Home Authors Posts by ഡോ. ജി. നാരായണസ്വാമി

ഡോ. ജി. നാരായണസ്വാമി

0 POSTS 0 COMMENTS

പിൻനോട്ടം

ആദ്യചുംബനം ഇന്നതെന്നു പറഞ്ഞില്ലഇനിയുമെന്നെന്നു പറഞ്ഞില്ലഇന്നുമെന്നുമൊരായിരംദിനംഇന്നുകൊണ്ടു നിറച്ചില്ല. പരഗമനം പ്രാകൃതത്തിനു പന്തിയായ്‌പാരമാർഥികൻതൻ പണിപ്പുര-പലകവിട്ടു പുരമേയാൻപോയപല്ലിയെപ്പോലൊരു പാരഡി! കാക്കപിണ്ഡം കാകദൃഷ്ടി കറുത്തതെന്നു നീകാര്യമായ്‌ തന്നെ ചൊല്ലിയോ?ക്രൂരതയ്‌ക്കു കണക്കുതീർക്കുമെൻകാമനയ്‌ക്കും കൃഷ്ണപക്ഷമോ? മറയ്‌ക്കടിയിൽ ചന്തമേറിയ ചന്തിയുംശബളാഭമാമടിവസ്ര്തവുംസന്തതം കളിവിട്ടുചാടുമൊരുചിന്തയും കള്ളനോട്ടവും.... ...

മാസമുറ (2007)

1. ഫാഷൻ ഷോ(Wardrobe Malfunction എന്നു ചെല്ലപ്പേര്‌) ഉരിയുന്നെന്തെടീ, നിന്റെതുണിയോഎന്റെ തൊലിയോ? 2. പാരസമണി(Paris Hilton-ന്‌ രണ്ടാം ജയിലിൽ Skin Cream അനുവദിച്ചില്ലത്രെ. എന്തൊരു ദുർവിധി!) മറ്റൊരു ‘സീത’യെകാട്ടിലേക്കയക്കുന്നുദുഷ്ടനാം കോടതി വീണ്ടും --ഇതാ തോലിൽ തീമഴ ചാർത്തിഅവൾകാഞ്ചനസീതയുമായി. 3. ശബരിമല-ഗുരുവായൂർ (മൂന്നാർ വഴി) തന്ത്രിക്കു മന്ത്രവുംമന്ത്രിക്കു തന്ത്രവുംഅച്ചുവിൻ യന്ത്രവുംആന്ത്രത്തിൽ വായുവും! 4. ചിക്കുൺ ഗുണിയ അഷ്ടിക്കു മുട്ടിവട്ടിയിൽ കഷ്ടിമുഷ്ടിക്കു പറ്റിദൃഷ്ടിക്കു തെറ്റി. 5. ആത്മീയകല...

ലാറി ബേക്കർ

ലാറി ബേക്കറിനെപ്പറ്റി ആരെല്ലാം എത്രയെഴുതിയാലും തീരില്ല. ആ നിറകുടം തുളുമ്പിയിട്ടേയില്ല. മുക്കാൽ നൂറ്റാണ്ടോളം പഴക്കമുള്ള എന്റെ വീട്‌. കുറെയേറെ കാലമായി ആൾപാർപ്പില്ലാത്തതിനാൽ മുഴുവൻ ചിതൽ. സ്വതേ ദുർബല. കേരളത്തിലുടനീളം അനുഭവപ്പെട്ട ഭൂകമ്പത്തിൽ അടുക്കളച്ചുമർ അപ്പാടെ വിണ്ടുകീറി. കൂനിന്മേൽ കുരുവെന്നപോലെ, അടുത്ത കാലവർഷക്കാറ്റിൽ മുമ്പേ മിന്നലേറ്റൂ തളർന്ന മുത്തശ്ശിമാവ്‌ വീടിനുപുറത്തും. പുതിയതൊന്നു പണിയാൻ കാശില്ല. പുതുക്കിപ്പണിയാനും കാശില്ല. എന്തെങ്കിലും ചെയ്തേ പറ്റൂ. ഇടയ്‌ക്കാണെങ്കിലും വന്നുതാമസിക്കണമല്ലോ. തുപ്പാനും...

