Home Authors Posts by ഡോ. പി. മാലങ്കോട്

ഡോ. പി. മാലങ്കോട്

0 POSTS 0 COMMENTS
2, Anagha CHS Pandit Deendayal Road Near Vishunagar Post Office Dombivli West - 421 202. Thane Dist. Maharashtra.

നരസിംഹ മൂര്‍ത്തി അമ്പലം

ഭക്ത പ്രഹ് ളാദന്റെ കഥയുമായി ബന്ധപ്പെട്ടതത്രെ നരസിംഹാവതാരം. പിതാവ് ഹിരണ്യ കശിപു മകന്‍ നാരായണമന്ത്രം ഉരുവിടുന്നതില്‍ കോപാകുലനായി. 'ഹിരണ്യ നാട്ടില്‍ ഹിരണ്യായ നമഃ' എന്നത് ശരിയല്ലെന്നും നാരായണ മന്ത്രമാണ് ഉച്ചരിക്കേണ്ടതെന്നും പ്രഹ് ളാദന്‍ പറയുന്നു. നിന്റെ നാരായണന്‍ എവിടെയുണ്ടെന്നു അവനെ കാണിച്ചു തരാനും ആവശ്യപ്പെട്ട ഹിരണ്യ കശിപുവിന് എവിടെയും ഭഗവാന്‍ നിറഞ്ഞു നില്‍ക്കുന്നുവെന്നായിരുന്നു പ്രഹ് ളാദന്റെ മറുപടി. തൊട്ടടുത്ത തൂണ് കാണിച്ചു കൊടുത്തിട്ടു ഹിരണ്യന്‍ ചോദിച്ചു-...

കുംഭകളി

പാവക്കൂത്തിനും അതുമായി ബന്ധപ്പെട്ട കുറെ സ്മരണകള്‍ക്കും ശേഷം മാരിയമ്മന്‍ കോവിലിനെ ചുറ്റിപ്പറ്റിയുള്ള ചില ഓര്‍മകളിലേക്ക് ഞാന്‍ കടക്കട്ടേ.. ഇതിനു മുന്‍പ് എന്നെപ്പറ്റി മറുനാടന്‍ മലയാളി എന്നു പറഞ്ഞപ്പോള്‍, എന്റെ സ്മൃതി പഥത്തിലേക്ക് വേറൊരു കാര്യം കടന്നുവന്നു. അതെന്തെന്നാല്‍, അതേ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമ കണ്ടിരുന്നു. റിലീസ് ആയി വരുമ്പോഴേക്കും പേരില്‍ ചെറിയൊരു വ്യത്യാസം വന്നു. - മറുനാട്ടില്‍ ഒരു മലയാളി. പ്രേം നസീറും വിജയശ്രീയും...

പാവക്കൂത്ത്

നാം മലയാളികള്‍ക്ക് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് പരിചിതമാണല്ലോ. എന്നാല്‍ എന്റെ ദേശക്കാര്‍ക്ക് അതുമാത്രമല്ല തമിഴ് കവി കമ്പരുടെ കമ്പരാമായണവും ഏറെ പരിചിതമാണ്. എങ്ങനെയാണെന്നോ? പാവക്കൂത്ത് വഴി. പാവക്കൂത്ത് അവതരിപ്പിക്കുന്നവരെ പുലവര്‍(കൂത്തുകവി) എന്ന് വിളിക്കുന്നു. ഇത് പാലക്കാട് ജില്ലയില്‍ കണ്ടുവരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു കലാരൂപമാണ്. രണ്ടാഴ്ചകൊണ്ട് (രാത്രികളില്‍) കമ്പരാമായണം മുഴുവനാക്കുന്ന കഥാപാത്രങ്ങളെ തോല്‍പ്പാവകള്‍ വഴി, സന്ദര്‍ഭത്തിനനുസരിച്ച് കൊണ്ടുവരുന്നു. നീളത്തിലുള്ള തിരശീലകളുടെ പിന്നില്‍ പാവകളെ നിരത്തുകയാണ്....

തന്നെപ്പോലെ ഒരു ചങ്ങാതിയെ കിട്ടിയാ..

എന്റെ കുട്ടിക്കാലത്ത്, യുവജനസംഘം ( young men's association - ചുരുക്കത്തില്‍ YMA) എന്ന പേരില്‍ ഒരു കലാസംഘടനയുണ്ടായിരുന്നു. അന്നത്തെ ചെറുപ്പക്കാരായ പരേതനായ വേലുമാസ്റ്റര്‍, കെ. രാമചന്ദ്രന്‍ എന്നിവരൊക്കെ അതിന്റെ സജീവപ്രവര്‍ത്തകരും. വര്‍ഷംതോറും ഒരു ദിവസം നൃത്തനൃത്യങ്ങളും നാടകവും മറ്റുമായി ആഘോഷിക്കും. നാടകം തെരഞ്ഞെടുക്കുന്നതില്‍ മെമ്പര്‍മാര്‍ക്ക് അതീവശ്രദ്ധയുണ്ടായിരുന്നു. മതപരമായ പശ്ചാത്തലവും ആചാരനുഷ്ഠാനങ്ങളും വലിയ പരിചയമില്ലെങ്കിലും സി.എല്‍. ജോസിന്റെ നാടകങ്ങളും മറ്റും തെരഞ്ഞെടുത്ത് വളരെ നല്ല രീതിയില്‍ അവര്‍...

