Home Authors Posts by ഡോ. ജി. നാരായണസ്വാമി

ഡോ. ജി. നാരായണസ്വാമി

0 POSTS 0 COMMENTS

ഇരുപത്തിമൂന്ന്‌

കപ്പലിലെ ക്ലബ്‌-റൂമിൽ രാത്രിഡ്യൂട്ടിക്കു പോകുന്നതിനു വളരെ മുമ്പേ സോഫിയ ഒരുങ്ങിത്തുടങ്ങും. കുളിച്ചു മുടിചീകി ശരീരത്തിൽ പെർഫ്യൂം പീച്ചി മുന്തിയ ഉടുപ്പുകൾ തിരയും. കണ്ണിൽ മസ്‌കാര. കവിളിൽ റൂഷ്‌. ചുണ്ടിൽ ചായവും തേച്ച്‌ കണ്ണാടിനോക്കി നിൽക്കും. പലതവണ വസ്ര്തംമാറ്റിയുടുക്കും. മിക്ക ദിവസവും സായാഹ്നം പങ്കിടാൻ സുഹൃത്തുക്കളുണ്ടാവും. വിഷ്‌ടി ഇതിലൊന്നും ഇടപെടാറില്ല. തനിക്ക്‌ യൂണിഫോമുണ്ട്‌. ...

ഇരുപത്തിനാല്‌

അവസാനത്തെ ഒരാഴ്‌ച സ്ഥലത്തെ പ്രധാന ദിവ്യന്മാരെ കാണാനും ഗവേഷണപദ്ധതികൾക്ക്‌ സഹായസഹകരണങ്ങൾ ഉറപ്പാക്കാനും ഉപയോഗിക്കണമെന്ന അഭിപ്രായം വന്നു. ഇതെല്ലാം നിലയവിദ്വാൻമാർ കൈകാര്യം ചെയ്യേണ്ട കാര്യമേയുള്ളൂ. എങ്കിലും വിദേശത്തുനിന്നുള്ള ഉപദേഷ്ടാക്കളെന്ന നിലയിൽ അല്ലറചില്ലറ അടുക്കളപ്പോരിൽനിന്നകന്ന്‌ വസ്തുനിഷ്‌ഠമായി കാര്യവിചാരം ചെയ്യാൻ ഞാനും ജൂലിയുമായിരിക്കും ഉത്തമമെന്നു കരുതിക്കാണണം. ഷാർമീൻ വീണ്ടും വഴികാട്ടിയായി. ആദ്യദിവസം കാലാവസ്ഥാകേന്ദ്രത്തിൽ. അത്‌ലാന്റിക്‌ സമുദ്രത്തിൽ...

രണ്ട്‌

നമ്മെ ഒന്നിക്കുന്നതും പിരിക്കുന്നതും ഭാഷ. ശരീരത്തിനും മനസ്സിനും ഭാഷയൊന്നേയുള്ളൂ; സുഖദുഃഖങ്ങളുടെ ഭാഷ. ബാക്കിയെല്ലാം ഭാഷാന്തരങ്ങൾ. ആ കരീബിയൻദ്വീപിൽ ആദ്യമെല്ലാം ശരീരങ്ങളും മനസ്സുകളും പകച്ചുനിന്നു. ഭാഷയും. ഹിന്ദുസ്ഥാനിയും ഭോജ്‌പുരിയും, ഇംഗ്ലീഷിനും ഡച്ചിനും ഫ്രെഞ്ചിനും സ്പാനിഷിനുമായി വഴിയോരം ചേർന്നു. പുതിയൊരു സങ്കരഭാഷ സംജാതമായി. സംഗീതമയമായി, സംഗീതലയമായി, അത്‌ മനസ്സിന്റെ ഭാഷയായി. മനസ്സിന്റെ ഭാഷ മണ്ണിന്റെ ഭാഷയായി. ...

പതിനഞ്ച്‌

കറകളഞ്ഞ പരിസരവാദിയാണ്‌ ആമി. ദ്വീപിനുചുറ്റുമുള്ള സമുദ്രജലത്തിന്റെ ആരോഗ്യനിലയെക്കുറിച്ചു പഠിക്കുവാൻ നല്ലൊരു ഗവേഷകസംഘമുണ്ട്‌ കൂടെ. അതിനൊത്ത പരീക്ഷണസൗകര്യങ്ങളും. ആമിയുടെ ഓഫീസിലെ സഹായിയാണ്‌ വിഷ്ടി. സ്ഥാപനത്തിലെ ഏറ്റവും നല്ല സെക്രട്ടേറിയൽ സഹായിയെന്ന്‌ പേരെടുത്തിരിക്കുന്നു. ആമിയുടെ സൗഹൃദ സാമീപ്യം അവളിലും സമുദ്രസംരക്ഷണവിഷയങ്ങളിൽ താൽപര്യമുണർത്തിയിരുന്നു. തീരക്കടലിലെ മാലിന്യനിലവാരം തിട്ടപ്പെടുത്താൻ മാസംതോറുംപോയി നിരീക്ഷണം നടത്തും ആമിയും കൂട്ടരും. അതോടൊപ്പം കടപ്പുറവും തീരക്കടലും ഉപയോഗിക്കുന്നവരെ പരിസ്ഥിതിപ്രശ്നങ്ങളെപ്പറ്റി ബോധവൽക്കരിക്കാൻ...