പരിസ്ഥിതി മാറ്റം

കാലം അധികമായില്ല, കുട്ടികളുടെ സയൻസ്‌ കോൺഗ്രസ്സിന്‌ മലയാള-തമിഴ്‌വിദ്യാർഥികളുടെ പഠനപ്രവർത്തനങ്ങളുടെ ജഡ്‌ജായി രണ്ടുമൂന്നു ദിവസം തലപൊളിക്കേണ്ടിവന്നു. കട്ടെടുത്തും കാണാപ്പാഠം പഠിച്ചും ഫസ്‌റ്റാവാൻ പിള്ളേർ കാട്ടിയ സൂത്രങ്ങൾ! തെറ്റി, പിള്ളേരല്ല, അവരുടെ അധ്യാപകരും രക്ഷിതാക്കളും. കുട്ടികളുടെ ബുദ്ധിയെയും ഭാവനയെയും എങ്ങിനെ നശിപ്പിച്ചെടുക്കണം എന്ന്‌ അവർക്കറിയാം! ഒന്നടച്ചാക്ഷേപിക്കുന്നില്ല. രണ്ടുമൂന്നു പ്രോജക്‌റ്റുകൾ ഞങ്ങൾ ‘ശാസ്ര്തജ്ഞർ’ക്കുകൂടി വിഭാവനംചെയ്യാൻ പറ്റാത്തത്ര ഭാവനാസമ്പന്നമായിരുന്നു, വിജ്ഞാനപ്രദമായിരുന്നു. അതിലൊന്നായിരുന്നു അമ്പലക്കാവിനെയും അതിനെച്ചുറ്റിയുള്ള...

കച്ചവടക്കണ്ണുകൾ

ഏഴാംക്ലാസ്സിൽ പഠിക്കുമ്പോഴാണെന്നു തോന്നുന്നു, ഒരു അധ്യാപകൻ പറയുമായിരുന്നു, “കച്ചവടം കപടം”. എന്നിട്ട്‌ അന്നത്തെ ഒരു തമിഴ്‌-പാട്ടും പാടുംഃ “വാഴ്‌കൈ എൻപതു വ്യാപാരം”. അതുകഴിഞ്ഞാണു ഗണിതംഃ “അതിനാൽ, ജീവിതം = കപടം”. അന്നത്തെ കണക്കുകളിൽ, “പത്തുശതമാനം ലാഭം കണക്കാക്കി വിൽക്കേണ്ട വില നിശ്ചയിക്കുക” എന്നൊക്കെ കാണാം. പത്തുശതമാനം ലാഭമാണ്‌ ഏറ്റവും നല്ല കച്ചവടത്തിന്റെ ലക്ഷണം. എം.ആർ.പി.-യോ ബ്ലേഡോ ഒന്നുമില്ലാത്ത കാലം. ഇന്ന്‌ എം.ആർ.പി. (Maximum Retail...

വർണം, വിവേചനം

ജാതിമതചിന്തകൾ പിൻവാതിൽപ്പുറത്താകുന്ന കാലത്താണ്‌ എന്റെ സ്‌ക്കൂൾ-പഠനം. അമേരിക്കയിലെ അടിമക്കച്ചവടത്തെക്കുറിച്ചും ആഫ്രിക്കയിലെ വർണവിവേചനത്തെക്കുറിച്ചുമെല്ലാം അധ്യാപകർ വാചാലരാകുമ്പോൾ സത്യത്തിൽ ഒരുതരം നിസ്സംഗതയായിരുന്നു മനസ്സിൽ. അന്നെല്ലാം ചുറ്റൂവട്ടംമാത്രം കാണാനുള്ള കാഴ്‌ചയല്ലേയുള്ളൂ. അകക്കണ്ണുതുറപ്പിക്കാൻമാത്രം കഴിവുള്ള ആശാൻമാരില്ലായിരുന്നു ആ ബാല്യത്തിൽ. അതേസമയം അൽപം വിവേചനം അനുഭവിച്ചിട്ടില്ലെന്നുമില്ല. ചിലരിൽനിന്ന്‌ അനുഭാവവും ചിലരിൽനിന്ന്‌ അവഹേളനവും. അതെല്ലാം പേരുപറ്റിച്ച പണിയായിരുന്നു. അന്നത്തെ മലയാളം കഥകൾ തന്നെ മതിയായിരുന്നു ജാതിമതഭേദങ്ങളെപ്പറ്റി മനസ്സിലാക്കാൻ....