ഓര്‍മകള്‍ ഓര്‍മകള്‍ – ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍

സുഹൃത്തുക്കളേ, എന്റെ ഗ്രാമത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു കടക്കുന്നതിനു മുന്‍പ് നമുക്ക് കുറെനേരം കൂടി ഈ സ്‌കൂളില്‍ തങ്ങാം... ഞാന്‍ ആറാം ക്ലാസില്‍ പഠിച്ചിരുന്ന സമയത്തുതന്നെ വേറൊരു മറക്കാന്‍ പറ്റാത്ത അനുഭവം ഉണ്ടായി. മലയാളം ക്ലാസ് എടുത്തത് സാറാമ്മ ടീച്ചര്‍ ആയിരുന്നു. തിരുവല്ലക്കാരി ആയിരുന്ന അവര്‍ തിരുവഴിയാട്ടുകാരി ആയി മാറി. ടീച്ചര്‍ ഇന്നില്ല. ടീച്ചറുടെ മലയാളം ക്ലാസുകള്‍ നല്ല രസമുള്ളവ ആയിരുന്നു. 'ദാഹിക്കുന്നു ഭഗിനീ കൃപാരസ മോഹനം കുളിര്‍...

സര്‍, ഞാന്‍ ഈ പരീക്ഷയ്ക്കു പഠിച്ചിട്ടില്ല

ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന കാലം. ഭാരതി ടീച്ചര്‍, ക്ലാസില്‍ സോഷ്യല്‍ സ്റ്റഡീസ് പരീക്ഷാ കടലാസ് പരിശോധിച്ചത് ഓരോന്നായി വായിക്കുകയാണ്. എന്റെ ഊഴം എത്തി. കൂടുതല്‍ മാര്‍ക്ക് പ്രതീക്ഷിച്ചതു പോലെ എനിക്കാണ്. അതിനിടെ ടീച്ചര്‍ എന്റെ ഉത്തര കടലാസ് ഉയര്‍ത്തിപ്പിടിച്ചു ചോദിച്ചു ' വിക്രമാദിത്യ സദസിലെ നവരത്‌നങ്ങള്‍ ആരൊക്കെയാണ്?' ഉത്തരം- ധന്വന്തരി ക്ഷപണകാമരസിംഹ ശങ്കു വേതാളഭട്ട ഖടകര്‍പ്പര കാളിദാസ ക്യാതോം വരാഹമിഹിരോം നൃപതേ സഭായാം, രത്‌നാനിവയിര്‍ വരരുചീം...

അദ്ധ്യായം 3 -ജി.യു. പി സ്കൂള്‍

ഞാന്‍ പഠിച്ച വിദ്യാലയത്തെ പറ്റി പറഞ്ഞുവല്ലോ . നല്ല ടീച്ചേഴ്സ് വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ വേണ്ട വിധം ശ്രദ്ധ പതിപ്പിക്കുന്നവര്‍. അതു ഞങ്ങളുടെ നാട്ടില്‍ തന്നെയുള്ളവര്‍ ആ വിദ്യാലയത്തിന്റെ പ്രത്യേകത ആയിരുന്നു. ഞാന്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന ദിവസവും തുടര്‍ന്നുള്ള കുറച്ചു ദിവസങ്ങളെ പ്രത്യേകിച്ച് ഓര്‍മ്മിക്കത്തക്കവ ആയിരുന്നു രണ്ടാമത്തെ ദിവസം പുഴയില്‍ കുളിക്കുമ്പോള്‍‍ എന്റെ രണ്ടു മൂന്നു വയസ്സിനു മൂത്ത ബാലേട്ട - അമ്മയുടെ അനിയത്തിയുടെ മകന്‍ (ഞാന്‍...

എന്റെ ഗ്രാമം (അദ്ധ്യായം ഒന്ന്) പ്രകൃതി ഭംഗി

തിരുവഴിയാട് - എന്റെ ദേശത്തിന്റെ പേരിനു തന്നെ എന്തു ഭംഗി. കാണുവാനോ അതിലധികം. എടുത്തു പറയേണ്ട ഒരു ഹരിതാഭ. ഞാന്‍ പ്രകൃതിയുടെ ഒരാരാധകനാണ്. ഒരു പക്ഷെ ക്രമേണ പ്രകൃതി സംബന്ധമായ ചികിത്സകളുമായി ബന്ധപ്പെടാനുള്ള കാരണവും അതുതന്നെയാകണം. പൊതുവായ വിഷയങ്ങള്‍ എഴുതുന്ന ഒരാളെന്ന നിലക്കും പ്രത്യേകിച്ച് വൈദ്യ സംബന്ധമായ വിഷയങ്ങള്‍ എഴുതുന്ന ആള്‍ എന്ന നിലയ്ക്കും എന്റെ നാടിനെ കുറിച്ച് എന്തെങ്കിലും എഴുതുന്നതില്‍ അതിയായ സന്തോഷമുണ്ട്. ...

തിരുവഴിയാട്

"ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണം അന്തരംഗം കേരളമെന്നു കേട്ടാലോ തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍” മാതൃരാജ്യം, നാട് എന്നൊക്കെ പറയുമ്പോള്‍, എനിക്കെന്നും ഓര്‍മ്മ വരുന്നത് മഹാകവി വള്ളത്തോളിന്റെ മനോഹരവും മഹത്തായതുമായ ഈ വരികളാണ്. എന്റെ ദേശത്തെ കുറിച്ച് എഴുതണമെന്നു തോന്നിയപ്പോള്‍, "ഒരു ദേശത്തിന്റെ കഥ"യും (എന്റെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളും, ജ്ഞാനപീഠം അവാര്‍ഡ് ജേതാവുമായ, യശശ്ശരീരനായ എസ്. കെ. പൊറ്റെക്കാടിന്റെ കൃതി) മനസ്സിലെത്തി. എന്റെ ദേശം -...

തീർച്ചയായും വായിക്കുക