പന്ത്രണ്ട്‌

ഓടിക്കിതച്ചാണ്‌ വിഷ്ടിയെത്തിയത്‌. കയ്യിൽ ഒരുപിടി കത്തുകൾ. നാട്ടിൽനിന്ന്‌ ഒരു പറ്റം ഒന്നിച്ചെത്തിയിരിക്കുന്നു. എല്ലാംകൂടി എന്നെ ഏൽപ്പിച്ചു. ഉച്ചത്തിൽ പ്രഖ്യാപിച്ചുഃ “ഭാര്യക്കെല്ലാം സുഖമാണ്‌.” “എങ്ങിനെ അറിയാം?” ഞാൻ ചോദിച്ചു. “വായിച്ചുനോക്കിയിട്ടു പറയാം.” “വായിക്കാനെന്തിരിക്കുന്നു? മേൽവിലാസത്തിൽ കൈപ്പടയുടെ വടിവു കണ്ടില്ലേ? അവിടെയാർക്കും ഒരു പ്രശ്നവുമില്ല.” “എങ്കിൽ നന്നായി,” ഞാനും വിട്ടില്ല. “പ്രശ്നം പുറത്തില്ലായിരിക്കും....

പതിനൊന്ന്‌

ബ്രയൻ ഷാർമീന്റെ അച്ഛൻ. ബ്രയന്‌ വയസ്സ്‌ അറുപതിൽ കവിയും. എങ്കിലും വാർധക്യത്തിന്റെ വയ്യാവേലികളില്ല. ഉയർന്നു മെലിഞ്ഞ്‌ പട്ടാളക്കാരന്റെ സ്വരൂപം. ഒറ്റനോട്ടത്തിൽ ആഫ്രിക്കൻവംശജനാണെന്നു പറയില്ല. കണ്ട ഉടൻ കൈകൂട്ടിപ്പിടിച്ചു. ഷാർമീന്റെ വീട്ടിലെ പിൻവരാന്തയിലിരുത്തി പഴച്ചാർ തന്നു. ചാറ്റൽമഴയുണ്ട്‌. അഞ്ചാറുവീടുകൾ ഒരുനിരയായി പണിതിരിക്കുന്നു. പിൻവരാന്തകളെത്തഴുകി നെടുനീളൻ നീന്തൽക്കുളം. ഒരു അരുവിക്കരയിലാണ്‌ ഇതെല്ലാം....

മൂന്ന്‌

സമുദ്രശാസ്‌ത്ര സംബന്ധമായ ജോലിക്കായി ഏതാനും മാസത്തേക്കാണ്‌ ഞാൻ ഈ ദ്വീപിലെത്തിയത്‌. വിമാനമിറങ്ങുമ്പോൾതന്നെ പവിഴപ്പഴപ്പും പച്ചവിരിപ്പും എന്നിലലിഞ്ഞു. വെയിൽ ചായുന്നേയുളളൂ. പലേ സമയമേഖലകളിലൂടെ ഒരു ദിവസത്തിലേറെ നീണ്ട വിമാനയാത്രയും അപരിചിതമായ യൂറോപ്യൻ ഇടത്താവളങ്ങളിലെ താമസവും ക്രമംതെറ്റിയ ഭക്ഷണവും എന്നെ ഒരുതരം പനിച്ചൂടിലെത്തിച്ചിരുന്നു. വെറും സാധാരണവസ്‌ത്രത്തിൽ പെട്ടിയുമുന്തി വൈകിയെത്തിയ എന്നെ ആമി വേഗം തിരിച്ചറിഞ്ഞ്‌ കാത്തിരുന്ന കാറിൽ കയറ്റി. ആദ്യത്തെ ഏതാനും ദിവസം ഹോട്ടലിൽ തങ്ങണം. രണ്ടുമൂന്നുനാൾക്കുളളിലേ താമസിക്കാനുളള വീട്‌...

