Home Authors Posts by ഡോ. കെ.ആർ. രമേശൻ

ഡോ. കെ.ആർ. രമേശൻ

0 POSTS 0 COMMENTS

മോക്ഷം

മോക്ഷത്തിലേയ്‌ക്കുളള തീർത്ഥയാത്രയാണ്‌ ആത്മീയജീവിതം. ഇതിന്‌ ജ്ഞാനമാർഗ്ഗം, കർമ്മമാർഗ്ഗം എന്നിങ്ങനെ രണ്ടുമാർഗ്ഗങ്ങളും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഈ യാത്ര ഒരു ജന്മം കൊണ്ട്‌ പൂർത്തിയാകുന്നില്ല. ഇതിന്‌ ജന്മജന്മാന്തരങ്ങളുടെ ദൈർഘ്യമുണ്ട്‌. മോക്ഷത്തിലെത്തുന്നതിനു മുൻപുതന്നെ മനുഷ്യൻ മരണപ്പെടുന്നത്‌ സർവ്വസാധാരണമാണ്‌. എന്നുകരുതി മോക്ഷം മരണമോ മരണശേഷം മാത്രം എത്തിച്ചേരുന്ന ഒരു ലക്ഷ്യമോ അല്ല. ജ്ഞാനസ്വരൂപനായ ഈശ്വരനെ സാക്ഷാത്‌കരിക്കുന്നതാണ്‌ മോക്ഷം. ഈ ലക്ഷ്യം ജീവിച്ചിരിക്കുമ്പോൾത്തന്നെ സാക്ഷാത്‌കരിച്ചവരെ സത്യദർശികൾ എന്നു...

ശരിയായ കർമ്മം

ശരിയായ കർമ്മമാണ്‌ മനുഷ്യനെ മോക്ഷത്തിലേക്ക്‌ നയിക്കുന്നത്‌. തെറ്റായ കർമ്മം കർമ്മദോഷമുണ്ടാക്കുന്നു. മോക്ഷത്തിൽ നിന്നും അകറ്റുന്നു. ഒരു കർമ്മം ധർമ്മത്തിന്റെ തലത്തിൽ ശരിയാകുന്നത്‌ അതുചെയ്യുന്നവനും, അത്‌ ആരെ ഉദ്ദേശിച്ചു ചെയ്യുന്നുവോ അവനും നന്മ വരുമ്പോഴാണ്‌. അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ്‌ വരേണം. എന്ന്‌ ഇക്കാര്യം ഗുരുദേവൻ ആത്മോപദേശശതകത്തിൽ പറഞ്ഞിരിക്കുന്നു. ‘പരോപകാരം പുണ്യം’ എന്ന വേദവ്യാസന്റെ കാഴ്‌ചപ്പാട്‌ ഈ...

അർത്ഥവും കാമവും

അർത്ഥവും കാമവും ധർമ്മത്തിന്‌ കോട്ടം വരാത്തതരത്തിൽ മാത്രമേ ആകാവൂ. ധർമ്മത്തിന്‌ കോട്ടം വരുത്തുന്നതരത്തിൽ അർത്ഥത്തിന്റെയോ കാമത്തിന്റെയോ പിറകെ പോയാൽ ആരോഗ്യനഷ്‌ടമോ പണനഷ്‌ടമോ മാനനഷ്‌ടമോ സംഭവിക്കാം. ചിലപ്പോൾ അകാലമൃത്യു ആയെന്നും വരാം. ചതിയിൽ പെട്ടിട്ടാണെങ്കിലും ധർമ്മത്തെ വിട്ട്‌ കാമത്തിന്റെ വഴിയെ പോയതാണ്‌ രാമായണത്തിൽ അഹല്യയുടെ പതനത്തിനു കാരണമായത്‌. കാമം മൂത്ത്‌ അഴിഞ്ഞാടി നടന്ന ശൂർപ്പണഖയ്‌ക്ക്‌ മൂക്കും മുലയും നഷ്‌ടപ്പെട്ട്‌ വികൃതമാകേണ്ടിവന്നു. ...

