതന്നെ മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നു. അങ്ങനെ ഒഴിയേണ്ടിവന്ന...

ഇങ്ങനെയൊരു മന്ത്രിസഭ എന്തിന്‌ ?

കേരളം ഏറെ പ്രത്യാശയോടെ നോക്കിക്കണ്ട ഭക്ഷ്യസുരക്ഷാ പദ്ധതിക്ക്‌ അംഗീകാരം നല്‌കുവാൻ ചേർന്ന മന്ത്രിസഭായോഗം സി.പി.എം - സി.പി.ഐ മന്ത്രിമാർ ചേരിതിരിഞ്ഞ്‌ തർക്കിച്ചതിനെ തുടർന്ന്‌ തീരുമാനമൊന്നും എടുക്കാനാകാതെ പിരിഞ്ഞത്‌ ഏറെ ആശങ്കയുണർത്തുന്ന സംഭവമായി. ധനമന്ത്രി ഡോ. തോമസ്‌ ഐസക്കിന്റേയും ഭക്ഷ്യമന്ത്രി സി. ദിവാകരന്റേയും നേതൃത്വത്തിൽ ഒരു ഘടകകക്ഷി മന്ത്രിമാർ ശക്തമായി തർക്കിച്ചത്‌ കേരളത്തിന്റെ കാർഷികരംഗം എങ്ങനെ മെച്ചപ്പെടുത്താം എന്ന അടിസ്ഥാന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനായിരുന്നില്ല. മറിച്ച്‌ ഓരോ വകുപ്പുകളുടേ...

ഭാരതം സ്വതന്ത്രമാണ്‌; എത്രത്തോളം

ഇൻഡ്യ സ്വതന്ത്രമായിട്ട്‌ ഇപ്പോൾ 61 വർഷം തികഞ്ഞിരിക്കുന്നു. എന്നെന്നും അഭിമാനിക്കാവുന്ന നേട്ടങ്ങൾ ഇക്കാലം കൊണ്ട്‌ നമ്മൾ കൈവരിച്ച്‌ കഴിഞ്ഞു. വിദ്യാഭ്യാസം, ആതുരരംഗം, കൃഷി, വ്യവസായം, ജലസേചനം, ഗതാഗതം, സയൻസ്‌, ഗവേഷണം തുടങ്ങി എല്ലാ മേഖലകളിലും കൈവരിച്ച നേട്ടങ്ങൾ വിലയിരുത്താൻ, അന്നേദിവസം സ്വതന്ത്രമായ പാക്കിസ്ഥാനുമായി താരതമ്യം ചെയ്‌താൽ മാത്രം മതി, വ്യത്യാസം മനസ്സിലാക്കാനാവും. അണുബോംബ്‌ കൈവശമുളള രാഷ്‌ട്രങ്ങളുടെ പട്ടികയിലും ഭാരതമുണ്ട്‌. ചന്ദ്രയാന യാത്രക്കുളള തയ്യാറെടുപ്പിലാണ്‌ ഭാരതമെന്നതും ഏറെ അഭിമാനം പകരു...

ചിരിയുടെ പിതാമഹൻ അരങ്ങൊഴിഞ്ഞു

അക്ഷരങ്ങളിൽ ചിരിയുടെ ആത്മാവിനെ തന്നെ നിക്ഷേപിച്ചാണ്‌ വി.കെ.എൻ എഴുതുക. അതുകൊണ്ട്‌ തന്നെയായിരിക്കണം വി.കെ.എൻ കൃതികൾ ഓരോ തവണയും വായിക്കുമ്പോഴും ചിരിയുടെ ആഴവും പരപ്പും വീണ്ടും വീണ്ടുമേറുന്നത്‌. പുറംകാഴ്‌ച്ച ചിരികൾക്കുപരി ഈ തിരുവില്വാമലക്കാരൻ സൃഷ്‌ടിച്ചത്‌ ജീവന്റെ തുടിപ്പുളള, കനമുളള ഹാസ്യമായിരുന്നു. ഒപ്പം ഈ ചിരിയുടെ പൂരത്തിലൂടെ, വാചകങ്ങളുടെ പുതിയ രചനാനിയമങ്ങളിലൂടെ വി.കെ.എൻ മലയാളത്തിന്റെ ഗൗരവകഥാകൃത്തായി. കാരണം ചിരിയുടെ യവനികയ്‌ക്കപ്പുറത്ത്‌ വേദനയുടെ ലോകത്തോട്‌ പ്രതികരിച്ച, തന്നെ അസ്വസ്ഥമാക്കിയ ലോകരീ...

ജലം ആർക്ക്‌ സ്വന്തം….?

