Authors Posts by പുഴ എഡിറ്റർ

പുഴ എഡിറ്റർ

116 POSTS 0 COMMENTS

ധീരമായ നടപടി

ഈ മാസം ആദ്യവാരവസാനത്തോടൂകൂടിയാണ് അര്‍ദ്ധരാത്രിയോടടുത്ത നേരത്ത് പ്രധാനമന്ത്രി രാജ്യത്തെ കറന്‍സി 1000,500 രൂപാ നോട്ട് അസാധുവായി പ്രാഖ്യാപിച്ചത്. പഴയ നോട്ടുകള്‍ മാറാന്‍ ഒരാഴ്ച വരെ കൊടുത്ത സാവകാശം പിന്നീട് ഡിസംബര്‍‍ 30 വരെ നീട്ടിയിരിക്കുന്നു. പഴയ നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് രാജ്യത്തെ ഏത് ബാങ്കിലും മാറാമെന്നതിനു പുറമേ ഇലക്ട്രിസിറ്റി, ആശുപത്രികള്‍, വാട്ടര്‍ അതോറിറ്റി, പെട്രോള്‍ പമ്പുകള്‍ ഇവിടെയൊക്കെ മാറാമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും മിക്ക ആശുപത്രികളിലും പെട്രോള്‍ പമ്പുകളിലും അവ നിരോധിക്കുകയാണുണ്ടായത്. പച്ചക്കറി,...

തെരുവ് നായശല്യം വീണ്ടും

കുറെനാളായി വാര്‍ത്താപ്രാധാന്യമില്ലാതെപോയ കേരളത്തിലെ തെരുവ് നായശല്യം വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നു. ഇത്തവണ തിരുവനന്തപുരത്തെ ഫിഷര്‍മെന്‍ കോളനിയിലെ ഒരു വീട്ടമ്മയുടെ മരണത്തില്‍ കലാശിച്ചതോടെയാണ് ജനങ്ങള്‍ ബഹളം വെച്ച് തുടങ്ങിയത്. അതോടെ കേരളമൊട്ടാ തെരുവ് നായകളുടെ ശല്യത്തെപ്പറ്റിയുള്ള വാര്‍ത്തകളാണ് പത്രങ്ങളിലായാലും ദൃശ്യമാധ്യമങ്ങളിലായാലും കാണുന്നത്. ഏതായാലും വിമര്‍ശനങ്ങള്‍ക്കും ബഹളങ്ങള്‍ക്കും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ വകുപ്പിന്റേതായി വന്ന ഓര്‍ഡര്‍ പ്രകാരം ശല്യം ചെയ്യുന്ന തെരുവ് നായ്ക്കളെ...

മഹാകവിക്ക് ആദരപൂര്‍വ്വം പ്രണാമം

മലയാളകവിതകളിലും ഗാനങ്ങളിലും വിപ്ലവത്തിന്റെ ശബ്ദം കേള്പ്പിച്ച ത്രിമൂര്ത്തികള് പി. ഭാസ്ക്കരന് , വയലാര്, ഓ എന് വി.വയലാറും ഭാസ്ക്കരനും നേരത്തെ നമ്മോട് യാത്രപറഞ്ഞു. ഇപ്പോഴിതാ ഓ എന് വിയും. ആദ്യകാലത്ത് ചങ്ങമ്പുഴയുടെ സ്വാധീനം പ്രകടമായിരുന്നു അദ്ദേഹത്തിന്റെ രചനകളില്. പക്ഷെ അങ്ങനെ പോകുന്നത് തന്റെ സര്ഗ്ഗാത്മകതയ്ക്കു കോട്ടം തട്ടുമെന്നു കാണേണ്ടി വന്നപ്പോള് സ്വന്തമായൊരു പാത കണ്ടെത്തി അതിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള യാത്ര. അതുകൊണ്ടായിരുന്നു കവിതകളിലായാലും നാടക സിനിമാ ഗാനങ്ങളിലായാലും...

നമ്മുടെ പ്രപഞ്ച ചിത്രം – (ഭാഗം 2)

1514-ല്‍ പോളിഷ് പാതിരിയായിരുന്ന നിക്കോളാസ് കോര്‍പ്പര്‍ നിക്കസ് കുറെക്കൂടി ലളിതമായ ഒരു മാതൃകയുമായി മുന്നോട്ടു വന്നു. (പള്ളിയെ ഭയന്ന് അദ്ദേഹം തന്റെ മാതൃക ആദ്യം രഹസ്യമായി വിതരണം ചെയ്യുകയാണുണ്ടായത്) സൂര്യന്‍ സ്ഥിരമായി നില്‍ക്കുന്നുവെന്നും ഭൂമിയും മറ്റു ഗ്രഹങ്ങളും സൂര്യനു ചുറ്റും കറങ്ങുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. ഏകദേശം ഒരു നൂറ്റാണ്ടിനുശേഷമാണ് ഈ ആശയം ഗൗരവമായി എടുക്കപ്പെടുന്നത്. രണ്ടു ജ്യോതി ശാസ്ത്രഞന്‍മാര്‍ - ജര്‍മ്മന്‍കാരനായ ജോഹനാസ് കെപ്ലറും ഇറ്റലിക്കാരനായ ഗലീലിയൊ ഗലീലിയും...