പത്ത്‌

ഈ നാട്‌ ഒരു ഇരട്ടദ്വീപാണ്‌. പ്രധാനപ്പെട്ടത്‌ വലിയ ദ്വീപുതന്നെ. ചെറുത്‌ വളരെയടുത്താണ്‌. കൊച്ചുദ്വീപിലെത്താൻ പത്തുമിനിറ്റെടുക്കില്ല വിമാനത്തിൽ. സർക്കാർ സബ്‌സിഡിയാൽ ചെലവധികമില്ല. കപ്പലിലും കയറിപ്പോകാം. കാറുംകയറ്റി പോകാം. അവിടെ ആൾപാർപ്പു കുറവാണ്‌. ഉള്ളവർ ഒരു പ്രത്യേക സങ്കരവർഗമാണ്‌. വിദേശവിനോദയാത്രക്കാരാണ്‌ ജനസംഖ്യയിൽ അധികവും. കടപ്പുറം കഴിഞ്ഞാൽ പിന്നെ മുഖ്യം കാടാണ്‌. ടൂറിസവും വനസമ്പത്തുമാണ്‌...

ഗണപതിക്കുറി

“ശ്രീഗണപതിയുടെ തിരുനാമക്കുറി തുയിലുണര്‌... തുയിലുണര്‌..” കൊച്ചുമോളെ തോളിലിട്ടുപാടി. വേറൊരു താരാട്ടുപാട്ടുമറിയില്ല. ഇതുമറിഞ്ഞിട്ടല്ല; വായിൽ തോന്നിയത്‌ കോതയ്‌ക്കു പാട്ട്‌. ചെവിയിൽ കേട്ടത്‌ വായിൽ തോന്നി. ഓഫീസിൽനിന്ന്‌ അമ്മ വരാൻ വൈകിയപ്പോൾ കുതറിക്കരഞ്ഞ കുഞ്ഞ്‌ വല്ലവിധേനയും ഉറങ്ങി. ഹോ, പാട്ടെന്റെ അയൽവക്കത്തു വരില്ല. പാടാത്തവൻ പാടിയാൽ? ഇതുപോലിരിക്കും. എങ്കിലും കുഞ്ഞിനെ ഉറക്കാനായല്ലോ. അച്‌ഛന്റെ...

ഗാന്ധി മരിച്ചതു നന്നായി!

1. ഗാന്ധിസ്തുതി മമ്മിക്കും പുത്രനുംഒറിജിനൽ ഗാന്ധിക്കുംസ്തുതിയായിരിക്കേണമേ,ആ നാമംനിധിയായിരിക്കേണമേ! 2. നെയ്യപ്പം തിന്നാൽ അമ്മയ്‌ക്കു പുത്രന്മാർരണ്ടുണ്ടു കാര്യംഃഗാന്ധിയുമാക്കാംഗോഡ്‌സേയുമാക്കാം! 3. പരൽപേര്‌ മിന്നുന്നതെല്ലാംപൊന്നല്ലേ, മക്കളേ-മിന്നുകെട്ടും, പിന്നെഗാന്ധിപ്പെരുമയും! 4. മാരുതി അരപ്പെഗ്ഗടിച്ചാൽഅട്ടത്തു മുട്ടാനുംഅറ്റകൈയ്‌ക്കല്പംവെട്ടിവീഴ്‌ത്താനുംവേണ്ടാത്തതപ്പിടിവെട്ടിനിരത്താനുംആരെയും വീശി-പ്പറത്താനും മാരുതി! 5. മുത്തശ്ശിക്കഥ മത്തായിയായാലുംമാതേവനായാലുംമുത്തശ്ശി കണ്ടതോകാണാത്തതല്ലേ? 6. തൊപ്പിമദ്ദളം ഗാന്ധിക്കെന്തിനുഗാന്ധിത്തൊപ്പി?ബ്രാഹ്‌മണനെന്തിനുബ്രഹ്‌മസുത്രം? നെഹ്‌റുവല്ലെങ്കിലുംഗൺടിയല്ലെങ്കിലുംഇന്ദിരയ്‌ക്കെന്തിനുഗാന്ധിപ്പട്ടം?കൂട്ടംതെറ്റിയോർക്കെന്തൊരുചുറ്റുവട്ടം! 7. ഹാല്‌ ഓടിക്കളിക്കെടാ കുഞ്ഞിരാമ!ചാടിക്കളിക്കെടാ കുഞ്ഞിരാമ!ദില്ലിയിലായാലുംയുപിയിലായാലുംവാലിട്ടിളക്കെടാകുഞ്ഞിരാ-- ...

തീർച്ചയായും വായിക്കുക