വീണ്ടുമൊരു സ്വാതന്ത്ര്യസമരത്തിന്റെ അലകളുയർത്തിയാണ്‌ പ്ലാച്ചിമടയിൽ ലോകജലസമ്മേളനത്തിന്‌ തുടക്കം കുറിച്ചത്‌. സ്വാതന്ത്ര്യസമരകാലത്ത്‌ അധിനിവേശശക്തിയായ ബ്രിട്ടീഷുകാരോട്‌ ‘ക്വിറ്റ്‌ ഇന്ത്യാ’ എന്ന്‌ മഹാത്‌മാഗാന്ധി പറഞ്ഞതുപോലെ നവഅധിനിവേശശക്തികളായ കൊക്കക്കോളയോടും പെപ്സിക്കോളയോടും ഇന്ത്യവിടണമെന്ന മുദ്രാവാക്യം നാം ഉയർത്തണമെന്നാവശ്യപ്പെട്ടാണ്‌ ഫ്രാൻസിലെ കർഷകനേതാവും പരിസ്ഥിതി പ്രവർത്തകനുമായ ഹോസെബുവെ പ്ലാച്ചിമടയിൽ ലോകജല സമ്മേളനം ഉദ്‌ഘാടനം ചെയ്തത്‌. സമരങ്ങളെയും പ്രത്യാശകളെയുമാണ്‌ ആഗോളവത്‌ക്കരിക്കേണ്ടത്‌ എന്ന ബ...

ഭീകരപ്രവർത്തന നിരോധനബിൽ നിലവിൽ വരുമ്പോൾ…..

കഴിഞ്ഞ രണ്ടു ദശാബ്‌ദങ്ങളായി ഇന്ത്യ തീവ്രവാദത്തിന്റെ ഭീകരത അനുഭവിക്കുകയാണെന്നും ഇതിനെ നേരിടാൻ ശക്തമായ നിയമം ആവശ്യമാണെന്നും, ഭീകര പ്രവർത്തന നിരോധനബിൽ പാർലമെന്റിന്റെ സംയുക്തസമ്മേളനത്തിൽ അവതരിപ്പിച്ചുകൊണ്ട്‌ ആഭ്യന്തരമന്ത്രി എൽ.കെ.അദ്വാനി അഭിപ്രായപ്പെട്ടു. ഈ സമ്മേളനത്തിൽ 296-നെതിരെ 425 വോട്ടുകൾക്കാണ്‌ ബിൽ പാസ്സായത്‌. അദ്വാനി നടത്തിയ അഭിപ്രായപ്രകടനം സത്യമായ ഒന്നാണ്‌. ഇന്ത്യ ഏറെ വർഷങ്ങളായി ഭീകരപ്രവർത്തനങ്ങളുടെ ഫലമായി നീറുകയാണ്‌. ഒരു ഭരണകൂടം അതിന്റെ രാജ്യത്തിനെതിരെയുളള പ്രവർത്തനങ്ങളെ നേരിടാൻ ഏതു മാർഗ...

അയോധ്യ വീണ്ടുമെരിയുന്നു

രാമജന്മഭൂമി പ്രശ്‌നം വീണ്ടും വിവാദങ്ങളുടെ പുകച്ചുരുളിലാണ്‌. മാർച്ച്‌ 15ന്‌ രാമക്ഷേത്രനിർമ്മിതിക്കാവശ്യമായ ശിലകൾ അയോധ്യയിലെ തർക്കഭൂമിയിലെത്തിക്കുമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ പ്രഖ്യാപനം വീണ്ടും ഇന്ത്യയെ വർഗ്ഗീയ ചേരിതിരിവിന്റെ രൂക്ഷതയിലെത്തിക്കുമെന്നുറപ്പാണ്‌. അയോധ്യപ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന്‌ സ്വയം സമ്മതിച്ച്‌ പ്രധാനമന്ത്രി വാജ്‌പേയ്‌ തന്റെ നിസ്സഹായവസ്ഥ വെളിവാക്കുന്നു. രണ്ട്‌ സമുദായങ്ങൾക്കും സ്വീകാര്യമായ ഒരു ഒത്തുതീർപ്പിന്‌ പരമാവധി ശ്രമിച്ചുവെന്നും, എന്നാൽ ഇരുപക്ഷവും കർശന നിലപ...

അയ്യങ്കാളിപ്പട ഉണരുമ്പോൾ….

ഇങ്ങിനെ സംഭവിക്കുന്നത്‌ ഏറെ ഖേദകരമാണ്‌. നിലവിൽ ഒരു ഭരണകൂടവും, അംഗീകരിക്കപ്പെട്ട ഒരു ജുഡീഷ്യറിയും ഉളളപ്പോൾ സമാന്തരമായി ഭരണം നടത്തുകയും തർക്കങ്ങളിൽ ഏകപക്ഷീയമായ തീർപ്പുകൽപ്പിക്കുകയും ചെയ്യുന്നത്‌ ഒരു ജനാധിപത്യരാഷ്‌ട്രത്തിന്റെ ക്ഷേമസ്വഭാവത്തിന്‌ നന്നല്ല. ഒരുകൂട്ടം ആളുകൾ തങ്ങൾക്ക്‌ ശരിയെന്നു തോന്നുന്ന കാര്യങ്ങൾ സമൂഹത്തിൽ അടിച്ചേൽപ്പിക്കുമ്പോൾ, പൊതുവെ അത്‌ നീതികരിക്കാവുന്നതാണെങ്കിൽകൂടി, അത്‌ നമ്മുടെ നിയമസംഹിതയുടെയും ഭരണഘടനയുടെയും സ്വഭാവങ്ങളെ ധിക്കരിക്കുന്നവയാണെങ്കിൽ അത്‌ അംഗീകരിക്കുക എന്നത്‌ ആശാസ്യകര...

തീർച്ചയായും വായിക്കുക