നെടുമങ്ങാട്ടു കേശവപണിക്കർ

ഡോ. എൻ. കെ. പണിക്കരെ ഞാൻ ആദ്യമായി കാണുന്നത്‌ എന്റെ ഗവേഷണ ഫെല്ലോഷിപ്പിനുള്ള ഇന്റർവ്യൂവിനാണ്‌. 1972-ൽ കൊച്ചിയിൽവച്ച്‌. അന്നദ്ദേഹം ഗോവയിലെ ദേശീയസമുദ്രഗവേഷണസ്ഥാപനത്തിന്റെ സ്ഥാപകഡയറക്‌റ്ററായിരുന്നു. തികച്ചും ഒരു കറുത്ത സായിപ്പ്‌. നെറ്റിയിൽ ‘ഉണ്ടോ, ഇല്ല; ഇല്ലേ, ഉണ്ടല്ലോ’ എന്നൊരു മട്ടിൽ എന്തോ ഒരു കല ചാടിക്കളിക്കും. വാക്ക്‌ വാക്കാണ്‌ ഡോ. പണിക്കർക്ക്‌. ഒന്നുവേണ്ടിടത്ത്‌ പക്ഷെ അരയേ പറയൂ. അദ്ദേഹത്തിന്റെ ‘ഉം’-മൂളലിന്‌ രണ്ടുണ്ടു...

ഒരു ചോരക്കണക്ക്‌

1 ഒരു ചെറുനൊമ്പരമുണ്ടാക്കീടിൽ ചത്തുമലയ്‌ക്കുമുറുമ്പിൻ കൂട്ടം. ഒരു ചെറുതുളളിച്ചോര കുടിച്ചാൽ കൊതുകിന്നുടനടി മരണം ശിക്ഷ. 2 രോഗം പരത്താൻ രക്തംപീച്ചും വൈദ്യൻ വലിയൊരാളായ്‌ വാഴും. ജീവൻ കാക്കാൻ കുപ്പിയിലിത്തിരി ചോര കൊടുത്താൽ ജനസേവകനാം. രക്തത്തിൻ നിറമാലച്ചാർത്തിൽ കല്ലും കാളീവിഗ്രഹമാകും. തെരുവിൽ കുടുകുടെ ചോരയൊലിപ്പി- ച്ചാർക്കും ബഹുജനനേതാവാകാം. 3 രക്തത്തിന്നളവ,ല്ലതു...

വിശ്വാസം വരും വഴി

പലരും ചോദിക്കാറുണ്ട്‌ കപ്പൽയാത്ര ഏറ്റവും അപകടകരമല്ലേ എന്ന്‌. അല്ല. നമ്മൾ നടക്കുമ്പോൾ ഒരു സമയം ഒരുകാലേ നിലത്തുകുത്തുന്നുള്ളൂ. ഒരു സമയം ഒരു ബിന്ദു. അതാണു കാൽനട. എപ്പോൾ വേണമെങ്കിലും അടിതെറ്റാം. തെറ്റാറുമുണ്ട്‌. എങ്കിലും എവിടെയും ചെന്നുകേറാം. സൈക്കിളോട്ടം ഒരു വരയിലൂടെയാണ്‌. വീതികുറഞ്ഞ രണ്ടുചക്രങ്ങൾ നിലത്തു ബാലൻസുചെയ്യണം. ഒരു സമയം രണ്ടു...

അഷ്ടാനുധാവൻ

ഒരുകാലത്ത്‌ രണ്ടുകൈകൊണ്ടും ഹാർമോണിയം വായിക്കുന്ന പെണ്ണുങ്ങൾക്ക്‌ വലിയ പ്രിയമായിരുന്നുവത്രെ കല്യാണമാർക്കറ്റിൽ. എന്റെയൊരു വല്യച്ഛൻ വല്യമ്മയെ വിവാഹംകഴിച്ചത്‌ ഇക്കാരണത്താലായിരുന്നുവെന്നു കേട്ടിട്ടുണ്ട്‌. അർജുനന്‌ രണ്ടുകൈകൊണ്ടും അസ്ര്തപ്രയോഗം സാധ്യമായിരുന്നുവെന്നും കഥ. അത്തരത്തിലുള്ളവരെ ‘സവ്യസാചി’യെന്നാണു ഗീർവാണത്തിൽ പറയുക. ഇപ്പോഴത്തെ ‘എക്സിക്കുട്ടന്മാ’രും സവ്യസാചികളായിരിക്കും. ഒരു കംപ്യൂട്ടർ മേശപ്പുറത്ത്‌, മറ്റൊന്നു മടിയിൽ. ഒരേസമയം രണ്ടിലും പണിയുമായിരിക്കും. ഓരോ കൈകൊണ്ടും ഓരോ ജോലിയോ, അതോ രണ്ടുകൈകൊണ്ടും ഒരേ ജോലിയോ? ...

തീർച്ചയായും വായിക്കുക