ഏകത്വ ദർശനം

ഉളളത്‌ ഇഷ്‌ടദേവതയുടെ പ്രതിബിംബങ്ങൾ മാത്രമാകുമ്പോൾ ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ സ്വയം ഇല്ലാതെയാകുന്നു. ഒരു ക്രിസ്‌ത്യാനിയുടെ കാര്യത്തിൽ അയൽക്കാരൻ ക്രിസ്‌ത്യാനിയാണോ, ഹിന്ദുവാണോ, മുസ്ലീമാണോ, പുലയനാണോ, പറയനാണോ, ചണ്‌ഡാളനാണോ എന്നൊന്നും കാണാതെ അവനിൽ ക്രിസ്‌തുവിനെ കാണാൻ കഴിഞ്ഞാൽ ആ ക്രിസ്‌ത്യാനിയും ഇതേ ലക്ഷ്യത്തിൽത്തന്നെയാണ്‌ എത്തിച്ചേരുന്നത്‌. ഒരു യഥാർത്ഥ ഭക്തനെ സംബന്ധിച്ചിടത്തോളം പളളിയും കുരിശും അമ്പലവും എല്ലാം ഇഷ്‌ടദേവതാ സ്‌മരണയുണ്ടാക്കുന്ന പ്രതീക്ഷകൾ മാത്രമാണ്‌. അതുകൊണ്ടുതന്നെ നാരായണഗുരു പറയുന്നു ‘മതമേതായാലും മനുഷ്യൻ നന്നായാൽ...

ധർമ്മവും ശാസ്‌ത്രവും

ധർമ്മമില്ലെങ്കിൽ ശാസ്‌ത്രം രാക്ഷസനാണ്‌. ശാസ്‌ത്രജ്‌ഞ്ഞൻ രാക്ഷസബുദ്ധിയും. ശാസ്‌ത്രനേട്ടങ്ങൾ മനുഷ്യന്‌ പ്രയോജനപ്പെടണമെങ്കിൽ അത്‌ കൈകാര്യം ചെയ്യുന്നവർക്ക്‌ ധർമ്മബോധമുണ്ടായിരിക്കണം. വെടിമരുന്ന്‌ പാറപൊട്ടിക്കാനും, തുരങ്കങ്ങൾ നിർമ്മിക്കാനും വളരെ ഉപകാരമുളളതാണ്‌. എന്നാൽ തീവ്രവാദികളുടെ കയ്യിൽ അത്‌ ഭീകരപ്രവർത്തനത്തിനുളള ബോംബായി പരിണമിക്കുന്നു. വാഹനങ്ങൾ എത്ര ഉപകാരമുളളതാണ്‌. എന്നാൽ ക്രിമിനലുകൾ മാല പറിച്ചെടുത്ത്‌ ഓടിപ്പോകാനും, കുറ്റകൃത്യം നടത്തി രക്ഷപ്പെടാനും അത്‌ ഉപയോഗിക്കുന്നു. ...

സർവ്വധർമ്മ സമഭാവന

എല്ലാ മതങ്ങളേയും ഒന്നുപോലെ കാണുന്ന കാഴ്‌ചപ്പാടാണ്‌ സർവ്വധർമ്മ സമഭാവന അല്ലെങ്കിൽ സർവ്വമതസമഭാവന. ഈ സർവ്വമതസമഭാവന എന്ന കാഴ്‌ചപ്പാടാണ്‌ ഭാരതത്തിൽ മതേതരത്വം എന്ന കാഴ്‌ചപ്പാടിനുണ്ടായിരുന്നത്‌. എന്റെ മതം മാത്രമാണ്‌ സത്യം എന്നു പറയുന്നിടത്ത്‌ എന്ത്‌ സമഭാവനയാണുളളത്‌. എന്ത്‌ മതേതരത്വമാണിരിക്കുന്നത്‌. എന്നാൽ ഇന്ന്‌ മതേതരത്വം എന്നത്‌ എന്റെ മതം മാത്രം സത്യം എന്നു പറയുന്നവരുടെ കുത്തകയായി മാറിയിരിക്കുന്നു. ആരാണ്‌ മതേതരൻ എന്ന്‌ തീരുമാനിക്കാനുളള അവകാശവും പലപ്പോഴും അവർക്കുളളതാണ്‌....

