Home Authors Posts by ഡോ.പി.സജീവ്‌കുമാർ

ഡോ.പി.സജീവ്‌കുമാർ

Avatar
0 POSTS 0 COMMENTS

അസ്തിത്വം

എന്നേ അന്യം നിന്നു പോയൊരില്ലംപ്രേതബാധ പോല്‍പേരിനോടൊപ്പം കൂടിയതിനാല്‍ദാരിദ്ര്യരേഖാ ലിസിറ്റില്‍ നിന്നുംഅമ്മിണി ഓപ്പോള്‍‍അന്നേ പുറത്തായിപണ്ടേ മനസിന്‍ കടിഞ്ഞാണ്‍കളഞ്ഞു പോയതിനാല്‍ഉറ്റവരില്ലാതെജീവിതം അനാഥത്വത്തിന്‍ചിറകിലേറിആധാര്‍ കാര്‍ഡ് രജിസ്ട്രേഷന്‍ക്യാമ്പിലെത്തിയപ്പോള്‍‍പേരും വിലാസവുംതെളിയിക്കുന്ന രേഖകള്‍‍വേണമെന്ന് , കേട്ട്അവര്‍ ഒരു വേളമുദ്രമോതിരം നഷ്ടപ്പെട്ട ശകുന്തളയേപ്പോല്‍ ഖിന്നയായിഅങ്ങനെ ആധാര്‍കാര്‍ഡില്ലാതെഅവര്‍ വഴിയാധാരമായിഇനി നാഷണ‍ല്‍ പോപ്പുലേഷന്‍രജിസ്റ്ററില്‍ അവര്‍ കടന്നു കൂടുമോആവോ? Generat...

സായാഹ്‌നം

സായാഹ്‌നം പച്ചോലത്തുമ്പത്തൊരു- ചെമ്പോത്തിരിക്കുന്നു മേയുന്ന പോത്തിൻപുറത്തൊരു കൊറ്റിയിരിക്കുന്നു വടുക്കൾവീണപാടം നോക്കി വരമ്പത്തു ഞാനിരിക്കുന്നു പടിഞ്ഞാറാകാശത്തലക്കൽ സൂര്യനമരുന്നു പടിപ്പുരക്കൽ മുത്തച്ഛൻ സായാഹ്‌നം കാണുന്നു. ചോദ്യം കുരുടനെ ഉപരോധിക്കാൻ ആർക്കാണധികാരം കണ്ണുകളുണ്ടായിട്ടും കാണാത്ത പരിഷകൾക്കോ? ബധിരനെ കുറ്റംപറയാൻ ആർക്കാണധികാരം കാതുകളുണ്ടായിട്ടും കേൾക്കാത്ത വേതാളങ്ങൾക്കോ? Generated from archived content: poem7_feb.html Author: dr_p_sajeevkumar

തീർച്ചയായും വായിക്കുക