നമ്മുടെ പ്രപഞ്ച ചിത്രം – (ഭാഗം 1)

ഒരിക്കല്‍ ജ്യോതിശാസ്ത്രത്തെക്കുറിച്ച് ഒരു പ്രശസ്ത ശാസ്ത്രജ്ഞന്‍ ( ചിലര്‍ പറയുന്നു ബര്‍ട്രാന്‍ഡ് റസ്സലാണെന്ന്) ഒരു പ്രഭാഷണം നടത്തി. ഈ പ്രഭാഷണത്തില്‍ അദ്ദേഹം ഭൂമി എങ്ങെനെ സൂര്യനു ചുറ്റും കറങ്ങുന്നുവെന്നും തിരിച്ച് സൂര്യന്‍ ഗാലക്സി എന്നു വിളിക്കുന്ന അതിബൃഹത്തായ നക്ഷത്രസമൂഹങ്ങളുടെ കേന്ദ്രത്തിനു ചുറ്റും എങ്ങനെ കറങ്ങുന്നുവെന്നും വിശദീകരിക്കുകയുണ്ടായി. പ്രഭാഷണത്തിന്റെ അവസാനത്തില്‍ ഹാളിന്റെ പിറകുവശത്തില്‍ നിന്നും വയസ്സായ ഒരു സ്ത്രീ എഴുന്നേറ്റു നിന്നു പറഞ്ഞു. ‘’ നിങ്ങള്‍ ഞങ്ങളോടു പറഞ്ഞതു മുഴുവന്‍ ശുദ്ധവിഢിത്തമാണ്....

ഓണൊരുക്കം

തുമ്പിയും മക്കളും തമ്പുരു മീട്ടുന്നു തമ്പുരാനേ വരവേൽക്കാൻ തുമ്പയുംതുമ്പിതുള്ളീടുന്നുനാണത്താൽ തുമ്പിക്കിടാത്തിയെ കണ്ട നേരം തെച്ചിയും പിച്ചിയും അച്ചാലുമിച്ചാലും അക്ഷമയോടു ലാത്തുന്നു. വാലിട്ടെഴുതിയശംഖുപുഷ്പത്തിന്റെ അക്ഷിയിൽലാസ്യംവിരിഞ്ഞു നിൽപ്പൂ പച്ചച്ച പാടത്ത് പച്ച പനന്തത്ത തിരുവോണപാട്ടൊന്നുമൂളിടുമ്പോൾ പൊന്നിൻ കതിർക്കുല കാറ്റിന്റെ കൈകളിൽ താളത്തിലാലോലമാടിടുന്നു ഗാഢമായ് ചുംബിച്ചു നിൽക്കുന്നു കാക്കപ്പൂ ഗൂഢമൊരുകുഞ്ഞുസ്മേരമോടെ പൂക്കളം തീർക്കുവാൻ പൂമ്പാറ്റകുഞ്ഞുങ്ങൾ വാടികൾ തോറും പറന്നിടുമ്പോൾ പൂവേ പൊലി പൊലി പാട്ടു മായൊരു കുഞ്ഞു തെന്നലും കൂടെ പറന്നിടുന്നു മാവേലിമന്നനെവരവേൽക്കുവാനായി മാമലനാടിന്നൊരുക്കമായി

ഓര്‍മയില്‍ ഒതുങ്ങേണ്ടതല്ല ഓണക്കാലം

പതിവുപോലെ വീണ്ടുമൊരു ഓണക്കാലം കൂടി. പ്രകൃതി അതിന്റെ സൗന്ദര്യം മുഴുവന്‍ അനുഭവവേദ്യമാക്കുന്ന കാലം കൂടിയാണിത്. വസന്തവും കാര്‍ഷിക സമൃദ്ധിയും മഴക്കാറൊഴിഞ്ഞ മാനവും ഓണത്തെ സുന്ദരമാക്കുന്നു. കൂടാതെ കള്ളവും ചതിവുമില്ലാത്ത ഒരു ദേശജീവിതത്തിന്റെ ഓര്‍മകള്‍ കൂടി പങ്കുവയ്ക്കുന്നുണ്ട് ഓണം. അങ്ങനെ സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും അടയാളം കൂടിയാകുന്നു ഈ ഉത്സവം. ഇങ്ങനെയൊക്കെ പറയാമെങ്കിലും, ആസുരമായ ഒരു കാലത്തിന്റെ പകപ്പിലാണ് നാം. ഒരു പക്ഷെ പഴയ കാലത്തില്‍ നിന്ന് വ്യത്യസ്തമായ എല്ലാ സുഖസൗകര്യങ്ങളുടെയും ഒപ്പമാണ്...