ഗൃഹസ്ഥനും അഹിംസയും

പൂർണ്ണമായ അഹിംസ പാലിക്കാൻ ഗൃഹസ്ഥാശ്രമിക്ക്‌ കഴിയില്ല. ഒരു ഗ്ലാസ്‌ വെളളം ചൂടാക്കുമ്പോൾ തന്നെ എത്രയോ സൂക്ഷ്‌മജീവികൾ കൊല്ലപ്പെടുന്നുണ്ട്‌. ഗൃഹസ്ഥാശ്രമി ഗൃഹം ഭരിക്കുന്നവനാണ്‌. അധർമ്മിയെ നിഗ്രഹിച്ച്‌ ധർമ്മം സംരക്ഷിക്കേണ്ട സന്ദർഭങ്ങൾ ഭരിക്കുന്നവർക്ക്‌ ഉണ്ടാകാം. ഉദാഹരണത്തിന്‌ കുട്ടി കിടന്ന്‌ ഉറങ്ങുന്നു. കൊതുക്‌ കടിച്ച്‌ ശല്യപ്പെടുത്തുന്നു. അപ്പോൾ ആ കൊതുകിനെ കൊല്ലേണ്ടിവന്നാൽ കൊല്ലണം. പാടത്ത്‌ കൃഷി ചെയ്‌തു. ചാഴി കയറി കൃഷിയെല്ലാം നശിക്കുന്നു. വേണ്ട മരുന്നടിക്കാൻ ഗൃഹസ്ഥാശ്രമി...

പലമതസാരവും ഏകം

ശ്രീനാരായണധർമത്തിൽ ഇങ്ങനെ പറയുന്നു; അനേകഗിരിസംഭൂതാ നിമ്‌നഗേവ മഹോദധിം ഏകെ സനാതനം വസ്‌തു പ്രാപ്യ വിശ്രാമൃതി സ്വയം പല മലകളിൽ നിന്നുമായി ഉദ്‌ഭവിക്കുന്ന നദി മഹാസമുദ്രത്തെ പ്രാപിച്ചു വിലയം കൊളളുന്നപോലെ എല്ലാ മതങ്ങളും ഏകവും സനാതനവുമായ വസ്‌തുവിൽ എത്തി വിലയിക്കുന്നു. ...

കർമം

മനുഷ്യന്റെ ചിന്തയും വാക്കും പ്രവൃത്തിയും കർമമാണ്‌. ശരിയായ ചിന്ത, ശരിയായ വാക്ക്‌, ശരിയായ പ്രവൃത്തി ഇവ മനുഷ്യനെ മോക്ഷത്തിലേക്ക്‌ നയിക്കുന്നു. ധർമം അനുഷ്‌ഠിക്കാനാണ്‌ (പാപനാശവും പുണ്യവൃദ്ധിയും) മനുഷ്യൻ കർമം ചെയ്യുന്നത്‌. വീട്ടുചെലവുകൾ നോക്കണം, കുട്ടികളെ പഠിപ്പിക്കണം, ബന്ധപ്പെട്ട മറ്റ്‌ ഉത്തരവാദിത്തങ്ങൾ നിറവേറ്റണം ഇതൊക്കെ ധർമമാണ്‌. അതിനാൽ കർമദോഷം വരാതെ കർമം ചെയ്യണമെങ്കിൽ ആദ്യം ധർമശാസ്‌ത്രം പഠിക്കണം. യാത്ര ചെയ്യുന്നവൻ വഴി അറിഞ്ഞിരിക്കണം എന്നർഥം. ...

തൊട്ടുകൂടായ്‌മയും തീണ്ടിക്കൂടായ്‌മയും

തൊട്ടുകൂടായ്‌മ, തീണ്ടിക്കാടായ്‌മ എന്നീ അനാചാരങ്ങൾക്കെതിരെ പടപൊരുതിയ പടനായകനായിരുന്നല്ലോ ശ്രിനാരായണഗുരുദേവൻ. ഇത്തരം അനാചാരങ്ങൾ ‘ഒരുവനു നല്ലതും അന്യന്‌ അല്ലലും’ ഉണ്ടാക്കുന്നതാകയാൽ അധർമ്മവുമായിരുന്നു. ഭാരത മനസ്സുകളിൽ ഇവയുണ്ടാക്കിയ മുറിവുകൾ ഇന്നും ഉണങ്ങിത്തീർന്നിട്ടില്ല. സകലചരാചരങ്ങളായിരിക്കുന്നതും ഏകമായ പരമാത്മാവുതന്നെയാണ്‌. (സർവ്വം ഖല്വിദം ബ്രഹ്‌മഃ) അതിനാൽ എല്ലാവരും ആത്മസഹോദരരാണ്‌. അപ്പോൾപ്പിന്നെ തൊട്ടുകൂടായ്‌മ, തീണ്ടിക്കൂടായ്‌മ മുതലായ അനാചാരങ്ങൾ ശാസ്‌ത്രവിരുദ്ധമായി മാറുന്നു. ഇത്തരം അനാചാരങ്ങൾ ശാസ്‌ത്രവിരുദ്ധം മാത്രമല്ല അപ്രായോഗികവുമാണ്‌. കാരണം...

തീർച്ചയായും വായിക്കുക