കലാം.. അണയാത്ത അഗ്നി

കാലം കരുതിവയ്ക്കുന്ന ചില സ്വപ്നങ്ങളുണ്ട്. അവ യാഥാര്‍ത്ഥ്യമാകുമ്പോള്‍ അത് ചരിത്രമാകുന്നു. അത്തരമൊരു ചരിത്രമാണ് ഡോ. എ.പി.ജെ അബ്ദുള്‍ കലാം. ഒരു മനുഷ്യന്‍ നടന്നു തീര്‍ത്ത വഴികളെല്ലാം മായ്ച്ചുകളയാനാകാത്ത അടയാളങ്ങളായി തീരുന്നത് അപൂര്‍വമാണ്. കലാം നടന്നുതീര്‍ത്ത വഴികളും ഒരിക്കലും മായ്ച്ചുകളയാനാകാതെ തെളിഞ്ഞു തന്നെ നില്‍ക്കുമെന്നത് യാഥാര്‍ത്ഥ്യം. എ.പി.ജെ. അബ്ദുള്‍കലാം ഇന്ത്യയെന്ന രാഷ്ട്രത്തിന് എന്തായിരുന്നു. പ്രശസ്തനായ ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, വേറിട്ട വഴിയിലൂടെ സഞ്ചരിച്ച രാഷ്ട്രപതി എന്നിങ്ങനെ പല രീതിയിലും നമുക്ക്...

രാഷ്ട്രീയത്തിലെ നന്മമുഖം

രാഷ്ട്രീയം അതിന്റെ സാമാന്യമായ ഗുണങ്ങള്‍ പലപ്പോഴും ചില വ്യക്തികളിലൂടെയാണ് വെളിവാക്കുന്നത്. അത്യപൂര്‍വമായി തിരിച്ചറിയപ്പെടുന്ന അത്തരം വ്യക്തികളിലൂടെ രാഷ്ട്രീയത്തിന്റെ മേന്മ നാം മനസിലാക്കുന്നു. കേരളത്തിലും അത്തരത്തില്‍ എണ്ണിയെടുക്കാവുന്ന വ്യക്തികളുണ്ട. അവരില്‍ ഒരാളാണ് ജി. കാര്‍ത്തികേയന്‍. ആരോഗ്യകരമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അലര്‍ച്ചകള്‍ ആവശ്യമില്ലെന്ന് നമ്മെ പഠിപ്പിച്ച നേതാവാണ് കാര്‍ത്തികേയന്‍. തികച്ചും ശാന്തശീലനെങ്കിലും സംഘടനാപ്രവര്‍ത്തനത്തിന്റെ അലകും പിടിയും വളരെ സ്പഷ്ടമായി തന്നെ മനസിലാക്കിയ നേതാവായിരുന്നു അദ്ദേഹം. ഒരു സ്ഥാനമാനങ്ങളും അദ്ദേഹത്തെ...

ക്രിസ്മസ് പുതുവത്സര ആശംസകള്‍

വിചിത്രവും അസംഭവ്യമുമെന്നു കരുതുന്ന ചിന്തകളാണ് പലപ്പോഴും ലോകത്തെ മാറ്റി മറിക്കുന്നത്. അത്തരം ചിന്തകളുമായി ജീവിക്കുകയും അവ യാഥാര്‍ഥ്യമാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നവരെ ലോകം പലപ്പോഴും ഭ്രാന്തരെന്നു വിളിച്ചു. അവര്‍ അവരുടെ ജീവിത കാലത്ത് ദയനീയമായി ഒറ്റപ്പെടുകയും അതിക്രൂരമായി പീഡിതരാകുകയും ചെയ്തു. പക്ഷെ കാലം അതിന്റെ തന്നെ തിരിച്ചറിവുകളിലൂടെ അവര്‍ വെളിപ്പെടുത്തിയതും ചിന്തിച്ചതുമായ കാര്യങ്ങള്‍ അത്യുദാത്തമെന്ന് സ്ഥിരീകരിച്ചു. യേശുവും നബിയും ബുദ്ധനും മാര്‍ക്‌സുമൊക്കെ അത്തരം തിരിച്ചറിവുകളിലൂടെയാണ് ഇന്നും ജീവിക്കുന്നത്....

തീർച്ചയായും വായിക്കുക